Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ശ്രീ. ടി. പി. രാമകൃഷ്ണന്‍

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ. ടി. പി. രാമകൃഷ്ണന്‍

തൊഴില്‍ സൗഹൃദം , ലഹരി  വിരുദ്ധം

 

കേരളത്തെ തൊഴിലാളിസൗഹൃദവും നിക്ഷേപക സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ
തൊഴില്‍ നയത്തിന് രൂപം നല്‍കി. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുളള സംസ്ഥാനമാണ് ഇന്ന് കേരളം. 80 മേഖലകള്‍ മിനിമം വേതന നിയമത്തിന്റെ പട്ടികയില്‍. കാലാവധി പൂര്‍ത്തിയായ 26 മേഖലകളിലും മിനിമം വേതനം പുതുക്കി നിശ്ചയിച്ചു.

ദിശാബോധം നല്‍കി പുതിയ തൊഴില്‍നയം
കേരളത്തെ തൊഴിലാളിസൗഹൃദവും നിക്ഷേപക സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ
തൊഴില്‍ നയത്തിന് രൂപം നല്‍കി. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുളള സംസ്ഥാനമാണ് കേരളം. 80 മേഖലകള്‍ മിനിമം വേതന നിയമത്തിന്റെ പട്ടികയില്‍. കാലാവധി പൂര്‍ത്തിയായ 26 മേഖലകളിലും മിനിമം വേതനം പുതുക്കി നിശ്ചയിച്ചു.

 

ആവാസിന്റെ തണലില്‍ മൂന്നര ലക്ഷം ‘അതിഥികള്‍’
‘ആവാസ്’ എന്ന പേരില്‍ അതിഥിത്തൊഴിലാളികള്‍ക്കായി (ഇതരസംസ്ഥാന തൊഴിലാളികള്‍) നടപ്പാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 3.80 ലക്ഷം പേര്‍ ഇതിനകം അംഗങ്ങളായി. പദ്ധതി വഴി ആര്‍.സി.സി, മെഡിക്കല്‍ കോളേജുകള്‍ എന്നിവ ഉള്‍പ്പെടെ 56 ആശുപത്രികളില്‍ 15,000 രൂപ വരെ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നു. 2,00,000 രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സും ലഭ്യമാക്കി.
തിരുവനന്തപുരത്ത് തമ്പാനൂരിലും എറണാകുളം പെരുമ്പാവൂരിലും ‘ശ്രമിക് ബന്ധു’ എന്ന പേരില്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം. 8.5 കോടി രൂപ ചെലവില്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പാര്‍പ്പിട പദ്ധതി (അപ്നാഘര്‍) പൂര്‍ത്തിയായി. 640 പേര്‍ക്ക് താമസ സൗകര്യം. അപ്നാഘര്‍ പദ്ധതിക്കായി കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലും എറണാകുളം ജില്ലയിലെ കളമശേരിയിലും ഒരേക്കര്‍ സ്ഥലം വീതം ഏറ്റെടുത്തു. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി വഴിയുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു.
ചെയ്യാത്ത ജോലിക്ക് കൂലിയില്ല
ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നതും അമിതകൂലി ആവശ്യപ്പെടുന്നതും ഉള്‍പ്പെടെ ചുമട്ടുതൊഴിലാളി മേഖലയില്‍ നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകള്‍
അവസാനിപ്പിച്ചു.
തോട്ടംമേഖലയ്ക്ക് പ്രത്യേക പദ്ധതികള്‍
പ്ലാന്റേഷന്‍ നികുതി, കാര്‍ഷികാദായ നികുതി, തൊഴിലാളി ലയങ്ങളുടെ കെട്ടിട നികുതി, റബ്ബര്‍മരം മുറിച്ചു മാറ്റുമ്പോഴുള്ള സീനിയറേജ് എന്നിവ ഒഴിവാക്കി.
വീടില്ലാത്ത തോട്ടംതൊഴിലാളികള്‍ക്ക് ഉടമകള്‍ സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കും.
തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ ബാധകമാക്കാന്‍ തത്വത്തില്‍ തീരുമാനം. പ്രവര്‍ത്തന
രഹിതമായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.
തോട്ടങ്ങളുടെ പാട്ടം പുതുക്കിനല്‍കുന്ന വിഷയം നിയമവകുപ്പ് പരിശോധിച്ച് നടപടി സ്വീകരിക്കും.
തോട്ടം തൊഴിലാളികളുടെ വേതന പരിഷ്‌കരണം വേഗത്തില്‍ നടപ്പിലാക്കും. പ്ലാന്റേഷന്‍ പോളിസിക്ക് രൂപം നല്‍കും. പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിക്കും.
പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനി, എം.എം.ജെ പ്ലാന്റേഷന്‍സ്, തുടങ്ങിയ തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ മാനേജ്‌മെന്റുകളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.
ഭവനം ഫൗണ്ടേഷന്‍ മുഖേന ‘ഛംി ്യീൗൃ ഛംി ഒീൗലെ’ പദ്ധതിയുടെ ഭാഗമായി തോട്ടം മേഖലയില്‍ ഭവനരഹിതരായ തൊഴിലാളികള്‍ക്ക് 400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കും. ആദ്യഘട്ടമായി ഇടുക്കി ദേവികുളം കുറ്റിയാര്‍വാലിയില്‍ 100 വീടുകളുടെ നിര്‍മാണത്തിന് തുടക്കം.
വേതന സുരക്ഷാ പദ്ധതി
അസംഘടിത തൊഴിലാളികള്‍ക്ക് വേതനം ഉറപ്പു വരുത്തുന്നതിനും സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വേതനം ബാങ്ക് വഴി നല്‍കുന്നതിനുമായുള്ള വേതന സുരക്ഷാ പദ്ധതി (ണമഴല ജൃീലേരശേീി ട്യേെലാണജട) നടപ്പിലാക്കുന്നു. പദ്ധതി വഴി തൊഴിലാളികള്‍ക്ക് ബാങ്ക് മുഖേന വേതനം ലഭ്യമാക്കുന്നതിനൊപ്പം കുറഞ്ഞ വേതനം ഉറപ്പുവരുത്താനും വേജ് സ്ലിപ്പ് ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കാനും കഴിയും. 7880 സ്ഥാപനങ്ങളില്‍ നിന്നും 2,30,771 തൊഴിലാളികള്‍ക്ക് 3177.11 കോടി രൂപ ഈ സംവിധാനം
വഴി വിതരണം ചെയ്തു.
ചിസ്സില്‍ പുതിയ അംഗങ്ങള്‍
അന്ത്യോദയ അന്നയോജനയിലും മുന്‍ഗണനാ പട്ടികയിലും ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍, 1000 രൂപ വരെ ഇ.പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍, ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് (ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാത്ത അംഗങ്ങള്‍) എന്നിവയിലെ അംഗങ്ങള്‍, ചികിത്സാര്‍ഥം സംസ്ഥാന മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍, എച്ച്.ഐ.വി അണുബാധിതര്‍, ഓച്ചിറയിലെ അന്തേവാസികള്‍, ചെറുകിട പവര്‍ലൂം തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളെ പുതുതായി ചിസ് പദ്ധതിയില്‍ അംഗങ്ങളാക്കി. ഏറ്റവും ഉയര്‍ന്ന രജിസ്‌ട്രേഷന്‍ 2018 വര്‍ഷം കൈവരിച്ചു. ഇതുപക്രാരം 40.96 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ. 12 ലക്ഷത്തോളം പേര്‍ക്ക് സൗജന്യ ചികിത്സ. പ്രതിദിന ചികിത്സാനുകൂല്യം 50 ലക്ഷം രൂപയില്‍ നിന്ന് ഒരു കോടി രൂപയായി ഉയര്‍ന്നു.
ആനുകൂല്യങ്ങള്‍
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് വിവിധ ആനുകൂല്യങ്ങളുടെ കുടിശ്ശിക വിതരണം ചെയ്യുന്നതിന് 130 കോടി രൂപ 2018-ല്‍ ഗ്രാന്റായി അനുവദിച്ചു.
വിവിധ ക്ഷേമപെന്‍ഷനുകള്‍ കാലോചിതമായി വര്‍ധിപ്പിച്ച് കുടിശ്ശിക പൂര്‍ണമായി വിതരണം ചെയ്തു.
ക്ഷേമനിധി പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1100 ഉം പുതിയ ബജറ്റില്‍ 1200 ഉം രൂപയായി ഉയര്‍ത്തി.
കര്‍ഷക തൊഴിലാളി ക്ഷേമപെന്‍ഷന്‍ അര്‍ഹതാവരുമാന പരിധി 11000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി.
ബീഡി തൊഴിലാളികള്‍ക്ക് സ്വയംതൊഴില്‍ പദ്ധതികള്‍ ആരംഭിക്കാന്‍ ക്ഷേമനിധി ബോര്‍ഡ് 20 കോടി രൂപ അനുവദിച്ചു.
തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി
തൊഴില്‍ നിയമങ്ങളില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ ഭേദഗതി. തൊഴില്‍ നിയമങ്ങളും ക്ഷേമപദ്ധതികളും സംയോജിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം പഠിക്കുന്നതിന് വകുപ്പുതല ഉപസമിതി. മിനിമം വേതന നിയമപ്രകാരം തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ കുടിശ്ശികകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനായി തൊഴില്‍വകുപ്പിലെ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തിക്കൊണ്ടും നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുക 500 രൂപയില്‍ നിന്നും രണ്ടു ലക്ഷം രൂപ വരെയായി വര്‍ധിപ്പിച്ചുകൊണ്ടും മിനിമം വേതന നിയമത്തില്‍ ഭേദഗതി.

ഭവനപദ്ധതികള്‍
കുറഞ്ഞ വേതനക്കാരായ തൊഴിലാളികള്‍ക്ക് രണ്ട് കിടപ്പുമുറികളുള്ള ഫ്‌ളാറ്റുകള്‍ നിര്‍മിച്ചുനല്‍കുന്ന ‘ജനനി’ പദ്ധതിയുടെ ആദ്യ പ്രൊജക്ട് അടിമാലിയില്‍ പൂര്‍ത്തിയായി. 645 സ്‌ക്വയര്‍ഫീറ്റ് വീതമുള്ള 215 ഫ്‌ളാറ്റുകളാണ് പൂര്‍ത്തീകരിച്ചത്. പെരുമ്പാവൂരില്‍ 296 ഫ്‌ളാറ്റുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ് നിര്‍മിക്കുന്നതിനായി തിരുവനന്തപുരം മേനംകുളത്ത് 73 സെന്റ് 1.22 കോടി രൂപയ്ക്കും, കണ്ണൂര്‍ ജില്ലയിലെ നാടുകാണിയില്‍ രണ്ട് ഏക്കര്‍ 48.4 ലക്ഷം രൂപയ്ക്കും പാട്ടക്കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുത്തു.
പുതിയ ചുവടുകള്‍
വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന തൊഴിലാളികളെ ‘തൊഴിലാളി ശ്രേഷ്ഠ’ അവാര്‍ഡ് നല്‍കി ആദരിക്കുന്നതിന് പദ്ധതി.
തൊഴിലന്വേഷകരെ ഏകോപിപ്പിക്കുന്നതിന് ‘ലേബര്‍ ഡാറ്റാ ബാങ്ക്’ തയ്യാറാക്കും. മൂന്നാറില്‍ 2.46 കോടി ചെലവില്‍ ലേബര്‍ കോംപ്ലക്‌സ് നിര്‍മാണം തുടങ്ങി.
വ്യവസായ പരിശീലന വകുപ്പ്
പേരാമ്പ്ര, ചടയമംഗലം, പിണറായി, പെരുമാട്ടി, വാമനപുരം, കൊട്ടാരക്കര, ചാത്തമംഗലം, കോടോംബേളൂര്‍, പടിയൂര്‍, വര്‍ക്കല, പന്ന്യന്നൂര്‍, പീലിക്കോട്, അങ്കമാലി, വെള്ളമുണ്ട, മയ്യനാട്, കുറ്റിക്കോല്‍, ചിത്തിരപുരം എന്നിവിടങ്ങളില്‍ ഐ.ടി.ഐ.കള്‍ തുടങ്ങി.
93 ഐ.ടി.ഐ.കളിലെ 27,050 ട്രെയിനികള്‍ക്ക് എല്ലാ പ്രവൃത്തി ദിവസവും പോഷകാഹാര പദ്ധതി പ്രകാരം പുഴുങ്ങിയ മുട്ട, ഏത്തപ്പഴം, ബ്രൗണ്‍ ബ്രഡ്, പാല്‍ എന്നിവ ഇടവിട്ട ദിവസങ്ങളില്‍ നല്‍കുന്നു.
പട്ടിക വിഭാഗത്തില്‍പ്പെട്ട ട്രെയിനികള്‍ കൂടുതലായി പഠിക്കുന്ന ആര്യനാട്, നിലമ്പൂര്‍, അട്ടപ്പാടി എന്നീ ഐ.ടി.ഐ കളിലെ ട്രെയിനികള്‍ക്കും സംസ്ഥാനത്തെ 14 വനിതാ ഐ.ടി.ഐ.കളിലെ ട്രെയിനികള്‍ക്കും ഉച്ചഭക്ഷണം നല്‍കി വരുന്നു.
86 സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ വിവിധ ട്രേഡുകളിലെ 575 യൂണിറ്റുകള്‍ ചഇഢഠ അഫിലിയേഷന്‍ നേടി.
എല്ലാ സര്‍ക്കാര്‍ ഐ.ടി.ഐ കളിലും ഹരിതക്യാമ്പസ് പദ്ധതി.
സര്‍ക്കാര്‍ ഐ.ടി.ഐകളായ ആര്യനാട്, മലയിന്‍കീഴ്, ചാത്തന്നൂര്‍, പള്ളിപ്പാട്, കുഴല്‍മന്ദം, അട്ടപ്പാടി, നിലമ്പൂര്‍, കൊയിലാണ്ടി, മാടായി, കയ്യൂര്‍ എന്നിവ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടി.

അങ്കമാലി, വെള്ളമുണ്ട എന്നിവിടങ്ങളില്‍ പുതിയ ഐ.ടി.ഐകള്‍.
കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ കളമശേരി ഗവ ഐ.ടി.ഐയെ മോഡല്‍ ഐ.ടി.ഐ ആയി ഉയര്‍ത്താന്‍ നടപടി.
ധനുവച്ചപുരം, കൊല്ലം, ചെങ്ങന്നൂര്‍, ഏറ്റുമാനൂര്‍, കട്ടപ്പന, ചാലക്കുടി, മലമ്പുഴ, കൊയിലാണ്ടി, കണ്ണൂര്‍, കയ്യൂര്‍ ചാക്ക, കോഴിക്കോട് ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി.
ഐ.ടി.ഐകള്‍ക്ക് പ്രവര്‍ത്തന മികവിന്റെയും ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഗ്രേഡിങ് നടപ്പാക്കാന്‍ നടപടി.
ഹരിതകേരള മിഷനുമായി ചേര്‍ന്ന് ഐ.ടി.ഐകളെ ഹരിത ക്യാമ്പസാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളോടനുബന്ധിച്ച് കാസര്‍കോട്ടും മലപ്പുറത്തും എംപ്ലോയബിലിറ്റി സെന്റര്‍ ആരംഭിച്ചു.
പ്രത്യേക പദ്ധതികള്‍
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ചെങ്ങന്നൂര്‍, കണ്ണൂര്‍ മേഖലകളില്‍
സംഘടിപ്പിച്ച നിയുക്തി ജോബ് ഫെയറുകളിലൂടെ 9911 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത വിധവകള്‍ക്കും അശരണരായ വനിതകള്‍ക്കും സ്വയംതൊഴിലിന് പലിശരഹിത വായ്പ നല്‍കുന്ന ശരണ്യ പദ്ധതിയില്‍ 52.15 കോടി രൂപ അനുവദിച്ചു. 10,497 പേര്‍ക്ക് പ്രയോജനം.
എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ചെയ്ത തൊഴില്‍രഹിതര്‍ക്ക് സ്വയംതൊഴില്‍ ചെയ്യാന്‍ 20 ശതമാനം സബ്‌സിഡിയോടെ ബാങ്ക് മുഖേന ഒരു ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പ നല്‍കുന്ന കെസ്‌റു പദ്ധതിയില്‍ 1617 പേര്‍ക്ക് സബ്‌സിഡി ഇനത്തില്‍ 2.94 കോടി രൂപ നല്‍കി.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയര്‍ത്താന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവീനപദ്ധതിയില്‍ 3.78 കോടി രൂപ ചെലവഴിച്ചു. 2518 ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പ്രയോജനം.
ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി അതിജീവനം തൊഴില്‍ മേള സംഘടിപ്പിച്ചു. 2017 ഡിസംബറില്‍ എറണാകുളത്ത് സംഘടിപ്പിച്ച മേളയില്‍ 18 പേര്‍ക്കും കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നടന്ന തൊഴില്‍മേളയില്‍ 38 പേര്‍ക്കും ജോലി ലഭിച്ചു.
ട്രൈബല്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍
പട്ടികവിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്‍തൂക്കം നല്‍കിക്കൊണ്ട് പാലോട് ആസ്ഥാനമായി രാജ്യത്തെ ആദ്യത്തെ ട്രൈബല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കം കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ്
കൊല്ലത്ത് നവീകരിച്ച ഇന്‍ഡസ്ട്രിയല്‍ ഹൈജീന്‍ ലബോറട്ടറി സ്ഥാപിച്ചു.
കൊല്ലത്ത് സ്ഥാപിതമായ ഒ.എച്ച്.ആര്‍.സിയുടെ (ഛരരൗുമശേീിമഹ ഒലമഹവേ ഞലലെമൃരവ ഇലിൃേല) സഹായത്തോടെ തൊഴില്‍ജന്യ രോഗനിര്‍ണയ കം-ഇന്‍ഡസ്ട്രിയല്‍ ഹൈജീന്‍ പഠനം നടക്കുന്നു.
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്
മുക്കം, കട്ടപ്പന എന്നിവിടങ്ങളില്‍ പുതിയ ഇ.എസ്.ഐ ഡിസ്‌പെന്‍സറികള്‍ തുടങ്ങി.
പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിയില്‍ ആധുനിക രീതിയിലുള്ള മരുന്ന്
പരിശോധനശാല തുടങ്ങി.
പാരിപ്പള്ളി ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ ആരംഭിച്ചു.
എക്‌സൈസ് വകുപ്പ്
ലഹരിവര്‍ജനത്തിലൂടെ ലഹരിമുക്തകേരളം യാഥാര്‍ഥ്യമാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിനൊപ്പം വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍.
മയക്കുമരുന്നുള്‍പ്പെടെ അനധികൃത ലഹരി വിതരണക്കാര്‍ക്കെതിരെ കര്‍ശന നടപടി.
600 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടികൂടി.
15000 ത്തോളം മയക്കുമരുന്നുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വ്യാജ മദ്യവില്പന ഉള്‍പ്പടെ 47000 അബ്കാരി കേസുകള്‍.
കോട്ടയം, തൃശൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, കാസര്‍കോഡ്, മലപ്പുറം ജില്ലകളില്‍ എക്‌സൈസ് ടവറുകള്‍ നിര്‍മിക്കാന്‍ അനുമതി.
എട്ട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ പുതുതായി രൂപീകരിച്ചു.
138 വനിതാ സിവില്‍ എക്‌സൈസ് ഓഫീസുമാര്‍ ഉള്‍പ്പെടെ 244 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. വിമുക്തി മിഷനായി 31 പുതിയ തസ്തികകള്‍.
കോഴിക്കോട് പുനരധിവാസ സൗകര്യത്തോടുള്ള മാതൃകാ ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് പദ്ധതി.

ശ്രീ. ടി. പി. രാമകൃഷ്ണന്‍

തൊഴിലും നൈപുണ്യവും, എക്‌സൈസ് 

ഒറ്റനോട്ടത്തില്‍ 

26 മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു.
ഫാക്ടറികളെയും വാണിജ്യ വ്യാപാര സ്ഥാപനങ്ങളെയും ഗ്രേഡ് ചെയ്ത് മാതൃകാ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്ന പദ്ധതി നടപ്പാക്കി.
തൊഴിലാളി സൗഹൃദ സംരംഭക സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പുതിയ തൊഴില്‍ നയം പ്രഖ്യാപിച്ചു.
അടിസ്ഥാന യോഗ്യത മുതല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യത വരെയുള്ള തൊഴിലന്വേഷകര്‍ക്കായി ജോബ് പോര്‍ട്ടല്‍ രൂപീകരിച്ചു.
ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികളേയും യുവാക്കളേയും ഉന്നത വിദ്യാഭ്യാസവും തൊഴിലും നേടിയെടുക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര, ചിറ്റൂര്‍, നെയ്യാറ്റിന്‍കര, വാമനപുരം (പാലോട്), കായംകുളം എന്നിവിടങ്ങളില്‍ കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തന മാരംഭിച്ചു. അടൂര്‍, വൈക്കം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും സെന്ററുകള്‍ ഉടന്‍.
180 ജോബ് ക്ലബ്ബുകള്‍ക്കായി 2.78 കോടി രൂപ സബ്‌സിഡി നല്‍കി.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി 29,580 പേര്‍ക്ക് നിയമനം നല്‍കി.
1,27,045 പേര്‍ക്ക് 28 മാസത്തെ തൊഴില്‍ രഹിതവേതന കുടിശ്ശികയായ 48 കോടി രൂപ വിതരണം ചെയ്തു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവരെ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന നവജീവന്‍ പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തി.

 

 

നിയമനങ്ങള്‍
പി.എസ്.സി. വഴി 2019 ജനുവരി 31 വരെ 92,536 പേര്‍ക്ക് നിയമനം
2016-ല്‍ ഈ സര്‍ക്കാര്‍ വന്നശേഷം പി.എസ്.സി. വഴി 26,247 നിയമനം.
2017-ല്‍ 35,911, 2018-ല്‍ 28,025.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടന്ന നിയമനം – 29,580.
ജോബ് ഫെയറുകള്‍ മുഖേന സ്വകാര്യ മേഖലയില്‍ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിച്ചവരുടെ എണ്ണം – 11,254.
എംപ്ലോയബിലിറ്റി സെന്ററുകള്‍ മുഖേന സ്വകാര്യമേഖലയില്‍ ജോബ് ഓഫറുകള്‍ ലഭിച്ചവരുടെ എണ്ണം – 23,092.

ഇരിപ്പിടം ഇപ്പോള്‍ അവകാശം


കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും സ്ത്രീ കളടക്കമുള്ള ജീവനക്കാര്‍ക്ക് ജോലിക്കിടയില്‍ ഇരിക്കാനുള്ള അവകാശം ഉറപ്പു വരുത്തി കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഭേദഗതി ചെയ്തു. ചരിത്രനേട്ടമാണ് തൊഴിലാളികള്‍ക്ക് ഇതിലൂടെ കൈവരിക്കാനായത്. ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം വേതനത്തോടു കൂടിയ അവധി നല്‍കണമെന്നും വ്യവസ്ഥ.
നിയമലംഘനങ്ങള്‍ക്കുള്ള പിഴ 5000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായും ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്കുള്ള പിഴ 10000 രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായും ഉയര്‍ത്തി.

പ്രളയത്തിനെതിരെ നൈപുണ്യ കര്‍മസേന •

പ്രളയദുരന്തത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍, ഐ.ടി.ഐ.കളിലെ ഇന്‍സ്ട്രക്ടര്‍മാരെയും ട്രെയിനികളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച നൈപുണ്യ കര്‍മസേനയുടെ നേതൃത്വത്തില്‍ സൗജന്യമായി വാസയോഗ്യമാക്കുകയും ഗൃഹോപകരണങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുകയും ചെയ്തു.

വിമുക്തി മിഷന്‍ ഡി-അഡിക്ഷന്‍ സെന്റര്‍


വിമുക്തി മിഷന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ മേഖലാ കൗണ്‍സലിംഗ് സെന്റര്‍ ആരംഭിച്ചു. ആരോഗ്യ വകുപ്പുമായി സഹകരിച്ച് 14 ജില്ലകളിലും ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചു. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ചരിക്കുന്ന ദൃശ്യ-ശ്രവ്യ യൂണിറ്റ് സ്ഥാപിച്ചു.

 

വനിതാ പട്രോളിങ് സ്‌ക്വാഡ് 

 
വനിതാ കുറ്റവാളികളെ നിരീക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വനിതാ
പട്രോളിങ് സ്‌ക്വാഡ് രൂപികരിച്ചു. ഇവര്‍ക്കായി 100 റ്റി.വി.എസ് ജുപ്പീറ്റര്‍ സ്‌കൂട്ടറുകള്‍ 45,95,100 രൂപയ്ക്ക് വാങ്ങി വിതരണം ചെയ്തു.
ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്നും കാലതാമസം കൂടാതെ സാമ്പിള്‍ ശേഖരിച്ച് ഫലം നല്‍കുന്നതിന് മൂന്നു മേഖലകളില്‍ മൊബൈല്‍ ലിക്വര്‍ ടെസ്റ്റിങ് ലാബുകള്‍ രൂപീകരിച്ചു.
എക്‌സൈസ് വകുപ്പില്‍ കേസുകള്‍ പൂര്‍ണമായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം. 17 സര്‍വീസുകള്‍ ഓണ്‍ലൈന്‍ ആക്കി.
കെ.എസ്.ബി.സി സര്‍ക്കാരിലേക്ക് നല്‍കിയ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍
566 കോടി രൂപയുടെ വര്‍ധന .
30 വിദേശമദ്യ ചില്ലറവില്പനശാലകള്‍ സെല്‍ഫ് ഹെല്‍പ്പ് സൂപ്പര്‍ മാര്‍ക്കറ്റ് നിലവാരത്തില്‍ മാതൃകാ വില്പനശാലകളാക്കി.

 

Skip to content