തുറമുഖം, മ്യൂസിയം, പുരാവസ്തു

രാമചന്ദ്രന്‍ കടന്നപ്പള്ളി - പോര്‍ട്ട്, മ്യൂസിയം, ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ്
 
മുഖം മാറുന്ന തുറമുഖങ്ങള്‍
 
സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനത്തിനും നവീകരണത്തിനും അവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനും ഏറെ പ്രാധാന്യത്തോടെ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍. തുറമുഖങ്ങള്‍ വഴിയുള്ള ഗതാഗതത്തിനും ചരക്കു നീക്കത്തിനുമുള്ള പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. തുറമുഖങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തില്‍ ആധുനികമായ സാങ്കേതിക സംവിധാനങ്ങള്‍ പരീക്ഷിക്കുന്നതിനും അതിലൂടെ സംസ്ഥാനത്തെ തുറമുഖങ്ങളുടെ ശേഷി വികസിപ്പിക്കുന്നതിനും പ്രത്യേകമായി ലക്ഷ്യമിടുന്നു.
 
ശരിയായ തുടക്കം
 
 • ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളിലെ കപ്പല്‍ ഗതാഗതവും ചരക്കുനീക്കവും സുഗമമാക്കുന്നതിന്റെ ഭാഗമായി 35 കോടി രൂപ ചെലവില്‍ ജര്‍മന്‍ കമ്പനിയില്‍ നിന്നും കണ്ടെയ്‌നര്‍ ഹാന്‍ഡ്‌ലിങ് ക്രെയിന്‍ ഇറക്കുമതി ചെയ്തു സ്ഥാപിച്ചു. 
 • മെക്കാനിക്കില്‍ ഡ്രെഡ്ജിങ്ങിലൂടെ അഴീക്കല്‍ തുറമുഖത്തെ ആഴം വര്‍ധിപ്പിക്കുന്നതിന് 3.5 കോടി രൂപയുടെ ജോലി ആരംഭിക്കുന്നതിന്റെ ഭാഗമായി, പൈപ്പ് ലൈന്‍, കാനിങ് മതലായവ ആരംഭിക്കുന്നതിന് നടപടിയായി.
 • കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും ഹൈസ്പീഡ് പാസഞ്ചര്‍ വെസല്‍ സര്‍വീസ് നടത്തുന്നതിന് നടപടി. സര്‍വീസ് നടത്തുന്നതിനുള്ള ഹൈഡ്രോ ഫോയില്‍ ഗ്രീസില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചു. ഇതിന്റെ സര്‍വീസ് ഉടന്‍ ആരംഭിക്കും. 2.8 കോടി രൂപ ചെലവിഴിച്ച് ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ വി.ടി.എം.എസ് സംവിധാനം ഏര്‍പ്പെടുത്തി. വിഴിഞ്ഞം തുറമുഖത്ത് ചരക്കുനീക്കം സുഗമമാക്കുന്നതിന് ഇലക്ട്രോണിക് വേയ് ബ്രിഡ്ജ് സ്ഥാപിച്ചു.
 • തിരുവനന്തപുരത്തെ നേപ്പിയര്‍ മ്യൂസിയം അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടി. കണ്ണൂര്‍ കടന്നപ്പള്ളിയില്‍ തെയ്യം മ്യൂസിയം സ്ഥാപിക്കുന്നതിന് പ്രാരംഭ നടപടികളാരംഭിച്ചു.
ശരിയായ ലക്ഷ്യം
 
 
 • തുറമുഖങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും ഏകീകൃത വികസനത്തിന് കേരള മാരിടൈം ബോര്‍ഡ് രൂപീകരിക്കും.
 • അഴീക്കല്‍ തുറമുഖത്ത് കേന്ദ്രസഹായത്തോടുകൂടി 300 കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതിയുടെ രൂപരേഖ തയാറാക്കി. കേന്ദ്രാനുമതി ലഭിക്കുന്നതോടൊപ്പം വാര്‍ഫ്, ട്രാന്‍സിറ്റ്‌ഷേഡ്, അപ്രോച്ച് റോഡ്, ഡ്രഡ്ജിങ് മുതലായവ ആരംഭിക്കും. 
 • അഴീക്കല്‍ തുറമുഖത്തിന്റെ റെയില്‍-റോഡ് കണക്ടിവിറ്റി വികസിപ്പിക്കുന്നതിന് ദേശീയപാതയിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും റോഡും റെയില്‍വേലൈനും നിര്‍മിക്കുന്നതിന് നടപടി.
 • മെസേഴ്‌സ് മലബാര്‍ പോര്‍ട്ട് എന്ന സ്വകാര്യ കമ്പനിയുടെ പങ്കാളിത്തത്തോടെ ഏകദേശം 763 കോടി രൂപ ചെലവ് വരുന്ന പൊന്നാനി തുറമുഖ നിര്‍മാണ പദ്ധതി പുരോഗമിക്കുന്നു.
 • കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ ആഴം ആറു മീറ്ററായി വര്‍ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. 10 ഏക്കര്‍ സ്ഥലം നികത്തി അനുബന്ധ സൗകര്യം വര്‍ധിപ്പിക്കും. 
 • കൊല്ലം തുറമുഖത്ത് 21 കോടി രൂപ മുതല്‍മുടക്കി നിര്‍മിക്കുന്ന പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. മറ്റു തുറമുഖങ്ങളിലേക്കും ലക്ഷദ്വീപിലേക്കും യാത്രകപ്പല്‍ സര്‍വീസ് ആരംഭിക്കും. തുറമുഖത്തിന്റെ പദ്ധതി പ്രദേശത്തെ ആഴം 10 മീറ്ററായി വര്‍ധിപ്പിച്ച് വലിയ ചരക്കു കപ്പലുകള്‍ക്ക് തുറമുഖത്ത് വരാനുള്ള സൗകര്യം ഒരുക്കും.
 • വലിയതുറ കടല്‍പ്പാലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ പദ്ധതി പ്രദേശത്തെ ആഴം ഏഴു മീറ്ററായി വര്‍ധിപ്പിക്കും. 15 കോടി ചെലവില്‍ പുതിയ വാര്‍ഫ് നിര്‍മിക്കാനുള്ള നടപടി  സ്വീകരിക്കും.
 • കോഴിക്കോട് കൃഷ്ണമേനോന്‍ മ്യൂസിയത്തിലെ ത്രീഡി തിയേറ്ററിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് 3ഡി ഷോ പൊതുജനങ്ങള്‍ക്ക് കാണുന്നതിന് വേണ്ടി സജ്ജമാക്കും. മ്യൂസിയം മൃഗശാല വകുപ്പിലെ കുട്ടികളുടെ പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കുന്നതിനുവേണ്ടി പൂര്‍ണതോതില്‍ സജ്ജമാക്കും. ചരിത്രരേഖകളുടെയും മതിലകം രേഖകളുടേയും സംരക്ഷണത്തിന് ഡിജിറ്റലൈസേഷന്‍ പദ്ധതി  പൂര്‍ത്തിയാക്കും.