Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ശ്രീ. വി.എസ്.സുനിൽ കുമാർ

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ. വി.എസ്.സുനിൽ കുമാർ

കതിരണിഞ്ഞ് കേരളം

 

കേരകൃഷിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനായി രൂപം നല്‍കിയ കേരള നാളികേര വികസന കൗണ്‍സില്‍, ‘നമ്മുടെ നെല്ല് നമ്മുടെ അന്നം’ എന്ന മുദ്രാവാക്യത്തോടെ 100 ഇന കര്‍മപരിപാടികളുമായി ആരംഭിച്ച നെല്‍കൃഷി വ്യാപനം, പച്ചക്കറി ഉത്പാദനത്തില്‍ എല്ലാവരെയും പങ്കാളിയാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ ‘ഓണത്തിനൊരു മുറം പച്ചക്കറി’, ആദിവാസികളുടെ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കിയുളള ‘അട്ടപ്പാടി മില്ലറ്റ് വില്ലേജ് ‘ തുടങ്ങി കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിനുള്ള നടപടികള്‍ ഒട്ടേറെയാണ്.മഹാപ്രളയത്തില്‍ തകര്‍ന്നു പോയ കാര്‍ഷികകേരളത്തെ വീണ്ടും പടുത്തുയര്‍ത്തുന്നതിനുള്ള പദ്ധതിയായ ‘പുനര്‍ജനി’ യും നടപ്പിലാക്കുന്നു.
475 മിനി റൈസ് മില്ലുകള്‍
ചെറുകിട-നാമമാത്ര നെല്‍കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിനായി കൃഷിയിടത്തില്‍ വച്ചുതന്നെ നെല്ലു കുത്തി അരിയാക്കുക എന്ന ആശയ രൂപീകരണം പ്രാവര്‍ത്തികമാക്കുന്നതിനായി സംസ്ഥാനത്താകെ 475 മിനി റൈസ് മില്ലുകളും 16 പ്രോസസിംഗ് യൂണിറ്റുകളും സ്ഥാപിച്ചു.
കേരള നാളികേര വികസന കൗണ്‍സില്‍
മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം കേരകൃഷിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനായി 2019-2029 വരെ 10 വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒരു ബൃഹദ് പദ്ധതിക്ക് രൂപം നല്‍കുന്നതിനായി കൃഷി വകുപ്പ് മന്ത്രി ചെയര്‍മാനായി കേരള നാളികേര വികസന കൗണ്‍സിലിന് രൂപം നല്‍കി.
നാളികേരവര്‍ഷം
കേരഗ്രാമം ഉള്‍പ്പെടെയുള്ള സമഗ്ര വികസന പദ്ധതികളുടെ നടത്തിപ്പിനും മൂല്യവര്‍ധനവിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി 2017-18 (1193 ചിങ്ങം ഒന്നു മുതല്‍ 1194 ചിങ്ങം ഒന്നു വരെ) നാളികേര വര്‍ഷമായി ആചരിച്ചു. .
ഉത്പാദനശേഷി കുറവായ തെങ്ങിന്‍തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനും ആവര്‍ത്തന കൃഷിക്കുമായി നാളികേര വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ അഞ്ച് കോടി രൂപയുടെ പദ്ധതി നടപ്പാക്കിവരുന്നു.
സംസ്ഥാനത്തെ ഓരോ ഗ്രാമ പഞ്ചായത്ത് വാര്‍ഡിലും 75 തെങ്ങിന്‍തൈകള്‍ വീതം പ്രതിവര്‍ഷം വിതരണം ചെയ്ത് തെങ്ങിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു.
നീരയുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വാണിജ്യാടിസ്ഥാനത്തില്‍ നീര വിപണിയിലെത്തിക്കുന്നതിന് നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു.
കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രവര്‍ത്തന സജ്ജമാക്കു ന്നതിനുളള നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി പാളയത്ത് ഒരു കോക്കനട്ട് ഷോപ്പിയും എറണാകുളത്ത് ഇടപ്പളളിയില്‍ ഒരു അഗ്രോ ബസാറും പ്രവര്‍ത്തനം ആരംഭിച്ചു.
എലത്തൂരില്‍ സ്ഥാപിച്ച നീര പൈലറ്റ് പ്ലാന്റും, ആറ്റിങ്ങല്‍ മാമത്ത് സ്ഥാപിച്ചിട്ടുളള വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ പ്ലാന്റും പ്രവര്‍ത്തിപ്പിക്കുന്നതിനുളള നടപടി സ്വീകരിച്ചു.
സമഗ്ര പച്ചക്കറി വികസന പദ്ധതി
സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി വ്യാപകമാക്കി. ഉത്പാദനം 6.5 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 10.12 ലക്ഷം മെട്രിക് ടണ്ണിലേക്ക് ഉയര്‍ത്തി.
• 2015-16 മായി താരതമ്യം ചെയ്യുമ്പോള്‍ 22500 ഏക്കര്‍ സ്ഥലത്ത് കൃഷി വര്‍ധിപ്പിക്കുവാനും 3.5 ലക്ഷം ടണ്‍ പച്ചക്കറി അധികമായി ഉത്പാദിപ്പിക്കുവാനും സാധിച്ചിട്ടുണ്ട്.
ഓണത്തിനൊരു മുറം പച്ചക്കറി
പച്ചക്കറി ഉത്പാദനത്തില്‍ എല്ലാവരെയും പങ്കാളിയാക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാനത്തെ 65 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഓണത്തിനൊരു മുറം പച്ചക്കറി എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്.
• വിദ്യാര്‍ഥികള്‍ മുതല്‍ സന്നദ്ധ സംഘടനകള്‍ വരെയുളളവര്‍ക്ക് വിത്തുപായ്ക്കറ്റുകളും, പച്ചക്കറിതൈകളും സൗജന്യമായി നല്‍കിക്കൊണ്ടാണ് പദ്ധതി ആരംഭിച്ചത്.
രണ്ട് കോടി പച്ചക്കറി തൈകള്‍
വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍, സന്നദ്ധസംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവരിലൂടെ രണ്ട് കോടി പച്ചക്കറി തൈകളും 1.5 കോടി വിത്തുപായ്ക്കറ്റുകളും 2018-19 വര്‍ഷത്തില്‍ വിതരണം ചെയ്തു.
4350 പഴം-പച്ചക്കറി വിപണികള്‍
ഓണം – ബക്രീദ് ഉത്സവ സീസണ്‍ പ്രമാണിച്ച് കൃഷിവകുപ്പിന്റെ നേത്യത്വത്തില്‍ 4350 പഴം-പച്ചക്കറി വിപണികള്‍ അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിച്ചു. 10 ശതമാനം അധികവില നല്‍കി കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ സംഭരിക്കുകയും 30 ശതമാനം വിലക്കിഴിവില്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.
• നല്ലകൃഷി സമ്പ്രദായത്തിലൂടെ ഉത്പാദിപ്പിച്ച ജി.എ.പി. സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ 20 ശതമാനം അധിക വില നല്‍കി കര്‍ഷകരില്‍ നിന്നും വാങ്ങി 10 ശതമാനം വിലക്കിഴിവില്‍ ഉപക്കോക്താക്കള്‍ക്ക് നല്‍കുകയും ചെയ്തു.
• വിഷു – ഈസ്റ്റര്‍ ഉത്സവാഘോഷങ്ങള്‍ പ്രമാണിച്ച് ഇത്തരത്തിലുളള 1200 ഓളം വിപണികള്‍ മൂന്ന് ദിവസങ്ങളിലായി പ്രവര്‍ത്തിക്കുകയും ചെയ്തു.
ആയിരം ഗ്രാമചന്തകള്‍
തദ്ദേശസ്വയം ഭരണ വകുപ്പുമായി സഹകരിച്ചുകൊണ്ട് 1000 ഗ്രാമചന്തകള്‍ സംസ്ഥാനത്ത് ആരംഭിച്ചു.
നാടന്‍ വിത്തിനങ്ങള്‍ പങ്കാളിത്ത ഗവേഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രാദേശികമായി ലഭ്യമാക്കുന്നതിന് തുടക്കമിട്ടു. ആദ്യഘട്ടമെന്ന നിലയില്‍ അഞ്ചു പച്ചക്കറി വിത്തിനങ്ങളുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു.
ജൈവോത്പാദനോപാധികളുടെ ഉത്പാദനവും വിതരണവും കൃഷി ബിസിനസ്സ് കേന്ദ്രങ്ങള്‍ വഴി ശക്തിപ്പെടുത്തി.
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതികസഹായത്തോടെ പുതിയ ജൈവ സസ്യ സംരക്ഷക വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിന് തുടക്കമായി.
വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രണ്ട് പരിശോധനാ ലാബുകള്‍ തുറവൂരും, തിരുവാലിയിലും പ്രവര്‍ത്തനസജ്ജമായി.
ഹൈടെക് പച്ചക്കറി തൈ ഉത്പാദന കേന്ദ്രം
പ്രതിവര്‍ഷം രണ്ടു കോടി ഉത്പാദനശേഷിയുള്ള ഹൈടെക് പച്ചക്കറി തൈ ഉത്പാദന കേന്ദ്രം എറണാകുളം നടുക്കരയില്‍ പ്രവര്‍ത്തനസജ്ജമായി.
വട്ടവട-കാന്തല്ലൂര്‍ മേഖലയെ ശീതകാല പച്ചക്കറികളുടെ പ്രത്യേക കാര്‍ഷികമേഖലയായി പ്രഖ്യാപിച്ചുകൊണ്ടുളള വികസന പദ്ധതികള്‍ ആരംഭിച്ചു.
മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍ വെളുത്തുളളി, കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരി എന്നിവയ്ക്ക് ഭൗമശാസ്ത്ര സൂചികപദവി ലഭ്യമാക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.
വയനാട് – പുഷ്പ-ഫലവര്‍ഗങ്ങളുടെ പ്രത്യേക കാര്‍ഷിക മേഖല
വയനാടിനെ പുഷ്പ-ഫല വര്‍ഗങ്ങളുടെ കൃഷിക്കായുളള പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ച 10 പഞ്ചായത്തുകളെ അഞ്ച് ഇനം പഴവര്‍ഗങ്ങളുടെ കേന്ദ്രമാക്കി മാറ്റുന്നതിനുളള പദ്ധതികള്‍ ആരംഭിച്ചു.

അന്താരാഷ്ട്ര ചക്കമഹോത്സവം
ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര ചക്കമഹോത്സവം വയനാട് സംഘടിപ്പിക്കുകയും ചെയ്തു. തൃശൂര്‍ ജില്ലയിലെ മാളയില്‍ ചക്ക അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി ഒരു ഫാക്ടറി സ്ഥാപിച്ച് പ്രവര്‍ത്തിച്ചുവരുന്നു. തേന്‍-തേനുത്പന്നങ്ങള്‍ എന്നിവയുടെ മൂല്യവര്‍ധനവും വിപണനവും ലക്ഷ്യമിട്ട് മാവേലിക്കരയില്‍ ആദ്യത്തെ ഹണിപാര്‍ക്ക് സ്ഥാപിച്ചു.
പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ സ്ഥാപിച്ച് വിള ആരോഗ്യ പരിപാലനത്തില്‍ മുന്‍തൂക്കം നല്‍കിയുള്ള പദ്ധതികള്‍ നടത്തിവരുന്നു.
12200 ഹെക്ടര്‍ ജൈവ ഗ്രാമങ്ങള്‍
പരമ്പരാഗത കൃഷി വികാസ് യോജന ക്ലസ്റ്ററുകളുടെ വിസ്തീര്‍ണം 14580 ഹെക്ടറില്‍ വ്യാപിപ്പിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഏഴ് ജില്ലകളില്‍ ഓര്‍ഗാനിക് വില്ലേജുകള്‍ നടപ്പിലാക്കുന്നതിനുളള നടപടികള്‍ കൈക്കൊണ്ടു. വയനാട്, ഇടുക്കി, കാസര്‍കോഡ്, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ 12200 ഹെക്ടര്‍ ജൈവ ഗ്രാമങ്ങള്‍ നടപ്പിലാക്കുന്നു.
• വിപണന രംഗത്ത് സ്വാശ്രയ കര്‍ഷക സമിതികളുടെ ശാക്തീകരണത്തിന് തളിര്‍ ബ്രാന്‍ഡില്‍ വി.എഫ്.പി.സി.കെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനുമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റ് ശൃംഖല സ്ഥാപിക്കുന്നതിന് തുടക്കമിട്ടു. വിപണനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമായി.
427 ഇക്കോഷോപ്പുകള്‍
ജൈവ ഉത്പന്നങ്ങളുടെ വിപണനത്തിനായി 427 ഇക്കോഷോപ്പുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. കെയ്‌കോയുടെ കീഴില്‍ കേരളശ്രീ ബ്രാന്‍ഡില്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ അഗ്രോസൂപ്പര്‍ ബസാറുകള്‍ ആരംഭിച്ചു.
വട്ടവടയില്‍ ചിപ്‌സ് യൂണിറ്റ്
• വട്ടവടയില്‍ പച്ചക്കറി സംഭരണത്തിനായി ഉപകേന്ദ്രം ആരംഭിച്ചു. ശീതീകരിച്ച പച്ചക്കറിവിപണന സ്റ്റാളുകള്‍ ആരംഭിച്ചു. പച്ചക്കറി സംഭരണത്തിനായി ശീതീകരിച്ച വാനുകള്‍ വാങ്ങി. അധികമായി സംഭരിക്കുന്ന നേന്ത്രക്കായ നഷ്ടമാക്കാതെ ചിപ്‌സ് ഉണ്ടാക്കുന്നതിനായി ചിപ്‌സ് യൂണിറ്റ് സ്ഥാപിച്ചു.
• കച്ചവടക്കാരില്‍ നിന്നുമുളള പച്ചക്കറി സംഭരണം ഗണ്യമായി കുറച്ചും അന്യസംസ്ഥാനങ്ങളിലെ കര്‍ഷക കൂട്ടായ്മകളില്‍ നിന്നും പച്ചക്കറി സംഭരണം നടത്തിവരുന്നു. കര്‍ഷകരില്‍ നിന്നുമുളള പച്ചക്കറി സംഭരണത്തില്‍ ഗണ്യമായ വര്‍ധനവ്. വയനാട്, മലപ്പുറം ജില്ലകളില്‍ പുതിയ ജില്ലാ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചു. സെന്‍ട്രലൈസ്ഡ് പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കി.

അട്ടപ്പാടി മില്ലറ്റ് വില്ലേജ് പ്രോഡക്ട്‌സ്
• ആദിവാസികളുടെ ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് അട്ടപ്പാടിയില്‍ ചെറുധാന്യങ്ങളുടെ കൃഷി 1000 ഏക്കറില്‍ ആരംഭിക്കുകയും ഉത്പന്നങ്ങള്‍ അട്ടപ്പാടി മില്ലറ്റ് വില്ലേജ് പ്രോഡക്ട്‌സ് എന്ന ലേബലില്‍ പുറത്തിറക്കുകയും ചെയ്തു.
• റബ്ബറിന്റെ വിലയിടിവു മൂലമുണ്ടായ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കാര്‍ഷിക വൈവിധ്യവത്കരണത്തിലൂടെ 20 ഹെക്ടര്‍ സ്ഥലത്ത് പൈനാപ്പിളും, അഞ്ച് ഹെക്ടര്‍ സ്ഥലത്ത് കൊക്കോയും രണ്ട് ഹെക്ടറില്‍ തീറ്റപ്പുല്‍ കൃഷിയും, 50 ഹെക്ടര്‍ സ്ഥലത്ത് മഞ്ഞള്‍ കൃഷിയും ആരംഭിച്ചു.
• എല്ലാ വര്‍ഷങ്ങളിലും ഞാറ്റുവേല സമയത്ത് ഞാറ്റുവേല ചന്തകളും കര്‍ഷക ഗ്രാമസഭകളും നടത്തുന്നതിന് തീരുമാനിക്കുകയും 2018-ല്‍ ഇത് ആരംഭിക്കുകയും ചെയ്തു.
സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌കരിച്ചു
• 27 വര്‍ഷത്തിനു ശേഷം വിള ഇന്‍ഷുറന്‍സ് പദ്ധതി പുനരാവിഷ്‌കരിച്ച് നടപ്പിലാക്കുകയും നഷ്ടപരിഹാരത്തുക ഇരട്ടി മുതല്‍ പന്ത്രണ്ട് ഇരട്ടി വരെ വര്‍ധിപ്പിക്കുകയും ചെയ്തു.
വൈഗ-അന്താരാഷ്ട്ര ശില്പശാല
• കാര്‍ഷികോത്പന്ന സംസ്‌കരണം-മൂല്യവര്‍ധന ലക്ഷ്യമിട്ട് വൈഗ എന്ന പേരില്‍ അന്താരാഷ്ട്ര ശില്പശാലയും പ്രദര്‍ശനവും നടത്തിവരുന്നു. മൂന്നു വര്‍ഷത്തെ വൈഗയുടെ പ്രവര്‍ത്തനഫലമായി ഇരുപതിലേറെ കൃഷി, കൃഷി അനുബന്ധ പുതിയ സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു.
കൃഷിമന്ത്രി വിളിപ്പുറത്ത്
• കര്‍ഷകര്‍ക്കും, ജനങ്ങള്‍ക്കും നേരിട്ട് കൃഷി മന്ത്രിയുമായി സംസാരിക്കുന്നതിനായി കൃഷിമന്ത്രി വിളിപ്പുറത്ത്”എന്ന പ്രതിമാസ തത്സമയ ഫോണ്‍ പരിപാടി എല്ലാ മാസവും ആദ്യ ബുധനാഴ്ച ഒരു മണിക്കൂര്‍ സംഘടിപ്പിച്ചു വരുന്നു.
• സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും സ്വകാര്യ ഡിപ്പോസിറ്റര്‍മാരില്‍ നിന്നും ദീര്‍ഘകാലമായി പിരിഞ്ഞുകിട്ടാനുണ്ടായിരുന്ന തുക പിരിച്ചെടുക്കുന്നതിന് പ്രത്യേക പരിശ്രമം നടത്തി. വലിയൊരു തുക പിരിച്ചെടുക്കുവാന്‍ കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന് സാധിച്ചു.
• നിയമസഭാമന്ദിരം, നേവല്‍ ബേസ്, കൊച്ചി മെട്രോ, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും അതോടൊപ്പം തന്നെ സ്വകാര്യ മേഖലയിലും വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ കീടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
ഓപ്പറേഷന്‍ പരശുറാം
• ഒരു ബ്ലോക്കില്‍ ഒരു ഗോഡൗണ്‍ എന്ന നിലയില്‍ സര്‍ക്കാര്‍ സഹായത്തോടെ ഭൂമി കണ്ടെത്തി ഗോഡൗണുകള്‍ പണിയുന്നതിന് ഓപ്പറേഷന്‍ പരശുറാം എന്ന പേരില്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി ശാസ്താംകോട്ടയില്‍ റവന്യൂ ഭൂമി അനുവദിച്ച് നല്‍കി.
• കേരളാ ലാന്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കാര്‍ഷികേതര കണ്‍സ്ട്രക്ഷന്‍ രംഗത്തും മുന്നിട്ടു നില്‍ക്കുന്നു.
തൃശൂര്‍-മലപ്പുറം ജില്ലയിലെ തൃശൂര്‍-പൊന്നാനി കോള്‍മേഖലയിലെ 17962 ഹെക്ടറോളം വരുന്ന കോള്‍മേഖലയുടെ സമഗ്ര വികസനത്തിനായി 220 കോടിയുടെ പദ്ധതി മൂന്നു ഘട്ടങ്ങളിലായി നടപ്പിലാക്കിവരുന്നു.
സഹസ്രസരോവര്‍
സഹസ്രസരോവര്‍ പദ്ധതി മുഖേന 30 വലിയ കുളങ്ങളുടെ നവീകരണം പൂര്‍ത്തിയാക്കി. 20 കുളങ്ങളുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.

 

പ്രളയാനന്തര കര്‍മപരിപാടികള്‍

• പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കാര്‍ഷികേരളത്തെ വീണ്ടും പടുത്തുയര്‍ത്തുന്നതിന് മാതൃകാ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പുനര്‍ജനി എന്ന പേരില്‍ സംസ്ഥാനത്തുടനീളം പഞ്ചായത്തടിസ്ഥാനത്തില്‍ നടപ്പാക്കി വരുന്നു. പുന:കൃഷിയ്ക്കുളള നടപടി പുരോഗമിക്കുകയാണ്. വിത്ത്, നടീല്‍ വസ്തുക്കള്‍ എന്നിവ സംസ്ഥാനത്തുടനീളം വിതരണം ചെയ്തു. പ്രളയാനന്തര കൃഷി പുനരുജ്ജീവനത്തിന് സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സഹായത്തോടെ വി.എഫ്.പി.സി.കെ നടപ്പിലാക്കുന്ന 25.88 കോടി രൂപയുടെ വിള വികസന പദ്ധതി വഴി പച്ചക്കറി, വാഴ, പൈനാപ്പിള്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകളുടെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിന് തുടക്കമിട്ടു.
കൃഷി നശിച്ച സ്ഥലങ്ങളില്‍ വീണ്ടും വിതയ്ക്കുന്നതിനായി 3200 ടണ്‍ വിത്ത് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ 49,000 ഹെക്ടര്‍ സ്ഥലത്ത് വീണ്ടും കൃഷി ആരംഭിച്ചു. ഇതില്‍ത്തന്നെ 14,000 ഹെക്ടര്‍ സ്ഥലത്ത് പുതിയതായി കൃഷി ആരംഭിക്കുന്നതിന് സാധിച്ചു. പുതിയതായി കൃഷിയിറക്കിയതിലൂടെ 70,000 ടണ്‍ നെല്ല് അധികമായി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു. ഇതിനാവശ്യമായ വിത്ത് പൂര്‍ണമായും സൗജന്യമായും കുമ്മായം സൗജന്യ നിരക്കിലും വിതരണം ചെയ്തു.
കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം
കാര്‍ഷിക വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും എസ്.എല്‍.ബി.സി.അംഗീകരിച്ച നിബന്ധനകള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു.
പമ്പിങ് സബ്‌സിഡി നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി.
• സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് അടിയന്തരമായി ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിച്ചു. ഈയിനത്തില്‍ 20.5 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പ്രധാന്‍മന്ത്രി ഫസല്‍ ഭീമ യോജന പ്രകാരം ഇന്‍ഷുര്‍ ചെയ്ത് കൃഷിയിറക്കിയതും വായ്പയെടുത്തിട്ടും വിളയിറക്കാന്‍ കഴിയാതിരുന്നതുമായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ഇന്‍ഷ്വറന്‍സ് തുകയുടെ 25 ശതമാനം നല്‍കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു.
192 കോടി രൂപ പ്രകൃതിക്ഷോഭ ദുരിതാശ്വാസം
• വിളനാശത്തിന് സഹായധനം നല്‍കുന്നതിനുള്ള അപേക്ഷ കര്‍ഷകര്‍ 10 ദിവസത്തിനകം നല്‍കണമെന്ന നിബന്ധന ഒഴിവാക്കി, 2018 ഒക്ടോബര്‍ ആറു വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശം നല്‍കി. പ്രകൃതിക്ഷോഭ ദുരിതാശ്വാസമായി കര്‍ഷകര്‍ക്ക് 192 കോടി രൂപ വിതരണം ചെയ്തു.
• മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പ് ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശങ്ങളിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. ഉരുള്‍പ്പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും കാരണങ്ങള്‍ കണ്ടെത്തുന്നതിനും സാധ്യതാപ്രദേശങ്ങള്‍ കണ്ടെത്തി കൂടുതല്‍ പഠനം നടത്തുന്നതിനും നടപടി സ്വീകരിച്ചുവരുന്നു.
•പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കാസര്‍കോഡ്, കണ്ണൂര്‍, പാലക്കാട് എസ്റ്റേറ്റുകളില്‍ 10 കോടി ചെലവില്‍ പുതുതായി കശുമാവ് കൃഷി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കര്‍ഷക മിത്ര: നമ്മുടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിഭവങ്ങള്‍ ഇടനിലക്കാരുടെ ചൂഷണമൊഴിവാക്കി വിപണനം നടത്തുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനുമായി കര്‍ഷക മിത്ര ആരംഭിച്ചു.
പൈലറ്റ് പ്രോജക്ട് :തൃശൂര്‍ ജില്ലയില്‍ നടപ്പാക്കിയ ഈ പദ്ധതി മറ്റു ജില്ലകളില്‍ കൂടി വ്യാപിപ്പിക്കും.
കേരകേരളം സമൃദ്ധകേരളം എന്ന മുദ്രാവാക്യവുമായി നാളികേര കൃഷിയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു.
കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്‍: സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷിക മേഖലയിലും ആവശ്യമായ കാര്‍ഷിക യന്ത്രവത്കൃത സേവനവും കാര്‍ഷിക മനുഷ്യപ്രവര്‍ത്തന സേവനവും യഥാസമയം ലഭ്യമാക്കുന്നതിന് കാര്‍ഷിക സേവന കേന്ദ്രങ്ങളുടെയും കാര്‍ഷിക കര്‍മസേനകളുടെയും പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും സുസജ്ജമാക്കുന്നതിനും ഒപ്പം ഏകോപിപ്പിക്കുന്നതിനും കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്‍ രൂപീകരിച്ചു.
കളനാശിനി നിരോധനം : സംസ്ഥാനത്ത് ഘട്ടംഘട്ടമായി കീടനാശിനി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്ലൈഫോസ്റ്റ് എന്ന കളനാശിനിയുടെയും ഗ്ലൈഫോസ്റ്റ് അടങ്ങിയ ഉത്പന്നങ്ങളുടെയും വിതരണം ഫെബ്രുവരി രണ്ട് മുതല്‍ നിരോധിച്ചു.

ശ്രീ. വി.എസ്.സുനിൽ കുമാർ

കൃഷി

നെല്‍കൃഷി-മൂന്നുവര്‍ഷം കൊണ്ട്
മൂന്ന് ലക്ഷം ഹെക്ടറിലേക്ക്

സംസ്ഥാനത്തെ നെല്‍കൃഷിയുടെ വിസ്തൃതി 1.98 ലക്ഷം ഹെക്ടറില്‍ നിന്നും മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം ഹെക്ടര്‍ ആക്കി വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തരിശുനിലകൃഷി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. 2017-18 കാലഘട്ടത്തില്‍ ആകെ വിസ്തൃതി 2.20 ലക്ഷം ഹെക്ടറിലേക്കെത്തിക്കുവാന്‍ കഴിഞ്ഞു. 16000 ഹെക്ടര്‍ തരിശു നിലം കതിരണിഞ്ഞു.
• ആറന്മുളയില്‍ 800 ഹെക്ടര്‍, റാണി-ചിത്തിര കായലില്‍ 525 ഏക്കര്‍, മെത്രാന്‍ കായലില്‍ 404 ഏക്കര്‍, കൊല്ലം വട്ടക്കായലില്‍ 600 ഏക്കര്‍, തോട്ടറപുഞ്ചയില്‍ 500 ഏക്കര്‍, ചൂര്‍ണിക്കര ചവറുപാടം, ആവളപാണ്ടി, പൊറത്തൂര്‍ കോള്‍ പടവില്‍ തരിശുനില കൃഷി, ഓപ്പറേഷന്‍ കോള്‍ ഡബിള്‍, കരനെല്‍കൃഷി എന്നിവയിലൂടെയാണ് ഈ ലക്ഷ്യം സാധ്യമായത്.
നെല്‍ വര്‍ഷം
നമ്മുടെ നെല്ല് നമ്മുടെ അന്നം എന്ന മുദ്രാവാക്യത്തോടെ 2016-17 (1192 ചിങ്ങം ഒന്നു മുതല്‍ 1193 ചിങ്ങം ഒന്നുവരെ) നെല്‍വര്‍ഷമായി ആചരിക്കുയും 100 ഇന കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കി നെല്‍കൃഷി വ്യാപനം ആരംഭിക്കുകയും ചെയ്തു.
• പരമ്പരാഗത നെല്ല് ഇനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ക്ലസ്റ്ററുകള്‍ രൂപീകരിച്ച് നടപ്പിലാക്കുന്നു. നെല്‍കൃഷിയില്‍ ഉത്തമകൃഷി മുറകള്‍ പാലിക്കുന്നതിനായി കുട്ടനാട് ജി.എ.പി പദ്ധതിയില്‍ കുട്ടനാട്ടിലെ വരിനെല്ലിന്റെ നിയന്ത്രണം, കുട്ടനാട് കരിമണ്ണിന്റെ പരിപാലനം, ജൈവ ഉപാധികളുടെ നിര്‍മാണം, കള നിയന്ത്രണം, മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍, മറ്റ് ജൈവ കാര്‍ഷിക മുറകള്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കുട്ടനാട്ടില്‍ കൃഷി വ്യാപനത്തിന്റെ ഭാഗമായി 14,000 ഹെക്ടറിലേക്ക് കൂടി നെല്‍കൃഷി പുതുതായി ആരംഭിച്ചു.

 

നമ്മുടെ നെല്ല് നമ്മുടെ അന്നം

നെൽകൃഷിക്ക് പ്രാധാന്യം നൽകികൊണ്ടുളള ‘നമ്മുടെ നെല്ല് നമ്മുടെ അന്നം’ എന്ന മുദ്രാവാക്യത്തോടെ ഒരു വർഷക്കാലം നെൽവർഷമായി ആചരിക്കുകയാണ്. 100 കർമ്മപരിപാടികൾ ഇതിൽ ഉൾപ്പെടുത്തി. 3000 ഏക്കറിൽ കരനെൽകൃഷി ഉൾപ്പെടെ 15,000 ഏക്കർ തരിശുനിലങ്ങൾ നെൽകൃഷിയിൽ കൊണ്ടുവരാൻ കഴിഞ്ഞു. വിമാനത്താവളത്തിന്റെ പേരിൽ ഇല്ലാതാക്കാൻ ശ്രമിച്ച ആറ•ുളയിൽ 252 ഏക്കർ നെൽകൃഷി, ടൂറിസം വികസനത്തിന്റെ പേരിൽ നശിപ്പിക്കാൻ ശ്രമിച്ച മെത്രാൻ കായലിൽ 300 ഏക്കർ നെൽകൃഷി, രണ്ട് ദശാബ്ദങ്ങളായി തരിശുകിടന്ന റാണി-ചിത്തിര കായലിൽ 500 ഏക്കർ നെൽകൃഷി എന്നിവ തുടങ്ങാനായത് പ്രധാന നേട്ടങ്ങളാണ്.

വിഷരഹിതനാടൻ പച്ചക്കറികൾ ജനങ്ങളിലെത്തിക്കുന്നതിന് സർക്കാർ വളരെയധികം ശ്രദ്ധ ചെലുത്തി.  ഉത്പാദകർക്കും ഉപഭോക്താക്കൾക്കും ഒരു പോലെ ഗുണം ഉറപ്പുവരുത്തിക്കൊണ്ട് ഓണസമൃദ്ധി – 16, വിഷുക്കണി – 2017  തുടങ്ങി രണ്ട് പഴം-പച്ചക്കറി സംഭരണവിപണന മേളകൾ വൻ വിജയത്തിലെത്തിച്ചു. 10 ശതമാനം അധികവില നൽകി കർഷകരിൽ നിന്നും സംഭരിച്ച നാടൻ പച്ചക്കറികൾ 30 ശതമാനം വിലകുറച്ച്  ലഭ്യമാക്കി.  ഓണത്തിന് 1350 പച്ചക്കറി വിപണികളിലൂടെയും  വിഷുവിന് 1096 വിപണികളിലൂടെയും     പച്ചക്കറികൾ വിപണനം നടത്തി. കേരള ഓർഗാനിക് എന്ന പേരിൽ നല്ലകൃഷി മുറകൾ (ഏീീറ അഴൃശരൗഹൗേൃമഹ ജൃമരശേരല)െ പാലിച്ചു ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൃഷിചെയ്ത വിഷരഹിത ഉത്പന്നങ്ങൾ ഇക്കഴിഞ്ഞ വിഷുവിന് വിപണിയിലെത്തിച്ചു.

കർഷകപെൻഷൻ 2016 ജൂൺ ഒന്നു മുതൽ 600 രൂപയിൽ നിന്നും 1,000 രൂപയായി വർധിപ്പിച്ചു. ഒരു ബാങ്കുപോലും ഇല്ലാതിരുന്ന വട്ടവടയിൽ കർഷകർക്കായി കേരളഗ്രാമീൺ ബാങ്കും എ.ടി.എമ്മും യാഥാർഥ്യമാക്കുകയും കർഷകർക്ക് ഹരിതകാർഡും നൽകി.  മൂന്ന് ലക്ഷം രൂപ വരെ വായ്പ ഇതുമുഖേന ലഭ്യമാകും.

വിള ഇൻഷുറൻസ്പദ്ധതി പുനരാവിഷ്‌കരിച്ച് നടപ്പിലാക്കയതിലൂടെ മൂലം നഷ്ടപരിഹാര തുകയിൽ ഇരട്ടി മുതൽ പത്തിരട്ടി വരെയുളള വർധന കർഷകർക്ക് ലഭിക്കുന്നു.

Skip to content