Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ഹരിത കേരളം മിഷന്‍

കേരള സർക്കാർ നേട്ടങ്ങൾ / ഹരിത കേരളം മിഷന്‍

സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ശുചിത്വ മാലിന്യ സംസ്‌കരണവും ജലസ്രോതസ്സുകളുടെ പരിപാലനവും സംയോജിപ്പിച്ച് തദ്ദേശ സ്ഥാപന തലങ്ങളില്‍ നടത്തുന്ന  പ്രവര്‍ത്തനങ്ങളാണ് ഹരിത കേരളം മിഷന്‍ ഏകോപിപ്പിക്കുന്നത്.
ശുചിത്വ മാലിന്യ സംസ്‌കരണ ഉപമിഷന്‍
വികേന്ദ്രീകൃത ഉറവിട ജൈവ-അജൈവ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ജനകീയാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നു .
ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍: ശുചിത്വ മാലിന്യ സംസ്‌കരണം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനായി   വിവിധതലങ്ങളില്‍ വിപുലമായ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു.
‘ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കി: 145 സംസ്ഥാനതല ഓഫീസുകളിലും 1224 ജില്ലാതല ഓഫീസുകളിലും 30-ലധികം സംസ്ഥാനതല പൊതുപരിപാടികളിലും 200-ലധികം ജില്ലാതല പൊതുപരിപാടികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കി.
‘ ഹരിത കര്‍മസേന സംഘടനാ സംവിധാനം: 916 ഗ്രാമപഞ്ചായത്തുകളിലും 89 നഗര പ്രദേശങ്ങളിലുമായി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ഹരിതകര്‍മസേനകള്‍ രൂപീകരിച്ചു.
‘ അജൈവ മാലിന്യ സംസ്‌കരണം: 261 മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും 88 റിസോഴ്‌സ് റിക്കവറി ഫെസിലിറ്റികളും അജൈവ മാലിന്യ ശേഖരണവും പുനഃചംക്രമണവും നടത്തുന്നു .
‘ വികേന്ദ്രീകൃത പദ്ധതികള്‍: ജനകീയാസൂത്രണ പദ്ധതിയിന്‍കീഴില്‍ 6,663 ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി നടപ്പാക്കുന്നത്.
ജല സംരക്ഷണ ഉപമിഷന്‍
ജലസ്രോതസ്സുകളുടെ പുനരുജ്ജീവനവും പരിപാലനവുമുള്‍പ്പെടെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു .
കുളങ്ങള്‍ കിണറുകള്‍: 4,625 കിണറുകള്‍ നവീകരിച്ചു. 48,936 കിണറുകള്‍ റീചാര്‍ജ്ജ് ചെയ്തു. പുതുതായി 8,675 കുളങ്ങള്‍ നിര്‍മിച്ചു. 9,889 കുളങ്ങള്‍ നവീകരിച്ചു
തോടുകളും പുഴകളും: മലിനമായി കിടന്നിരുന്നതോ ഒഴുക്ക് നിലച്ചിരുന്നതോ ആയ 17,182 കി.മി. തോടുകളും പുഴകളും ശുദ്ധീകരിച്ച് പുനരുജ്ജീവിപ്പിച്ചു. ‘വരട്ടാര്‍ സംരക്ഷണം’, ‘കോലരയാര്‍ സംരക്ഷണം’ കാനാമ്പുഴ പുനരുജ്ജീവനം തുടങ്ങിയവ ജനകീയ കൂട്ടായ്മകളിലൂടെ സാധ്യമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു .
‘ നീര്‍ത്തടാധിഷ്ഠിത പദ്ധതി രൂപീകരണം: 778 ഗ്രാമപഞ്ചായത്തുകളിലും 63 മുന്‍സിപ്പാലിറ്റികളിലും രണ്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലുമായി നീര്‍ത്തട പ്ലാനുകള്‍ തയ്യാറാക്കി, ബ്ലോക്ക്‌ ല്‍ ഏകോപിപ്പിച്ച് നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറായി വരുന്നു .
കൃഷി വികസന ഉപമിഷന്‍
നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനും ഭക്ഷ്യയോഗ്യപച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
നെല്‍കൃഷി വികസനം: 2017-18 ല്‍ നെല്‍കൃഷിയുടെ വിസ്തൃതി 2.2 ലക്ഷം ഹെക്ടറായി വര്‍ധിപ്പിച്ചു. കര്‍ഷക കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുന്നതിലൂടെ ഇരുപ്പൂകൃഷി സമ്പ്രദായം ഏര്‍പ്പെടുത്തുതിനും തരിശുഭൂമിയില്‍ കൃഷിയിറക്കുന്നതിനും ഊര്‍ജ്ജിത പ്രവര്‍ത്തനം.
പച്ചക്കറി വികസനം: 2017-18 ല്‍ 10 ലക്ഷം മെട്രിക് ട പച്ചക്കറി ഉത്പാദനത്തിലൂടെ ഉത്സവകാല പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചു. 155 ക്ലസ്റ്ററുകളിലായി 5000 ഹെക്ടര്‍ പ്രദേശത്ത് ജൈവപച്ചക്കറി കൃഷി പുരോഗമിക്കുന്നു . എക്കോ ഷോപ്പുകളും 17 പാക്കിങ്, ലേബലിംഗ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Skip to content