Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ശ്രീ. പി. തിലോത്തമന്‍

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ. പി. തിലോത്തമന്‍

ഭക്ഷ്യം ഭദ്രം

 

പൊതുവിതരണ സംവിധാനം കാര്യക്ഷമമായി നിലനിര്‍ത്തുന്നതില്‍ ഈ സര്‍ക്കാര്‍ ബദ്ധശ്രദ്ധമാണ്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2016 നവംബര്‍ മുതല്‍ തന്നെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പൊതുവിതരണ വകുപ്പിന് കഴിഞ്ഞു. എല്ലാ റേഷന്‍കടകളിലും ഇ-പോസ് മെഷീനുകള്‍ സ്ഥാപിച്ചതു വഴി റേഷന്‍ വിതരണം കൂടുതല്‍ സുതാര്യവും സുഗമവുമായി. 2017 മേയ്, ജൂണ്‍ മാസങ്ങള്‍ കൊണ്ട് വാതില്‍പ്പടി റേഷന്‍ വിതരണം ആരംഭിച്ചു. ‘വിശപ്പുരഹിത കേരളം’ പദ്ധതി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഉപഭോക്താക്കളുടെ പരാതികള്‍ രേഖപ്പെടുത്തുന്നതിനും അവ പരിഹരിക്കുന്നതിനുമായി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. 68.81 കോടി രൂപ ചെലവഴിച്ച് 49 ഓഫീസുകള്‍ നവീകരിക്കുന്ന പദ്ധതികള്‍ മാര്‍ച്ച് 31 നു മുമ്പ് പൂര്‍ത്തിയാക്കും.

റേഷന്‍ അരി വിവരം മൊബൈലില്‍
സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും തങ്ങള്‍ക്ക് ഒരു മാസം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യത്തിന്റെ ലഭ്യത, അളവ്, വില തുടങ്ങിയ വിവരങ്ങള്‍ എസ്.എം.എസ് മുഖേന അറിയിക്കുന്ന സംവിധാനം നടപ്പിലാക്കി. കോട്ടയം, കൊല്ലം ജില്ലകളില്‍ 40 ലക്ഷം വീതം അനുവദിച്ചു. റേഷന്‍ കടയുടമകള്‍ക്കും തങ്ങള്‍ക്കനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യത്തിന്റെ വിവരങ്ങളും എസ്.എം.എസ് ലൂടെ അറിയിച്ചുവരുന്നു. ഇതിനായി 151.9 ലക്ഷം രൂപ വിനിയോഗിച്ചു.
വിശപ്പുരഹിത കേരളം -കൂടുതല്‍ ജില്ലകളിലേക്ക്
വിശപ്പു രഹിത കേരളം- ”സുഭിക്ഷ” പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ 2017-18 സാമ്പത്തിക വര്‍ഷം ആലപ്പുഴ ജില്ലയ്ക്ക് 70 ലക്ഷം രൂപ അനുവദിച്ചു. ഇക്കൊല്ലം പത്തനംതിട്ട, തൃശൂര്‍, കോട്ടയം ജില്ലകളില്‍ പദ്ധതി വ്യാപിപ്പിക്കും. ഇതിനായി മൂന്നു കോടി രൂപയും പ്രോജക്ടിന്റെ പ്രചാരണത്തിനായി 52 ലക്ഷം രൂപയും ചേര്‍ത്ത് 3.52 കോടി നീക്കിവച്ചിട്ടുണ്ട്. പദ്ധതി നടപ്പില്‍വരുത്തുന്നതിനായി തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു.
സുതാര്യത ഉറപ്പാക്കാന്‍ സോഷ്യല്‍ ഓഡിറ്റിങ്
പൊതുവിതരണ സമ്പ്രദായത്തില്‍ കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കും. അതിന്റെ ഭാഗമായി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
ഉപഭോക്തൃകാര്യവകുപ്പ്
പരാതികള്‍ രേഖപ്പെടുത്താന്‍ ഹെല്‍പ്പ് ഡെസ്‌ക്
സംസ്ഥാന തലത്തില്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനും ജില്ലാതലത്തില്‍ ഫോറങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. കേന്ദ്ര വിഹിതമായി ലഭിച്ച 18.61 ലക്ഷം രൂപ വിനിയോഗിച്ചുകൊണ്ട് ഉപഭോക്താക്കളുടെ പരാതികള്‍ രേഖപ്പെടുത്തുന്നതിനും അവ പരിഹരിക്കുന്നതിനായി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.
‘ഉപഭോക്തൃ കേരളം’ എന്ന ദ്വൈമാസികയുടെ പ്രസിദ്ധീകരണം 2018 ഡിസംബര്‍ മുതല്‍ ആരംഭിച്ചു.
പൊതുജനങ്ങള്‍ക്ക് ഉപഭോക്തൃ അവകാശങ്ങള്‍, പരാതികള്‍ എന്നിവയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി ജില്ല കളക്ടറേറ്റുകളില്‍ ഉപഭോക്തൃ സഹായ കേന്ദ്രങ്ങള്‍ 2019 ജനുവരി മാസം ആരംഭിക്കും.
ഉപഭോക്തൃകാര്യ ഡയറക്ടറേറ്റ് ആരംഭിക്കാന്‍ നടപടി തുടങ്ങി.
മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിംഗ് മാര്‍ഗരേഖ വിജ്ഞാപനം ചെയ്ത ആദ്യ സംസ്ഥാനമായി.
സി.എഫ്.ആര്‍.ഡി
പെതുവിതരണ വകുപ്പിന് കീഴിലുള്ള നിര്‍വഹണ എജന്‍സിയായ സി.എഫ്.ആര്‍.ഡിയുടെ കോന്നിയിലുള്ള ഡ്രഗ് ടെസ്റ്റിങ്ങ് ലാബിന്റെ ശാക്തീകരണത്തിന് 45 ലക്ഷം രൂപ ചെലവില്‍ ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങി.
കോന്നിയിലെ സ്‌കൂള്‍ ഓഫ് ബിസിനസ്സ് മാനേജ്‌മെന്റിന് കെട്ടിട നിര്‍മാണത്തിന് 245 ലക്ഷം രൂപ അനുവദിച്ചു.
ഇലഞ്ഞി പ്രോജക്ട്- 1.1 ഏക്കര്‍ സ്ഥലത്ത് പഴം പച്ചക്കറി ശീതീകരണ സംസ്‌കരണശാല പൂര്‍ത്തിയായി.
ലീഗല്‍ മെട്രോളജി വകുപ്പ്
എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വകുപ്പില്‍ 63 തസ്തികകള്‍ പുതുതായി അനുവദിച്ചു. പുതുതായി രൂപീകരിച്ച 14 താലൂക്കുകളില്‍ 11 ലും ലീഗല്‍ മെട്രോളജി ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിയമലംഘനങ്ങള്‍ ചിത്രങ്ങളായോ വീഡിയോ ആയോ സന്ദേശങ്ങളായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുത്തി സത്വര പരിഹാരം തേടുന്നതിന് ‘സുതാര്യം’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചു. വകുപ്പിന്റെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തി. വകുപ്പിന്റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതിനും അതുവഴി അഴിമതിയും കാലതാമസവും കുറയ്ക്കുന്നതിന് സാധിച്ചു. പൊതുജനങ്ങള്‍ക്ക് വകുപ്പിനെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പരാതികള്‍ നല്‍കുന്നതിനും ടോള്‍ഫ്രീ നമ്പരോടുകൂടിയ കോള്‍ സെന്റര്‍ ആരംഭിച്ചു.
തിരുവനന്തപുരത്ത് വകുപ്പിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ലബോറട്ടറി കോംപ്ലക്‌സ് അടങ്ങുന്ന ഏഴ് നില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. എറണാകുളം കാക്കനാട് ലീഗല്‍ മെട്രോളജി ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് പ്യൂരിറ്റി ടെസ്റ്റിംഗ് ലാബിന് ചഅആഘ അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനുള്ള നടപടികളും പുരോഗമിച്ച് വരുന്നു.
കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പുതുതായി 28 മാവേലി സ്റ്റോറുകളും ഏഴ് സൂപ്പര്‍ മാര്‍ക്കറ്റുകളും തുടങ്ങി.
26 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും ആറ് എണ്ണം മാവേലി സൂപ്പര്‍ സ്റ്റോറുകളായും ഒരെണ്ണം പീപ്പിള്‍ ബസാറുകളായും ഉയര്‍ത്തി.
രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പീപ്പിള്‍ ബസാറുകളായി ഉയര്‍ത്തി.
സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പുതുതായി ഗൃഹോപകരണ സ്റ്റാളുകള്‍ ആരംഭിച്ചു.
നെല്ലു സംഭരണത്തിന് പി.ആര്‍.എസ്.ലോണ്‍ പദ്ധതി തുടങ്ങി.
13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ല എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുവരുന്നു. മൂന്ന് ഇനങ്ങള്‍ക്ക് വില കുറച്ചു.

ശ്രീ. പി. തിലോത്തമന്‍

ഭക്ഷ്യ പൊതുവിതരണ ലീഗൽമെട്രോളജി

ഒറ്റനോട്ടത്തില്‍

 

സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റ്, കോഴിക്കോട് ഡി.വൈ.സി.ആര്‍ ഓഫീസ്, 13 ജില്ലാ സപ്ലൈ ഓഫീസുകള്‍, 34 താലൂക്ക് സപ്ലൈ ഓഫീസുകള്‍ ഉള്‍പ്പെടെ 49 ഓഫീസുകള്‍ നവീകരിക്കുന്നതിന് 688.15 ലക്ഷം രൂപ ചെലവഴിച്ചു.

സപ്ലൈകോയ്ക്ക് ഗോഡൗണുകളില്‍ ഭൗതികസാഹചര്യം ഒരുക്കുന്നതിനായി 841.2 ലക്ഷം രൂപ അനുവദിച്ചു.
ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിനായി ആധുനിക രീതിയിലുള്ള ഇന്റര്‍മീഡിയറി ഗോഡൗണുകളുടെ നിര്‍മാണം വലിയതുറ, കൊല്ലം, തിരുവല്ല, കൊച്ചി എന്നിവിടങ്ങളില്‍ പുരോഗമിക്കുന്നു. 5.35 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
350 ലക്ഷം രൂപ ചെലവില്‍ സംസ്ഥാനത്തെ റേഷന്‍കടകള്‍ നവീകരിക്കുന്നതിനായി ഒരു കടയ്ക്ക് 2500 രൂപ വീതം അനുവദിച്ചു.
ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ എന്‍.ഐ.സിയുടെ സഹായത്തോടെ ഡിജിറ്റലൈസ് ചെയ്തു
സംസ്ഥാന തലം മുതല്‍ റേഷന്‍കടതലം വരെ
സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ പുനഃസംഘടിപ്പിച്ചു. ചെയര്‍മാനെ നിയമിച്ചു. അഞ്ച് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ണനിലയിലുള്ള ഭക്ഷ്യ കമ്മീഷന്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കും.
ഇന്റേണല്‍ ഗ്രീവന്‍സ് മെക്കാനിസം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വകുപ്പിന് പ്രത്യേകമായി കോള്‍സെന്റര്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ കമ്മീഷണറേറ്റില്‍ ആരംഭിച്ചു.
പ്രൈസ് മോണിറ്ററിംഗ് സെല്‍ സംസ്ഥാന തലത്തില്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ദേശീയ ഭക്ഷ്യഭദ്രതാ നിയമം-2013 നെ സംബന്ധിച്ച് പരിശീലന പരിപാടികള്‍ നടത്തിവരുന്നു.
ജില്ലാ തല പരാതിപരിഹാര ഉദ്യോഗസ്ഥരായി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റുമാരെ നിയമിച്ച് പ്രവര്‍ത്തനം നടത്തിവരുന്നു.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് / ഡയറക്ട് സെല്ലിംഗ് കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനുള്ള മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവായി.
ഇ-പോസ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഇ-പോസ് വേയിംഗ് ബാലന്‍സുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടി ആരംഭിച്ചു.
പൊതുവിതരണ വകുപ്പില്‍ ഇ-ഓഫീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 2019 ജനുവരി മുതല്‍ നടപ്പിലാക്കും.
റേഷന്‍ കടക്കാരുടെ മിനിമം കമ്മീഷന്‍ 18000 രൂപയായി. കമ്മീഷന്‍ പാക്കേജ് 348 കോടിയില്‍ നിന്നും 428 കോടി രൂപയാക്കി.

 

ആദിവാസി ഊരുകളില്‍ റേഷന്‍ വാതില്‍പ്പടി വിതരണം
ഇഷ്ടപ്പെട്ട കടയില്‍ നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കുന്ന പോര്‍ട്ടബിലിറ്റി.
പുതിയ കുടുംബങ്ങള്‍ക്കുള്ള റേഷന്‍ കാര്‍ഡ് വിതരണം പുനരാരംഭിച്ചു.
റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ ഓണ്‍ലൈനായി, നടപടിക്രമങ്ങള്‍ ലഘൂകരിച്ചു. ഫീസ് സൗജന്യമാക്കി.

I am text block. Click edit button to change this text. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Skip to content