Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.
 

ശ്രീ. എ. കെ. ബാലൻ

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ. എ. കെ. ബാലൻ

പാർശ്വവത്കൃതരില്ലാത്ത കേരളത്തിലേക്ക്

ദുര്‍ബല ജനവിഭാഗങ്ങളുടെ സമഗ്രവികസനത്തിന് പ്രതിജ്ഞാബദ്ധമായ ഒട്ടേറെ നടപടികള്‍ കഴിഞ്ഞ ആയിരം ദിനങ്ങളുടെ മുഖമുദ്രയാണ്. അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ ഉറച്ച ചുവടുകളോടെ മുഖ്യധാരയിലേക്ക് കടന്നുവരുന്ന കാഴ്ചയ്ക്ക് കേരളം അഭിമാനത്തോടെ സാക്ഷ്യം വഹിക്കുന്നു. നവോത്ഥാന മൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് സാംസ്‌കാരിക കേരളം കരുത്ത് തെളിയിക്കുന്നു.
ഗോത്രബന്ധു
പൊതുവിദ്യാലയ പ്രവേശനം നേടുന്ന പട്ടികവര്‍ഗ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അവരുടെ വിനിമയ ഭാഷയില്‍ നിന്നും പഠനമാധ്യമമായ മലയാളത്തിലേക്ക് വരുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളാണ് കൊഴിഞ്ഞുപോക്കിന് മുഖ്യകാരണമാകുന്നത് എന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിഹരിക്കുന്നതിന് ഗോത്രബന്ധു എന്ന പേരില്‍ പദ്ധതി തയ്യാറാക്കി ഗോത്രഭാഷ അറിയുന്ന പട്ടികവിഭാഗക്കാരായ അധ്യാപകരെ എല്‍.പി സ്‌കൂളുകളില്‍ നിയമിച്ചു. വയനാട്ടില്‍ നടപ്പാക്കിയ പദ്ധതി ഇപ്പോള്‍ മറ്റ് പട്ടികവര്‍ഗ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. അദ്ധ്യാപനയോഗ്യതയുള്ള എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും ജോലി ലഭ്യമാക്കുവാനും ഇതിലൂടെ കഴിയും. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് പരമാവധി കുറയ്ക്കുവാന്‍ പദ്ധതി കൊണ്ട് സാധിച്ചു.
തൊഴില്‍ മേഖല
പട്ടികവര്‍ഗങ്ങളിലെ അതീവ ദുര്‍ബല വിഭാഗങ്ങളിലല്‍ നിന്ന് സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പോലീസ്, എക്‌സൈസ് സേനകളിലേക്ക് നൂറുവീതം പേരെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന തെരഞ്ഞെടുത്തു.
നൈപുണ്യവികസന പരിശീലനത്തിലൂടെ 2037 പേര്‍ക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ പ്ലേസ്‌മെന്റ് ലഭിച്ചു.
മില്ലറ്റ് വില്ലേജ് പദ്ധതി
കൃഷി വകുപ്പുമായി ചേര്‍ന്ന് അട്ടപ്പാടിയില്‍ മില്ലറ്റ് വില്ലേജ് പദ്ധതി ആരംഭിച്ചു. കൂടാതെ പാട്ടകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീ മുഖേന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപീകരിച്ച് പുതിയ പദ്ധതി ആരംഭിച്ചു. ആറളത്തും സുഗന്ധഗിരിയിലും പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കും.
പാരമ്പര്യ കലകള്‍ക്ക് പ്രോത്സാഹനം
എസ്.സി, എസ്.ടി വിഭാഗങ്ങളുടെ പരമ്പരാഗത തൊഴില്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും അവരുടെ പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേദി ഒരുക്കുന്നതിനും ഗദ്ദിക എന്ന പേരില്‍ സാംസ്‌കാരികോത്സവങ്ങള്‍ സംഘടിപ്പിച്ചു.
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കായികശേഷി പ്രകടമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കളിക്കളം പരിപാടിയും കലാനൈപുണ്യം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ഗോത്സവം പരിപാടിയും നടത്തിവരുന്നു.
പ്രവാസികള്‍ക്ക് റീ-ടേണ്‍
പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ പ്രവാസികള്‍ക്ക് വേണ്ടി നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് റീ-ടേണ്‍ എന്ന പേരില്‍ സ്വയംതൊഴില്‍ വായ്പാ പദ്ധതി ആരംഭിച്ചു. 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കുന്ന പദ്ധതിപ്രകാരം പ്രവാസി സംരംഭകര്‍ക്ക് പരമാവധി മൂന്ന് ലക്ഷം രൂപ മൂലധന സബ്‌സിഡിയും ലഭിക്കും.
പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ സബ്‌സിഡി ആനുകൂല്യത്തോടെ പ്രൊഫഷണല്‍ ബിരുദധാരികള്‍ക്കായി സ്റ്റാര്‍ട്ട് അപ്പ് പദ്ധതി ആരംഭിച്ചു. ഒബിസി വിഭാഗം പ്രൊഫഷണലുകള്‍ക്ക് 20 ലക്ഷം രൂപ വരെയും മതന്യൂനപക്ഷ വിഭാഗം പ്രൊഫഷണലുകള്‍ക്ക് 30 ലക്ഷം രൂപ വരെയും ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും.
പട്ടികജാതി വികസനവകുപ്പ്
• ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികജാതി വിഭാഗങ്ങള്‍ക്ക് 29,931 വീടുകള്‍ അനുവദിച്ചു. ഇത് സര്‍വകാല റെക്കോഡാണ്.
• 11,360 കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണത്തിന് സ്ഥലം ലഭ്യമാക്കി.
• വിസ്തൃതി കുറഞ്ഞ വീടുകളില്‍ കുട്ടികളുടെ പഠനം സുഗമമാക്കുവാന്‍ 10000 പഠനമുറികള്‍ സജ്ജമാക്കി.
• ഒന്നുമുതല്‍ എട്ടു വരെ കുട്ടികള്‍ക്ക് ലംപ്‌സം ഗ്രാന്റിനുപുറമെ 2000 രൂപ വീതം പ്രതിവര്‍ഷം അലവന്‍സ്.
• എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും 25 ശതമാനം ഉയര്‍ത്തി
• ഐ.റ്റി.ഐകളില്‍ രാവിലെയും ഉച്ചയ്ക്കും എല്ലാവിദ്യാര്‍ഥികള്‍ക്കും ഭക്ഷണം നല്‍കുന്നു. ഏഴ് ഐ.റ്റി.ഐകളില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കി.
• ആലുവയില്‍ പെണ്‍കുട്ടികള്‍ക്ക് പുതിയ പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ ആരംഭിച്ചു.
• 280 പട്ടികജാതി സങ്കേതങ്ങള്‍ അംബേദ്കര്‍ ഗ്രാമങ്ങളാക്കി, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
• രണ്ടര വര്‍ഷംകൊണ്ട് 100 കോടി രൂപയിലധികം ചികിത്സാ ധനസഹായം അനുവദിച്ചു. 57519 പേര്‍ക്ക് ധനസഹായം ലഭിച്ചു.
•കുടുംബത്തിലെ വരുമാനദായകനായ വ്യക്തി മരിച്ചാല്‍ നല്‍കുന്ന ധനസഹായം 50,000 രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയാക്കി.
• വിവാഹം, മിശ്രവിവാഹം എന്നിവയുടെ ആനുകൂല്യം 75,000 രൂപയാക്കി.
• പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും ഉറപ്പുവരുത്തുവാന്‍ ”വാത്സല്യനിധി ഇന്‍ഷുറന്‍സ് പദ്ധതി”ആരംഭിച്ചു.
• പട്ടികജാതിക്കാരുടെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കായി ”റാന്തല്‍ സാഹിത്യ ശില്‍പ്പശാലകള്‍”
• വകുപ്പിന്റെ പ്രസിദ്ധീകരണമായ ”പടവുകള്‍” പുനരാരംഭിച്ചു
• പാലക്കാട് കെല്‍പ്പാമിന്റെ ആഭിമുഖ്യത്തില്‍ പുതിയ റൈസ് മില്ലിന് 10 കോടി രൂപ അനുവദിച്ചു
• വിദേശത്ത് ഹോസ്പിറ്റാലിറ്റി, ഓയില്‍ റിഗ് എന്നീ മേഖലകളില്‍ പരിശീലനത്തിലൂടെ പ്ലേസ്‌മെന്റ്
• നഴ്‌സ്മാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റൈപ്പെന്റോടെ രണ്ട് വര്‍ഷം അധിക പരിശീലനത്തിന് സൗകര്യമൊരുക്കി.
പട്ടിക വിഭാഗ വികസന കോര്‍പ്പറേഷന്‍
• 11,000 പേര്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുവാന്‍ ധനസഹായം നല്‍കി.
• ഭവനനിര്‍മാണം വായ്പ, സ്വയംസഹായ സംഘങ്ങള്‍ക്കുള്ള വായ്പ, കൃഷിഭൂമി വായ്പ എന്നീ പുതിയ പദ്ധതികള്‍ക്ക് തുടക്കമായി.
• കടാശ്വാസ പദ്ധതിയില്‍ 43136 പേരുടെ കടം എഴുതിത്തള്ളി. 83 കോടി ചെലവഴിച്ചു.
പട്ടികവര്‍ഗ വികസന വകുപ്പ്
ലൈഫ് മിഷന്‍ മുഖേന 12726 വീടുകള്‍ പൂര്‍ത്തീകരിച്ചു. 6709 പുതിയ വീടുകള്‍ ഈ സര്‍ക്കാര്‍ അനുവദിച്ചതിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പട്ടികവര്‍ഗ വിഭാഗങ്ങളിലെ 1105 പേര്‍ക്ക് 1446 ഏക്കര്‍ ഭൂമി വിതരണം ചെയ്തു.
164 പേര്‍ക്ക് 757 ഏക്കര്‍ ഭൂമിയുടെ വനാവകാശ രേഖ നല്‍കി.
274 പേര്‍ക്ക് 181 ഏക്കര്‍ ഭൂമി വാങ്ങി നല്‍കി.
നിക്ഷിപ്ത വനഭൂമി വിതരണ പദ്ധതിപ്രകാരം പാലക്കാട് 517 പേര്‍ക്ക് 483 ഏക്കറും കാസര്‍കോട് ജില്ലയില്‍ 150 പേര്‍ക്ക് 75 ഏക്കറും വിതരണം ചെയ്തു.
എറണാകുളം ജില്ലയില്‍ 99 പേര്‍ക്ക് 10 സെന്റ് വീതം റവന്യൂ ഭൂമി നല്‍കി.
വനാവകാശ നിയമപ്രകാരം 8122 അപേക്ഷകര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നു.
ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ലാന്‍ഡ്ബാങ്ക് പദ്ധതി പ്രകാരം 428 ഏക്കര്‍ ഭൂമി വാങ്ങി വിതരണം നടത്താന്‍ നടപടിയായി.
51 കോടി രൂപ ചെലവഴിച്ചുകൊണ്ട് 59994 പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ചികിത്സാധനസഹായം അനുവദിച്ചു.
അട്ടപ്പാടിയില്‍ 192 കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചു.
ആറ് പുതിയ മൊബൈല്‍ മെഡിക്കല്‍ ഡിസ്പന്‍സറികള്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട്, കൊല്ലം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ആരംഭിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2366 പേരുടെ കടം എഴുതിത്തള്ളി. 6.05 കോടി രൂപ ഇതിനായി വിനിയോഗിച്ചു.
പിന്നാക്കവിഭാഗ വികസന വകുപ്പ്
കുംഭാരകോളനികളുടെ നവീകരണ പദ്ധതിയിലൂടെ പിന്നാക്കവിഭാഗങ്ങിലെ ദുര്‍ബലരുടെ വികസനത്തിന് തുടക്കമിട്ടു.
കേരളത്തിലെ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ ക്രിമിലെയര്‍ വരുമാനപരിധി ആറ് ലക്ഷം രൂപയില്‍ നിന്നും എട്ട് ലക്ഷമാക്കി.
മുഖാരി/മുവാരി സമുദായത്തെ സംസ്ഥാന ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഈ വിഭാഗക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യം യാഥാര്‍ഥ്യമാക്കി.
പിന്നാക്ക വിഭാഗ വികസന വകുപ്പിന് സ്‌പെഷ്യല്‍ റൂള്‍ കൊണ്ടുവന്നു.
ഒ.ബി.സി/എസ്.ഇ.ബി.സി/ഒ.ഇ.സി വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യ ഇനത്തില്‍ 596095 വിദ്യാര്‍ഥികള്‍ക്കായി 732.36 കോടി ചെലവഴിച്ചു.
വിശ്വകര്‍മ വിഭാഗത്തില്‍പ്പെട്ട 60 വയസ്സ് കഴിഞ്ഞ വ്യക്തികള്‍ക്കുള്ള പെന്‍ഷന്‍ തുക 500 രൂപയില്‍ നിന്ന് 1100 രൂപയാക്കി. വരുമാന പരിധി 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി.
കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പ്പറേഷന്‍
105176 ഗുണഭോക്താക്കള്‍ക്ക് 1026 കോടി രൂപ വായ്പ വിതരണം ചെയ്തു.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ കീഴില്‍ പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്രാഫ്റ്റ് വില്ലേജ് ആരംഭിക്കാന്‍ നടപടി തുടങ്ങി.
ഭവന രഹിതരായ പിന്നാക്ക വിഭാഗക്കാര്‍ക്കായി, കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന എന്റെ വീട് പദ്ധതിപ്രകാരം 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
കോര്‍പ്പറേഷന് നിലവിലുള്ള 14 ജില്ലാ ഓഫീസുകള്‍ക്കും ആറ് ഉപജില്ലാ ഓഫീസുകള്‍ക്കും പുറമെ 10 പുതിയ ഉപജില്ലാ ഓഫീസുകള്‍ ആരംഭിക്കാനും 40 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
കോര്‍പ്പറേഷന്റെ തനത് ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന വായ്പാ പദ്ധതികളുടെ കുടുംബവാര്‍ഷിക വരുമാന പരിധി 1,20,000 രൂപയില്‍ നിന്നും 3,00,000 രൂപയായി വര്‍ധിപ്പിച്ചു.
പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പ്പറേഷന്‍
കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതികളായ കൃഷിഭൂമി വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ വായ്പാ തുകയില്‍ കാലാനുഗതമായ വര്‍ധനവ് വരുത്തി.

പിന്നാക്കവിഭാഗ കമ്മീഷന്‍
സര്‍ക്കാര്‍ സര്‍വ്വീസിലും, പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളിലെ പിന്നോക്ക വിഭാഗക്കാരുടെ പ്രാതിനിധ്യ കണക്കെടുപ്പ് നടത്താനായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ e-CDESK(e-Cast Database of Employees in Service in Kerala) എന്ന വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ശ്രീ. എ. കെ. ബാലൻ

പട്ടികജാതി- പട്ടികവർഗ പിന്നാക്കക്ഷേമം
നിയമം
സാംസ്‌കാരികം
പാർലമെന്ററികാര്യം

സാംസ്‌കാരിക വകുപ്പ്
സാംസ്‌കാരിക വകുപ്പിനെ ഭരണകൂടത്തിന്റെ പതാക വാഹകരാക്കുവാന്‍ രണ്ടര വര്‍ഷത്തെ ഇടതുപക്ഷസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് കഴിഞ്ഞു.
പ്രളയദുരന്തത്തില്‍ നിന്നും കേരളമനസാക്ഷിയെ കരകയറ്റുവാന്‍ കലയും സാഹിത്യവും സംഗീതവും ഉപകരണങ്ങളാക്കി നിരവധി പരിപാടികള്‍ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ചു.
പൊതുജനപങ്കാളിത്തത്തോടെ ഐഎഫ്എഫ്‌കെ
വിശ്വോത്തര ചലച്ചിത്രമേളയായ ഐഎഫ്എഫ്‌കെ പൊതുജനപങ്കാളിത്തത്തിലൂടെ വിജയകരമായി നടത്തി മാതൃക കാണിച്ചു.
നവോത്ഥാന സ്മരണയില്‍ ജില്ലാ സാംസ്‌കാരിക കേന്ദ്രങ്ങള്‍
നവോത്ഥാന നായകരുടെ സ്മാരകമായി 14 ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കുന്ന പദ്ധതി കിഫ്ബി മുഖേന നടന്നു വരുന്നു. ഭരത് മുരളി, നരേന്ദ്രപ്രസാദ്, വയലാ വാസുദേവന്‍പിള്ള, പ്രേംനസീര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കലാഭവന്‍ മണി, സാംബശിവന്‍, ഒഎന്‍വി, കടമ്മനിട്ട, കുഞ്ചന്‍നമ്പ്യാര്‍, ഡി വിനയചന്ദ്രന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവരുടെ സ്മാരകങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
രാജ്യത്ത് ആദ്യമായി സ്ഥിരം നാടകവേദി
ഇന്ത്യയില്‍ ആദ്യമായി തൃശൂര്‍ കേന്ദ്രമായി സ്ഥിരം നാടക വേദി, സംഗീത നാടക അക്കാദമിയോടു ചേര്‍ന്ന് സാംസ്‌കാരിക വീഥി, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന് സ്വന്തമായി ആസ്ഥാന മന്ദിരം, കിഫ്ബി ഫണ്ടുപയോഗിച്ച് 100 കോടി രൂപ ചെലവില്‍ ഫിലിം ഫെസ്റ്റിവല്‍ സ്ഥിരം വേദി, 150 കോടി രൂപ ചെലവില്‍ ചിത്രാഞ്ജലിയില്‍ ഫിലിം സിറ്റി, ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും സാംസ്‌കാരിക ഇടനാഴി എന്നിവയുടെ നടപടികള്‍ ആരംഭിച്ചു.
ഗ്രാമങ്ങളില്‍ കെ.എസ്.എഫ്.ഡി.സി തിയറ്ററുകള്‍
ഗ്രാമങ്ങളില്‍ കെ.എസ്.എഫ്.ഡി.സിയുടെ 100 തിയറ്ററുകളും സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ തിയറ്ററുകളും നിര്‍മിക്കും. ഇതില്‍ ഉള്‍പ്പെട്ട 32 തിയേറ്ററുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും
സന്തോഷഭവനം (Pleasure Home)
കലാ-സാഹിത്യ പ്രവര്‍ത്തകരെ വാര്‍ധക്യത്തില്‍ പാര്‍പ്പിക്കുന്നതിനായി സന്തോഷഭവനം എന്ന പേരില്‍ വയോമന്ദിരം സ്ഥാപിക്കും.
നിയമ വകുപ്പ്
അഭിഭാഷക ക്ഷേമനിധി തുക അഞ്ച് ലക്ഷം രൂപയായിരുന്നത് 10 ലക്ഷമാക്കി.
അഭിഭാഷകര്‍ക്കുള്ള ചികില്‍സാ ധനസഹായം 5000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി.
അഭിഭാഷക ക്ഷേമനിധിലേക്കുള്ള കോര്‍ട്ട് ഫീ വിഹിതം 35 ശതമാനത്തില്‍ നിന്നും 70 ശതമാനമാക്കി.
ജൂനിയര്‍ അഭിഭാഷകര്‍ക്ക് ആദ്യ മൂന്ന് വര്‍ഷം സ്റ്റൈപ്പെന്റ് അനുവദിക്കുന്നതിന് നിയമഭേദഗതി കൊണ്ടുവന്നു
5000 രൂപ വരെ നാമമാത്രപെന്‍ഷന്‍ വാങ്ങുന്ന അഭിഭാഷകര്‍ക്ക് ക്ഷേമനിധി ആനുകൂല്യം നല്‍കുന്നതിനുള്ള നിയമഭേദഗതി കൊണ്ടുവന്നു
അഡ്വക്കേറ്റ്‌സ് ക്ലാര്‍ക്‌സിന്റെ ഉത്സവബത്ത 750 രൂപയായിരുന്നത് 1500 രൂപയാക്കി.
പാര്‍ലമെന്ററികാര്യവകുപ്പ്
പാര്‍ലമെന്ററി പ്രക്രിയയെപ്പറ്റി ബോധവത്കരിക്കുന്നതിനായി സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
മോഡല്‍ പാര്‍ലമെന്റില്‍ സംസ്ഥാനതലത്തില്‍ വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് പാര്‍ലമെന്റ് സന്ദര്‍ശന പരിപാടി സംഘടിപ്പിക്കും
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ചേര്‍ന്ന് ഇന്ത്യന്‍ ഭരണഘടന അനുഛേദം 356 – കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
തെരഞ്ഞെടുത്ത് സ്‌കൂളുകളില്‍ ജനാധിപത്യത്തില്‍ മതേതര മൂല്യങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെ കേന്ദ്രീകരിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ചുവരുന്നു.

Skip to content