ഗതാഗതം

എ.കെ. ശശീന്ദ്രന്‍, ഗതാഗത മന്ത്രി
 
ഗതാഗതത്തിലെ ഗതിവേഗ പരിഷ്‌കാരങ്ങള്‍
സാധാരണക്കാരന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ നവീകരണവും ആസൂത്രണവും മുന്‍നിര്‍ത്തി നവീന പദ്ധതികളാണ് സംസ്ഥാന ഗതാഗതവകുപ്പ് ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി കെഎസ്.ആര്‍.ടി.സിക്ക് സമഗ്ര രക്ഷാപ്പാക്കേജ് നടപ്പാക്കും. സി.എന്‍.ജി ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനായി ബജറ്റില്‍ പ്രത്യേക പാക്കേജ്. റോഡ് സുരക്ഷയ്ക്കും വാഹനാപകടങ്ങള്‍ ഇല്ലാതാക്കുന്നതിനും കൃത്യമായ പദ്ധതികള്‍. ജലഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും മികച്ച സംവിധാനങ്ങള്‍ ഒരുങ്ങുന്നു.
 
ശരിയായ തുടക്കം
 
 • അന്തരീക്ഷ മലിനീകരണം കുറവുള്ള സി.എന്‍.ജി ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഇറക്കുന്നതിന് കെ.എസ്.ആര്‍.ടി.സിക്ക് 300 കോടി ബജറ്റില്‍ വകയിരുത്തി.
 •  എല്‍.എന്‍.ജി ഇന്ധനം ഉപയോഗിച്ചുള്ള വാഹനങ്ങള്‍ ഓടിക്കുന്നതിന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിന് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കി. ആവശ്യമായ സി.എന്‍.ജി, എല്‍.എന്‍.ജി ഫില്ലിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിലും വിവിധ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി.
 • ഹെല്‍മറ്റ് ധരിക്കുന്നതിനുള്ള ബോധവത്കരണ പരിപാടികളാരംഭിച്ചു. മോട്ടോര്‍വാഹന വകുപ്പ് അഴിമതിമുക്തമാക്കാന്‍ ഇ-ഗവേണന്‍സ് സംവിധാനം ഊര്‍ജിതമാക്കി.
 • റോഡ് സേഫ്റ്റി ബില്ലിലെയും കേന്ദ്രമോട്ടോര്‍ വാഹന (ഭേദഗതി) ബില്ലിലെയും പൊതുതാത്പര്യവിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും നിവേദനം നല്‍കി. 
 • റിട്ടയര്‍ ചെയ്ത കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള സര്‍ക്കാര്‍ വിഹിതം ആകെ തുകയുടെ 50 ശതമാനമായി ഉയര്‍ത്തി. 143 കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുതുതായി നിരത്തിലിറക്കി.
 • കെ.എസ്.ആര്‍.ടി.സിയിലെ ആയിരത്തിലേറെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത പ്രകാരം നിയമനം നടന്നുവരുന്നു. മുടങ്ങിക്കിടന്ന സ്‌കാനിയ ബസ്സുകള്‍ തടസ്സങ്ങള്‍ നീക്കി സര്‍വീസ് ആരംഭിച്ചു.
 • ഡീസല്‍ വാഹന നിരോധനവും നിയന്ത്രണവും മറികടക്കുന്നതിന് ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിക്കെതിരെ കേന്ദ്രസര്‍ക്കാരിന് നിവേദനങ്ങളും ഹൈക്കോടതിയില്‍ അപ്പീലും സുപ്രീംകോടതിയില്‍ കേസും നല്‍കി. 
ശരിയായ ലക്ഷ്യം
 
 • പുകപരിശോധന സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് കംപ്യൂട്ടര്‍ വഴി കേന്ദ്രീകൃതമായി നിരീക്ഷിക്കാവുന്ന മാതൃകാ പുകപരിശോധനാ കേന്ദ്രങ്ങള്‍ ആരംഭിക്കും. എല്ലാ റീജിയണല്‍, സബ്‌റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും 19 ചെക്ക് പോസ്റ്റുകളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും.
 • കെ.എസ്.ആര്‍.ടി.സിക്ക് സമഗ്ര രക്ഷാ പാക്കേജ് നടപ്പിലാക്കും. ശബരിമല തീര്‍ത്ഥാടനത്തിന് ആവശ്യമായ ചെയിന്‍ സര്‍വീസും ബസ് സര്‍വീസുകളും നടത്തും. 
 • കെ.എസ്.ആര്‍.ടി.സിയുടെ സി.എന്‍.ജി ബസ്സുകള്‍ 2017 മാര്‍ച്ച് 31ന് കൊച്ചി നഗരത്തില്‍ ഓടും. തൊട്ടില്‍പ്പാലം ഡിപ്പോയില്‍ ബയോഡീസല്‍ പമ്പ് ഉടന്‍ ആരംഭിക്കും.
 • കേരളാ റോഡ് സുരക്ഷാ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് റോഡ് സുരക്ഷയ്ക്കാവശ്യമായ ഫണ്ട് അനുവദിക്കും.
 • ബോട്ട് ടൂറിസം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സര്‍വീസുകള്‍ ജലഗതാഗതവകുപ്പ് ആരംഭിക്കും. ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ ബോട്ട് നീറ്റിലിറക്കും.
 • ആലപ്പുഴ ഡ്രൈഡോക്ക് പൂര്‍ണമായും യന്ത്രവത്കരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. അഞ്ച് റിസ്‌ക്യൂ, ആംബുലന്‍സ് ബോട്ടുകള്‍ വാങ്ങി സര്‍വീസ് നടത്തും. സുരക്ഷാ മലിനീകരണ ബോധവത്കരണത്തിനായി ബോട്ടുകളില്‍ എല്‍.ഇ.ഡി ടി.വി സ്ഥാപിക്കും.