സഹകരണം, ടൂറിസം, ദേവസ്വം

കടകംപള്ളി സുരേന്ദ്രന്‍‍- സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി
 
 ജീവിത സ്പര്‍ശിയായി  സഹകരണ രംഗം 
 
കേരളത്തിലെ ജനജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന പ്രസ്ഥാനമാണ് സഹകരണ പ്രസ്ഥാനം. പൂര്‍ണമായും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് ഭാവനപൂര്‍ണമായ പദ്ധതികളാണ് സഹകരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. അതുപോലെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ കേരളത്തിന്റെ ഈ രംഗത്തെ മികച്ച സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ പോന്ന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
 
ശരിയായ തുടക്കം
 
  • സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമിതിയെ നിയമിക്കുന്നതിന് നടപടി.
  • സഹകരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സാമ്പത്തിക സഹായങ്ങളില്‍ തിരിച്ചടയ്ക്കാന്‍ കുടിശികയായ തുക ഈടാക്കുന്നതിനായി  കുടിശിക നിവാരണ തീവ്രയജ്ഞം. 
ശരിയായ ലക്ഷ്യം
 
  • കര്‍ഷക സേവന കേന്ദ്രം പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ണ് ഗവേഷണ ശാലകള്‍, ബയോഫാര്‍മസി, കാര്‍ഷിക ഔഷധ നഴ്‌സറികള്‍, ഹൈടെക് കൃഷിരീതികള്‍, യന്ത്രവത്കൃത കൃഷി  എന്നിവയിലൂടെ കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനായി രണ്ടു കോടി രൂപ ചെലവിടും.
  • താലൂക്കില്‍ ഒന്ന് എന്ന ക്രമത്തില്‍ 'സുവര്‍ണ' സ്‌റ്റോര്‍ നടപ്പിലാക്കുന്നതിന് നടപടി. എല്ലാത്തരം കാര്‍ഷിക ഉത്പന്നങ്ങളുടെയും സ്ഥിരം വിപണി എന്ന നിലയില്‍ സുവര്‍ണം സ്റ്റോറുകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കും.