വിദ്യാഭ്യാസം

പ്രൊഫ. സി. രവീന്ദ്രനാഥ് , വിദ്യാഭ്യാസ മന്ത്രി

 

 
ഗുണമേന്മയുടെ പുതിയ പാഠങ്ങള്‍

 

പ്രാഥമിക വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും ഗുണനിലവാരം ഉറപ്പാക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു.  എന്‍ജിനീയറിങ് വിദ്യാഭ്യാസത്തില്‍ മെരിറ്റും സാമൂഹികനീതിയും ഉറപ്പാക്കിയതുള്‍പ്പെടെയുള്ള നടപടികള്‍ വ്യക്തമായ ദിശാസൂചികയായിരിക്കുകയാണ്. എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ യൂണിഫോം സൗജന്യമായി നല്‍കുന്നതു പോലുള്ള നടപടികളുണ്ടായി.  ഗുണനിലവാരമുള്ള പഠനത്തിന് അടിസ്ഥാന സംവിധാനങ്ങള്‍ ഒരുക്കുന്നതിലുള്ള സര്‍ക്കാരിന്റെ ശ്രദ്ധേയ ഇടപെടലുകള്‍ ഏറെയുണ്ടായി.
 
ശരിയായ തുടക്കം
 
  • എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലയില്‍ മെറിറ്റും സാമൂഹികനീതിയും ഉറപ്പാക്കി. പ്രവേശന പരീക്ഷ പാസ്സായിട്ടുള്ള വിദ്യാര്‍ഥികള്‍ മാത്രമേ സ്വാശ്രയ കോളേജുകളിലെ മെരിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും പ്രവേശനം നേടുന്നുള്ളൂ എന്ന് ഉറപ്പുവരുത്തി. സ്വാശ്രയ കോളേജിലെ മെരിറ്റ് സീറ്റില്‍ ഫീസ് കുറച്ചു. അഡ്മിഷന്‍ നടപടികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിച്ചു.
ശരിയായ ലക്ഷ്യം
 
  • ഓരോ അസംബ്ലി മണ്ഡലത്തിലെയും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ലോകോത്തര നിലവാരത്തിലേക്ക ഉയര്‍ത്തുന്നതിനുള്ള കര്‍മപരിപാടികള്‍ തുടങ്ങി. ഇതിനായി ആയിരം കോടി ബജറ്റില്‍ വകയിരുത്തി. വിദ്യാലയങ്ങള്‍ ആകര്‍ഷണീയമാക്കുകയും പഠന-കായിക-നൈപുണ്യ മേഖലകളില്‍ മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുകയും ലക്ഷ്യം. ഈ വര്‍ഷം 250 കോടിയുടെ പ്രവൃത്തികളാണ് നടത്തുന്നത്.