Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ശ്രീ. ടി. എം. തോമസ് ഐസക്

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ. ടി. എം. തോമസ് ഐസക്

നവകേരളത്തിന്‍റെ ബജറ്റുകള്‍ 

 

ദുരന്തങ്ങളിലും മാന്ദ്യത്തിലും വീണുപോകാതെ കേരളം കുതിക്കുന്നതിന് പിന്നില്‍ ധനവകുപ്പിന്റെ കണിശവും കൃത്യവുമായ ഇടപെടലും ആസൂത്രണവുമുണ്ട്. നോട്ടുനിരോധം പോലുള്ള തിരിച്ചടികള്‍ക്കു ശേഷവും കേരളത്തെ മുന്നോട്ടു നയിക്കുന്നതില്‍ ഭാവനാസമ്പന്നവും അതേസമയം പ്രായോഗികവുമായ ബജറ്റുകളുടെ പങ്ക് വളരെ വലുതാണ്. പശ്ചാത്തലസൗകര്യവികസനത്തില്‍ അത്ഭുതം സൃഷ്ടിച്ച കിഫ്ബിയും യാഥാര്‍ഥ്യബോധത്തോടെയുള്ള നൂതന ചുവടുവയ്പ്പിന് ഉത്തമ ഉദാഹരണമാണ്.

 

ബജറ്റുകള്‍ പ്രകടനപത്രികയുടെ ലക്ഷ്യസാക്ഷാത്കാരം.
സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും സാമൂഹികപശ്ചാത്തല മേഖലയ്ക്കും ധനപിന്തുണനല്‍കി.
വിദ്യാഭ്യാസ മേഖലയുടെ ചെലവ് 2014-15 ലെ 12620.26 കോടി രൂപയില്‍ നിന്നും 2018-19 ല്‍ 19226.54 കോടി രൂപയായി ഉയര്‍ന്നു. ആരോഗ്യമേഖലയുടേത് 3842.61 കോടിയില്‍ നിന്നും 6691.99 കോടിയായി ഉയര്‍ന്നു.
സാമൂഹിക സുരക്ഷാപെന്‍ഷനുകള്‍
കൈനിറയെ, കൃത്യതയോടെ
സാമൂഹിക സുരക്ഷാപെന്‍ഷന്‍ വിതരണത്തില്‍ ഈ സര്‍ക്കാര്‍ പുലര്‍ത്തുന്ന ചിട്ടയും കൃത്യതയും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സാമൂഹിക സുരക്ഷാപെന്‍ഷനുകള്‍ക്ക് സഹകരണ സംഘങ്ങളെക്കൂടി ഏകോപിപ്പിച്ചുകൊണ്ടുള്ള പഴുതടച്ച വിതരണക്രമമാണ് സ്വീകരിച്ചുവരുന്നത്. പ്രളയകാലത്ത് ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ക്കു പോലും ഓണക്കാലപെന്‍ഷന്‍ വിതരണം നടത്തി സംവിധാനത്തിന്റെ കാര്യക്ഷമത വെളിവാക്കി. ഈ സര്‍ക്കാരിന്റെ കാലത്ത് 11 ലക്ഷം പേര്‍ക്ക് പുതിയതായി പെന്‍ഷന്‍ നല്‍കി. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഉപഭോക്താക്കളുടെ എണ്ണം 31 ലക്ഷത്തില്‍ നിന്നും 42 ലക്ഷത്തിലേക്ക് ഉയര്‍ന്നു.
പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്നും 1100 രൂപയായി ഇരട്ടിപ്പിച്ചു. പുതിയ ബജറ്റില്‍ 1200 രൂപയായി ഉയര്‍ത്താന്‍ പ്രഖ്യാപനം.
സാമൂഹികസുരക്ഷ / ക്ഷേമപെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ ചെലവ് മുന്‍ സര്‍ക്കാരിന്റെ കാലത്തെ 260 കോടിയില്‍ നിന്നും ഈ സര്‍ക്കാരിന്റെ കാലത്ത് 525 കോടി രൂപയായി.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആകെ വിതരണം ചെയ്ത പെന്‍ഷന്‍ തുക 9270.10 കോടി രൂപയായിരുന്നെങ്കില്‍ ഈ സര്‍ക്കാരിന്റെ രണ്ടരവര്‍ഷത്തെ ചെലവ് മാത്രം 18615 കോടി രൂപയാണ്.
കിഫ്ബി നവകേരളത്തിന്റെ നട്ടെല്ല്
ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് പശ്ചാത്തല സൗകര്യ സൃഷ്ടിയിലെ കുതിച്ചുചാട്ടത്തിന് വഴിതെളിച്ച കിഫ്ബി. കേവലം ദിവാസ്വപ്നമല്ല കണ്‍മുന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ് കിഫ്ബി പദ്ധതികളെന്ന് അനുദിനം കേരളം അനുഭവിച്ചിറിയുകയാണ്. സമാനതകളില്ലാത്ത പശ്ചാത്തല സൗകര്യ സൃഷ്ടിയാണ് കിഫ്ബിയിലൂടെ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നത്.
ബജറ്റിനു പുറത്ത് കിഫ്ബി വഴി നടത്തുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പട്ടിക ഏറെ നീളുന്നു. കരമന-കളിയിക്കാവിളയും, അമ്പലപ്പുഴ-തിരുവല്ലയും തുടങ്ങി കിഫ്ബി പശ്ചാത്തല സൗകര്യ സൃഷ്ടിക്ക് അനവധി ഉദാഹരണങ്ങള്‍.
വൈറ്റിലയിലും കുണ്ടന്നൂരിലും ഉയരുന്ന ഫ്‌ളൈ ഓവറുകള്‍ കിഫ്ബിയുടെ മുതല്‍മുടക്കില്‍. മലയോര, തീരദേശ ഹൈവേകള്‍ക്ക് കിഫ്ബി പദ്ധതിയില്‍പ്പെടുത്തിനിര്‍മാണ തുടക്കം.
1559 കോടി രൂപയുടെപ്രവൃത്തികള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു.
5905 കോടി രൂപയുടെ പൊതുമരാമത്ത് റോഡുകള്‍ക്ക് കിഫ്ബി നിര്‍മാണാനുമതി നല്‍കി.
ഒമ്പത് ഫ്‌ളൈ ഓവറുകള്‍ക്കായി 635.5 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നല്‍കി.
50 പാലങ്ങള്‍ക്കും 22 റെയില്‍ ഓവര്‍ബ്രിഡ്ജുകള്‍ക്കുമായി 2091 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അനുമതി നല്‍കി.
സ്‌കൂളുകള്‍ക്ക് 2038 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ക്കും അംഗീകാരം.
കിഫ്ബിയിലെ ചില പ്രധാന പദ്ധതികള്‍
അന്‍പതിനായിരത്തിലധികം ക്ലാസ് മുറികള്‍ ഹൈടെക്ക് ആകുന്നു.
സ്‌കൂള്‍ പശ്ചാത്തല സൗകര്യസൃഷ്ടിയില്‍ സര്‍വകാല റെക്കോഡ്.
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും മറ്റും 186 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം
യൂണിവേഴ്‌സിറ്റികള്‍ക്കും കോളേജുകള്‍ക്കുമായി 562 കോടി രൂപയുടെ പദ്ധതികള്‍
3220 കോടി രൂപയുടെ 66 ജലവിതരണ പദ്ധതികള്‍
ജലപാതയ്ക്ക് 566 കോടി രൂപയുടെ പദ്ധതി
529 കോടി രൂപയുടെ സ്റ്റേഡിയങ്ങള്‍, കായിക പശ്ചാത്തലസൗകര്യങ്ങള്‍
194 കോടി രൂപ ചെലവില്‍ എട്ട് സാംസ്‌കാരിക കേന്ദ്രങ്ങള്‍
5200 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി
വ്യവസായ പാര്‍ക്കുകള്‍ക്കായി 12,710 കോടി രൂപയുടെ 5100 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍.
44 പുതിയ ഡയാലിസിസ് കേന്ദ്രങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു.
10 പുതിയ കാത്ത് ലാബുകള്‍ നിര്‍മാണഘട്ടത്തില്‍
എറണാകുളം ജനറല്‍ ആശുപത്രി, കൊച്ചി കാന്‍സര്‍ സെന്റര്‍, എറണാകുളം മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം, പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ ആധുനിക സൗകര്യങ്ങള്‍ തുടങ്ങി ആരോഗ്യരംഗത്ത് കിഫ്ബി മുതല്‍മുടക്കില്‍ പുരോഗമിക്കുന്ന സൗകര്യങ്ങള്‍ ആരോഗ്യ കേരളത്തിന് മുതല്‍ക്കൂട്ടാകും.
കൂടുതല്‍ കരുത്തോടെ ട്രഷറി
ട്രഷറിയില്‍ കോര്‍ബാങ്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി.
ട്രഷറി ഇടപാടുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലായി.
ട്രഷറി അടിസ്ഥാന സൗകര്യ വികസന പരിപാടിയില്‍ 20 പുതിയ ട്രഷറി കെട്ടിടങ്ങള്‍.
ഭാഗ്യക്കുറി വിറ്റുവരവില്‍ കുതിപ്പ്
ഭാഗ്യക്കുറി വിറ്റുവരവ് 10,000 കോടി രൂപയായി.
ചൂതാട്ട ലോട്ടറികള്‍ക്കും അന്യസംസ്ഥാന ലോട്ടറികള്‍ക്കും കര്‍ശന നിയന്ത്രണം.
അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കുന്നതിനായി ജി.എസ്.ടി നിയമത്തിലും ലോട്ടറി ചട്ടങ്ങളിലും കര്‍ശനവ്യവസ്ഥകള്‍ കൊണ്ടുവന്നു.
സംസ്ഥാന ലോട്ടറിയുടെ സമ്മാനഘടന കൂടുതല്‍ ആകര്‍ഷകമാക്കി.
സമ്മാനവിഹിതം 5 ശതമാനം വര്‍ധിപ്പിച്ചു.
കെ.എസ്.എഫ്.ഇ ടേണോവര്‍ മുന്നോട്ട്
കെ.എസ്.എഫ്.ഇ.യുടെ ടേണോവര്‍ 35,000 കോടി രൂപയില്‍ അധികരിച്ചു.
പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലുള്ള പ്രവാസി ചിട്ടികള്‍ക്ക് തുടക്കം കുറിച്ചു.
2019 കെ.എസ്.എഫ്.ഇ.യുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷം. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ 50,000 കോടി രൂപയുടെ ടേണോവര്‍ പ്രതീക്ഷിക്കുന്നു.
കയറിന് കയറ്റം
കയര്‍ സംഭരണത്തില്‍ 50 ശതമാനം വര്‍ധന
കയര്‍ ഉത്പന്ന സംഭരണം 30 ശതമാനം കൂടി.
രണ്ടാം കയര്‍ പുന:സംഘടനയ്ക്ക് എന്‍.സി.ഡി.സി.യുടെ 200 കോടി രൂപയുടെ സഹായം ലഭ്യമാക്കി.
100 പുതിയ ചകിരി മില്ലുകള്‍ സ്ഥാപിച്ചു.
കയര്‍പ്പിരി തൊഴിലാളികളുടെ മിനിമം കൂലി 350 രൂപയായി ഉയര്‍ത്തി.
ക്ഷേമനിധി ആനുകൂല്യങ്ങളെല്ലാം ഗണ്യമായി വര്‍ധിപ്പിച്ചു. പെന്‍ഷന്‍ 600 രൂപയില്‍ നിന്നും 1100 രൂപയാക്കി.

 ശ്രീ. ടി. എം. തോമസ് ഐസക്

ധനം-കയർ

നന്മകളിലൂന്നി നാളേയിലേക്ക്; പുരോഗമന ധനനയത്തിനു ധീരമായ തുടക്കം.

നാടിന്റെ നന്മകളെ ശക്തിപ്പെടുത്തി നല്ല നാളേയിലേക്കുള്ള പ്രയാണത്തിനുതകുന്ന ധനനയം.

സാമൂഹികക്ഷേമത്തിനും  പരമ്പരാഗത മേഖലകൾക്കും പൊതുമേഖലയ്ക്കും ലോപമില്ലാത്ത ധനപിന്തുണ.

ക്ഷേമപെൻഷനുകൾ 600 ൽ നിന്നും 1100 രൂപയായി വർദ്ധിപ്പിച്ചു.

ഒന്നാം വർഷം ക്ഷേമപെൻഷൻ ഇനത്തിൽ അയ്യായിരത്തിലധികം രൂപ അനുവദിച്ചു.

പെൻഷനുകൾ കുടിശികയില്ലാതെ വീടുകളിൽ എത്തിച്ചു. പെൻഷൻ വിവരസഞ്ചയം കുറ്റമറ്റതാക്കാൻ കരുതലോടെ നടപടികൾ.

 

20,000 കോടിരൂപയുടെ മാന്ദ്യവിരുദ്ധപാക്കേജ്. പശ്ചാത്തലസൗകര്യസൃഷ്ടിയിൽ കുതിച്ചുചാട്ടത്തിന് കിഫ്ബി. 12,000 കോടി രൂപയുടെ പദ്ധതിക്ക് അനുമതി. ഭൂമി ഏറ്റെടുക്കലിന് 8000 കോടിരൂപയും.

കിഫ്ബി നിയമം പുതുക്കി; ബോർഡ് പുനസംഘടിപ്പിച്ചു, പശ്ചാത്തലസൗകര്യ സൃഷ്ടിക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ആദ്യ ബജറ്റിൽ തന്നെ 12,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസന പ്രവർത്തനങ്ങളും 8,000 കോടി രൂപയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പരിപാടിയും പ്രഖ്യാപിച്ചു. 2017-18 ബജറ്റിൽ 25,000 കോടി രൂപയുടെ പ്രവൃത്തികൾകൂടി പ്രഖ്യാപിച്ചു.

ഈ പ്രഖ്യാപനങ്ങൾ പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ദ്രുതഗതിയിൽ മുന്നോട്ടു കൊണ്ടുപോയി.

ആദ്യഘട്ടത്തിൽ അംഗീകരിച്ച 4,000 കോടി രൂപയുടെ പ്രവൃത്തികൾ നിർമ്മാണ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.

11,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികൾക്കായുള്ള അനുമതി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

നിർമ്മാണം പൂർത്തിയാക്കി ബില്ലുകൾ സമർപ്പിക്കുന്ന മുറയ്ക്ക് പണം നൽകുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും കിഫ്ബിയിൽ പൂർത്തിയായിട്ടുണ്ട്.

ഈ സർക്കാരിന്റെ കാലയളവിൽ ഈ ബൃഹത്തായ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇത് കേരളത്തിന്റെ പശ്ചാത്തലസൗകര്യ സൃഷ്ടിയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കും.

തനതുവരുമാന വളർച്ചയിൽ നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കാൻ ആസൂത്രിതമായ പ്രവർത്തനങ്ങൾ.

Skip to content