Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.
 

സമ്പൂർണ്ണപാർപ്പിടം – ലൈഫ് മിഷൻ

കേരള സർക്കാർ നേട്ടങ്ങൾ / സമ്പൂർണ്ണപാർപ്പിടം – ലൈഫ് മിഷൻ

പല പദ്ധതികൾക്കുശേഷവും വീടില്ലാത്ത മുഴുവൻ സാധാരണക്കാർക്കും സുരക്ഷിതമായ വീടും ജീവനോപാധിയും ഉറപ്പാക്കാനുള്ള സമ്പൂർണ്ണ ഭവന മിഷൻ. ഭൂരഹിതർക്കു വീടു നൽകുന്ന പദ്ധതി എന്ന പ്രത്യേകതയുമുണ്ട്. മറ്റു പദ്ധതികളിൽ ലഭിച്ച വീട് വാസയോഗ്യമാക്കാനും അവസരം. സമൂഹത്തിൽ സുരക്ഷിതമായും സ്വാഭിമാനത്തോടെയും ഉള്ള ജീവിതമാണു ലൈഫ് മിഷന്റെ ലക്ഷ്യം.

സാധാരണക്കാർക്കു വീടു വയ്ക്കാൻ തടസ്സമില്ലാതാക്കി. 2008 നുമുമ്പു നികന്ന, ഡാറ്റാബാങ്കിൽ ഉൾപ്പെടാഞ്ഞ ഭൂമിയിൽ വീടു വയ്ക്കാൻ കഴിയുമാറു സർക്കുലർ ഇറക്കി.

പാവങ്ങൾക്കു ഭൂമി നൽകാൻ എല്ലാ താലൂക്കിലും ലാൻഡ് ബോർഡ് ആയി. പ്രത്യേക സർവ്വെ ഏർപ്പെടുത്തി.

അർഹതപ്പെട്ടവർക്കെല്ലാം പട്ടയം. 20,000ത്തോളം പേർക്കു പട്ടയം നൽകി. ഇടുക്കിയിൽ മാത്രം പതിനായിരം പേർക്ക്.

മത്സ്യത്തൊഴിലാളികൾക്കുള്ള സമ്പൂർണഭവനപദ്ധതിയിൽ 3,017 പേർക്ക് 60.34 കോടി രൂപ നൽകി. അഞ്ച് വർഷത്തിനുള്ളിൽ എല്ലാവർക്കും ഭൂമിയും വീടും ലക്ഷ്യം. വാസയോഗ്യമായ ഭൂമി കണ്ടെത്താൻ ആറു ലക്ഷം രൂപ വരെ നൽകുന്ന 48 കോടി രൂപയുടെ പുതിയ പദ്ധതി. ഭൂമിയും വീടുമില്ലാത്ത 219 കുടുംബങ്ങൾക്ക് 21.65 കോടി രൂപ ചെലവിൽ ഫ്‌ളാറ്റ്. മുഴുവൻ മത്സ്യത്തൊഴിലാളിഭവനത്തിലും ശൗചാലയത്തിനു പദ്ധതി.

Skip to content