ഭക്ഷ്യം, സിവില്‍ സപ്ലൈസ്

പി.തിലോത്തമന്‍, ഭക്ഷ്യ-പൊതുവിതരണ മന്ത്രി
 
ഓണക്കാലം വിലക്കുറവിനാല്‍ സമൃദ്ധം ,വിപണി ഇടപെടല്‍ ശക്തം 
 
ഓരോ പൗരനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യം മുന്‍നിറുത്തി ബൃഹത്തായ പദ്ധതികള്‍ക്കാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് തുടക്കമിട്ടത് . പൊതു വിതരണ മേഖലക്ക് പുതിയ ഊര്‍ജം പകര്‍ന്ന നൂറു ദിവസങ്ങള്‍ക്കിടെ പൊതു വിപണിയില്‍  ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞുവെന്നത് മികച്ച നേട്ടങ്ങളില്‍ ഒന്നാണ് .വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി മുടങ്ങികിടന്നിരുന്ന റംസാന്‍ ചന്തകള്‍  സംസ്ഥാനത്തുടനീളം പുനഃരാരംഭിച്ചപ്പോള്‍ റെക്കോഡ് വിറ്റുവരവാണ് ലഭിച്ചത് . ആന്ധ്ര അടക്കമുള്ള ഉല്‍പ്പാദക സംസ്ഥാനങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ നേരിട്ടെത്തിച്ചു പൊതുവിപണിയില്‍  കുത്തകക്കാരുടെ സംഘടിതമായ വിലപേശല്‍ തന്ത്രങ്ങളെ നേരിട്ട സര്‍ക്കാര്‍, നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്ക് നല്കാനുണ്ടായിരുന്ന കുടിശ്ശികയായ  170 കോടിയും കൊടുത്തു തീര്‍ത്തു .ഗുണ നിലവാരമുള്ള ഭക്ഷ്യ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കി വിലക്കയറ്റത്തിന് കടിഞ്ഞാണിട്ടുകൊണ്ടാണ് സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചത് . ഓണക്കാലത്തെ സമൃദ്ധമാക്കാന്‍ 1464 ഓണചന്തകള്‍,ജില്ലകള്‍ തോറും മെഗാഫെയറുകള്‍ ,വിദ്യാര്‍ഥികള്‍ക്ക് അഞ്ചു കിലോ അരി തുടങ്ങിയ പദ്ധതികളും നടപ്പാക്കുകയാണ് .ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതിയ റേഷന്‍കാര്‍ഡുകള്‍ ഡിസംബറില്‍ വിതരണം ചെയ്യും .ഒപ്പം സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തി ഏവര്‍ക്കും ഭക്ഷണമെത്തിക്കാനും ലക്ഷ്യമിടുന്നതിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു.
 
ശരിയായ തുടക്കം
 
  • വിലക്കയറ്റം പിടിച്ചുനിര്‍ത്താനും, വിപണി ഇടപെടലിനുമായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 150 കോടി അനുവദിച്ചു .സപ്ലൈക്കോവിന് ആദ്യ ഗഡു 50 കോടി.
  • ഓണവിപണി ലക്ഷ്യമിട്ട് ആന്ധ്രയിലെ കൃഷിക്കാരില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ലഭ്യമാക്കാന്‍ നടപടി
  • നെല്‍കൃഷിക്കാര്‍ക്ക് 170 കോടി നെല്ലുസംഭരണ കുടിശിക തീര്‍ത്തു
  • പുനരാരംഭിച്ച റംസാന്‍ ചന്തകളില്‍ റെക്കോര്‍ഡ് വിറ്റു വരവ്.ഓണക്കാലത്ത് സംസ്ഥാനത്ത് 1464 ഓണചന്തകള്‍. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മെഗാ ഫെയറുകള്‍, 75 താലൂക്ക്  കേന്ദ്രങ്ങളില്‍ പ്രത്യേക ഫെയറുകള്‍
  • ഓണത്തിന് സ്‌ക്കൂള്‍ കുട്ടികള്‍ക്ക്  സൗജന്യമായി 5 കിലോ അരി. 82 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഒരുകിലോ പഞ്ചസാര, 1.5 ലക്ഷം ആദിവാസികള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍, 17 ലക്ഷം കുടുംബങ്ങള്‍ക്ക് ബി.പി.എല്‍.കിറ്റുകള്‍. ഓണക്കാലത്ത് വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് 82 കോടി 
ശരിയായ ലക്ഷ്യം
 
  • പുതിയ റേഷന്‍ കാര്‍ഡുകള്‍ ഡിസംബര്‍ മാസത്തിനുള്ളില്‍ വിതരണം ചെയ്യും
  • 34 പഞ്ചായത്തുകളില്‍ മാവേലി സ്റ്റോറുകള്‍ ഉടന്‍,പ്രധാന കേന്ദ്രങ്ങളില്‍ പുതിയ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍
  • സൗകര്യങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച്  എല്‍.പി.ജി., ഔട്ട്‌ലെറ്റുകള്‍, പെട്രോള്‍ ബങ്കുകള്‍ എന്നിവ ആരംഭിക്കും 
  • സന്നദ്ധഉപഭോക്തൃസംഘടനകളെ ശക്തിപ്പെടുത്തുന്നതിന് സാമ്പത്തികസഹായം, സ്‌കൂള്‍,  കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ക്കുള്ള പ്രവര്‍ത്തന പ്രോത്സാഹനം, ക്ലബ്ബ് ഉത്സവ ഗ്രാന്റ് മുതലായവ നല്‍കും