തൊഴിലും നൈപുണ്യവും, എക്‌സൈസ്

ടി.പി. രാമകൃഷ്ണന്‍- തൊഴിലും നൈപുണ്യവും, എക്‌സൈസ് മന്ത്രി
 
തൊഴില്‍ സുരക്ഷയും , ലഹരിമുക്ത ജീവിതവും 
 
ശക്തമായ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനാണ് തൊഴില്‍ വകുപ്പ് മുഖ്യപരിഗണന നല്‍കുന്നത്. പ്രത്യേകിച്ചും അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തുന്നതിലും അയല്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും. ബാലവേലവിരുദ്ധപ്രചരണവും പരിശോധനകളും കൂടുതല്‍ കര്‍ശനമാക്കി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എക്‌സൈസ് വകുപ്പ്  വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ ബോധവത്കരണവും കര്‍ശന നിയമനടപടിയും ഉണ്ടാകും.
 
ശരിയായ തുടക്കം
 
  • ടെക്‌സ്റ്റൈല്‍ ഷോപ്പുകളിലും സ്വകാര്യ ആശുപത്രികളിലും  പരിശോധന നടത്തുകയും തൊഴിലാളികള്‍ക്ക് വിശ്രമം, വിശ്രമവേളകളില്‍ ഇരിക്കാനുള്ള സൗകര്യം, ശൗചാലയങ്ങള്‍, കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനായി ക്രഷ് സൗകര്യം ,ഹോസ്റ്റല്‍ എന്നിവ ഏര്‍പ്പെടുത്താന്‍ വേണ്ട കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനും വിവരശേഖരണം നടത്തുന്നതിനും രജിസ്‌ട്രേഷന്‍, ആരോഗ്യപരിപാലനം എന്നിവ ഉറപ്പാക്കുന്നതിനുമായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധി മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി (ആവാസ്) നടപ്പാക്കാന്‍ പദ്ധതി.

Read More..

ശരിയായ ലക്ഷ്യം
 
  • എല്ലാ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും വിവിധ പദ്ധതികള്‍ പ്രകാരം നല്‍കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. അസംഘടിത തൊഴിലാളി പെന്‍ഷന്‍, മരംകയറ്റത്തൊഴിലാളി ക്ഷേമ പെന്‍ഷന്‍ എന്നിവ അതതു മാസം വിതരണം നടത്തും. ജോലിക്കിടെ മരണം സംഭവിക്കുന്ന മരംകയറ്റ തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള സഹായം ഉയര്‍ത്തുന്നതിനുള്ള നടപടി.