Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.
 

ഹരിതകേരളം മിഷൻ

കേരള സർക്കാർ നേട്ടങ്ങൾ / ഹരിതകേരളം മിഷൻ

കേരളത്തിന്റെ സവിശേഷതകളായി പ്രകീർത്തിക്കപ്പെട്ടിരുന്ന വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുക എന്നിവ മുഖ്യലക്ഷ്യങ്ങൾ. വികേന്ദ്രീകൃത ഉറവിട ജൈവമാലിന്യസംസ്‌ക്കരണത്തിനൊപ്പം ബോധവൽക്കരണവും ശുചിത്വ മാലിന്യസംസ്‌ക്കരണ സേവനസൗകര്യങ്ങളും ലഭ്യമാക്കും. ജലസ്രോതസ്സുകൾ മലിനമാക്കുന്നതു തടയും. ആദ്യഘട്ടത്തിൽ കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കും. രണ്ടാംഘട്ടത്തിൽ നദികൾ, കായലുകൾ തുടങ്ങി മറ്റു ജലസ്രോതസ്സുകളുടെ സംരക്ഷണവും സുസ്ഥിരമായ വിനിയോഗവും ഉറപ്പാക്കും. പച്ചക്കറികൃഷിയിലും നെല്ല്, പഴവർഗ്ഗങ്ങൾ തുടങ്ങിയവയുടെ ജൈവകൃഷി വ്യാപകമാക്കുന്നതോടൊപ്പം കർഷകർക്ക് നമ്മ വില ഉറപ്പാക്കി വിപണിസംവിധാനം പരിഷ്‌ക്കരിക്കും.

15,000 ഏക്കർ തരിശിൽ നെൽകൃഷി തുടങ്ങി. ആറന്മുള വിമാനത്താവളത്തിനായി നശിപ്പിക്കാൻ ശ്രമിച്ച 252 ഏക്കറും ടൂറിസം വികസനത്തിന്റെ പേരിൽ നശിപ്പിക്കാൻ ശ്രമിച്ച മെത്രാൻ കായലിൽ 300 ഏക്കറും രണ്ടു ദശാബ്ദങ്ങളായി തരിശുകിടന്ന റാണി-ചിത്തിര കായലിൽ 500 ഏക്കറും ഏറ്റെടുത്തു കൃഷിയിറക്കി.

ജലപരിപാലനം കാര്യക്ഷമമാക്കാൻ സുപ്രധാനനടപടികൾ. വരൾച്ചക്കെടുതി തടയാൻ എടുത്ത അടിയന്തരനടപടികൾക്കു മാദ്ധ്യമപ്രശംസ. നടപടികൾ ദുരന്തനിവാരണസ്വഭാവത്തിൽ. തിരുവനന്തപുരം നഗരത്തിൽ നെയ്യാറിൽനിന്നു കുടിവെള്ളം എത്തിച്ചത് യുദ്ധകാലാടിസ്ഥാനത്തിൽ. നിരവധി പദ്ധതികൾ അതിവേഗം പൂർത്തിയാക്കി.

വനമേഖലയിലെ 3000 ജലസ്രോതസ്സുകൾ കണ്ടെത്തി. 450 എണ്ണം സംരക്ഷിച്ചു. 295 ഹെക്ടർ കണ്ടൽമേഖല റിസർവ്വ് വനമാക്കി. 500 ഹെക്ടർകൂടി ഉടൻ.

നെൽവയൽ തണ്ണീർതടസംരക്ഷണനിയമപ്രകാരം 791 പഞ്ചായത്തിൽ ഡാറ്റാബാങ്ക് ആയി. 128 എണ്ണം അന്തിമഘട്ടത്തിൽ. എല്ലാ ജില്ലയിലും റിവർ മാനേജ്‌മെന്റ് കമ്മിറ്റിയും സംസ്ഥാനതതല ഉന്നതസമിതിയും.

Skip to content