ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്

ജെ. മേഴ്‌സിക്കുട്ടി അമ്മ - മത്സ്യബന്ധന- ഹാര്‍ബര്‍ എന്‍ജിനിയറിങ്, കശുവണ്ടിവ്യവസായ മന്ത്രി
 
തീരത്തെ സ്വപ്നങ്ങള്‍ക്ക്  യാഥാര്‍ത്ഥ്യത്തിന്റെ ചിറക് 
 
തീര പ്രദേശത്തെ ജനജീവിതത്തില്‍ ക്ഷേമവും വികസനവും ഉറപ്പാക്കി ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ഉണ്ടാകുന്നു. മത്സ്യബന്ധനത്തിന് ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് കാര്യമായ വര്‍ധനവ് വരുത്തുന്നതിനും ലക്ഷ്യമിടുകയാണ്. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും സമയബന്ധിതവും കാര്യക്ഷമവുമായ പദ്ധതികള്‍ക്ക് രൂപം നല്‍കുകയാണ്. മത്സ്യബന്ധന മേഖലയുടെ സര്‍വതോന്മുഖമായ വികാസത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ്. 
 
ശരിയായ തുടക്കം
 
  • 2015 സെപ്റ്റംബര്‍ മുതല്‍ പൂട്ടിക്കിടന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാഷ്യു കോര്‍പറേഷന്റെയും കാപ്പക്‌സിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന 40 കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചു. 18,000 തൊഴിലാളികള്‍ക്ക് തൊഴില്‍.
  • പ്രകൃതിക്ഷോഭത്തില്‍ മത്സ്യബന്ധന യാനങ്ങളും ഉപകരണങ്ങളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വീതം അടിയന്തര സാമ്പത്തിക സഹായം നല്‍കി. നഷ്ടപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നതിന് ആവശ്യമായ വായ്പയും നല്‍കി.

Read More..

ശരിയായ ലക്ഷ്യം
 
  • കേരള കാഷ്യു ബോര്‍ഡ് രൂപീകരിക്കും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും അധീനതയിലുള്ള തരിശു നിലങ്ങളില്‍ അത്യുത്പാദനശേഷിയുള്ള കശുമാവ് കഷി വ്യാപിപ്പിക്കും.
  • കടലാക്രമണഭീഷണി നേരിടുന്ന കടല്‍ത്തീരത്തു നിന്ന് അമ്പത് മീറ്ററിനുള്ളില്‍ താമസിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും സുരക്ഷിതമായി പുനരധിവസിപ്പിക്കും.