Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.
 

ശ്രീ. പിണറായി വിജയന്‍

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ. പിണറായി വിജയന്‍

പരിശീലനം കഴിഞ്ഞ് പുതുതായി 1598 അംഗങ്ങൾക്കൂടി പോലീസ് സേനയിലേക്ക്

സംസ്ഥാനത്ത് മൂന്ന് സ്ഥലങ്ങളിലായി പോലീസ് സേനാംഗങ്ങളുടെ പാസിങ്ഔട്ട് പരേഡ് പൂർത്തിയായി. പുതുതായി 1598 അംഗങ്ങൾ കൂടി പോലീസ് സേനയിലേക്ക് എത്തി.

ട്രാഫിക് സുരക്ഷയ്ക്ക് സോഫ്റ്റ് (Save Our Fellow Traveller) വോളണ്ടിയർ പദ്ധതി

വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് അടിയന്തര വൈദ്യസഹായം നൽകി ആശുപത്രിയിൽ എത്തിക്കുന്നതിന് ഓരോ സർക്കിൾ ഇൻസ്‌പെക്ടർമാരുടെ കീഴിൽ 50 പേരടങ്ങുന്ന സോഫ്റ്റ് വോളണ്ടിയർമാരെ നിയോഗിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായുള്ള വോളണ്ടിയർ പരിശീലനങ്ങൾ നടന്നുവരുന്നു.  ട്രാഫിക് നിയന്ത്രണത്തിന് കൂടുതൽ നിരീക്ഷണ സംവിധാനങ്ങൾ ഇവയൊക്കെ ഇത്തരത്തിൽപെട്ടതാണ്.

സ്റ്റുഡന്റ്‌സ് പോലീസ് കൂടുതൽ ഫലപ്രദമാക്കാൻ നടപടി.

സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതി അടുത്ത തലത്തിലേക്കുയർത്തുന്നതിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിച്ചു.

മയക്കുമരുന്നു കടത്ത്: പോലീസ്, എക്‌സൈസ്, റെയിൽവെ സംയുക്ത പ്രവർത്തന പരിപാടി

മയക്കുമരുന്നിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും വർധിച്ചുവരുന്ന കടത്തും ഉപയോഗവും തടയുന്നതിന് പോലീസ്, എക്‌സൈസ്, റെയിൽവെ സംരക്ഷണസേന, ഗവൺമെന്റ് റെയിൽവേ പോലീസ് എന്നിവർ ഒത്തുചേർന്നുള്ള പ്രവർത്തനപരിപാടിക്ക് തുടക്കമായി.

ഒരു ഡി.ഐ.ജി.യുടെ ചുമതലയിൽ കേരള ആന്റിനാർക്കോട്ടിക് സ്‌ക്വാഡ്  കൂടുതൽ ശക്തിപ്പെടുത്തി.

പുകയില ഉത്പന്നങ്ങളുടെ കവറുകളിൽ വലിയ സചിത്ര മുന്നറിയിപ്പുകൾ നൽകണമെന്ന ‘കോറ്റ്പ’ നിയമത്തിലെ വ്യവസ്ഥ കർശനമായി നടപ്പാക്കാനും കുട്ടികൾക്ക് ലഹരി വസ്തുക്കൾ വിൽക്കുന്നതിനെതിരെ കർശന നടപടികൾക്കും തുടക്കമായി.

വിജിലൻസ്

ഒരു കോടി രൂപയ്ക്കുമേലുള്ള അഴിമതി വെളിച്ചത്തികൊണ്ടുവരുന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുന്ന വിസിൽ ബ്ലോവേഴ്‌സ് അവാർഡ് ഏർപ്പെടുത്തി.

പൊതുജന പങ്കാളിത്തത്തോടെ അഴിമതി നിർമ്മാർജ്ജനം ചെയ്യുക എന്ന ഉദ്ദേശത്തോടെ എറൈസിങ് കേരള, വിസിൽ നൗ എന്നിങ്ങനെ രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ നടപ്പിൽ വരുത്തി.

‘സീറോ ടോളറൻസ് റ്റു കറപ്‌ഷൻ’ എന്ന ലക്ഷ്യം വച്ച് ആഗോള അഴിമതി വിരുദ്ധ സംഘടനയായ ട്രാൻസ്‌പെരൻസി ഇന്റർനാഷണലിന്റെ മാർഗ്ഗരീതികൾ അവലംബിച്ച് സർക്കാർ വകുപ്പുകളിലെ അഴിമതി സൂചിക തയ്യാറാക്കുന്ന രീതി നിലവിൽ വന്നു.

സർക്കാർ സർവ്വീസിൽ പുതുതായി പ്രവേശിക്കുന്ന ജീവനക്കാർ അഴിമതി രഹിതരായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇൻഡക്ഷൻ ട്രെയിനിംഗ് നൽകുന്ന പദ്ധതി നലവിൽ വന്നൂ.

‘സീറോ ടോളറൻസ് റ്റു കറപ്‌ഷൻ’ എന്ന ലക്ഷ്യം പ്രാവർത്തികമാക്കുന്നതിന് എഡ്യൂവിജിൽ, വിജിനെറ്റ്, എൻ.എസ്.എസ്. വിജിൽ ഹെൽപ്പ്‌ഡെക്‌സ്, ട്രാൻസ് വിജിൽ, എന്റെ ഗ്രാമം, വാട്ടർ വിജിൽ തുടങ്ങിയ അവബോധ പദ്ധതികൾ നിലവിൽ വന്നു.

 

ഐ.ടി.

കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ് വർക്ക്)

കെ ഫോൺ പദ്ധതി വഴി കേരളമൊട്ടാകെ ലഭ്യമാകുന്നവിധത്തിൽ ഫൈബർ ഒപ്റ്റിക് ശൃംഖല നടപ്പിൽ വരുത്തുവാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.  ഇരുപത് ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്കും എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യതയാണ് ഉദ്ദേശിക്കുന്നത്. പതിനെട്ടു മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.  പദ്ധതിയിലേക്ക് 2017 – 18 ബജറ്റിൽ ആയിരം കോടി വകയിരുത്തി.

പബ്ലിക് വൈ ഫൈ ഹോട്‌സ്‌പോട്

തിരഞ്ഞെടുക്കപ്പെട്ട ആയിരം പൊതുജന വ്യവഹാര സ്ഥലങ്ങളിൽ പൊതു ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പബ്ലിക് വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കും. ദിനംപ്രതി നിശ്ചിത നേരത്തേക്ക് മൊബൈൽ ഫോൺ, ലാപ് ടോപ്പ്, ടാബ്‌ലറ്റ് തുടങ്ങിയ ഉപകരണങ്ങളിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യത ഈ സംവിധാനം വഴി ലഭ്യമാവുന്നു.  ഇതിലൂടെ കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളുടെ വിവിധങ്ങളായ ഇ-ഗവേണൻസ് സേവനങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. 25 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടിരി ക്കുന്നത്. ആറ് മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ടെക്‌നോസിറ്റിയിലെ 2 ലക്ഷം ച.അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ 2017 മെയ്മാസത്തോടെ ഓടെ ആരംഭിക്കും. കെട്ടിടത്തിന്റെ ഡിസൈനും ടെൻഡർ ഡോക്കുമെന്റും ടെൻഡർ നൽകുന്നതിന് തയ്യാറായിക്കഴിഞ്ഞു (105.44 കോടി രൂപ).

ഇൻഫോപാർക്ക് കൊച്ചി ഫെയ്‌സ് കക ‘ജ്യോതിർമയ’ ബഹുനില ഐ.ടി. മന്ദിരത്തിന്റെ നിർമ്മാണം (109.82 കോടി) പൂർത്തിയായി.

കോഴിക്കോട് സൈബർ പാർക്കിൽ 2.88 ലക്ഷം ച.അടി വിസ്തീർണ്ണമുള്ള അഞ്ച് നില ഐ.ടി കെട്ടിടം 2017 മാർച്ച് മാസം അവസാനത്തോടെ കമ്പനികൾക്ക് കൈമാറാൻ സാധിക്കും.

സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം പദ്ധതി

കേരളത്തിൽ ഓരോ വർഷവും ജയിച്ചുവരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യം വളർത്താൻ വേണ്ടി സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം 150 എഞ്ചിനീയറിംഗ് കോളേജുകളും കേരളത്തിലെ ഐ.ടി. പാർക്കുകളുമായി ബന്ധിപ്പിച്ചു വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം കെ.എസ്.ഐ.റ്റി.ഐ.എൽ. ഉം ഐ.സി.റ്റി. അക്കാഡമിയും ചേർന്ന് ഇതിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.

നോർകറൂട്സ്

സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ – വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ  സാക്ഷ്യപ്പെടുത്തൽ. സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ എംബസി, എംഇഎ അറ്റസ്റ്റേഷൻ എന്നിവ നടത്തുന്നു

നോർക ബിസിനസ് സഹായകേന്ദ്രം

സംസ്ഥാനത്തെ നിക്ഷേപ സാദ്ധ്യതകളെ പ്രവാസി കേരളീയരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് നിക്ഷേപങ്ങൾ വളർത്തുന്നതിനുള്ള സംരംഭം.

തൊഴിൽ വൈദഗ്ധ്യ പരിശീലനം

ജോലി അന്വേഷിച്ച് വിദേശത്ത് പോകുന്നവരുടെ തൊഴിൽ മികവിനുള്ള പരിശീലനം. ഐടിഐകളിൽ ഹ്രസ്വകാല കോഴ്‌സുകൾ ഇതിനായി നടത്തുന്നു. 25 ഐടിഐകളിൽ 11 കോഴ്‌സുകളിലൂടെ 1200 പേർ 2016-17 ൽ പരിശീലനം നേടി

പ്രീ ഡിപാർച്ചർ ഓറിയന്റേഷൻ

വിദേശത്ത് തൊഴിൽ തേടി പോകുന്നവർ അറിഞ്ഞിരിക്കേണ്ട തൊഴിൽ സാഹചര്യങ്ങൾ, നിയമാനുസൃത റിക്രൂട്‌മെന്റ് ഏജൻസികളെപ്പറ്റിയുള്ള വിവരങ്ങൾ, വിസ-എമിഗ്രേഷൻ-മറ്റ് നിയമങ്ങൾ, യാത്രാ നിബന്ധനകൾ, തൊഴിൽ സംസ്‌കാരം തുടങ്ങിയ കാര്യങ്ങളിൽ ഏകദിന പരിശീലനം. 2016-17 ൽ 33 പരിപാടികളിലൂടെ 2100 പേർക്ക് പരിശീലനം

പ്രവാസി പുനരധിവാസ പദ്ധതി  രണ്ടു വർഷത്തിൽ കുറയാതെ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനുള്ള പദ്ധതി. 15734 അപേക്ഷകൾ ബാങ്കിലേയ്ക്ക് ശുപാർശ ചെയ്തു. 1800 പേർ സംരംഭങ്ങൾ തുടങ്ങി. ഇപ്പോൾ പ്രതിമാസം 1500 – ലധികം അപേക്ഷകൾ ലഭിക്കുന്നു

അടിയന്തര സാഹചര്യങ്ങളിൽ രക്ഷപ്പെടുത്തി കൊണ്ടുവരൽ

അടിയന്തര സാഹചര്യങ്ങളിൽ അകപ്പെടുന്ന പ്രവാസി മലയാളികളെ വിദേശത്ത് നിന്നും നാട്ടിൽ എത്തിക്കുന്ന പദ്ധതി

വിദേശ റിക്രൂട്‌മെന്റ്

വിദേശ കമ്പനികളിലേയ്ക്ക് നോർക – റൂട്‌സ് മുഖാന്തിരം സുരക്ഷിത റിക്രൂട്‌മെന്റ് കുറഞ്ഞ ചെലവിൽ. നഴ്‌സ് , വീട്ടുജോലിക്കാരുടെ റിക്രൂട്‌മെന്റ് നോർക – റൂട്‌സ് മുഖാന്തിരം മാത്രം

പ്രവാസികളുടെ വിവരശേഖരണം

വിവിധ വിദേശ രാജ്യങ്ങളിൽ സാങ്കേതിക / കലാ / സാംസ്‌കാരിക / സാമൂഹിക മേഖലകളിൽ പ്രമുഖരായ മലയാളികളുടെ വിവരശേഖരണം

ലോക കേരള സഭ

സംസ്ഥാനത്തിനും പ്രവാസികൾക്കും ഒരുപോലെ ഗുണകരമായ രീതിയിൽ നയരൂപീകരണം സാധ്യമാക്കുന്നതിനുള്ള ചർച്ചാവേദി

ലോക സാംസ്‌കാരിക ഉത്സവം

സാംസ്‌കാരികവും സാമൂഹികവുമായ മലയാളത്തനിമ നിലനിർത്തുന്നതിന് ആണ്ടിലൊരിക്കൽ കേരളത്തിൽ നടത്തുന്ന സാംസ്‌കാരികോത്സവം

നിയമ സഹായ കേന്ദ്രം വിദേശത്ത് പ്രശ്‌നങ്ങളിൽ അകപ്പെടുന്ന മലയാളികളെ സഹായിക്കുന്നതിന് അതത് രാജ്യങ്ങളിലുള്ള മലയാളി അഭിഭാഷകരിൽ നിന്ന് നിയമസഹായം ലഭ്യമാക്കുന്നു

വിസ തട്ടിപ്പിനും വ്യാജ റിക്രൂട്‌മെന്റിനും എതിരേ ബോധവത്കരണം

പ്രവാസി തിരിച്ചറിയൽ കാർഡ് / ഇൻഷുറൻസ് പദ്ധതികൾ

സാന്ത്വന / ചെയർമാൻ ഫണ്ട്

തിരിച്ചെത്തിയ പ്രവാസികൾക്കുള്ള ദുരിതാശ്വാസ നിധി. 2005-ൽ പദ്ധതി തുടങ്ങിയതു മുതൽ 11700 പേർക്കായി 44 കോടി രൂപ സഹായധനം വിതരണം ചെയ്തു. ചെയർമാൻ ഫണ്ടിൽ നിന്ന് 993 പേർക്ക് രണ്ടു കോടിയോളം രൂപയും നൽകി

കാരുണ്യം

വിദേശത്ത് മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ധനസഹായ പദ്ധതി. 47 പേർക്കായി 16.43 ലക്ഷം രൂപയുടെ സഹായം നൽകി

ടോൾ ഫ്രീ കാൾ സെന്റർ

24 മണിക്കൂർ പ്രവർത്തിക്കുന്ന സൗജന്യ കാൾ സെന്ററിലേയ്ക്ക് വിദേശത്തു നിന്ന് 00914712333339 നമ്പരിലും ഇന്ത്യയിൽ നിന്ന് 1800-425-3939 നമ്പരിലും വിളിക്കാം.

ശ്രീ. പിണറായി വിജയന്‍

കേരള  മുഖ്യമന്ത്രി

പോലീസ് വകുപ്പിലെ പ്രധാന നേട്ടങ്ങൾ

ക്രമസമാധാനം ഭദ്രമാക്കാൻ ഫലപ്രദമായ നടപടികൾ

സർക്കാർ അധികാരത്തിൽ വന്ന് വൈകാതെതന്നെ ക്രമസമാധാനം ശക്തിപ്പെടുത്തുന്നതിന് കർശനമായ നടപടികൾ കൈക്കൊണ്ടു. കേസന്വേഷണം ശാസ്ത്രീയമാക്കുന്നതിനും മൂന്നാംമുറ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമുള്ള ശക്തമായ ഇടപെടലുകൾ നടത്തി.  ഇതിനായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉന്നതതലയോഗങ്ങളും വീഡിയോ കോൺഫറൻസിങ്ങും സംഘടിപ്പിച്ചു. പോലീസിൽ  സമഗ്രമായ അഴിച്ചുപണി നടത്തി. തുടർന്ന് റേഞ്ച് അടിസ്ഥാനത്തിലുള്ള യോഗങ്ങളിൽ മുഖ്യമന്ത്രി നേരിട്ടു പങ്കെടുത്ത് ക്രമസമാധാനവും കുറ്റാന്വേഷണവും കൂടുതൽ ഫലപ്രദമാക്കുന്നിതനുള്ള നിർദേശങ്ങൾ നല്കി. ഗുണ്ടകളെയും ക്രിമിനലുകളെയും അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക സ്‌ക്വാഡുകൾ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും രൂപീകരിച്ചു.  ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കും എതിരെയുള്ള കാപ്പ നിയമപ്രകാരമുള്ള നടപടികളുടെ ഭാഗമായി ഫെബ്രുവരി 19 മുതൽ മാർച്ച് 30 വരെയുള്ള 40 ദിവസ കാലയളവിൽ സംസ്ഥാനവ്യാപകമായി ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തി. ഇക്കാലയളവിൽ 6471 ഗുണ്ടകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 107 സി.ആർ.പി.സി. പ്രകാരം 831 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. 109 സി.ആർ.പി.സി. പ്രകാരം നാലുപേർക്കെതിരെയും 110 സി.ആർ.പി.സി. പ്രകാരം 59 പേർക്കെതിരെയും നടപടികൾ സ്വീകരിച്ചു. കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങൾ ഇപ്പോൾ സംസ്ഥാനത്തില്ല.

കുറ്റാന്വേഷണ രംഗത്ത് വൻ മുന്നേറ്റം

ക്രമസമാധാന രംഗത്തെന്നപോലെ കുറ്റാന്വേഷണ രംഗത്തും നല്ല മുന്നേറ്റമുണ്ടാക്കാനും കോളിളക്കം സൃഷ്ടിച്ച നിരവധി കേസ്സുകൾ ഫലപ്രദമായും ശാസ്ത്രീയമായും അന്വേഷിച്ചു കണ്ടെത്തുന്നതിനും സാധിച്ചു.

ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷാ കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണ സംഘം ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതിയെ പിടിക്കൂടി. കുറ്റപത്രം സമർപ്പിച്ചു.

തീവ്രവാദവുമായി ബന്ധപ്പെട്ട നീക്കങ്ങൾ തടയാൻ ശക്തമായ നടപടി. ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് രണ്ടുപേരെ മുംബെയിൽ നിന്ന് അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിയിരുന്നു.

ഹൈടെക് എടിഎം മോഷണ ശ്രമങ്ങൾ ഏറെ ശാസ്ത്രീയമായി തെളിയിക്കാനും കേരള പോലീസിന് കഴിഞ്ഞു. തിരുവനന്തപുരത്ത് എസ്ബിഐ എടിഎം കൗണ്ടറിൽ ക്യാമറ, മാഗനറ്റീക് ഡേറ്റാ റിസീവർ എന്നിവ സ്ഥാപിച്ച് എടിഎം കാർഡ് വിശദാംശങ്ങൾ ശേഖരിച്ച് പണം ചോർത്തിയിരുന്ന സംഘത്തിലെ മുഖ്യപ്രതിയായ റുമേനിയക്കാരനെ ശാസ്ത്രീയ അന്വേഷണത്തിലൂടെ ബോംബെയിൽ നിന്ന് അറസ്റ്റ് ചെയ്തു. മറ്റൊരാളെ കേരള പോലീസ് ആവശ്യപ്രകാരം കെനിയയിൽ ഇന്റർപോൾ കസ്റ്റഡിയിലെടുത്തു.

അങ്കമാലിയിൽ നടിയെ ആക്രമിച്ചതുൾപ്പെടെ ഈയടുത്തകാലത്തുണ്ടായ സ്ത്രീപീഡനക്കേസുകളിലെല്ലാം പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സ്ത്രീസുരക്ഷയ്ക്ക് ശക്തമായ നടപടികൾ

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പോലീസിൽ ഏറ്റവും വലിയ പരിഷ്‌കരണങ്ങൾ നടത്തിയത് സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയാണ്.

നഗരങ്ങളിൽ പിങ്ക് പട്രോൾ

അതിക്രമങ്ങൾ കുറയ്ക്കുന്നതിന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കേഴിക്കോട്, കണ്ണൂർ നഗരങ്ങളിൽ പിങ്ക് പട്രോളും തിരുവനന്തപുരത്ത് പിങ്ക് ബീറ്റും ഉൾപ്പെടെ ശക്തമായി നിരീക്ഷണ സംവിധാനങ്ങൾ പോലീസ് പുതുതായി ഏർപ്പെടുത്തിക്കഴിഞ്ഞു.   ലോക്കൽ പോലീസ് പട്രോൾ, ഹൈവേ പട്രോൾ, ഷാഡോ പോലീസ് നിരീക്ഷണം എന്നിവക്ക് പുറമേയാണിത്. ഡ്രൈവർ ഉൾപ്പെടെ വനിതാ പോലീസുകാരാകും പട്രോളിങ് വാഹനത്തിൽ ഉണ്ടായിരിക്കുക. സഹായം തേടിയുള്ള ഒരു ഫോൺ കോൾ വന്നാൽ ജിഐഎസ്-ജിപിഎസ് സംവിധാനം ഉപയോഗിച്ച് കൃത്യമായി സ്ഥലം കണ്ടെത്തി വേഗത്തിൽ പോലീസ് സഹായം എത്തിക്കുന്നതിന് സാധിക്കുന്ന സോഫ്റ്റ്‌വെയറാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. സ്ത്രീകൾക്ക് പിങ്ക് പട്രോൾ സഹായത്തിനും വിവരങ്ങൾ അറിയിക്കുന്നതിനും 1515 എന്ന നമ്പരിലേക്ക് വിളിക്കാം.

ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന പിങ്ക് പട്രോൾ കൺട്രോൾ റൂമിൽ അതിക്രമങ്ങൾ സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും ലഭിക്കുന്ന വിവരങ്ങൾ ഉടൻ പിങ്ക് പട്രോൾ വാഹനങ്ങൾക്ക് കൈമാറും.  ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനുള്ള സംവിധാനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള പോലീസ് നടപ്പിലാക്കിയ പദ്ധതിയാണ് പിങ്ക് ബീറ്റ്.  തിരുവനന്തപുരത്ത് ആരംഭിച്ച പദ്ധതി മറ്റു ജില്ലകളിലും നടപ്പാക്കി വരുന്നു.

ഇത് കൂടാതെ പൊതുസ്ഥലങ്ങളിലും സ്‌കൂൾ, കോളേജ്, ഓഫീസുകൾ, ലേഡീസ് ഹോസ്റ്റലുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും പിങ്ക് പട്രോൾ സംഘം പട്രോളിങ് നടത്തും. വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചിരിക്കുന്ന പിങ്ക് ബീറ്റ് ഓഫീസർമാർക്ക് ആവശ്യമായ സഹായങ്ങളും പിങ്ക് പട്രോൾ സംഘം നൽകും. സ്ത്രീകളെ/പെൺകുട്ടികളെ പിൻതുടർന്ന് ശല്യം ചെയ്യൽ, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിമരുന്നിന്റെ വിൽപ്പന തുടങ്ങിയവ തടയുന്നതിന് പിങ്ക് പട്രോൾ പ്രത്യേക ശ്രദ്ധ ചെലുത്തും.

പരാതിപരിഹാരനടപടികൾക്ക് ശക്തമായ സംവിധാനങ്ങൾ

സംസ്ഥാനത്ത് സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ പോലീസ് സ്റ്റേഷനിലെത്തി  പരാതികൾ നൽകുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവർത്തിക്കുന്നുണ്ട്.    ഇവയുടെ പ്രവർത്തനം ശക്തമാക്കി. 24 മണിക്കൂറും സ്ത്രീകൾക്ക്  സഹായത്തിനായി വിളിക്കാവുന്ന  1091 എന്ന വനിതാ ഹെൽപ് ലൈൻ  നമ്പറും സാമൂഹിക നീതിവകുപ്പ് പോലീസ് ഉൾപ്പെടെയുള്ള ഏജൻസികളുമായി ചേർന്ന് നടത്തുന്ന 181 എന്ന സഹായക നമ്പറും പിങ്ക് പട്രോൾ സംവിധാനത്തിനു പുറമേ എല്ലാ ജില്ലകളിലും നിലവിലുണ്ട്. ഇതുകൂടാതെ ഒരു എസ് പി യുടെ നേതൃത്വത്തിൽ സംസ്ഥാന വനിതാ സെൽ, ഒരു വനിതാ സി ഐ യുടെ ചുമതലയിൽ സുസജ്ജമായ  ജില്ലാ വനിതാ സെല്ലുകൾ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.  ഇതു കൂടാതെ, പഞ്ചായത്തു തലങ്ങളിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ആഴ്ച്ചയിലൊരിക്കലെത്തി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ക്കെതിരെയുള്ള പരാതികൾ സ്വീകരിക്കുന്നതിനുള്ള പദ്ധതിയും ആരംഭിക്കുകയാണ്.

വനിതകൾക്ക് സ്വയംപ്രതിരോധ പരിശീലനം

വിവിധ സന്ദർഭങ്ങളിൽ വനിതകൾ നേരിടേണ്ടിവരുന്ന അതിക്രമ സാഹചര്യങ്ങൾ തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുക, അത്തരം സന്ദർഭങ്ങൾ നേരിടേണ്ടിവന്നാൽ സ്വരക്ഷയ്ക്കായി പെട്ടെന്നു സ്വീകരിക്കേണ്ടി വരുന്ന പ്രതിരോധ തന്ത്രങ്ങൾ സ്വായത്തമാക്കുക അതുവഴി സംസ്ഥാനത്തെ സ്ത്രീകൾക്ക് സുരക്ഷയും കൂടുതൽ ആത്മവിശ്വാസവും പ്രദാനം ചെയ്യുക  എന്നീ ലക്ഷ്യങ്ങളോടെ സ്ത്രീകൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതി ഇപ്പോൾ കേരള പോലീസ് നടപ്പാക്കിവരുന്നു. ഇതിന്റെ ഭാഗമായി ജില്ലാതല പരിശീലനകേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ആരംഭിച്ചു. ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ  കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകൾ, കലാലയങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ, ഈ പരിശീലനം പ്രാദേശിക തലങ്ങളിലും സംഘടിപ്പിച്ചു വരുന്നു. ഈൗ വർഷം ഒരു ലക്ഷത്തിലേറെ പേർക്ക് ഈ പരിശീലനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നല്കിക്കഴിഞ്ഞു.

മറ്റു നടപടികൾ

വനിതകൾക്കായി മൂന്ന് മൊബൈൽ കൗൺസിലിങ് കേന്ദ്രങ്ങൾ ആരംഭിച്ചു. ഷീ ടാക്‌സി, പിങ്ക് ഓട്ടോ, ഷീ ഓട്ടോ തുടങ്ങിയ പേരുകളിൽ എല്ലാ ജില്ലകളിലും, പ്രത്യേകിച്ച് നഗരങ്ങളിൽ, സ്ത്രീകൾക്കുള്ള സുരക്ഷിത യാത്രാസംവിധാനങ്ങളും നിലവിലുണ്ട്. ഇത് കൂടാതെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, ജനമൈത്രി പദ്ധതികൾ വഴിയും വിവിധ ജില്ലകൾ കേന്ദ്രീകരിച്ചും സ്ത്രീസുരക്ഷയ്ക്കായി നിരവധി പരിപാടികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്.

വനിതകൾക്ക് സ്റ്റേഷൻ ചുമതല

സംസ്ഥാനത്ത് ആദ്യമായി ഏഴു  പോലീസ് സ്റ്റേഷനുകളിൽ (ഏരൂർ, തണ്ണിത്തോട്, തങ്കമണി, തൃശൂർ ടൗൺ വെസ്റ്റ്, വരന്തരപള്ളി, ചെമ്മങ്ങാട്, പയ്യാവൂർ) വനിത എസ്.ഐ.മാരെ  സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിച്ചു.

ജനമൈത്രീപദ്ധതി എല്ലാ സ്റ്റേഷനിലേക്കും.

267 സ്റ്റേഷനുകളിൽ മാത്രം നിലവിലുണ്ടായിരുന്ന ജനമൈത്രി പദ്ധതി എല്ലാ സ്റ്റേഷനിലേക്കും വ്യാപിപ്പിച്ചു. ഈ പദ്ധതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള പരിശീലനങ്ങളും മറ്റു പ്രവർത്തനങ്ങളും നടന്നുവരുന്നു.

പുതിയ തസ്തികകൾ, യൂണിറ്റുകൾ, പരിശീലനം

വനിതാ പോലീസിന് പുതിയ ബറ്റാലിയൻ അനുവദിച്ചു. ഇതിനായി 451 പുതിയ തസ്തികകൾക്കുപുറമേ ഡ്രൈവർമാരുടെ 400 തസ്തികകൾ പുതുതായി സൃഷ്ടിച്ചു. പോലീസിൽ ഏഴ് എ.പി. ബറ്റാലിയനുകളിലും പുതിയ കമാൻഡേ യൂണിറ്റുകൾ ആരംഭിക്കുന്നു. ഇതിനായി 210 തസ്തികകൾ അനുവദിച്ചു. 1598  ട്രെയിനി ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കി പുതുതായി സേനയിൽ പ്രവേശിച്ചു. സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ.മാരായി സി.ഐ.മാരെ നിയോഗിക്കുന്നതിന് തുടക്കമിട്ടു.

പോലീസ് സേനയുടെ ആധുനികീകരണത്തിന് മുൻഗണന.    

പോലീസ് സേനയെ ആധുനികീകരിക്കാൻ ബഡ്ജറ്റിൽ 30 കോടി രൂപവരുന്ന പദ്ധതികൾക്ക് ഭരണാനുമതി നല്കി. മുടങ്ങിക്കിടന്ന ആധുനികീകരണ പദ്ധതികൾ പരിഷ്‌കരിച്ച് നടപ്പാക്കുന്നതിനു തുടക്കമായി. എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും സി.യു.ജി. സിം നൽകി. ചെറുപട്ടണങ്ങളിൽ കൺട്രോൾ റൂമുകൾ, വെബ്‌സൈറ്റ് നവീകരിച്ചു. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതൽ ഫലപ്രദമാക്കാൻ നടപടികൾ ആരംഭിച്ചു.  തിരുവനന്തപുരം ടെക്‌നോപാർക്കിൽ ആരംഭിച്ച കേരള പോലീസിന്റെ സൈബർ ഡോമിൽ ഇന്റർനെറ്റ് മോണിട്ടറിങ്ങിനു ധനകാര്യ കുറ്റകൃത്യങ്ങളുടെ മോണിട്ടറിങ്ങിന് സംവിധാനമൊരുക്കി  പ്രവർത്തനം കാര്യക്ഷമമാക്കി.  സൈബർ ഫോറൻസിക്കിൽ നിരവധി വർഷങ്ങൾക്കുശേഷം 100 പേർക്ക് വിദഗ്ധപരിശീലനം നല്കി. സൈബർ സെൽ, സൈബർ പോലീസി സ്റ്റഷൻ ജീവനക്കാർക്ക് ഹൈ-എൻഡ് പരിശീലനം നല്കി. 100 പോലീസ് സ്റ്റേഷനുകൾ സ്മാർട്ട് സ്റ്റേഷനുകളാക്കി. പോലീസ് ഫോട്ടോകൾ കേന്ദ്രീകരിച്ച് സൂക്ഷിക്കുന്നതിന് ആധുനിക ഫോട്ടോ ആർക്കൈവ് സംവിധാനം ഏർപ്പെടുത്തി. ആധുനികമായ ചോദ്യംചെയ്യൽ മുറികൾ ജില്ലകളിൽ സ്ഥാപിച്ചു. 19 പോലീസ് ജില്ലകളിലും മൊബൈൽ ഫോറൻസിക് യൂണിറ്റ് സ്ഥാപിച്ചു. തൃശ്ശൂർ പോലീസ് അക്കാദമിയിലും പോലീസ് ട്രെയിനിങ് കോളേജിലും പരിശീലന സംവിധാനങ്ങൾ പരിഷ്‌കരിച്ചു. സൈബർകുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും കാക്കി ഹാറ്റ്‌സ് പോലുള്ള പുതിയ സംവിധാനങ്ങൾക്കു രൂപം നല്കി. പോലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദപരമാക്കുന്നതിന്റെ ഭാഗമായി  എല്ലാ പോലീസ് സ്റ്റേഷനുകളിലും  പബ്ലിക് റിലേഷൻസ് ഓഫീസർമാരെ നിയമിച്ചു.

മൊബൈൽ ആപ്ലിക്കേഷൻ

പോലീസ് സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭിക്കുന്നതിനും വിവരങ്ങൾ അറിയിക്കുന്നതിനുമായുള്ള മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു.

പുതുതായി ഏഴ് പോലീസ് സ്റ്റേഷനുകൾ

അച്ചൻ കോവിൽ, കയ്പമംഗലം, കൊപ്പം, തൊണ്ടർനാട്(വയനാട്), നഗരൂർ(ചിറയിൽകീഴ്), പിണറായി, പുത്തൂർ(പാലക്കാട്) എന്നിവടങ്ങളിൽ പുതുതായി ഏഴ് പോലീസ് സ്റ്റേഷനുകൾ പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ സ്റ്റേഷൻപ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. എട്ടു തീരദേശ പോലീസ് സ്റ്റേഷനുകൾ പുതുതായി ആരംഭിക്കുന്നു.

Skip to content