Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ശ്രീ.കെ കൃഷ്ണന്‍കുട്ടി

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ.കെ കൃഷ്ണന്‍കുട്ടി

ശുദ്ധം സമൃദ്ധം 

 

വരള്‍ച്ചയിലൂടെയും മഹാപ്രളയത്തിലൂടെയും കേരളം കടന്നു പോയഘട്ടങ്ങളിലൊക്കെ ജലവിഭവവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ നേടി. ഹരിതകേരളം മിഷനു കീഴില്‍ ചരിത്രംകുറിച്ച ഒട്ടേറെ ചുവടുവയ്പ്പുകള്‍ നടത്താന്‍ വകുപ്പിനായി. കുടിവെള്ളം മുട്ടാതെ, കൃഷിയിടങ്ങള്‍ വരളാതെ മണ്ണിനെയും മനുഷ്യനേയും ചേര്‍ത്തുപിടിച്ച് മുന്നേറിയ നാളുകളിലേക്ക്…
കേരള വാട്ടര്‍ അതോറിട്ടി
ജലവിഭവവകുപ്പ് ചെറുതും വലുതുമായ 50 കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 256 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം അധികമായി ഉത്പാദിപ്പിക്കുകയും 4,23,879 അധിക വാട്ടര്‍ കണക്ഷനുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
അമൃത് പദ്ധതിയില്‍ ഒന്‍പത് നഗരങ്ങളിലായി 1249.66 കോടി രൂപയുടെ 278 പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി.
2016-17 ല്‍ തിരുവനന്തപുരം നഗരപ്രദേശത്ത് അനുഭവപ്പെട്ട ജലക്ഷാമം ശ്രമകരമായ ദൗത്യത്തിലൂടെ, നെയ്യാറില്‍ നിന്ന് വെള്ളം കൊണ്ടുവന്ന് വിജയകരമായി പരിഹരിച്ചു.
പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് ബ്രൂ ബ്രിഗേഡ് സംവിധാനം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടപ്പിലാക്കിവരുന്നു.
കേരള വാട്ടര്‍ അതോരിറ്റി കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി (ഗടഡങ)സഹകരിച്ച് ഇന്നവേഷന്‍ സോണ്‍ ആരംഭിച്ചു.
മുന്നു വര്‍ഷത്തിനുള്ളില്‍ 2660.38 കോടി രുപ ചെലവ് പ്രതീക്ഷിക്കുന്ന 46 കുടിവെള്ളപദ്ധതികള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിന് അനുമതി നല്‍കി.
ജലനിധി
ജലനിധി 845 കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ച് 1,19,411 കുടുംബങ്ങളിലായി 5.25 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് കുടിവെള്ള സൗകര്യം നല്‍കി.
40,092 ശുചിത്വ സൗകര്യ യൂണിറ്റുകള്‍ നിര്‍മിച്ചു.
591.85 കോടി രൂപ ജലനിധി പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്.
കുട്ടനാട് പാക്കേജ്
കേന്ദ്രസഹായത്തോടെ കുട്ടനാടിന്റെ കാര്‍ഷിക വികസനത്തിനും വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതികള്‍ കുട്ടനാട് പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കി.

നെടുമുടി പഞ്ചായത്തിലെ 14 പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചു.
കുട്ടനാട്ടിലെ കായല്‍ പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചു.
കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ ഉപ്പുവെള്ളം കയറുന്നതു തടയാനായി നിര്‍മിച്ച
തണ്ണീര്‍മുക്കം ബാരേജിന്റെ 3-ാം ഘട്ടത്തിന്റെ പണികള്‍ ത്വരിതഗതിയില്‍ മുന്നോട്ട്
ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ബാരേജിനോടൊപ്പമുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തു.
കുട്ടനാട് താലൂക്കിലെ 57 പാടശേഖരങ്ങളുടെ പുറം ബണ്ടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുവാന്‍ തീരുമാനിക്കുകയും 54 പാടശേഖരങ്ങളില്‍ 51 എണ്ണത്തിന്റെ പണി പൂര്‍ത്തീകരിച്ചു. ബാക്കി 2019 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും.
ഹരിത കേരള മിഷന്‍
ഹരിതകേരളം മിഷന്‍ ജലസംരക്ഷണപദ്ധതിയുടെ (ജലസമൃദ്ധി) ഭാഗമായി സംയോജിത നീര്‍ത്തട പദ്ധതികളുടെ രൂപീകരണത്തിനായുള്ള സാങ്കേതിക സമിതികളുടെ പരിശീലനം പൂര്‍ത്തിയാക്കി. ജലസേചന വകുപ്പില്‍ നിന്ന് 547 കുളങ്ങളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി നല്‍കി. ഇതില്‍ 230 കുളങ്ങള്‍ പൂര്‍ത്തിയായി.
ഭൂജലവകുപ്പ്
രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി മുഖേന 347 കുടിവെള്ളപദ്ധതി പുനരുദ്ധാരണം, 6200 ഹാന്റ് പമ്പ് അറ്റകുറ്റപ്പണി, 55 ചെറുകിട കുടിവെള്ള പദ്ധതികള്‍, 28 ഹാന്റ് പമ്പ്‌സ്‌കീം, 118 കുഴല്‍കിണര്‍ എന്നിവ പൂര്‍ത്തീകരിച്ചു. ഇതിലുടെ 80849 കുടുംബങ്ങള്‍ക്കും 11 സ്ഥാപനങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാക്കി. ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 ചെറുകിട കുടിവെള്ള പദ്ധികള്‍, ഒരു ഹാന്റ് പമ്പ് സ്‌കീം, 28 കുഴല്‍കിണര്‍ എന്നിവ നിര്‍മിക്കുകയും 16 കുടിവെള്ള പദ്ധതി പുനരുദ്ധാരണം, 1957 ഹാന്റ് പമ്പ്‌റിപ്പയര്‍ എന്നിവ ചെയ്തു. 23967 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കി.
134 കൃത്രിമഭൂജല സംപോഷണ പദ്ധതികള്‍ നടപ്പാക്കി.
ഇറിഗേഷന്‍
2018 ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പ്രളയത്തിന്റെ കെടുതികള്‍ ലഘൂകരിക്കുന്നതിനായി മാതൃകാപരമായ നടപടികള്‍ ജലവിഭവ വകുപ്പ് സ്വീകരിച്ചു. ജനവാസമേഖലയിലുള്ള പാടശേഖരങ്ങളിലെ പ്രളയജലം പമ്പുസെറ്റുകളുപയോഗിച്ച് വറ്റിച്ചു. വെള്ളപ്പൊക്ക സമയത്ത് എ.സി റോഡ് ഗതാഗതയോഗ്യമാക്കുവാന്‍ റോഡിന് തെക്കുവശമുള്ള പാടശേഖരങ്ങളിലേയും പ്രളയജലം പമ്പുസെറ്റുകള്‍ ഉപയോഗിച്ചു വറ്റിച്ചു.
കുറ്റ്യാടി ജലസേചന പദ്ധതി മുഖേന 2017-ല്‍ 452 കി.മീറ്ററും 2018 ല്‍ 455 കി മീറ്ററും വെള്ളമെത്തിച്ചു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2017-ല്‍ 44 കി മീറ്ററും 2018-ല്‍ മൂന്ന് കി.മീറ്ററും അധികമാണ്. മതിയായ ജലലഭ്യത ഉറപ്പുനല്‍കിയത് കര്‍ഷകര്‍ക്ക് മൂന്നാംവിള നെല്‍കൃഷിനടത്താനും ജലനിധി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കുടിവെള്ള സ്രോതസ്സുകളില്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതിനും സഹായിച്ചു.
കണ്ണൂര്‍ ജില്ലയിലെ ഏക ജലസേചന പദ്ധതിയായ പഴശ്ശി ഹരിതകേരള മിഷനുമായി ചേര്‍ന്ന് പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചു.
വയനാട് ജില്ലയിലെ കാരാപ്പുഴ ജലസേചന പദ്ധതി ജലസേചന ആവശ്യം മാത്രം മുന്നില്‍ കണ്ട് ആരംഭിച്ചതാണെങ്കിലും കല്പ്പറ്റ മുനിസിപ്പാലിറ്റിയിലേക്കും , കൃഷ്ണഗിരി, പുറക്കാടി എന്നീ വില്ലേജുകളിലേക്കും ശുദ്ധജലവിതരണപദ്ധതികള്‍ പൂര്‍ത്തിയാക്കി കുടിവെളള വിതരണം ആരംഭിച്ചു.
2017 മെയ് മുതല്‍ കാരാപ്പുഴ ഉദ്യാനം ടൂറിസ്റ്റുകള്‍ക്കായി തുറന്നു കൊടുത്തു.
ഇടമലയാര്‍, ജലസേചന പദ്ധതിയുടെ നിരവധി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ലോ ലെവല്‍ കനാല്‍ ചെ.10599 മീറ്റര്‍ മുതല്‍ 12,000 മീറ്റര്‍ വരെയുളള നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു.
ലോ ലെവല്‍ കനാല്‍ ചെ. 10490 മീറ്റര്‍ മുതല്‍ 10599 മീറ്റര്‍ വരെ എം.സി. റോഡ് ക്രോസിങിന്റെ നിര്‍മാണ പ്രവര്‍ത്തനം (12 വര്‍ഷത്തോളം മുടങ്ങിക്കിടന്നത്) പുരോഗമിക്കുന്നു.
കനാല്‍ ബണ്ട് റോഡുകള്‍ 13.50 കി.മീ. ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കി.
മെയിന്‍ കനാല്‍ ചെ. 16360 മീറ്ററില്‍ മെക്കാനിക്കല്‍ വിഭാഗം പണികള്‍ പുരോഗമിക്കുന്നു.
ലോ ലെവല്‍ കനാല്‍ ചെ. 7300 മീറ്റര്‍ മുതല്‍ 7600 മീറ്റര്‍ വരെ കനാലിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് 10490 മീറ്റര്‍ വരെ ജലവിതരണം നടത്തി. ചെ.9000 മീറ്റര്‍ മുല്ലശ്ശേരി തോട്ടിലേക്ക് ജലം എത്തിച്ചു കൂടുതല്‍ സ്ഥലം കൃഷിയോഗ്യമാക്കി.
ലോ ലെവല്‍ കനാലിന്റെ ചെ.12540 മീറ്ററില്‍ ഫ്‌ളഷ് എസ്‌കേപ്പിന്റെ പണികള്‍ പുരോഗമിക്കുന്നു. 450 ഹെക്ടറില്‍ അധികമായി ജലസേചനം നടത്താന്‍ കഴിയും.
തുമ്പൂര്‍മൂഴിക്കും അതിരപ്പിളളിക്കും ഇടയില്‍ കണ്ണംകുഴിയിലും വെറ്റിലപ്പാറയിലും സ്റ്റോറേജ് ഡാമുകള്‍ നിര്‍മിച്ച് അധിക ജലം സംഭരിക്കാനും ആവശ്യാനുസരണം ഉപയോഗിക്കാനും പദ്ധതി തയ്യാറാക്കി. പ്രാരംഭ സര്‍വേ, സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍ സര്‍വേ എന്നിവ പൂര്‍ത്തിയാക്കി.
പെരിയാര്‍ വാലി ജലസേചന പദ്ധതിയുടെ ഭൂതത്താന്‍കെട്ട് ബാരേജിന്റെ പുനരുദ്ധാരണ പ്രവൃത്തി ഡ്രിപ്പ് (ഡി.ആര്‍.ഐ.പി) പ്രോജക്ടില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കി.
ബാരേജിന്റെ ഇലക്ട്രിഫിക്കേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ 1.25 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചു.
ടൂറിസം പദ്ധതിയില്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവില്‍ ബോട്ട് ജെട്ടിയില്‍ നിന്നും പാര്‍ക്കിങ് ഏരിയയിലേക്കുള്ള നടപ്പാതയുടെ നിര്‍മാണം പുരോഗമിക്കുന്നു.
മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ മലങ്കര ഡാമും ഇടതുകര മെയിന്‍ കനാലും വലതുകര മെയിന്‍ കനാലും ബ്രാഞ്ചു കനാലുകളും പൂര്‍ത്തീകരിച്ചു. ഡിസ്ട്രിബ്യൂട്ടറിയുടെ 93 ശതമാനം പണികളും പൂര്‍ത്തീകരിച്ചു.
കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതിയായ കല്ലട ജലസേചനപദ്ധതിയുടെ ഭാഗമായ തെന്മല ഡാമില്‍ നിന്ന് അഞ്ച് കി.മീ താഴെ ഒറ്റക്കല്‍ തടയണയില്‍ നിന്നാരംഭിക്കുന്ന ഇടത് വലത് കര കനാലുകളും അതിന്റെ ബ്രാഞ്ച് കനാലുകളും ഡിസ്ട്രിബ്യൂട്ടറികളും ചേര്‍ന്ന് ഏകദേശം 1000.കി.മീ ദൈര്‍ഘ്യമുള്ള കനാലില്‍ കൂടി 2017-18 ലെ ജലവിതരണം മൂലം മൂന്ന് ജില്ലകളിലെ (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) 92 പഞ്ചായത്തുകളിലെ ജലസേചനം, കുടിവെള്ളം എന്നിവയ്ക്ക് ഫലപ്രദമായ പരിഹാരം കാണുന്നു. 53514 ഹെക്ടര്‍ സ്ഥലത്ത് ജലസേചനസൗകര്യം ലഭ്യമാക്കുന്നത് കൊണ്ട് കാര്‍ഷിക ഉത്പാദനം ഒന്നര ഇരട്ടി വര്‍ധിച്ചു.
ചെറുകിട ജലസേചന പദ്ധതി
2017-18, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഹരിതകേരളത്തില്‍ ഉള്‍പ്പെടുത്തി 58 പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി.
പ്രവര്‍ത്തനക്ഷമമല്ലാത്ത ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ പുനരുദ്ധാരണം പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി വിവിധ ജില്ലകളിലായി 2016-17, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 19.85 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നല്‍കി. ഇതില്‍ 57 എണ്ണം പൂര്‍ത്തിയായി. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ പറ്റിയ 207 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ പുനരുദ്ധാരണത്തിനായി 14 കോടി രൂപയുടെ ഭരണാനുമതി നല്‍കി.
തൃശ്ശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കിന്റെ കാര്‍ഷിക പുരോഗതിക്കും കോള്‍ നിലങ്ങളുടെ അഭിവൃദ്ധിക്കുമായി തലപ്പള്ളി പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ട് വര്‍ഷങ്ങളിലായി 24.7 കോടി രൂപ അനുവദിച്ചു.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ചിറ്റൂര്‍ ബ്ലോക്കുകളിലെ മഴനിഴല്‍ മേഖലയിലുള്ള കുളങ്ങള്‍ നവീകരിക്കുന്നതിനും തടയണകള്‍ വി.സി.ബികള്‍ എന്നിവ നിര്‍മിക്കുന്നതിനും 10.13കോടി രൂപയ്ക്കു ഭരണാനുമതി നല്‍കി.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മഴവെള്ളം അഞ്ചരക്കണ്ടി പുഴയില്‍ എത്തിക്കാന്‍ നീര്‍ച്ചാലുകള്‍ നിര്‍മിക്കും.
നബാര്‍ഡ് ധനസഹായത്തോടെ നടപ്പിലാക്കിയ 32 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 23 പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
ജലസേചന പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കുന്നതിനും ജല സംരക്ഷണത്തിനുമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയായ പി.എം.കെ.എസ്.വൈയുടെ കീഴില്‍ ജലസേചന വകുപ്പ് നടപ്പിലാക്കുന്ന 2.25 കോടിയുടെ പൂമല ജലസേചന പദ്ധതിക്ക് കേന്ദ്ര ജലക്കമ്മിഷന്റെ അംഗീകാരം ലഭിച്ചു. പദ്ധതി വഴി തൃശൂര്‍ ജില്ലയിലെ 112.2 ഹെക്ടറില്‍ കൃഷിക്കും കുടിവെളളത്തിനും മറ്റ് ഗാര്‍ഹിക ഉപയോഗത്തിനും ജലം ലഭിക്കും.
കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികള്‍
പുലിമുട്ടുകളുടെ നിര്‍മാണം
ആലപ്പുഴ കുട്ടനാട്, ചങ്ങനാശ്ശേരി കോട്ടയം ജലഗതാഗതം
ആലപ്പുഴ കനാലിന്റെ ശുചീകരണം
കുണ്ടൂര്‍തോട് പുനരുദ്ധാരണം
ചിറ്റൂര്‍ മൂലത്തറ വലതുകരദീര്‍ഘിപ്പിക്കല്‍
തൃപ്പൂണിത്തറ അന്ധകാരത്തോടിന്റെ പുനരുദ്ധാരണം
ബെഞ്ച്മാര്‍ക്കിങ്
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലെ പൂര്‍ത്തിയായ വന്‍കിട ജലസേചന പദ്ധതികളിലും ചെറുകിട ജലസേചന പദ്ധതികളിലും ബെഞ്ച്മാര്‍ക്കിങ് നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാി കേരളത്തിലെ അഞ്ച് വന്‍കിട പദ്ധതികളിലും 15 ചെറുകിട പദ്ധതികളിലും പഠനം നടത്തും.
ഇ-ഗവേണന്‍സ്
ജലസേചന വകുപ്പിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന ഓണ്‍ലൈന്‍ പദ്ധതിക്ക് 8.85 ലക്ഷം രൂപയുടെ ഭരണാനുമതി.
കൈകാര്യം ചെയ്യുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിനും സാങ്കേതിക/ഭരണാനുമതി നല്‍കുന്നതിനും ഡിജിറ്റല്‍ സംവിധാനം നടപ്പാക്കി.
വകുപ്പില്‍ ഇ-ഓഫീസ് നടപടികള്‍ പുരോഗമിക്കുന്നു.
വിവരാവകാശ നിയമ പ്രകാരം ജലസേചനവകുപ്പില്‍ നിന്നും നല്‍കുന്ന മറുപടി ക്രോഡീകരിച്ച് പ്രതിമാസ റിപ്പോര്‍ട്ട് വകുപ്പിന്റെ ഔദേ്യാഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു വരുന്നു.
ഡാമുകളിലെ മണല്‍ നീക്കം
കേരളത്തിലെ ഡാമുകളിലും റിസര്‍വോയറുകളിലും കെട്ടികിടക്കുന്ന ചെളിയും എക്കലും മണലും നീക്കം ചെയ്ത് ഡാമുകളുടെ സംഭരണശേഷി പൂര്‍വരൂപത്തിലാക്കുന്നതിനും ലഭിക്കുന്ന മണല്‍, കളിമണ്ണ് എന്നിവ പ്രയോജനപ്പെടുത്തുന്നതിനും സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ തയാറാക്കി. പൈലറ്റ് പദ്ധതി മംഗലം, ചുള്ളിയാര്‍ ഡാമുകളില്‍ നടത്തുവാന്‍ നടപടികള്‍.

ശ്രീ.കെ കൃഷ്ണന്‍കുട്ടി

ജലവിഭവം

നദികളുടെ പുനരുജ്ജീവനം

ഭാരതപ്പുഴ, വളപ്പട്ടണം, കല്ലായി, പെരിയാര്‍ എന്നീ നദികളിലെ മലനീകരണത്തെ കുറിച്ച് പഠിച്ച് പുനരുജ്ജീവന പദ്ധതി തയാറാക്കാന്‍ നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിനു കീഴില്‍ കണ്‍സള്‍ട്ടന്‍സി നല്‍കാന്‍ നടപടി.
ഹൈഡ്രോളിക് ഡിവിഷന്‍
ഹൈഡ്രോളിക് ഡിവിഷന്റെ കീഴില്‍ കുറ്റ്യാടി, പട്ടിശ്ശേരി അണക്കെട്ടുകളുടെ ഫിസിക്കല്‍ മോഡലിങ്, മോഡല്‍ ഏരിയയുടെ പുനരുദ്ധാരണം, നോച്ച് കാലിബ്രേഷന്‍, മെറ്റീരിയോളജിക്കല്‍ സ്റ്റേഷന്റെ അനുദിന റിപ്പോര്‍ട്ട് എന്നിവ തയാറാക്കി വരുന്നു.
ജലവിഭവ വകുപ്പിലെ നിര്‍മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് ഗുണനിലവാര നിയന്ത്രണ വിഭാഗത്തിന്റെ ചുമതല. ഗുണനിലവാര നിയന്ത്രണ വിഭാഗത്തിന്റെ ആധുനികവത്കരണത്തിനായി കോട്ടയം, ആലപ്പുഴ,കൊട്ടാരക്കര, തിരുവനന്തപുരം എന്നീ ഉപകാര്യാലയങ്ങളുടെ കീഴിലും ലബോറട്ടറി സ്ഥാപിക്കുവാന്‍ തീരുമാനിച്ചു.

Skip to content