റവന്യൂ, ഭവന നിര്‍മ്മാണം

ഇ. ചന്ദ്രശേഖരന്‍ - റവന്യൂ, ഭവനനിര്‍മാണ മന്ത്രി
 
 ജീവല്‍ പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ
 
നിരവധി ജീവല്‍ പ്രശ്‌നങ്ങളില്‍ അടിയന്തര തീര്‍പ്പുകല്‍പ്പിക്കേണ്ടുന്ന വിഷയങ്ങളാണ് വകുപ്പിന്റെ പരിധിയിലുള്ളത്. സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന വില്ലേജ് ഓഫീസുകള്‍ മുതല്‍ മുകളിലോട്ടുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ ഈ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും തിരിച്ചുപിടിച്ച ഭൂമി അര്‍ഹരായ ഭൂരഹിതര്‍ക്ക് നല്‍കുകയും ചെയ്യും. കാലങ്ങളായി താമസിക്കുന്ന ഭൂമിക്ക് സാങ്കേതികതയുടെ പേരില്‍ പട്ടയം നിഷേധിക്കുന്നു എന്ന പരാതി പരിശോധിച്ച് പരിഹാര നടപടികള്‍ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഭവനരഹിതര്‍ക്ക് നാല് ലക്ഷം വീടുകള്‍ നിര്‍മിച്ചുനല്‍കും. വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി വകുപ്പിനെ പൂര്‍ണമായും ആധുനികവത്കരിക്കും.
 
ശരിയായ തുടക്കം
 
  • സര്‍ക്കാര്‍ഭൂമി കയ്യേറ്റം തടയുന്നതിനും കയ്യേറിയവ തിരികെ പിടിക്കുന്നതിനുമുള്ള കര്‍ശന നടപടി തുടങ്ങി. കയ്യേറ്റങ്ങളിന്മേല്‍ സമയബന്ധിത പരിശോധന.
  • വില്ലേജ് ഓഫീസുകളില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കേണ്ട മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി ലഭിക്കുന്നതിനും അടക്കേണ്ട നാമമാത്രമായ ഫീസ് ഓണ്‍ലൈനായിതന്നെ അടക്കുന്നതിനുമുള്ള പദ്ധതി വ്യാപിപ്പിക്കാനും ഭൂനികുതി ഓണ്‍ലൈനായി അടക്കുന്നതിനുമുള്ള പദ്ധതി ആരംഭിച്ചു.  

Read more..

ശരിയായ ലക്ഷ്യം
 
 
  • ഭൂമിയും വീടും ഇല്ലാത്ത എല്ലാവര്‍ക്കും വീട് വയ്ക്കുന്നതിനായി മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പ്രദേശത്ത് മൂന്ന് സെന്റും പഞ്ചായത്തുകളില്‍ അഞ്ചു സെന്റും പതിച്ചു നല്‍കുന്നതിനായി ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പരിഷ്‌കരിച്ച് സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കും.