തദ്ദേശ സ്വയംഭരണം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്

കെ.ടി. ജലീല്‍-  തദ്ദേശ സ്വയംഭരണം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് തീര്‍ഥാടന മന്ത്രി
 
 അടിത്തട്ടിലുറച്ച് വികസനവും ക്ഷേമവും
 
പ്രാദേശിക തലത്തിലുള്ള ക്ഷേമവികസന പ്രവര്‍ത്തനങ്ങളില്‍ വേഗതയും ഫലപ്രാപ്തിയും ഉറപ്പാക്കുന്ന നടപടികള്‍ തുടക്കത്തില്‍ തന്നെ സ്വീകരിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്  നടപടി സ്വീകരിച്ചു. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ വെളിയിടവിസര്‍ജനമുക്ത സംസ്ഥാനമാക്കാനുള്ള നടപടികളും ഊര്‍ജിതമാക്കി. അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
 
ശരിയായ തുടക്കം
 
  • കേരളം വെളിയിടവിസര്‍ജനമുക്ത സംസ്ഥാനമാക്കാനുള്ള തീവ്രയജ്ഞം ആരംഭിച്ചു. 86 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും ഈ നേട്ടം കൈവരിച്ചു. സമ്പൂര്‍ണ ശുചിത്വത്തിന് പദ്ധതി വിഹിതത്തിന്റെ 10 ശതമാനത്തില്‍ കുറയാത്ത തുക.
  • 30,000 കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മിച്ചു നല്‍കി. 
ശരിയായ ലക്ഷ്യം
 
  • ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മിച്ചു നല്‍കും. കക്കൂസ് നിര്‍മാണത്തിന് 15400 രൂപ വീതം സഹായം നല്‍കും.
  • ഭൂരഹിതരെയും ഭവനരഹിതരെയും കണ്ടെത്തി സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് രൂപരേഖയുണ്ടാക്കും.