Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.
 

ശ്രീ. കെ. ടി. ജലീൽ

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ. കെ. ടി. ജലീൽ

ഉന്നത വിദ്യാഭ്യാസം -പുതിയ ദിശ ,പുതിയ കരുത്ത് 

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മാത്രമായി ഒരു മന്ത്രിയെ നിയോഗിച്ചുകൊണ്ട് ആ മേഖലയുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുകയാണ് ഈ സര്‍ക്കാര്‍. പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ
അതിന്റെ ഗുണഫലങ്ങള്‍ ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു. ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള സര്‍വകലാശാലകളും കോളേജുകളും നല്ല അക്കാദമിക് കീഴ്‌വഴക്കമുള്ള സ്ഥാപനങ്ങളും അവയുടെ നിലനില്‍പ്പിനായി ഒരുമയോടെ പ്രവര്‍ത്തിക്കുന്ന
അധ്യാപകരും ഉണ്ടാകണമെന്നുമുള്ള ലക്ഷ്യത്തോടെയാണ്
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കുന്നത്.

 

കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 31 കോളേജുകള്‍ക്ക് നാക് അക്രഡിറ്റേഷന്‍ ലഭിച്ചു.
2016 വര്‍ഷത്തില്‍ ഉന്നത നിയമ പഠനസ്ഥാപനമായ ചഡഅഘട ന് യു.ജി.സിയുടെ 12 (ബി) പദവി ലഭിച്ചു.
പത്തു സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജുകളിലെയും ഐ.എച്ച്.ആര്‍.ഡിയുടെ ഒരു എഞ്ചിനീയറിംഗ് കോളേജിലെയും വിവിധ പ്രോഗ്രാമുകള്‍ക്ക് എന്‍.ബി.എ അക്രഡിറ്റേഷന്‍
സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍വകലാശാലക്ക് സംസ്ഥാന ഗവര്‍ണര്‍ നല്‍കി വരുന്ന ചാന്‍സലേഴ്‌സ് അവാര്‍ഡിന് പുറമെ ഋാലൃഴശിഴ ഥീൗിഴ ഡിശ്‌ലൃശെ്യേ അംമൃറ കൂടി ഏര്‍പ്പെടുത്തി. അസാപിന്റെ ജൂനിയര്‍ കറസ്‌പോണ്ടന്റ് കോഴ്‌സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ രണ്ട് കോഴ്‌സുകള്‍ക്ക് ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂടിന്റെ ഏ-ഫയല്‍ അംഗീകാരം ലഭിച്ചു.
അടിസ്ഥാന സൗകര്യ വികസനം
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അഞ്ച് പൈതൃക കോളേജുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടി.
കൊച്ചി, മഹാത്മാഗാന്ധി, കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകളിലെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി മുഖേന 672 കോടി രൂപ ലഭ്യമാക്കാന്‍ നടപടി.
അഞ്ച് കോടി ചെലവില്‍ 32 സര്‍ക്കാര്‍ കലാലയങ്ങളില്‍ വനിതാ സൗഹൃദ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന പദ്ധതി അവസാന ഘട്ടത്തില്‍
സ്വന്തമായി കെട്ടിടമില്ലാത്ത എല്ലാ ഗവ. കോളേജുകള്‍ക്കും സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിര്‍മിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ഡിജിറ്റല്‍ യുഗത്തിലേക്ക്
എല്ലാ സര്‍ക്കാര്‍ കോളേജുകളിലും ഓഫീസുകളിലും ഡിജിറ്റല്‍ ഫയലിംങ് സംവിധാനം ഏര്‍പ്പെടുത്തി.
മഹാത്മാ ഗാന്ധി സര്‍വകാലാശാലയില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ സേവനങ്ങളും ഓണ്‍ലൈനാക്കി.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ഇലക്ട്രോണിക് ഹാജര്‍ സാംവിധാനം എന്ന ലക്ഷ്യം പൂര്‍ണതയിലേക്കെത്തുന്നു.
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ 1.10 കോടി ചെലവഴിച്ച് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു.
കുസാറ്റില്‍ നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറിയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഡിജിറ്റല്‍ ലൈബ്രറി സംവിധാനം ഏര്‍പ്പെടുത്തി.
എം.ജി. സര്‍വകലാശാല ആഗോള ജൈവസംഗമം സംഘടിപ്പിച്ചു.
റൂസാ
ഉന്നത വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ ഉള്‍പ്പെടുത്തി രാജ്യത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് റൂസാ അഥവാ രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍. റൂസ ഒന്നാം ഘട്ടത്തിന് 143.8 കോടിയും, രണ്ടാംഘട്ടത്തിന് 111.75 കോടി രൂപയും അനുവദിച്ചു. ഇതില്‍ യഥാക്രമം 56.73 കോടിയും 44.70 കോടിയും സംസ്ഥാന വിഹിതമാണ്. റൂസാ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ആറ് സര്‍വകലാശാലകളും 21 സര്‍ക്കാര്‍ കോളേജുകളും ഒരു അക്കാദമിക് സ്റ്റാഫ് കോളേജും ഉള്‍പ്പെടെ 28 സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ 180 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്. രണ്ടാംഘട്ടത്തില്‍ രണ്ട് സര്‍വകലാശാലകള്‍ 10 സര്‍ക്കാര്‍ കോളേജുകള്‍ അഞ്ച് സ്വയംഭരണ കോളേജുകള്‍ 106 കോളേജുകള്‍, വയനാട് ജില്ലയില്‍ ഒരു ഡിഗ്രി കോളേജ് ഉള്‍പ്പെടെ 124 സ്ഥാപനങ്ങള്‍ക്കായി 370 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആറു സര്‍വകലാശാലകള്‍ക്ക് 20 കോടി രൂപ വീതവും നാക് അക്രെഡിറ്റേഷനുള്ള 20 സര്‍ക്കാര്‍ കോളേജുകള്‍ക്ക് രണ്ട് കോടി രൂപ വീതവും അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചു. റൂസ രണ്ടാം ഘട്ട പദ്ധതികളില്‍ ഉള്‍പ്പെടുത്തി കൊച്ചി, എം.ജി സര്‍വകലാശാലകള്‍ക്ക് 50 കോടി രൂപ വീതം ഗവേഷണ കേന്ദ്രങ്ങളുടെ വികസനത്തിനായി അനുവദിച്ചു.

ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍
ഉന്നത വിദ്യാഭ്യാസത്തിന് വ്യക്തമായ ദിശാബോധം നല്‍കുന്നതിന് ഉദ്ദേശിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുനര്‍രൂപീകരിച്ചു. സര്‍വകലാശാല ബിരുദങ്ങളുടെ തുല്യതയും അംഗീകാരവും സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിന് ഡോ. രാജന്‍ ഗുരുക്കള്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിച്ച് തുടര്‍ നടപടികള്‍ ആരംഭിച്ചു. സര്‍വകലാശാലകളിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്ററുകളുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടി സ്വീകരിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കൗണ്‍സില്‍ ആവിഷ്‌ക്കരിച്ച പദ്ധതികളില്‍ ചിലത്.
പ്രബുദ്ധത: ഉന്നത വിജ്ഞാനത്തിന്റെ ജനാധിപത്യവത്കരണവും സാമൂഹികവത്കരണവും ലക്ഷ്യമാക്കി ആവിഷ്‌ക്കരിച്ചിരിക്കുന്ന ‘പ്രബുദ്ധത’ 2017ല്‍ ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് കീഴില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, സാമൂഹികശാസ്ത്രം, ആര്‍ടസ്, ലിറ്ററേച്ചര്‍ എന്നീ വിഭാഗത്തില്‍ ഫാക്കല്‍റ്റി ട്രെയിനിംങ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
ബ്രെയിന്‍ ഗെയിന്‍ : വിവിധ വിദേശ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ചു വരുന്ന വരുടെ സേവനം സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വിവിധ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനുള്ള പദ്ധതി.

ശ്രീ. കെ. ടി. ജലീൽ

ഉന്നത വിദ്യാഭ്യാസം,ന്യൂനപക്ഷക്ഷേമം, വഖഫ്, ഹജ്

വൈപ്പിന്‍, നിലമ്പൂര്‍, തൃശൂര്‍, തോലന്നൂര്‍, തരൂര്‍, പൂപ്പാറ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജുകളും മുരുക്കുംവയല്‍, തോന്നക്കല്‍, നഗരൂര്‍, പാറശാല എന്നിവിടങ്ങളില്‍ എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളും ആരംഭിച്ചു.
കൊട്ടാരക്കര, കരുനാഗപ്പള്ളി, ചേര്‍ത്തല എന്നിവിടങ്ങളില്‍ കഒഞഉ യുടെ കീഴില്‍ അപ്ലൈഡ് സയന്‍സ് കോളേജുകള്‍ ആരംഭിക്കുന്നതിന് തീരുമാനം.
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി മേഖലാ കേന്ദ്രങ്ങള്‍ കല്യാശേരിയിലും കാഞ്ഞങ്ങാടും ആരംഭിച്ചു.
കുട്ടനാട്ടിലെ കാലാവസ്ഥ വ്യതിയാനത്തെകുറിച്ചുള്ള പഠനങ്ങള്‍ക്കായി സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സിന്റെയും ചഇഅഅഒ ന്റെയും നേതൃത്വത്തില്‍ ഇലിൃേല ളീൃ ണലഹേമിറ ടൗേറശല െസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
പരപ്പനങ്ങാടിയില്‍ മോഡല്‍ അപ്ലൈഡ് സയന്‍സ് ഡിഗ്രി കോളേജ് പ്രവര്‍ത്തനമാരംഭിച്ചത് ഘആടഇടഠ യുടെ കീഴിലാണ്.
എം.ജി. സര്‍വകലാശാല ജര്‍മനിയിലെ ഡിശ്‌ലൃശെ്യേ ീള ഗമലൈഹമായി സഹകരിച്ച് ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനില്‍ ഡിപ്ലോമ കോഴ്‌സ് നടത്തുന്നതിന് തീരുമാനിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴില്‍ പരിശീലനത്തിനായി അത്യാധുനിക സജ്ജീകരണങ്ങളുള്ള 17 കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ നിര്‍മാണദശയില്‍. ഒന്നാം ഘട്ടത്തില്‍ ഒന്‍പത് എണ്ണവും രണ്ടാം ഘട്ടത്തില്‍ എട്ട് എണ്ണവും പ്രവര്‍ത്തന സജ്ജമാകും. ആദ്യത്തേത് ഈ മാസം രണ്ടിന് മുഖ്യമന്ത്രി കുളക്കടയില്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലും സ്വയംഭരണ/സ്വാശ്രയ മേഖലയിലും പ്രവര്‍ത്തിക്കുന്ന കോളേജുകളെയും ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിലയിരുത്തുന്നതിനുള്ള സമിതിയായ ഗലൃമഹമ ടമേലേ അലൈാൈലി േ& അരരൃലറശമേശേീി ഇീൗിരശഹ (ഗടഅഅഇ) ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനു കീഴില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
എന്‍.സി.സി. വകുപ്പിന് കീഴില്‍ പീരുമേട് നിയോജക മണ്ഡലത്തില്‍ 10 കോടി ചെലവില്‍ നിര്‍മാണം നടന്നു വരുന്ന എയര്‍ വിങ് എന്‍.സി.സി. യുടെ എയര്‍ സ്ട്രിപ്പ് സംസ്ഥാനത്ത് ആദ്യത്തേതാണ്. ആയിരം കേഡറ്റുകളെ ഇവിടെ പരിശീലിപ്പിക്കാന്‍ കഴിയും.
വിവിധ സര്‍ക്കാര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലായി 703 അധ്യാപകരെയും 436 അനധ്യാപകരെയും നിയമിച്ചു.
സ്വാശ്രയമേഖലയുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോട്ട് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ്

ആറ് പുതിയ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍
പുതുതായി എയ്ഡഡ് മേഖലയില്‍ നാല് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍, ഐ.എച്ച്.ആര്‍.ഡിയുടെ കീഴില് മൂന്ന് അപ്ലൈഡ് സയന്‍സ് കോളേജുകള്‍
1210 അധ്യാപകര്‍ക്ക് ചെന്നൈ ഐ.ഐ.ടി.യില്‍ പരിശീലനം നല്‍കി
സര്‍ക്കാര്‍ എഞ്ചിനീയറിങ്, പോളിടെക്‌നിക് കോളേജുകളിലായി 497 അധ്യാപക തസ്തികകള്‍.
സര്‍വകലാശാലകളില്‍ 1913 അസിസ്റ്റന്റ്, 665 കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് നിയമനങ്ങള്‍
ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.
സര്‍വകലാശാലകളില്‍ ഡിജിറ്റല്‍ ഫയല്‍ പ്രോസസിംഗ് സംവിധാനം
ഐ.എച്ച്.ആര്‍.ഡിയുടെ തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജിലും ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജിലും നൂതന ഫാബ് ലാബ് സൗകര്യം
സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലും ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളേജിലും ആധുനിക സാങ്കേതിക വിദ്യയില്‍ പരിശീലന പരിപാടി.
പെരുമ്പാവൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഉത്പാദന പരിശീലന കേന്ദ്രം.
കാഴ്ചാപരിമിതര്‍ക്കായി കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ബ്രെയ്‌ലി -ശ്രവ്യ ഗ്രന്ഥശാലകള്‍.
കോളേജ് വിദ്യാഭ്യാസ മേഖലയില്‍ ജി.ഇ.ആര്‍ (ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ) ദേശീയ ശരാശരിക്കു മുകളില്‍. സംസ്ഥാനത്ത് 30.8 ശതമാനം. ദേശീയ ശരാശരി 24.6 ശതമാനം.

അക്കാദമിക് വോളന്റിയര്‍ ബാങ്ക് : അക്കാദമിക രംഗത്തും മറ്റ് മേഖലകളിലും പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരെ ഉള്‍കൊള്ളിച്ചുകൊണ്ട് ഒരു റിസോഴ്‌സ് പൂള്‍ രൂപീകരിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
അധ്യാപകരുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും പി.ജി. തല വിദ്യാഭ്യാസം പുന:സംഘടിപ്പിക്കുന്നതിനും പ്രൊഫ. ഇ.ഡി. ജെമ്മീസ് ചെയര്‍മാനായി ഒരു കമ്മിറ്റിക്ക് കൗണ്‍സില്‍ രൂപം നല്‍കിയിട്ടുണ്ട്.
ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്ററുകളുടെ പ്രവര്‍ത്തനം ശക്തമാക്കാനുള്ള നടപടിക്കായി വിദഗ്ദ്ധ സമിതിക്ക് രൂപം നല്കി.

 

പ്രളയപാഠം
പ്രളയകാലത്തും പ്രളയാനന്തരകാലത്തും സംസ്ഥാന ചടട വോളണ്ടിയര്‍മാര്‍ കേരളത്തിനു നല്‍കിയ സേവനം എല്ലാവരാലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആതുരാലയങ്ങളിലെ കേടായ ഉപകരണങ്ങള്‍ക്ക് പുനര്‍ജന്മം നല്‍കിയ പുനര്‍ജനി പദ്ധതി, വീടുവീടാന്തരം കയറിയിറങ്ങിയിട്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ബോധവത്ക്കരണ പരിപാടികള്‍, ഇലക്ട്രിക് – ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടുതീര്‍ക്കല്‍ ഇവയിലൊക്കെ കേരളത്തിലെ സര്‍വകലാശാലകള്‍, കലാലയങ്ങള്‍, ടെക്‌നിക്കല്‍, കഒഞഉ, ഢഒടഋ വിഭാഗങ്ങളിലെ വോളണ്ടിയര്‍മാര്‍ സര്‍ക്കാരിനും സമൂഹത്തിനും കൈത്താങ്ങായി.
ഇന്ത്യയിലെ തന്നെ ആദ്യത്തെ ടീരശീ അരമറലാശര പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന പ്രബുദ്ധത എന്ന പരിപാടി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആരംഭിച്ചത് 2018 ലാണ്. പ്രസ്തുത പദ്ധതിയുടെ പ്രഥമ മാതൃക തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തില്‍ നടന്നു വരുന്നു.

Skip to content