Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.
 

ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി

ചരിത്രം സംരക്ഷിച്ച് ചരിത്രം സൃഷ്ടിച്ച്

 

പഴമയുടെ ചരിത്രം സംരക്ഷിച്ചും പുതിയ ചരിത്രം സൃഷ്ടിച്ചും കടന്നുപോയ ആയിരം സുവര്‍ണ ദിനങ്ങള്‍ക്കാണ് തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകള്‍ സാക്ഷ്യം വഹിച്ചത്. കേരളത്തിന്റെ വ്യാപാര വാണിജ്യ വ്യാവസായിക വികസനത്തിന് ആക്കം കൂട്ടാനുപകരിക്കുന്ന നിലയില്‍ തുറമുഖ വകുപ്പിനെ സുസജ്ജമാക്കാന്‍ സമയബന്ധിതമായി വിവിധ നടപടികള്‍ സ്വീകരിച്ചു. തുറമുഖ വകുപ്പിന്റെ നിയന്ത്രണത്തില്‍ 17 നോണ്‍ മേജര്‍ തുറമുഖങ്ങളുണ്ട്. ഇവയുടെ വികസനം സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് നിദാനമാണ്. സാംസ്‌കാരിക – ചരിത്ര- പൈതൃകത്തിന്റെ അമൂല്യനിധികളായ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളെ വിവിധ കര്‍മപദ്ധതികളിലൂടെ കൂടുതല്‍ ജനകീയമാക്കി. ഈ രംഗത്തെ പഠന-ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ കൈക്കൊണ്ടു. ആനുകാലികവും സമഗ്രവുമായ പുന:സംഘാടനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കുകയും കാലഹരണപ്പെട്ട സ്‌പെഷ്യല്‍ റൂള്‍സ് പരിഷ്‌കരിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു.

 

തുറമുഖവികസനം സാധ്യമാക്കി കേരള മാരിടൈം ബോര്‍ഡ്
ചെറുകിട തുറമുഖങ്ങളുടെ സമഗ്രവികസനവും പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാന മാരിടൈം ബോര്‍ഡ് രൂപീകരിച്ചത് ഈ കാലഘട്ടത്തിലാണ്. 2017 സെപ്റ്റംബര്‍ 16ന് കേരള മാരിടൈം ബോര്‍ഡ് ആക്റ്റ് (2017ലെ 16-ാം നമ്പര്‍ ആക്റ്റ്) നിയമസഭ പാസാക്കിയതിനെ തുടര്‍ന്ന് സീനിയര്‍ അഡ്വക്കേറ്റ് വി.ജെ.മാത്യു ചെയര്‍മാനായി കേരള മാരിടൈം ബോര്‍ഡ് 2018 ഫെബ്രുവരി രണ്ടിന് നിലവില്‍ വന്നു.
തുറമുഖവികസനത്തിന് ഭൂമി ഏറ്റെടുക്കല്‍
കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങളുടെ വികസനത്തിനായി ഭൂമി ഏറ്റെടുത്തു വരികയാണ്.
ബേപ്പൂര്‍ തുറമുഖ വികസനത്തിനായി 129.47 ഏക്കര്‍ കോവിലകം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി പൂര്‍ത്തീകരിച്ചു.
കണ്ണൂര്‍ അഴീക്കല്‍ തുറമുഖ വികസനം
കണ്ണൂര്‍ അഴീക്കല്‍ തുറമുഖ വികസനത്തിനായി മുഖ്യമന്ത്രി ചെയര്‍മാനും തുറമുഖ മന്ത്രി വൈസ് ചെയര്‍മാനുമായി അഴീക്കല്‍ പോര്‍ട്ട് ലിമിറ്റഡ് എന്ന സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചു. പാരിസ്ഥിതികാഘാത പഠനം പൂത്തിയാക്കി. വലിയ കപ്പലുകള്‍ തുറമുഖത്ത് എത്തിക്കാന്‍ ത്വരിത നടപടികള്‍ സ്വീകരിച്ചുവരുന്നു.
ആലപ്പുഴയുടെ ചരിത്ര പൈതൃകം വെളിപ്പെടുത്താനായി ഹെറിറ്റേജ് മ്യൂസിയത്തിന്റെ പ്രവൃത്തി ആരംഭിച്ചു.
വടകരയില്‍ പുതിയ തുറമുഖ ഓഫീസ് കെട്ടിടം യാഥാര്‍ഥ്യമാക്കി.
വലിയതുറയിലെ ഡയറക്ടറേറ്റ് മന്ദിരത്തിന് സമീപം ഗസ്റ്റ്ഹൗസും സ്റ്റാഫ്ക്വാര്‍ട്ടേഴ്‌സും
ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ഗസ്റ്റ് ഹൗസ്/സ്റ്റാഫ്ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ നവീകരണവും പുതിയ സിഗ്നല്‍ സ്റ്റേഷനും ഓഫീസ് സമുച്ചയവും ഉദ്ഘാടനം ചെയ്തു.
കാസര്‍കോഡ് ഓഫീസ് കെട്ടിടവും, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടവും പ്രവര്‍ത്തനമാരംഭിച്ചു.
കൊടുങ്ങല്ലൂരില്‍ രണ്ടാംഘട്ട മെക്കാനിക്കല്‍ ഡ്രഡ്ജിംഗ് പുരോഗമിക്കുന്നു.
തുറമുഖ വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ഗസ്റ്റ് ഹൗസ് (മറൈന്‍ ബംഗ്ലാവ്) നവീകരിച്ചു.
ആലപ്പുഴ, കോഴിക്കോട്, വിഴിഞ്ഞം പോര്‍ട്ടുകളില്‍ വാട്ടര്‍സ്‌പോര്‍ട്‌സ് ആരംഭിക്കുന്നു.
കൊല്ലം പാസഞ്ചര്‍ ടെര്‍മിനലിന്റെ നിര്‍മാണം 75 ശതമാനത്തോളം പൂര്‍ത്തിയായി.
കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തെ തൊഴിലാളികള്‍ക്കുള്ള വിശ്രമമുറികളും
ഗേറ്റ് ഹൗസും യഥാര്‍ഥ്യമാക്കി.
ബേപ്പൂര്‍ തുറമുഖത്തെ പുതിയ വാര്‍ഫില്‍ ഫേഷ്യാവാളിന്റെ നിര്‍മാണം പൂര്‍ത്തിയായി.
കൊല്ലം തുറമുഖം – കൊച്ചുപ്ലാമൂട് റോഡ് ഗതാഗതത്തിന് തുറന്നുനല്‍കി.
പൊന്നാനി ഹാര്‍ബര്‍ ബേസിന്‍ ഡ്രഡ്ജിങ് പുരോഗമിക്കുന്നു.
മുഹമ്മ കുമരകം റൂട്ടില്‍ ചാനല്‍ മാര്‍ക്കിങ് ബോയ സ്ഥാപിക്കല്‍ അവസാനഘട്ടത്തില്‍.
തീരദേശ കപ്പല്‍ ഗതാഗത പദ്ധതി പ്രോത്‌സാഹിപ്പിക്കാനായി ഒരു ടണ്ണിന് കിലോമീറ്ററിന് ഇന്‍സന്റീവ് ഒന്നില്‍ നിന്നും മൂന്ന് രൂപയായി ഉയര്‍ത്തി.

ഹൈഡ്രോഗ്രാഫിക് സര്‍വേ വിങ്
കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടേയും മത്സ്യബന്ധന തുറമുഖങ്ങളുടേയും ഉള്‍നാടന്‍
ജലഗതാഗതപാതകളുടേയും വികസനത്തിനും പുതിയ ജലപാതകള്‍ സ്ഥാപിക്കുന്നതിനുമുള്ള പര്യവേഷണങ്ങള്‍ നടത്തുന്നതിനുമായി ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗം രൂപീകരിച്ചു.
1. ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗം സ്വന്തം ആസ്ഥാനമന്ദിരം തിരുവനന്തപുരത്ത്
ഉദ്ഘാടനം ചെയ്തു.
2. കണ്ണൂര്‍ അഴീക്കല്‍ അസിസ്റ്റന്റ് മറൈന്‍ സര്‍വേയര്‍ ഓഫീസ്, കൊല്ലം മറൈന്‍ സര്‍വേയര്‍
ഓഫീസ്, കൊടുങ്ങല്ലൂര്‍ അസിസ്റ്റന്റ് മറൈന്‍ സര്‍വേയര്‍ ഓഫീസുകളുടെ
പ്രവര്‍ത്തനമാരംഭിച്ചു.
3. ഒരു കോടി രൂപ ചെലവില്‍ കൊല്ലം ഓഫീസിന് ആധുനിക സര്‍വേ വെസല്‍.

പുരാവസ്തു വകുപ്പ്
180 ഓളം ചരിത്ര സ്മാരകങ്ങളെ നിലവില്‍ സംരക്ഷിത സ്മാരകങ്ങള്‍.
എല്ലാ ജില്ലയിലും ജില്ലാ പൈതൃക മ്യൂസിയം. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഈ വര്‍ഷം സ്ഥാപിതമാകും.
ലോക പൈതൃക പട്ടികയുടെ സാദ്ധ്യതാലിസ്റ്റിലുള്ള പത്മനാഭപുരം കൊട്ടാര പരിസരം സൗന്ദര്യവത്കരിച്ചു.
സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിലേക്ക് കൂടുതല്‍ ചരിത്ര സ്മാരകങ്ങള്‍.
വിഴിഞ്ഞം ഗുഹാക്ഷേത്രം, കണ്ടോന്താര്‍ ജയില്‍, പെരുമ്പടപ്പ് വലിയ കിണര്‍, മട്ടാഞ്ചേരി കറുത്തജൂതപ്പള്ളി, പത്തനംതിട്ട കമ്പിത്താന്‍ കല്‍മണ്ഡപം, ആറന്മുള വാഴ്‌വേലില്‍ തറവാട് എന്നിവ സംരക്ഷിത സ്മാരകങ്ങള്‍.
കണ്ണൂര്‍ കന്റോണ്‍മെന്‍് ഇംഗ്ലീഷ് ചര്‍ച്ച്, പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം, കണ്ണൂര്‍ ഹാന്‍വീവിന്റെ ഉടമസ്ഥതയിലുള്ള പൈതൃക കെട്ടിടം തുടങ്ങിയവ സംരക്ഷിത സ്മാരകങ്ങളാക്കാന്‍ നടപടി.
കഥ പറയുന്ന മ്യൂസിയങ്ങള്‍
മ്യൂസിയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതിനുള്ള ബൃഹത്തായ പദ്ധതികള്‍ക്ക് രൂപം നല്‍കി. കഥ പറയുന്ന മ്യൂസിയങ്ങള്‍ (തീമാറ്റിക്ക് മ്യൂസിയം) എന്ന നൂതന സങ്കല്പത്തിലേക്ക് മ്യൂസിയങ്ങളെ പരിവര്‍ത്തനപ്പെടുത്താന്‍ നടപടി സ്വീകരിച്ചു. നിലവിലുള്ള മ്യൂസിയങ്ങള്‍ ആ വിധത്തില്‍ പുന:സംവിധാനം ചെയ്യുന്നതോടൊപ്പം പുതിയ മ്യൂസിയങ്ങള്‍ക്ക് തുടക്കം കുറിക്കാനും സാധിച്ചു.
പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിയങ്ങളെ ആധുനിക രീതിയില്‍ പുന:സംവിധാനം ചെയ്തു. നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം മ്യൂസിയം, തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയം എന്നിവ ഉദാഹരണമാണ്.
എറണാകുളം ബാസ്റ്റണ്‍ ബംഗ്ലാവ്, കോന്നി ജില്ലാ പൈതൃക മ്യൂസിയം, ശ്രീപാദം കൊട്ടാരം മ്യൂസിയം എന്നിവ സജ്ജീകരണത്തിനുള്ള ഡി.പി.ആര്‍ തയ്യാറാക്കി വരുന്നു.
കോഴിക്കോട് കൃഷ്ണമേനോന്‍ മ്യൂസിയത്തില്‍ മൂന്നര കോടി ചെലവില്‍ ത്രീഡി തീയേറ്റര്‍ സ്ഥാപിച്ചു.
തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ മൂന്ന് കോടിയോളം രൂപ ചെലവില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മിച്ചു. 25 ലക്ഷം രൂപ ചെലവില്‍ പുതിയ ഗാര്‍ഡന്‍ ഓഫീസ് മന്ദിരം.
തിരുവനന്തപുരം ശ്രീ ചിത്ര ആര്‍ട്ട്ഗാലറി അഞ്ച് ലക്ഷം രൂപ ചെലവില്‍ നവീകരിച്ചു.
55 ലക്ഷം രൂപ ചെലവില്‍ മ്യൂസിയം വളപ്പില്‍ ഫുഡ് കോര്‍ട്ട് സ്ഥാപിച്ചു.
45 ലക്ഷം രൂപാ ചെലവില്‍ ഇന്‍ഫര്‍മേഷന്‍, ടിക്കറ്റ് കൗണ്ടറുകള്‍, ക്ലോക്ക് റൂം എന്നിവയുടെ പുനരുദ്ധാരണം നടത്തി.
നാപ്പിയര്‍ മ്യൂസിയം ഭിന്നശേഷിസൗഹൃദമാക്കുന്നതിന് 55 ലക്ഷം രൂപ ചെലവില്‍
ദൃശ്യ-ശ്രവ്യ സംവിധാനങ്ങളുടെ കിയോസ്‌ക്കുകള്‍.
നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ സമ്പൂര്‍ണ നവീകരണം പൂര്‍ത്തിയായി വരുന്നു.
ചെലവ് ആറരക്കോടി രൂപ.
ജീവനക്കാരുടെ കാന്റീന്‍ നവീകരിക്കാന്‍ 20 ലക്ഷം രൂപ. ഗാര്‍ഡന് ചുറ്റും സുരക്ഷാ വേലിക്കായി 2.19 കോടി, മ്യൂസിയത്തില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കാന്‍
6.70 കോടി രൂപ.
സന്ദര്‍ശകര്‍ക്കായി 24 ലക്ഷം രൂപ ചെലവില്‍ നാല് പുതിയ ബാറ്ററി കാറുകള്‍.
കെ. സി.എസ് പണിക്കര്‍ ഗാലറി ചിത്രങ്ങളുടെ കണ്‍സര്‍വേഷന് ഏഴു ലക്ഷം രൂപ അനുവദിച്ചു.
തൃശൂര്‍ മ്യൂസിയത്തില്‍ 30 ലക്ഷം രൂപ ചെലവില്‍ ത്രീഡി തീയറ്റര്‍ സ്ഥാപിച്ചു.
വയനാട് ജില്ലയില്‍ കുങ്കിച്ചിറയില്‍ 1.5 കോടി രൂപ ചെലവഴിച്ച് മ്യൂസിയം കെട്ടിട നിര്‍മാണം. ഡി.പി.ആര്‍ തയ്യാറാക്കാന്‍ 8.85 ലക്ഷം രൂപ. ഹൈ ടെന്‍ഷന്‍ ലൈന്‍ സ്ഥാപിക്കാന്‍ 35.5 ലക്ഷം അനുവദിച്ചു.
കല്ല്യാശ്ശേരി ചന്തപ്പുരയില്‍ തെയ്യം മ്യൂസിയം സ്ഥാപിക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കാന്‍ 8.85 ലക്ഷം അനുവദിച്ചു.
കണ്ണൂരില്‍ കൈത്തറി മ്യൂസിയത്തിന് ഡി.പി.ആര്‍ തയ്യാറാക്കാന്‍ 8.85 ലക്ഷം അനുവദിച്ചു.
തിരുവനന്തപുരം മ്യൂസിയത്തില്‍ ലൈബ്രറി നവീകരണത്തിന് 3.25 ലക്ഷം രൂപ അനുവദിച്ചു.
കണ്ണൂരില്‍ എ.കെ.ജി. സ്മൃതി മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു.

പ്രളയം നശിപ്പിച്ച രേഖകള്‍ക്കും സംരക്ഷണം
പ്രളയാനന്തര കേരളത്തിന്റെ പുന:സൃഷ്ടിയുടെ ഭാഗമായി പൈതൃക രേഖകളുടെ സംരക്ഷണത്തില്‍ മുഖ്യ പങ്ക് വഹിച്ചു. പ്രളയബാധിത മേഖലയില്‍ മൊബൈല്‍ കണ്‍സര്‍വേഷന്‍ ലാബ് ഉള്‍പ്പെടെയുള്ള വിദഗ്ധസംഘം പര്യടനം നടത്തി. ഒട്ടേറെ വിലപ്പെട്ട രേഖകളും പുസ്തകങ്ങളും മറ്റു രേഖകളും സംരക്ഷിച്ചു നല്‍കി. ചെലവ് 35 ലക്ഷം രൂപ.
നാട്ടിലുടനീളമുള്ള ചരിത്ര രേഖകള്‍ കണ്ടെത്തുന്നതിന് സംസ്ഥാന സാക്ഷരതാമിഷനുമായി ചേര്‍ന്ന് വീടുവീടാന്തരം ചരിത്രരേഖാസര്‍വേ നടത്തി. വിലപ്പെട്ട വിവരങ്ങള്‍ സമാഹരിച്ചു വരുന്നു.

ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി

പോര്‍ട്ട്, മ്യൂസിയം, ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ്

ഉദ്ഖനനത്തില്‍ നിര്‍ണായക നേട്ടം

ഉദ്ഖനന ഗവേഷണ രംഗത്തും നിര്‍ണായക നേട്ടം. കോഴിക്കോട്, വയനാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ ഉദ്ഖനനങ്ങള്‍ നടത്തി, നന്നങ്ങാടികള്‍, മുത്തുകള്‍, വിവിധതരം മണ്‍പാത്രങ്ങള്‍, ശില്പങ്ങള്‍, ശിലാലിഖിതങ്ങള്‍, ശവത്തൊട്ടി, ചെങ്കല്‍ഗുഹ എന്നിവ കണ്ടെത്തി. ആറന്മുളയില്‍ ഉദ്ഖനനം തുടരുന്നു,
സംരക്ഷിത സ്മാരകങ്ങള്‍ ഭിന്നശേഷീസൗഹൃദമാക്കി.
എല്ലാ ജില്ലകളിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍.
ചരിത്രം പറയാന്‍ മൊബൈല്‍ എക്‌സിബിഷന്‍ യൂണിറ്റ്.
പൊതുജനങ്ങളില്‍ പൈതൃകാവബോധം വളര്‍ത്താന്‍ പ്രദര്‍ശനങ്ങളും സെമിനാറുകളും.
നാണയ പഠനവിഭാഗം ശക്തിപ്പെടുത്തുന്നതിന് വിദഗ്ധ സമിതി; ശാസ്ത്രീയ പഠനത്തിനും ഡോക്യുമെന്റേഷനും തുടക്കം.

പുരാരേഖ വകുപ്പ്
വരുന്നൂ… ഡിജിറ്റല്‍ ചരിത്രരേഖാ ഭൂപടം

അമൂല്യങ്ങളായ ചരിത്രരേഖകളുടെ സൂക്ഷിപ്പുഗൃഹമാണ് സംസ്ഥാന പുരാരേഖ വകുപ്പ്.
ഒരു കോടിയോളം താളിയോലകള്‍, പേപ്പര്‍രേഖകള്‍, മുളക്കരണങ്ങള്‍, ചെപ്പേടുകള്‍ തുടങ്ങി വിപുലവും ബൃഹത്തുമായ ഈ നിധിശേഖരം ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടര വര്‍ഷങ്ങളിലായി വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കി. അപൂര്‍വ രേഖകളുടെ ഡിജിറ്റൈസേഷനും രേഖകളുടെ റഫറന്‍സ് മീഡിയ തയ്യാറാക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കി. കേരള ഡിജിറ്റല്‍ ചരിത്ര രേഖാഭൂപടം തയ്യാറാക്കി വരുന്നു. രേഖകളുടെ പ്രസിദ്ധീകരണം നടന്നു വരുന്നു. 2016-17 വര്‍ഷം ഇതിനായി 4.5 കോടി രൂപയും 2017-18ല്‍ 1.5 കോടി രൂപയും ചെലവഴിച്ച് കമ്യൂണിറ്റി ആര്‍ക്കൈവ്‌സ് പദ്ധതി നടപ്പാക്കി. 2018-19 ല്‍ രണ്ടു കോടിയോളം രൂപ ഈയിനങ്ങളില്‍ വകയിരുത്തിയിട്ടുണ്ട്.
.
ഒരു കോടിയിലേറെ അപൂര്‍വ്വ താളിയോലകള്‍ ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്ന
സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ് കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ കണ്‍സര്‍വേഷന് 353 ലക്ഷം രൂപ. പ്രവൃത്തി ആരംഭിച്ചു.
ഇടുക്കിയില്‍ ജില്ലാ ഹെറിറ്റേജ് മ്യൂസിയം കെട്ടിടനിര്‍മാണത്തിന് 1.75 കോടി രൂപ അനുവദിച്ചു. നിര്‍മാണം പൂര്‍ത്തിയായി വരുന്നു.
ഭരണഭാഷാ വാരാചരണം, സാംസ്‌കാരിക-പൈതൃകോത്സവങ്ങള്‍ എന്നിവയിലൂടെ സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. 2016-17ല്‍ ഹൈദ്രാബാദിലും 2017-18ല്‍ ഡല്‍ഹിയിലും കണ്ണൂരിലും സംഘടിപ്പിച്ച സാംസ്‌കാരിക-പൈതൃകോത്സവങ്ങളില്‍ പങ്കാളിത്തം വഹിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തും പ്രദര്‍ശനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കായി ചരിത്രക്വിസ് എന്നിവ സംഘടിപ്പിച്ചു വരുന്നു.
സംസ്ഥാന സാക്ഷരതാ മിഷനുമായി ചേര്‍ന്ന് ചരിത്രരേഖാ സര്‍വേ നടത്തി.
വിദ്യാലയങ്ങളില്‍ ഹെറിറ്റേജ് ക്ലബ്ബുകള്‍- ജില്ലകളില്‍ കോര്‍ഡിനേറ്റര്‍മാര്‍

Skip to content