Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

Blog

കേരള സർക്കാർ നേട്ടങ്ങൾ / Uncategorized  / ആര്‍ദ്രം മിഷന്‍

ആര്‍ദ്രം മിഷന്‍

ആര്‍ദ്രം മിഷന്‍
സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങള്‍ക്കും ഗുണമേന്മയും സൗഹാര്‍ദ്ദപരവുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍ദ്രം മിഷനിലൂടെ നടപ്പാക്കി വരുന്നത്.
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍: കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്ന് ഡോക്ടര്‍മാര്‍, നാല് നേഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍, രണ്ട് ഫാര്‍മസിസ്റ്റ് എന്നിങ്ങനെ ജീവനക്കാരെ ലഭ്യമാക്കി. രാവിലെയും ഉച്ചയ്ക്കുശേഷവും ഒ പി സേവനം, രോഗികള്‍ ഡോക്ടര്‍മാരെ കാണുന്നതിനു മുമ്പായി പ്രീ മെഡിക്കല്‍ ചെക്കപ്പും കൗസിലിംഗും ശ്വാസകോശ രോഗ നിര്‍ണയവും ചികിത്സയും നല്‍കുന്ന ശ്വാസ് സേവനം, സമ്പൂര്‍ണ മാനസികാരോഗ്യപദ്ധതി, ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ജീവിതശൈലീ രോഗ ക്ലിനിക്കുകള്‍ തുടങ്ങിയവ ആരംഭിച്ചു.
ജനസൗഹൃദ ഒ.പി. പരിവര്‍ത്തനം: സംസ്ഥാനത്തെ എട്ട് മെഡിക്കല്‍ കോളേജുകളില്‍ രോഗികളുടെ തിക്കും തിരക്കും മൂലമുള്ള അസൗകര്യങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി അധിക ഒ.പി കൗണ്ടറുകള്‍, മുന്‍കൂട്ടിയുള്ള ബുക്കിംഗ് സൗകര്യം, നൂതന ക്യൂ മാനേജ്‌മെന്റ്, മെച്ചപ്പെട്ട ഇരിപ്പിട സൗകര്യങ്ങള്‍, ലോകോത്തര ട്രയേജിംഗ്‌സംവിധാനം എന്നിങ്ങനെ പൊതുജന സൗഹൃദ പരിവര്‍ത്തനങ്ങളാണ് നടപ്പിലാക്കി.
ക്യാന്‍സര്‍ രോഗനിയന്ത്രണം: ആര്‍.സി.സി യില്‍ പരിശീലനം ലഭിച്ച 56 ഡോക്ടര്‍മാരും 104 സ്റ്റാഫ് നേഴ്‌സുമാരും 49,000 രോഗികള്‍ക്ക് 20 ജില്ലാ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലൂടെ കീമോ തെറാപ്പി ചികിത്സാ ലഭ്യമാക്കുന്നു . 14 ജില്ലാ ആശുപത്രികളിലും പാലിയേറ്റീവ്, കീമോ തെറാപ്പി വാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലാ-താലൂക്ക് ആശുപത്രികളില്‍ 266 സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെയും 197 സ്റ്റാഫ് നേഴ്‌സുമാരെയും അനുബന്ധ ജീവനക്കാരെയും ഉള്‍പ്പെടെ 891 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് സേവനം ലഭ്യമാക്കി.
കാത്ത് ലാബ്: പത്ത് ആശുപത്രികളില്‍ കാത്ത് ലാബ് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു .
ഡയാലിസിസ് യൂണിറ്റ്: 44 ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതില്‍ 20 എണ്ണം സേവനം ലഭ്യമാക്കി തുടങ്ങി.
ഇ-ഹെല്‍ത്ത്: പൊതുജനാരോഗ്യ വിവര ശേഖരം പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുു. 37.48 ലക്ഷം കുടുംബങ്ങളില്‍ സര്‍വെ നടത്തുകയും 142.02 ലക്ഷം ആളുകളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Skip to content