Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

സ്ത്രീസുരക്ഷയും കൈത്താങ്ങും

കേരള സർക്കാർ നേട്ടങ്ങൾ / സ്ത്രീസുരക്ഷയും കൈത്താങ്ങും

1. ജൻഡർ ബജറ്റിങ്: സ്ത്രീസുരക്ഷയ്ക്ക് 68 കോടി. വനിതാവികസനത്തിന് 1060 കോടി. പദ്ധതിയുടെ 16 ശതമാനം വനിതാവികസനത്തിന്. കുടുംബശ്രീക്ക് 161 കോടി.

2. സ്ത്രീസുരക്ഷയ്ക്ക് വിപുലമായ പദ്ധതികൾ. പിങ്ക് പട്രോള്‍ മറ്റു ജില്ലകളിലേക്കും. പിങ്ക് പട്രോള്‍ ടോൾ ഫ്രീ നമ്പർ വനിതകള്‍ക്ക് സ്വയംപ്രതിരോധപരിശീലനം. വനിതകള്‍ക്ക് പൊലീസ് സ്റ്റേഷൻ ചുമതല.

3. സ്ത്രീകൾക്കുവേണ്ടി 24 മണിക്കൂർ ടോൾ ഫ്രീ ഹെൽപ് ലൈൻ തുടങ്ങി. നമ്പർ അടിയന്തരസേവനങ്ങളുടെ വിവരങ്ങളും ലഭിക്കും. സ്ത്രീകൾക്കു സഹായത്തിനായി പൊലീസിന്റെ 24 മണിക്കൂർ ഹെല്‍പ് ലൈൻ 1091.

4. സ്ത്രീസുരക്ഷ ഉറപ്പാക്കാൻ തിരുവന്തപുരം നഗരത്തിൽ പിങ്ക് ബസ് സർവ്വീസ്.

5. അയൽക്കൂട്ടങ്ങളുടെ എണ്ണം യു.ഡി.എഫ് ഗവണ്മെന്റിന്റെ അവസാനഘട്ടത്തിൽ 2,58,035 ആയിരുന്നത് 2,71,000 ആയി വർദ്ധിച്ചു. കുടുംബശ്രീ യൂണിറ്റുകളുടെ ശാക്തീകരണത്തിനും വിപുലീകരണത്തിനുമായി ജനുവരി 28 ന് സംസ്ഥാനത്തെ മുഴുവൻ അയല്‍ക്കൂട്ടങ്ങളും പ്രത്യേകയോഗം ചേർന്നു. ഇതുവഴി 6768 പുതിയ അയൽക്കൂട്ടങ്ങൾ രൂപീകരിച്ചു. അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങൾ 40 ലക്ഷത്തിൽനിന്ന് 50 ലക്ഷമായി വർദ്ധിച്ചു.

6.ജൻ ആഹാർ – ദക്ഷിണ റെയിൽവേയുമായി ചേർന്നു ചെങ്ങന്നൂരിൽ കുടുംബശ്രീ വെജിറ്റേറിയൻ കാന്റീൻ ആരംഭിച്ചു.

7. റബ്ബർ ബോർഡുമായി ചേർന്നു 30 പേർ അടങ്ങുന്ന ഹരിതസേന രൂപവത്ക്കരിച്ചു.

8. ശബരിമല തീർത്ഥാടകർക്കു മികച്ച സേവനം നല്‍കുന്നതിനായി 7 കുടുംബശ്രീ കഫേ യൂണിറ്റുകൾ ആരംഭിച്ചു.

9. കുടുംബശ്രീയുടെയും കൊച്ചി മുസിരിസ് ബിനാലെയുടെയും സംയുക്താഭിമുഖ്യത്തിൽ ആർട്ട് ഫെസ്റ്റിവലും സ്ത്രീകൾക്കു പരിശീലനക്കളരിയും സംഘടിപ്പിച്ചു.

Skip to content