ജലവിഭവം

മാത്യു ടി. തോമസ്, ജലവിഭവ മന്ത്രി
 
സദ്ഭരണത്തിന്റെ നീരൊഴുക്ക്
 
സംസ്ഥാനത്തെ കുടിവെള്ളവിതരണ ശൃംഖല കാര്യക്ഷമമാക്കുംവിധമുള്ള ഭരണ നടപടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടത്. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലവിതരണ സംവിധാനങ്ങളിലും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമാകുന്നു. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍  ഗാര്‍ഹിക കണക്ഷനുകളില്‍ ഒരു ലക്ഷത്തോളം വര്‍ധനവുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ജലത്തിന്റെ ശുദ്ധതയും ലഭ്യതയും ഉറപ്പുവരുത്തുന്ന ശാസ്ത്രീയ വീക്ഷണവും നിലപാടും ഈ നടപടികള്‍ക്ക് ബലമേകുന്നു.
 
ശരിയായ തുടക്കം
 
 • സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി 16 ചെക്ക് ഡാമുകള്‍ പൂര്‍ത്തിയാക്കി.
 • ആലപ്പുഴയില്‍ ശക്തമായ കകടലാക്രമണമുള്ള പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കി.
 • വിവിധയിടങ്ങളില്‍ തടയണ നിര്‍മാണവും പൂര്‍ത്തിയാക്കി
 • നബാര്‍ഡ് സഹായത്തോടെ പിലാര്‍മൂഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ 3.24 കോടി ചെലവില്‍ സിവില്‍ മെക്കാനിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കി.
 • കോഴിക്കോട് 655 മീറ്റര്‍ കടല്‍ഭിത്തി നിര്‍മാണവും 518 മീറ്റര്‍ കടല്‍ഭിത്തി പുനരുദ്ധാരണവും നടത്തി.
 • ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകളില്‍ ജലത്തിന്റെ അളവും മറ്റും ഓണ്‍ലൈനായി അറിയിക്കാനുള്ള സംവിധാനമേര്‍പ്പെടുത്തി.
 • സംസ്ഥാനത്തെ 19 ഡാമുകളുടെയും സുരക്ഷാ പരിശോധന നടത്തി.
 • കുട്ടനാട് പാക്കേജിന്റെ ഭാഗമായി 119.69 കോടി ചെലവഴിച്ചു.
 • 1,652 കിണറുകള്‍ക്കായുള്ള ശാസ്ത്രീയ സ്ഥാനനിര്‍ണയം നടത്തി.
 • 367 കുഴല്‍ക്കിണറുകള്‍ പൂര്‍ത്തിയാക്കി.
ശരിയായ ലക്ഷ്യം
 
 •  ഗാര്‍ഹിക കണക്ഷനുകളില്‍ ഒരു ലക്ഷത്തിലധികം വര്‍ധനവുണ്ടാക്കാന്‍ നടപടി.
 • സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലായി 14 ചെക്ക് ഡാമുകള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
 • തടയണകളുടെ നിര്‍മാണവും തോടുകളുടെ പുനരുദ്ധാരണവും സമയബന്ധിതമായി പൂര്‍ത്തിയാക്കും.
 • ഭവാനി നദീതടത്തിലെ പദ്ധതികള്‍ക്കായി അഞ്ചു കോടി  നടപ്പുസാമ്പത്തികവര്‍ഷം അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ചുള്ള നവീകരണ പ്രവൃത്തികള്‍ നടപ്പാക്കും.
 • തീരസംരക്ഷണത്തിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് കേന്ദ്രസഹായത്തോടെ പദ്ധതി നടപ്പാക്കാന്‍ നടപടി.
 • കൃഷിക്കാവശ്യമായ ജലം കൂടുതല്‍ സ്ഥലത്ത് എത്തിക്കുന്നതിന് നടപടി. ഡ്രിപ്പ് പദ്ധതികള്‍, ചാലുകളുടെ നവീകരണം തുടങ്ങിയവ ഊര്‍ജിതമായി നടപ്പാക്കും.
 • പുതുതായി 23 ജലവിതരണ പദ്ധതികള്‍ നടപ്പാക്കി. 86.42 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി.
 • മിതമായ നിരക്കില്‍ ഗുണമേന്മയുള്ള കുപ്പി വെള്ളം ലഭ്യമാക്കാന്‍ അരുവിക്കരയില്‍ 7,200 ലിറ്റര്‍ ശേഷിയുള്ള കുപ്പിവെള്ള നിര്‍മാണകേന്ദ്രം ആരംഭിക്കും.
 • ജലചോര്‍ച്ചയും അനധികൃത ഉപഭോഗവും തടയാന്‍ നടപടി. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും.
 • 2,000 കുഴല്‍ക്കണറുകള്‍ നിര്‍മിക്കും 3,500 ജലസംഭരണികളുടെ ഗുണനിലവാരപരിശോധന നടത്തും.