വ്യവസായം, കായികം, യുവജനക്ഷേമം

എ.സി. മൊയ്തീന്‍‍ - വ്യവസായ, കായിക,യുവജനക്ഷേമ മന്ത്രി
 
വ്യവസായ കേരളത്തിന് നവോന്മേഷം
 
പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ലാഭത്തിലാക്കുകയെന്ന ലക്ഷ്യത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇതിനായുള്ള ക്രിയാത്മക നടപടികള്‍ക്ക് ഇതിനോടകം തുടക്കമിടുകയും ചെയ്തു. നഷ്ടത്തിലായിരുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ തുടങ്ങിയത് ശുഭോദര്‍ക്കമാണ്. അതോടൊപ്പം തന്നെ എല്ലാവര്‍ക്കും സ്‌പോര്‍ടസ് എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കായികമേഖലയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമിടുന്ന കായികനയത്തിനും രൂപം നല്‍കിക്കഴിഞ്ഞു.
 
ശരിയായ തുടക്കം
 
  • 42 പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് ആദ്യഘട്ട അവലോകനം നടത്തി. 
  • പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രൊഫഷണലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായി മാനേജ്‌മെന്റില്‍ പ്രാവീണ്യമുള്ളവരെ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കുന്നതിന് നടപടി. 

Read More..

ശരിയായ ലക്ഷ്യം
 
  • മലബാര്‍ സിമന്റ്‌സിലെ ഉല്‍പാദനം ഇരട്ടിയാക്കും. കെ.എം.എം.എല്‍ന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി ധാതുമണലിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് പുതിയ സ്ഥാപനം തുടങ്ങും. ഇതിനായി ചവറയില്‍ 150 ഏക്കര്‍ ഭൂമി കണ്ടെത്തി. നഷ്ടത്തിലുള്ള എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും പുനരുജ്ജീവിപ്പിച്ച് ലാഭത്തിലാക്കാനാവശ്യമായ പാക്കേജ്
  • കണ്ണൂരിലെ കേരള ക്ലേഡ് ആന്റ് സിറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡ് പാലും പാലുല്‍പ്പന്നങ്ങളും നിര്‍മിക്കും. കായികരംഗത്തെ സമഗ്ര പുരോഗതിക്ക് ഒരു വര്‍ഷം കൊണ്ട് പദ്ധതികള്‍.