Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ശ്രീ. കടകംപള്ളി സുരേന്ദ്രൻ

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ. കടകംപള്ളി സുരേന്ദ്രൻ

ലോകമെമ്പാടും പുകള്‍പെറ്റ ബ്രാന്‍ഡാണ് ഇന്ന് കേരളാ ടൂറിസം. കാലികവും നൂതനവുമായ ചുവടുകളിലൂടെ അത് ലോകസഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചെറുതും വലുതുമായ ഇരുനൂറിലധികം ടൂറിസം പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. 300 കോടി രൂപയുടെ ടൂറിസം പദ്ധതികളാണ് ഇത്തരത്തില്‍ പുരോഗമിക്കുന്നത്.
സമഗ്രമായ സഹകരണ നയം രൂപീകരിച്ചുകൊണ്ട് സുസ്ഥിര വികസന സങ്കല്പത്തിലൂന്നി സഹകരണ മേഖല കേരളത്തിന് കരുത്തായി മാറിയിരിക്കുന്നു. പിന്നാക്ക-പട്ടിക വിഭാഗങ്ങള്‍ക്ക് ക്ഷേത്രം ശാന്തി നിയമനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കിക്കൊണ്ട് സാമൂഹിക മുന്നേറ്റത്തില്‍ ഉജ്വലമായ അധ്യായം തുന്നിച്ചേര്‍ത്തിരിക്കുകയാണ് ദേവസ്വം വകുപ്പ്. ദേവസ്വം നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് കേരളം രാജ്യത്തിന് മറ്റൊരു മാതൃകയും തീര്‍ത്തു.

 

ടൂറിസം
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വളര്‍ച്ചാ നിരക്കില്‍ കാര്യമായ കുറവുണ്ടായിരുന്നു. ഇതിനുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ച് സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കാനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ആണ് ഈ സര്‍ക്കാര്‍ ശ്രദ്ധിച്ചത്. ‘ടൂറിസം നയം അടിസ്ഥാനമാക്കി പുതിയ ഉത്പന്നങ്ങള്‍ കണ്ടെത്തിയും പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചും ആണ് മുന്നോട്ട് പോകുന്നത്. ടൂറിസം ജനകീയമാക്കുവാന്‍ കഴിഞ്ഞു.
ഉത്തരവാദിത്ത ടൂറിസം
15000 യൂണിറ്റ്; 50,000 പേര്‍ക്ക് തൊഴില്‍
ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ച് ഉത്തരവാദിത്ത ടൂറിസം പദ്ധതി സംസ്ഥാനം ഒട്ടാകെ വ്യാപിപ്പിച്ചു. മിഷന് കീഴില്‍ 15000 യൂണിറ്റുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. പ്രത്യക്ഷമായും പരോക്ഷമായും 50,000 പേര്‍ക്ക് തൊഴില്‍ നല്‍കി.
പുതിയ മന്ദിരങ്ങള്‍; പുതിയ മുഖം
22 കോടി രൂപ ചെലവില്‍ 56 മുറികള്‍ ഉള്ള ഗുരുവായൂര്‍ ഗസ്റ്റ് ഹൗസ് പുതിയ മന്ദിരത്തിന്റെ നിര്‍മാണം തുടങ്ങി. 17 കോടി രൂപ ചെലവില്‍ കന്യാകുമാരി കേരള ഹൗസിനോട് അനുബന്ധിച്ച് പുതിയ ഹോട്ടല്‍ നിര്‍മിക്കാന്‍ ഭരണാനുമതി.
പൊന്‍മുടി ഗഠഉഇ ഗോള്‍ഡന്‍ പീക്ക് ഹോട്ടലിനോട് അനുബന്ധിച്ച് 15 കോട്ടേജുകളുടെ പണി പൂര്‍ത്തിയാക്കി വിനോദസഞ്ചാരികള്‍ക്കായി തുറന്ന് നല്‍കി. കെ.ടി.ഡി.സി-യുടെ കുമരകം വാട്ടര്‍ സ്‌കേപ്‌സ് ഹോട്ടലിന്റെ നവീകരണം ആരംഭിച്ചു.
അംഗീകാരങ്ങള്‍
ഉത്തരവാദിത്ത ടൂറിസം രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ണഠങ ഗോള്‍ഡ് അവാര്‍ഡ്. ഇതേ രംഗത്തെ പ്രവര്‍ത്തനത്തിന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അവാര്‍ഡും കേരളാ ടൂറിസത്തിന് നേടാനായി.
സഹകരണം
കേരളബാങ്ക് യാഥാര്‍ഥ്യത്തിലേക്ക്
സംസ്ഥാനത്തെ 14 ജില്ലാസഹകരണ ബാങ്കുകളേയും സംസ്ഥാന സഹകരണ ബാങ്കിനേയും സംയോജിപ്പിച്ച് ‘കേരള ബാങ്ക്’ രൂപീകരിക്കുന്നതിന് റിസര്‍വ് ബാങ്കില്‍ നിന്നും തത്വത്തിലുള്ള അംഗീകാരം നേടി. സുസ്ഥിര സാമ്പത്തിക വികസനത്തിന്റെ ചാലകശക്തിയായി വിഭാവനം ചെയ്തിട്ടുള്ള ‘കേരള ബാങ്ക്’ 2019-20 സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന സജ്ജമാകും.
കെയര്‍ കേരള-പ്രളയബാധിതര്‍ക്ക് അത്താണി
പ്രളയബാധിതരെസഹായിക്കുന്നതിനായി കെയര്‍ കേരള (ഇീീുലൃമശേ്‌ല അഹഹശമിരല ീേ ഞലയൗശഹറ ഗലൃമഹമ) എന്ന പദ്ധതി പ്രഖ്യാപിച്ചു. പ്രളയത്തില്‍ സമ്പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട 2000 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ചെലവില്‍ പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന ഇഅഞല ഒീാല പദ്ധതി സഹകരണ മേഖലയുടെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണ്. 2019 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും. രണ്ടാംഘട്ടമായി 2000 വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കാനും ലക്ഷ്യമിടുന്നു.
ഇഅഞല ഘീമി പദ്ധതിക്ക് കീഴില്‍ ഞഗഘട പലിശ രഹിത വായ്പയായി സഹകരണ ബാങ്കുകളിലൂടെ 34936 ഗുണഭോക്താക്കള്‍ക്ക് 388.10 കോടി രൂപ അനുവദിച്ചു.
‘മുറ്റത്തെ മുല്ല’ നാടാകെ
വട്ടിപ്പലിശക്കാരില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍’മുറ്റത്തെ മുല്ല’ എന്ന പേരില്‍ കുടുംബശ്രീയുമായി സഹകരിച്ച് പാലക്കാട് ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കിയ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 14,300 ഗുണഭോക്താക്കള്‍ക്കായി 38 കോടി രൂപ വിതരണം ചെയ്തു. ഇക്കൊല്ലം പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കും.
നല്ല വില; നല്ല അരി
‘കര്‍ഷകന് മികച്ച വില, ഉപഭോക്താക്കള്‍ക്ക് നല്ല അരി’ എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയിലെ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് സഹകരണ മേഖലയില്‍ ആധുനിക നെല്ല് സംഭരണ-സംസ്‌കരണകേന്ദ്രം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്. 2019-20 സാമ്പത്തിക വര്‍ഷം പദ്ധതി കമ്മീഷന്‍ ചെയ്യും.
ഒപ്പമുണ്ട് റിസ്‌ക് ഫണ്ട്
സഹകരണ ബാങ്കുകളില്‍ നിന്നുംവായ്പയെടുത്തതിനുശേഷം മരണപ്പെട്ടവര്‍, മാരക രോഗം ബാധിച്ചവര്‍ എന്നിവര്‍ക്കായി രൂപീകരിച്ച റിസ്‌ക് ഫണ്ട് പദ്ധതിയില്‍ 18086 പേര്‍ക്ക് 142.61 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സഹായധനം നല്‍കുന്ന നിധിയാണ് സഹകരണ റിസ്‌ക് ഫണ്ട്.
ൗ ഇഅജഋ കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നു.
ൗ പട്ടികജാതി-പട്ടികവര്‍ഗ വികസന ഫെഡറേഷന്‍ പ്രവര്‍ത്തന ലാഭത്തോടെ കൂടുതല്‍ മേഖലകളിലേക്ക്.
ൗ കണ്‍സ്യൂമര്‍ഫെഡ് തുടര്‍ച്ചയായി പ്രവര്‍ത്തന ലാഭത്തില്‍. ഫലപ്രദമായ വിപണി ഇടപെടലുകളിലൂടെ വിലനിലവാരം പിടിച്ചു നിര്‍ത്തി.
ൗ എട്ടാമത് സഹകരണ കോണ്‍ഗ്രസ് സംഘടിപ്പിച്ചു.
ൗ ഹരിതകേരളം പദ്ധതിക്ക് പിന്തുണയുമായി ‘ഹരിതം സഹകരണം’ പദ്ധതി നടപ്പാക്കി.
ൗ കെ.എസ്.ആര്‍.ടി.സി ക്ക് കൈതാങ്ങ് – കെ.എസ്.ആര്‍. ടി.സി പെന്‍ഷന്‍കാരുടെ കണ്ണീരൊപ്പി പെന്‍ഷന്‍ ലഭ്യമാക്കി
ദേവസ്വം: സാമൂഹിക മുന്നേറ്റത്തിന്റെ നാളുകള്‍
ശാന്തിമാരായി 19 പട്ടികജാതിക്കാര്‍, 133 പിന്നാക്കക്കാര്‍
ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നിയമനത്തിന് നടപടി സ്വീകരിച്ചു. ദേവസ്വം നിയമനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ പി.എസ്.സി മാതൃകയില്‍ ‘ദേവജാലിക’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കി. ശാന്തി ഉള്‍പ്പെടെയുള്ള തസ്തികകളില്‍ നിയമനങ്ങള്‍ നടന്നു. 19 പട്ടികജാതിക്കാര്‍ക്ക് തിരുവിതാംകൂര്‍/ കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ശാന്തിയായി നിയമനം നല്‍കിയതിലൂടെ സര്‍ക്കാര്‍ ഒരു നിശബ്ദ സാമൂഹിക വിപ്ലവത്തിന് തുടക്കമിട്ടു. പിന്നോക്ക സമുദായത്തില്‍പ്പെട്ട 133 പേരെയും ശാന്തിമാരായി നിയമിച്ചു.
ദേവസ്വം നിയമനങ്ങളില്‍ സാമ്പത്തിക സംവരണം
ഇന്ത്യയിലാദ്യമായി ദേവസ്വം നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന് 10 ശതമാനം സംവരണം അനുവദിക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ സംവരണ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിലും വര്‍ധനവ് വരുത്തി. 14 ശതമാനം സംവരണം ഉണ്ടായിരുന്ന ഈഴവ സമുദായത്തിന് 17 ശതമാനവും പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗത്തിന് നിലവിലുണ്ടായിരുന്ന 10 ശതമാനം സംവരണം 12 ശതമാനവും ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് ശതമാനം സംവരണം ആറു ശതമാനവുമാക്കി.
അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചെടുക്കുന്നതിനായി പ്രത്യേക ദേവസ്വം ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മലപ്പുറം, പന്തല്ലൂര്‍ ഭഗവതി ക്ഷേത്രം വക മലയാള മനോരമ പാട്ടത്തിനെടുത്ത് കാലാവധി കഴിഞ്ഞിട്ടും തിരിച്ചു തരാത്ത 500 ഏക്കര്‍ ഭൂമിയില്‍ 400 ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിച്ചു. 369 ഏക്കര്‍ ദേവസ്വം അധീനതയില്‍ ആക്കുകയും ചെയ്തു.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ മുന്നോട്ട്. മലപ്പുറത്ത് 45 ഏക്കറും പാലക്കാട് ജില്ലയില്‍ 800 ഏക്കറും കണ്ണൂര്‍ ജില്ലയില്‍ 2900 ഏക്കറും വയനാട് ജില്ലയില്‍ 110 ഏക്കറും ഏറ്റെടുക്കാനുള്ള നടപടികള്‍ ആണ് പുരോഗമിക്കുന്നത്.

മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടേയും ജീവനക്കാരുടേയും ക്ഷേമവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് മദ്രാസ് ഹിന്ദുമത ധര്‍മ സ്ഥാപന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ തയ്യാറാക്കുന്നു.
കാലോചിതമായി തിരുവിതാംകൂര്‍ കൊച്ചിന്‍ ഹിന്ദുമത സ്ഥാപനനിയമം ഭേദഗതി ചെയ്തു.
ശബരിമലയ്ക്ക് 304 കോടി
ശ്രീപത്മനാഭസ്വാമിക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ എന്നീ ക്ഷേത്രങ്ങളുടെ സമഗ്രവികസനത്തിനായി സ്വദേശി ദര്‍ശന്‍, പ്രസാദ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വന്‍വികസന പ്രവൃത്തികള്‍ നടത്തി വരുന്നു. ശബരിമലയ്ക്ക് മാത്രം 304 കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഉന്നതതല അഡൈ്വസറി കമ്മിറ്റി രൂപീകരിച്ചു.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് 50 കിലോമീറ്റര്‍ ഇടവിട്ട് ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി. ഒന്‍പത് ക്ഷേത്രങ്ങളില്‍ ഇടത്താവള സമുച്ചയം ആദ്യം പൂര്‍ത്തീകരിക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികളുടെ ഇന്‍വെന്ററി തയ്യാറാക്കി ഡിജിറ്റൈസ് ചെയ്യാന്‍ നടപടി.
കാവുകളുടേയും കുളങ്ങളുടേയും ആല്‍ത്തറകളുടേയും സംരക്ഷണത്തിന് പ്രത്യേക ധനസഹായം.
ഉത്തരമലബാറിലെ ആചാര്യസ്ഥാനീയരുടേയും കോലധികാരികളുടേയും പ്രതിമാസ ധനസഹായം 700-800 രൂപയില്‍ നിന്നും 1100 രൂപയായി വര്‍ധിപ്പിച്ചു.
പ്രളയത്തെ തോല്‍പ്പിച്ച് യുദ്ധകാല നടപടി
പ്രളയത്തെ തുടര്‍ന്ന് പമ്പയിലെ നടപ്പന്തലും ടോയ് ലറ്റ് കോംപ്ലക്‌സും അടക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് ശബരിമല മണ്ഡല മകര വിളക്ക് തീര്‍ഥാടന കാലത്തിന് മുന്‍പായി നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി മാറ്റി. തീര്‍ഥാടകരുടെ എല്ലാ വാഹനങ്ങളും നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്ക് പോകുന്ന വിധമാണ് ബേസ് ക്യാമ്പ് ഒരുക്കിയത്. തീര്‍ഥാടകര്‍ക്ക് വിരിവെച്ച് വിശ്രമിക്കുന്നതിന് വിപുലമായ സൗകര്യവും നിലയ്ക്കലില്‍ നല്‍കി. പോലീസുദ്യോഗസ്ഥര്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുമുള്ള താമസ സൗകര്യവും നിലയ്ക്കലില്‍ ഒരുക്കി. പമ്പയിലും പമ്പയിലേക്കുള്ള റോഡുകളിലുമുണ്ടായ തകരാറുകള്‍ ടാറ്റാ പ്രോജക്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയെ നിയോഗിച്ച് യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹരിച്ചു. റോഡ് നിര്‍മാണത്തിനും നവീകരണത്തിനുമായി 200 കോടി രൂപ അനുവദിച്ചു. കൂടുതല്‍ കുടിവെള്ള കിയോസ്‌കുകള്‍ ഇത്തവണ തുറന്നു. എരുമേലിയില്‍ ശുചിമുറികള്‍ കൂടുതലായി ഒരുക്കുന്നതിനും നടപടി സ്വീകരിച്ചു. ശബരിമലയും പരിസരവും പൂര്‍ണമായി പ്ലാസ്റ്റിക് നിരോധിത മേഖലയാക്കി.

ശ്രീ. കടകംപള്ളി സുരേന്ദ്രൻ

Minister for Co-operation, Tourism and Devaswoms

ഒറ്റനോട്ടത്തില്‍ 
വന്‍ സാധ്യതയുള്ള ഉത്തരമലബാറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഏഴ് നദികള്‍ കേന്ദ്രീകരിച്ച് 325 കോടി രൂപയുടെ മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി നിര്‍മാണം തുടങ്ങി.
ഗുരുവായൂര്‍ ക്ഷേത്രത്തിനോട് അനുബന്ധിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 46 കോടി രൂപയുടെ പ്രസാദം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി നേടിയെടുത്ത് നിര്‍മാണം ആരംഭിച്ചു.
സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനപദ്ധതി പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ചു.
കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പത്തനംതിട്ട-ഗവി-വാഗമണ്‍- എക്കോ ടൂറിസം പദ്ധതി പൂര്‍ത്തിയാക്കി.
തലശ്ശേരിയിലും, ആലപ്പുഴയിലും പൈതൃക സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കം.
മുസിരിസ് പൈതൃക പദ്ധതിയുടെ രണ്ടാം ഘട്ടം നിര്‍മാണം ആരംഭിച്ചു.
സംസ്ഥാനത്തെ ആദ്യത്തെ പി.പി.പി മോഡല്‍ ടൂറിസം പദ്ധതി ‘ജടായുഎര്‍ത്ത് സെന്റര്‍’ പ്രവര്‍ത്തനം ആരംഭിച്ചു.

ടൂറിസം സമീപനത്തില്‍ സമഗ്രമായ പരിഷ്‌കരണം ലക്ഷ്യമിടുന്ന കേരളാ വിനോദ സഞ്ചാര നയം പ്രഖ്യാപിച്ചു.
പ്രാദേശിക ടൂറിസം വികസനം പ്രദേശവാസികളുടെ അഭിപ്രായത്തോടെ ആസൂത്രണം ചെയ്യുന്ന ‘പെപ്പര്‍’ പദ്ധതി ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചു.
ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടി
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് പത്തനംതിട്ട, വയനാട്, പാലക്കാട് എന്നിവിടങ്ങളില്‍ പുതിയ സെന്ററുകള്‍ക്ക് പ്രാരംഭ നടപടി.
ഉത്തരമലബാറിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ആഞഉഇയുടെ ആഭിമുഖ്യത്തില്‍ സ്‌മൈല്‍ പദ്ധതി നടപ്പാക്കി.
വേളി ടൂറിസ്റ്റ് വില്ലേജില്‍ 10 കോടി രൂപ ചെലവില്‍ ടോയ് ട്രെയിന്‍ സ്ഥാപിക്കാന്‍ ഭരണാനുമതി. കനകക്കുന്ന് പാലസില്‍ ആറു കോടി ചെലവില്‍ ഡിജിറ്റല്‍ മ്യൂസിയത്തിന് അനുമതി.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 10 കോടി രൂപ ചെലവില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാന്‍ തറക്കല്ലിട്ടു.
കോവളം, വെള്ളാറില്‍ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് മാതൃകയില്‍ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായി കരാര്‍ ഒപ്പു വച്ചു.
തിരുവനന്തപുരം ജില്ലയില്‍ ഏഴു കോടി രൂപ ചെലവില്‍ മടവൂര്‍പാറ പൈതൃക ടൂറിസം പദ്ധതിയുടെ നിര്‍മാണത്തിന് അനുമതി.
വേളി ടൂറിസ്റ്റ് വില്ലേജില്‍ 30 കോടിയുടെ വിവിധ പദ്ധതികള്‍ക്ക് അംഗീകാരം.
തിരുവനന്തപുരം ചാലകമ്പോളത്തില്‍ 10 കോടി രൂപയുടെ പൈതൃക തെരുവിന്
തുടക്കം.
തെന്മല ഇക്കോ ടൂറിസം സെന്ററില്‍ 2.74 ലക്ഷം രൂപയുടെ ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി.
ശിവഗിരിയും പരിസരപ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന തീര്‍ഥാടന ടൂറിസം പദ്ധതിക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി നേടിയെടുത്തു.
അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളായ വര്‍ക്കലയുടെയും കോവളത്തിന്റെയും സമഗ്രവികസനത്തിന് മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പദ്ധതികള്‍ക്ക് അനുമതി.
ടൂറിസം രംഗത്ത് മെച്ചപ്പെട്ട മാനവശേഷി വികസനം ലക്ഷ്യമിട്ട് കിറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിച്ചു. ടൂറിസം രംഗത്ത് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.

Skip to content