ഊര്‍ജം

എം.എം മണി- വൈദ്യുതിമന്ത്രി
 
 
 
പ്രകാശം പരക്കുന്ന ഭവനങ്ങള്‍
 
സംസ്ഥാനത്ത് എല്ലാ വീടുകളിലും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ മുന്നോട്ടു പോകുകയാണ്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ആരംഭിക്കാനായി. പ്രസരണ നഷ്ടവും വൈദ്യുതി മോഷണവും തടയുന്നതിനും ഉപഭോക്തൃ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ കഴിഞ്ഞ നൂറ് ദിവസത്തിനിടെയുണ്ടായി. സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രായോഗിക നടപടികള്‍ക്കും തുടക്കമിട്ടു.  
 
ശരിയായ തുടക്കം
 
  • എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. 
  • ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം സംബന്ധിച്ച പരാതികളറിയിക്കാന്‍ വാട്ട്‌സ്അപ്പ്  നമ്പര്‍ 9496018367 
ശരിയായ ലക്ഷ്യം
 
  • സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പൂര്‍ത്തീകരിച്ച് കേരളത്തിലെ എല്ലാ വീടുകളിലും 2017 മാര്‍ച്ചോടെ വൈദ്യുതിയെത്തിക്കും. വര്‍ധിച്ചുവരുന്ന വൈദ്യുതാവശ്യകത നിറവേറ്റാന്‍ സംസ്ഥാനത്തിന് ഉടമസ്ഥാവകാശമുള്ള മെഗാ താപനിലയത്തിന് രൂപം നല്‍കും.
  • വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള നടപടി ലഘൂകരിക്കും.  കണക്ഷന്‍ ലഭിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ അപേക്ഷകള്‍ക്കും ഓണ്‍ലൈന്‍ സംവിധാനം. ബില്‍ സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും അറിയിക്കുന്ന പദ്ധതി നടപ്പാക്കും.

Read More..