Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ശ്രീ.എ .കെ ശശീന്ദ്രൻ

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ.എ .കെ ശശീന്ദ്രൻ

സുഗമം സുരക്ഷിതം

 

വികസനോന്മുഖവും നൂതനവുമായ നടപടികളിലൂടെ നേട്ടങ്ങളുടെ നെറുകയിലേക്ക് കുതിക്കുകയാണ് ഗതാഗത വകുപ്പ്. കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള റോഡ് സുരക്ഷാ പദ്ധതികള്‍, കമ്പ്യൂട്ടര്‍വത്കൃത വാഹന പരിശോധനാകേന്ദ്രങ്ങള്‍, നഗര ഗതാഗതത്തിന് മെട്രോ പോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്‍, ശബരിമല സേഫ് സോണ്‍ പദ്ധതി, ജലഗതാഗതവകുപ്പിന്റെ വാട്ടര്‍ ആംബുലന്‍സ് സര്‍വീസ്, തുടങ്ങി ജനകീയവും ഫലപ്രദവുമായ പദ്ധതികളുടെ പട്ടിക നീളുന്നു. 2016 നെക്കാള്‍ വാഹനങ്ങളുടെ എണ്ണം ആറു ശതമാനം വര്‍ധിച്ചെങ്കിലും അപകട നിരക്കില്‍ 2.37 ശതമാനത്തിന്റെയും മരണനിരക്കില്‍ 5.27 ശതമാനത്തിന്റെയും കുറവ് വരുത്താന്‍ കേരളാ റോഡ് സുരക്ഷാ അതോറിറ്റിയുടെ
പ്രവര്‍ത്തനത്തിന് സാധിച്ചത് അഭിമാനകരമാണ്.

 

നിരത്തുകളില്‍ നിതാന്ത ജാഗ്രത
കേരളത്തിന്റെ പേടിസ്വപ്‌നമായ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് മുന്തിയ പരിഗണന നല്‍കിയ ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ ഫലം കാണുന്നു. സുരക്ഷയ്ക്ക് എല്ലാ നടപടികളും കൈക്കൊള്ളുകയും നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തതോടെ അപകടങ്ങളുടെയും മരണത്തിന്റെയും നിരക്ക് കുറഞ്ഞു തുടങ്ങി. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഈ സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്ന പദ്ധതികളില്‍ ചിലത്.
സുരക്ഷാവീഥി
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ പ്രയോജനപ്പെടുത്തിയും സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചും ട്രോമാകെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ‘സുരക്ഷാവീഥി’ എന്ന പദ്ധതി ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കേരള റോഡ് സുരക്ഷാ അതോറിറ്റി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. ഇതോടനുബന്ധിച്ച് പതിയ ആംബുലന്‍സ് സംവിധാനത്തിന്റെ നടത്തിപ്പിന് സഞ്ചിതനിധി (ഇീൃുൗ െളൗിറ) രൂപീകരിക്കും. സഹകരിക്കാന്‍ തയാറുള്ള സ്വകാര്യ ആംബുലന്‍സുകളുമായി കരാറില്‍ ഏര്‍പ്പെടാനും കേന്ദ്രീകൃത കാള്‍ സെന്റര്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ഈ പദ്ധതി റോഡ് സുരക്ഷാ കര്‍മപദ്ധതികളില്‍ ഒരു സുവര്‍ണരേഖയായിരിക്കും.
റഡാര്‍ സര്‍വയലന്‍സ്
ദേശീയ-സംസ്ഥാന പാതകളില്‍ പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയ അപകടസാധ്യതാ മേഖലകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി.
ജി.പി.എസ് അധിഷ്ഠിത വാഹനനിരീക്ഷണം
പൊതുഗതാഗതസംവിധാനം നിരീക്ഷണ വിധേയമാക്കി അപകടങ്ങള്‍ കുറയ്ക്കാന്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധതിയുടെ പ്രാരംഭ നടപടി പൂര്‍ത്തിയായി. മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
തേഡ് ഐ എന്‍ഫോഴ്‌സ്‌മെന്റ് പ്രോജക്ട്
പൊതുജന പങ്കാളിത്തത്തോടെ ഗതാഗത നിയമലംഘനം തടയുന്നതിനുള്ള
പദ്ധതി.
റോഡ് സുരക്ഷാ ഡേറ്റാ സെന്റര്‍
മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സമ്പ്രദായത്തിലൂടെ റോഡ് ആസ്തികള്‍, റോഡ് അപകടങ്ങള്‍ തുടങ്ങിയവ മാപ്പിങ് പ്ലാറ്റ്‌ഫോമിലൂടെ പരിഷ്‌കരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമായുള്ള പദ്ധതി.
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
റോഡ് സുരക്ഷാ ബോധവത്കരണത്തിന് സംസ്ഥാന പോലീസ് സേനയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
ബ്ലാക്ക് സ്‌പോട്ടുകള്‍
അടിക്കടി സംഭവിക്കുന്ന 275 ബ്ലാക്ക് സ്‌പോട്ടുകള്‍ ഉള്ളതായി നാറ്റ്പാക് കണ്ടെത്തി യിട്ടുണ്ട്. ഇവിടങ്ങളില്‍ അപകട നിവാരണ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ, പൊതുമരാമത്ത്, പോലീസ് തുടങ്ങിയ വകുപ്പുകളുടെയും ലോകബാങ്കിന്റെയും സഹകരണത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിങ് പരിശീലകര്‍ക്കും ശാസ്ത്രീയ പരിശീലനം ഉറപ്പാക്കാനുതകുന്ന പദ്ധതി എടപ്പാള്‍ ഐ.ഡി.ടി.ആറില്‍ നടപ്പാക്കി വരുന്നു.
വിദ്യാര്‍ഥികളില്‍ ട്രാഫിക് അവബോധം സൃഷ്ടിക്കുന്നതിനായി ‘സ്മാര്‍ട്ട് ട്രാഫിക് ക്ലാസ് റൂം’ പദ്ധതി പോലീസ് വകുപ്പിലൂടെ നടപ്പാക്കുന്നു.
അപകടസാധ്യത അധികമുള്ള വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് അടിയന്തര രക്ഷാപ്രവര്‍ത്തനത്തില്‍ പ്രത്യേക പരിശീലനം പോലീസ് വകുപ്പ് വഴി നല്‍കി വരുന്നു.
കാല്‍നടയാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കോട്ടയത്ത് ‘സ്‌കൈ വാക്ക് ‘ പദ്ധതി നടപ്പാക്കി വരുന്നു. തിരുവനന്തപുരത്തെ കിഴക്കേക്കോട്ട, മെഡിക്കല്‍ കോളേജ്, കോട്ടണ്‍ഹില്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും മേല്‍പ്പാലം നിര്‍മിക്കാന്‍ പദ്ധതി രൂപീകരിച്ചു വരുന്നു.
പരിസ്ഥിതി സംരക്ഷണത്തിന് ഇലക്ട്രിക് വെഹിക്കിള്‍ നയം
പൊതുഗതാഗത സംവിധാനം പ്രോത്‌സാഹിപ്പിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, ഊര്‍ജ സംരക്ഷണവും ഉപയോഗവും നടപ്പാക്കുക, കേരളത്തില്‍ ഇലക്ട്രിക് വാഹനഘടകങ്ങളുടെ ഉത്പാദനസൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന ഇലക്ട്രിക് വെഹിക്കിള്‍ നയത്തിന് അംഗീകാരമായി. മലിനീകരണം കുറയ്ക്കാന്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ നയം ലക്ഷ്യമിടുന്നു.
2022-ഓടെ ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കുകയാണ് ലക്ഷ്യം. രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങള്‍, 50,000 ഒാേട്ടാ റിക്ഷകള്‍, 1000 ചരക്ക് വാഹനങ്ങള്‍, 3000 ബസ്സുകള്‍, 100 ഫെറി ബോട്ടുകള്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്.
നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉപകരിക്കുന്ന പവര്‍ ഇലക്‌ട്രോണിക്‌സ്, ബാറ്ററി ഉണ്ടാക്കല്‍, ബാറ്ററി മാനേജ്‌മെന്റ് സംവിധാനം, ഇലക്ട്രിക് മോട്ടോറുകള്‍ തുടങ്ങിയവ ഇലക്ട്രിക് വെഹിക്കിള്‍ പോളിസി നടപ്പിലാക്കുന്നതിലൂടെ സാധ്യമാകും. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് എന്നിവയിലും സാധ്യതകള്‍ കൂടുതലാണ്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കാനും പരിസ്ഥിതി സൗഹൃദ ടാക്‌സി കാറുകള്‍ ലഭ്യമാക്കാനും നയം ലക്ഷ്യമിടുന്നു.
മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യാഥാര്‍ഥ്യമാകുന്നു
2018-ലെ കേരളാ മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പ്രധാന നഗരപ്രദേശങ്ങളെ അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങളായി കണക്കാക്കുന്നതിനും നഗരഗതാഗതത്തിന്റെ ആസൂത്രണം, മേല്‍നോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവയ്ക്കും നഗര പ്രദേശങ്ങളിലുള്ള ഗതാഗതവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ക്കും മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ രൂപീകരിക്കുക എന്നതാണ് ബില്ലിന്റെ ഉദ്ദേശ്യം.
യന്ത്രവത്കൃതമല്ലാത്തതുള്‍പ്പെടെയുള്ള വിവിധ ഗതാഗത സംവിധാനങ്ങളുടെ ഏകോപനം, പാര്‍ക്കിങ്, ഏകോപിത ഇന്റലിജന്റ് ടിക്കറ്റ് വിതരണ സംവിധാനം തുടങ്ങിയവയെല്ലാം ബില്ല് വ്യവസ്ഥ ചെയ്യുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ ഈ ആക്റ്റ് പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ തന്നെ അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങളായി കണക്കാക്കും. മറ്റ് നഗര പ്രദേശങ്ങളെ അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
ശബരിമല സുരക്ഷിത യാത്ര
ശബരിമല സേഫ് സോണ്‍ പദ്ധതി ശബരിമല തീര്‍ഥാടകര്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി വിജയകരമായി തുടര്‍ന്നുവരുന്നു. പട്രോളിങ് അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ അടിയന്തര സഹായം, സുഗമയാത്ര എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു വരുന്നു.
അഭിമാനമുയര്‍ത്തി ആദിത്യയും വേഗയും
സോളാര്‍ ബോട്ട് ”ആദിത്യ’: ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ യാത്രാ ബോട്ട് ‘ആദിത്യ’ വൈക്കം-തവണക്കടവ് റൂട്ടില്‍ സര്‍വ്വീസ് ആരംഭിച്ചു. രണ്ട് വര്‍ഷത്തിനിടെ ആറര ലക്ഷത്തോളം യാത്രക്കാര്‍ ആദിത്യയില്‍ സഞ്ചരിച്ചത്. 38500 ലേറെ കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ 58,450 ലിറ്റര്‍ ഡീസല്‍ ലാഭിക്കാനായി. ഡീസല്‍ ബോട്ടാണെങ്കില്‍ പുറന്തള്ളുമായിരുന്ന 1,26,439 കിലോ ഗ്രാം കാര്‍ബണ്‍ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് എത്തുന്നത് ഒഴിവാക്കാനും ആദിത്യയ്ക്ക് സാധിച്ചു. രണ്ട് സോളാര്‍ ബോട്ടുകളുടെ നിര്‍മാണം പുരോഗമിച്ചു വരുന്നു.
അതിവേഗ എ.സി ബോട്ട് ”വേഗ 120′: കേരളത്തില ആദ്യത്തെ അതിവേഗ എ.സി ബോട്ട് ‘വേഗ 120’ വൈക്കം-എറണാകുളം റൂട്ടില്‍ സര്‍വീസ് ആരംഭിച്ചു. മണിക്കൂറില്‍ 25 കിലോ മീറ്ററാണ് ഇതിന്റെ വേഗത. വേഗ 120-ല്‍ വൈക്കത്തു നിന്നും കൊച്ചിയിലേക്കുള്ള 33 കി.മീ ദൂരം സഞ്ചരിക്കാന്‍ 1.45 മണിക്കൂര്‍ മാത്രം മതി.
അത്യാധുനിക സ്റ്റീല്‍ ബോട്ടുകള്‍ ‘ലക്ഷ്യ’: അത്യാധുനിക സ്റ്റീല്‍ ബോട്ടുകളായ ‘ലക്ഷ്യ’ നീറ്റിലിറക്കി. 75 പേര്‍ക്ക് സഞ്ചാരിക്കാവുന്ന ലോകോത്തര നിലവാരമായ ഐ.ആര്‍.എസ് ക്ലാസില്‍ പണി കഴിപ്പിച്ച അഞ്ച് ലക്ഷ്യ ബോട്ടുകളാണ് ആലപ്പുഴയില്‍ സര്‍വീസ് ആരംഭിച്ചത്.
കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണം
കെ.എസ്.ആര്‍.ടി.സി നവീകരണത്തിനുള്ള സുശീല്‍ഖന്ന റിപ്പോര്‍ട്ട് പ്രകാരം സമഗ്ര പുനരുദ്ധാരണത്തിന് ഊര്‍ജിത നടപടി മുന്നോട്ട്. ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുകകയും ജീവനക്കാരെ ശാസ്ത്രീയമായി വിന്യസിക്കുകയും ചെയ്തു. എല്ലാ വിഭാഗം ജീവനക്കാരുടെയും ജോലി സമയം എട്ട് മണിക്കൂറായി പുനഃക്രമീകരിച്ചു. ഓഫീസര്‍മാരുടെയും മിനിസ്റ്റീരിയില്‍ ജീവനക്കാരുടെയും ജോലിസമയം രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ആയിരുന്നത് രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാക്കി. വര്‍ക്ക് ഷോപ്പുകളുടെ പ്രവര്‍ത്തനം, ടയര്‍ റീട്രേഡിങ്, എഞ്ചിന്‍ റി കണ്ടീഷണിങ്, വാഹന ഉപയോഗ നിരക്ക് എന്നീ കാര്യങ്ങളില്‍ ദേശീയ ശരാശരി എത്തുന്നതിനുള്ള നടപടി സ്വീകരിച്ചു. ഇന്ധന ഉപയോഗക്ഷമത ദേശീയ ശരാശരിക്കൊപ്പം എത്തിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് ഇന്‍സെന്റീവ് നല്‍കി.
പുനഃക്രമീകരണങ്ങളിലൂടെ ജീവനക്കാരുടെ ജോലിയിലും വരുമാനത്തിലും സാരമായ മാറ്റങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. പുനരുദ്ധാരണ പദ്ധതികളില്‍ തൊഴിലാളി കളുടെ പങ്കാളിത്തം ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സിയുടെ ചെലവിലെ പ്രധാനപ്പെട്ട ഇനം വായ്പാതിരിച്ചടവാണ്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് വായ്പകളുടെ പുനഃക്രമീകരണം നടത്തിയതോടെ പ്രതിമാസം 60 കോടിയോളം വായ്പാതിരിച്ചടവില്‍ കുറവ് വരുത്താന്‍ കഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി പെന്‍ഷനിലെ കുടിശിക പൂര്‍ണമായും കൊടുത്തു തീര്‍ത്തു. പെന്‍ഷന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുഖേന മുടക്കം കൂടാതെ നല്കി വരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലേക്ക് ഏകദേശം 865 കി.മീ ദൂരം വരുന്ന 49 പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ അന്തര്‍സംസ്ഥാന കരാര്‍ ഒപ്പുവച്ചു.
ആലപ്പുഴയില്‍ മൊബിലിറ്റി ഹബ്ബ്
റോഡ്, റെയില്‍, ജലഗതാഗതം സംയോജിപ്പിച്ചുള്ള മൊബിലിറ്റി ഹബ്ബ് ആലപ്പുഴയില്‍ ആരംഭിക്കും. പുന്നമടയില്‍ ആരംഭിക്കുന്ന ഹബ്ബ് ആലപ്പുഴ തുറമുഖത്ത് അവസാനിക്കുന്നു. ആലപ്പുഴയുടെ പൈതൃകം വിവരിക്കുന്ന ഹബ്ബില്‍ പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളടക്കം ഉണ്ടാകും. പദ്ധതിയുടെ രൂപരേഖ ഇന്‍കെല്‍ തയ്യാറാക്കി വരുന്നു. കോഴിക്കോട് മൊബിലിറ്റി ഹബ്ബിന്റെ നടപടികള്‍ പ്രാരംഭ ഘട്ടത്തിലാണ്.

 

 ശ്രീ.എ .കെ ശശീന്ദ്രൻ

ഗതാഗതം 

സേഫ് കേരളാ
2020ഓടെ റോഡപകടങ്ങള്‍ 50 ശതമാനം കുറയ്ക്കുന്ന തിന് ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതി. ഇതിനായി ആര്‍.ടി.ഒ 10, എം.വി.ഐ 65, എ.എം.വി.ഐ 187 എന്നിങ്ങനെ ആകെ 262 തസ്തികകള്‍ സൃഷ്ടിച്ചു. 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിന് 85 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളും സ്ഥാപിച്ചു വരുന്നു.

പുതിയ ചുവട്

വാട്ടര്‍ ആംബുലന്‍സ് : ജലഗതാഗതവകുപ്പ് കേരളത്തില്‍ ആദ്യമായി വാട്ടര്‍ ആംബുലന്‍സ് (ഞലരൌല ആീമ)േ സര്‍വീസ് ആരംഭിച്ചു. 24 മണിക്കൂറും വാട്ടര്‍ ആംബുലന്‍സിന്റെ സേവനം ലഭ്യമാകും. ജീവന്‍ രക്ഷാ ഉപകരണങ്ങളും പ്രാഥമിക ശുശ്രൂഷയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളും ബോട്ടില്‍ ഒരുക്കിയിട്ടുണ്ട്. പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ വാട്ടര്‍ ആംബുലന്‍സുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ട് വാട്ടര്‍ ടാക്‌സികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
ജലത്തിലൂടെയും കരയിലൂടെയും സഞ്ചരിക്കുന്ന വാട്ടര്‍ ബസ് വാങ്ങുന്നതിനുള്ള പദ്ധതി തയാറാക്കി. മുഹമ്മ, പെരുമ്പളം, വൈക്കം റൂട്ടുകളില്‍ നടപ്പില്‍ വരുത്തും.
നാല് ഔദ്യോഗിക ജലപാതകള്‍ പൂര്‍ത്തീകരിച്ചു വരുന്ന സാഹചര്യത്തില്‍ കൊച്ചി-കൊല്ലം റൂട്ടുകളില്‍ പെട്രോളിയം പ്രൊഡക്റ്റുകള്‍ എത്തിക്കുന്നതിനായി ബാര്‍ജ് സര്‍വീസ് നടത്തും.
ഇലക്ട്രിക് / സി.എന്‍.ജി ബസ്സുകള്‍ : കെ.എസ്.ആര്‍.ടി.സി.യില്‍ ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസ് ആരംഭിച്ചു. നിലയ്ക്കല്‍ – പമ്പ റൂട്ടിലാണ് അഞ്ച് ഇലക്ട്രിക് ബസ്സുകള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തിയത്. പ്രകൃതി സൗഹൃദ ഇന്ധന ഉപയോഗം വര്‍ദ്ധിപ്പിക്കണമെന്ന സര്‍ക്കാറിന്റെ തീരുമാനവും ഇലക്ട്രിക് വെഹിക്കിള്‍ പോളിസിയും അനുസരിച്ചാണ് ഈ സര്‍വ്വീസുകള്‍ ആരംഭിച്ചത്. ഡീസല്‍ ബസ്സുകള്‍ക്ക് കി. മീറ്ററിന് ശാരാശരി 32 രൂപ ഇന്ധന ചെലവ് വരുമ്പോള്‍ ഇലക്ട്രിക് ബസ്സുകള്‍ക്ക് ശരാശരി ആറ് രൂപ മാത്രമാണ് ചെലവ് വരുന്നത്. ഇതോടൊപ്പം സി.എന്‍.ജി ഇന്ധനമായി ഉപയോഗിക്കുന്ന ഒരു ബസ് കെ.എസ്.ആര്‍.ടി.സി പരീക്ഷണാടിസ്ഥാനത്തില്‍ നിരത്തിലിറക്കി. കൊച്ചിയിലാണ് ബസ് സര്‍വ്വീസ് നടത്തുന്നത്.
സി.എന്‍.ജി/എല്‍.എന്‍.ജി ഇന്ധന വിതരണ പമ്പുകള്‍
സി.എന്‍.ജി /എല്‍.എന്‍.ജി ഇന്ധന വിതരണ പമ്പുകള്‍ കൊച്ചിയിലും തിരുവനന്തപുരത്ത് ആനയറയിലും പ്രവര്‍ത്തനം ആരംഭിച്ചു.

 

ഒറ്റനോട്ടത്തില്‍ 
സുതാര്യവും ഏകീകൃതവുമായ പരിശോധന ലക്ഷ്യമിട്ട് എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും കമ്പ്യൂട്ടര്‍വത്കൃത വാഹന പരിശോധന കേന്ദ്രവും ടെസ്റ്റിങ് ട്രാക്കുകളും സ്ഥാപിക്കാന്‍ നടപടി.
12 മോട്ടോര്‍ വാഹന ചെക്കുപോസ്റ്റുകളില്‍ ഭൂമി വാങ്ങല്‍, വെയിങ് ബ്രിഡ്ജുകള്‍ സ്ഥാപിക്കല്‍, വാഹനങ്ങളുടെ സഞ്ചാര നിരീക്ഷണം എന്നിവയ്ക്കുള്ള പദ്ധതി.
മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ കാട്ടാക്കട, തൃപ്രയാര്‍, നന്മണ്ട, പേരാമ്പ്ര, ഇരിട്ടി,
വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ പുതുതായി ആറ് സബ്ബ് ആര്‍.ടി ഓഫീസുകള്‍
പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനായി ആകെ 82 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു.
വകുപ്പില്‍ ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിന് നടപടി പുരോഗമിക്കുന്നു. ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പരിശീലന പരിപാടികള്‍.
ജലഗതാഗത വകുപ്പ് കേന്ദ്രകാര്യാലയം 50 ലക്ഷം രൂപ ചെലവില്‍ നവീകരിച്ചു.
പാണാവള്ളിയില്‍ സ്റ്റേഷന്‍ ഓഫീസ് കെട്ടിടം നിര്‍മിച്ചു.
വകുപ്പിന്റെ എല്ലാ ബോട്ടുകളിലും പ്രധാന സ്റ്റേഷനുകളിലും എല്‍.ഇ.ഡി ടി.വികള്‍ സ്ഥാപിച്ചു.
കാലഹരണപ്പെട്ട 14 തടി ബോട്ടുകള്‍ക്ക് പകരം ഒമ്പത് കാറ്റമറൈന്‍ ബോട്ടുകള്‍ക്കും അഞ്ച് സിംഗിള്‍ഹാള്‍ ബോട്ടുകള്‍ക്കും വര്‍ക്ക്ഓര്‍ഡര്‍ നല്‍കി
കുട്ടനാടിന്റെ സൗന്ദര്യം നുകരാന്‍ അത്യാധുനിക ക്രൂയീസ് വെസല്‍ നിര്‍മാണം
പുരോഗമിക്കുന്നു
സീ-കുട്ടനാട് പാസഞ്ചര്‍ കം ടൂറിസ്റ്റ് വെസല്‍ മാതൃകയില്‍ കൊല്ലത്ത് സീ-അഷ്ടമുടി എന്ന പേരില്‍ രണ്ട് പാസഞ്ചര്‍ കം ടൂറിസ്റ്റ് വെസലുകളുടെ നിര്‍മാണം മുന്നോട്ട്.
ദേശീയ ജലപാത പൂര്‍ത്തീകരണത്തോടെ തേവരയിലും ആലപ്പുഴയിലും അയിറ്റിയിലും പ്രവര്‍ത്തിച്ചു വരുന്ന ഡോക്ക് യാര്‍ഡുകള്‍ കൂടുതല്‍ ആധുനീകരിക്കും.
മഹാ പ്രളയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കൂടുതല്‍ രക്ഷാബോട്ടുകള്‍, എയര്‍ ഫില്‍ഡ് ഡിഗ്ഗി ബോട്ടുകള്‍ എന്നിവ വാങ്ങും.
കുട്ടനാട് പ്രദേശത്ത് സ്പീഡ് ബോട്ടുകള്‍ ഏര്‍പ്പെടുത്തും.
രണ്ട് ഫ്‌ളോട്ടിംഗ് ജെട്ടികള്‍ സ്ഥാപിക്കും.
വകുപ്പ് ഡയറക്ടറേറ്റിലും ആലപ്പുഴ, തേവര ഡോക്ക് യാര്‍ഡുകളിലും വീഡിയോ സര്‍വൈലന്‍സ് സിസ്റ്റം സ്ഥാപിക്കും.
ഡീസല്‍ ബോട്ടുകള്‍ ഘട്ടം ഘട്ടമായി ഇലക്ട്രിക് ബോട്ടുകളായി മാറ്റാന്‍ നടപടി സ്വീകരിക്കും.
കേന്ദ്ര സര്‍ക്കാറിന്റെ സഹകരണത്തോടെ തിരുവനന്തപുരം ഈഞ്ചക്കലില്‍ എയര്‍പോര്‍ട്ടിന് സമാന സൗകര്യങ്ങളോടെ കെ.എസ്.ആര്‍.ടി.സി ബസ് പോര്‍ട്ട് നിര്‍മിക്കാന്‍ കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചു. ബസ് പോര്‍ട്ടിന്റെ സാധ്യതാ പഠനം നടത്താന്‍ മോേട്ടാര്‍ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി.
ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിന് നാക് അക്രഡിറ്റേഷന്‍ നേടുന്നതിന് നടപടി പൂര്‍ത്തിയായി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്‌സ് ട്രെയിനിങ് ആന്റ് റിസേര്‍ച്ച് ഗള്‍ഫ് നാടുകളില്‍ ജോലിക്ക് പോകുന്നവര്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്ന പരിശീലന കേന്ദ്രമായി ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചു.
കേരള റോഡ് സുരക്ഷാ അതോറിറ്റിക്ക് മുഴുവന്‍ സമയ റോഡ് സുരക്ഷാ കമ്മീഷണറെ നിയമിച്ചു.
കഴക്കൂട്ടം മുതല്‍ അടൂര്‍ വരെ ‘മോഡല്‍ സേഫ് കോറിഡോര്‍’ പദ്ധതി നടപ്പിലാക്കി വരുന്നു.

 

Skip to content