ധനകാര്യം, കയര്‍

ടി.എം. തോമസ് ഐസക്- ധനം, കയര്‍ മന്ത്രി
 
ധൂര്‍ത്തിന് നിയന്ത്രണം ,പാവങ്ങള്‍ക്ക് ലോപമില്ലാത്ത പിന്തുണ
 
നികുതി വരുമാനത്തില്‍ 20 ശതമാനം വീതം വാര്‍ഷിക വളര്‍ച്ച കൈവരിക്കാനാണ് ധനവകുപ്പ് ലക്ഷ്യമിടുന്നത്.പാവങ്ങള്‍ക്കുള്ള സഹായങ്ങള്‍ക്ക് ലോപമില്ലാത്ത പിന്തുണ തുടരുന്നതിനൊപ്പം സാമൂഹ്യ സുരക്ഷാ ചെലവുകള്‍ക്കും പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്കും എല്ലാവിധ സാമ്പത്തിക പിന്തുണയും ഉറപ്പാക്കും. അതേസമയം സംസ്ഥാനത്തിന്റെ ധനസ്ഥിതി കണക്കിലെടുത്ത് ധൂര്‍ത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. താളംതെറ്റിയ ധനസ്ഥിതിയുടെ പുനരുജീവനത്തിന് ഭാവനാപൂര്‍ണ്ണമായ നടപടികള്‍ക്കാണ് ധനവകുപ്പ് തുടക്കമിട്ടത്. നികുതി വരുമാനം ഗണ്യമായി ഉയര്‍ത്തിയും ധൂര്‍ത്ത് ഒഴിവാക്കിയും ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ വലിയ വിജയമായി.നികുതി പിരിവിലെ അരാജകത്വത്തിനും അഴിമതിയ്ക്കും അറുതിവരുത്തുവാനുള്ള ഊര്‍ജ്ജിത ശ്രമം തുടരും.സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനൊപ്പം റവന്യൂകമ്മി 1.5 ശതമാനമായി നിയന്ത്രിക്കും.  നാലു വര്‍ഷം കൊണ്ട് റവന്യൂകമ്മി ഇല്ലാതാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. 
 
ശരിയായ തുടക്കം
 
  • പശ്ചാത്തല സൗകര്യമേഖലയ്ക്കും പൊതു വിദ്യാലയങ്ങള്‍, പൊതു ആരോഗ്യ സംവിധാനം എന്നിവയുടെ അടിസ്ഥാന സൗകര്യ
  • വികസനത്തിനും 'കിഫ്ബി' യില്‍ നിന്നും 50000 കോടി രൂപയുടെ പ്രത്യേക പാക്കേജ് 

Read more..

ശരിയായ ലക്ഷ്യം
 
  • കിഫ്ബി മുഖാന്തിരം 20,000 കോടി രൂപയുടെ മൂലധനമുടക്കിനൂം 12,000       കോടിയുടെ പശ്ചാത്തലസൗകര്യ വികസന പരിപാടിക്കും തുടക്കമിടും
  • ഭൂമി ഏറ്റെടുക്കല്‍ പദ്ധതിക്കായി 8,000 കോടി രൂപ
  • ട്രഷറിയില്‍ കോര്‍-ബാങ്കിംഗ് സംവിധാനം

Read more..