Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ശ്രീ. എ. സി. മൊയ്‌ദീൻ

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ. എ. സി. മൊയ്‌ദീൻ

അര്‍ഥവത്തായി  അധികാരവികേന്ദ്രീകരണം
അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പിലാക്കിയതോടെ കേരളത്തിലെ ഗ്രാമങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. പദ്ധതി വിഹിതത്തിന്റെ വിനിയോഗത്തില്‍ സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയിരിക്കുന്നു. നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക്
കുതിക്കുന്ന കുടുംബശ്രീയുടെ ചിറകില്‍ ദാരിദ്ര്യനിര്‍മാര്‍ജന പ്രക്രിയ കൂടുതല്‍ ഉയരങ്ങളിലേക്ക്….
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ്
അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന തദ്ദേശസ്വയംഭരണ പൊതു സര്‍വീസ് യഥാര്‍ത്ഥ്യമായി. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര ഗ്രാമാസൂത്രണം, എഞ്ചിനീയറിംഗ് എന്നീ വകുപ്പുകള്‍ ഏകീകരിക്കുന്നതിന്റെ ആദ്യപടിയായി പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ് രൂപീകരിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനെ പ്രിന്‍സിപ്പല്‍ ഡയറക്ടറായും 14 ഉദ്യോഗസ്ഥരെ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ കാര്യാലയത്തില്‍ നിയമിച്ചു കൊണ്ട് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
ജനകീയാസൂത്രണം ചരിത്രം കുറിച്ച മുന്നേറ്റം
20 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം 10 മാസം പദ്ധതി നിര്‍വഹണത്തിനായി മാറ്റി വച്ചതിനാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 85 ശതമാനം തുക വിനിയോഗിച്ച് സര്‍വകാല റെക്കോഡ് സൃഷ്ടിച്ചു. ആദ്യമായി 20 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 100 ശതമാനം പദ്ധതി തുക വിനിയോഗിച്ചു. ഇക്കൊല്ലം സാമ്പത്തികവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ആസൂത്രണ പ്രക്രിയ പൂര്‍ത്തീകരിച്ച് നിര്‍വ്വഹണത്തിനായി 12 മാസവും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞത് വികേന്ദ്രീകൃത ആസൂത്രണ ചരിത്രത്തില്‍ ആദ്യമാണ്. അടുത്ത വര്‍ഷത്തെ പദ്ധതി 2018 ഡിസംബറിന് മുമ്പ് തന്നെ തയ്യാറാക്കിക്കഴിഞ്ഞു. നടപ്പുവര്‍ഷത്തെ ആദ്യ ത്രൈമാസിക പാദത്തില്‍ തന്നെ 54.72 ശതമാനം പദ്ധതി തുക ചെലവ് ചെയ്തുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ റെക്കോഡ് നേട്ടം കൈവരിച്ചു.
ആസൂത്രണ പ്രക്രിയ മറ്റ് സവിശേഷതകള്‍

കാര്‍ഷിക ആവശ്യത്തിനുള്ള ആനുകൂല്യങ്ങള്‍ക്ക് വരുമാനപരിധി ഇല്ലാതാക്കി.
പ്രവാസികള്‍ക്കും യുവ സംരംഭകര്‍ക്കും കൂടുതല്‍ നിക്ഷേപ സാധ്യതകള്‍
ജില്ലാ പദ്ധതിയുടെ ഭഗമായി മികച്ച സംയുക്ത പദ്ധതിയ്ക്ക് 2 കോടി വരെ പ്രോത്സാഹന ധനസഹായം.
ക്ഷേമപെന്‍ഷന്‍
14490 കോടി രൂപ പെന്‍ഷന്‍ അനുവദിച്ചു
1580 കോടി കര്‍ഷകതൊഴിലാളി പെന്‍ഷന്‍, 7234 കോടി വാര്‍ധക്യപെന്‍ഷന്‍, 4197 കോടി വിധവപെന്‍ഷന്‍, 1217 കോടി വികലാംഗപെന്‍ഷന്‍,
262 കോടി 50 വയസിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍.
ലൈഫ് മിഷന്‍
വര്‍ഷങ്ങളായി പൂര്‍ത്തികരിക്കാതെ കിടന്നതും പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷ പോലുമില്ലാതിരുന്നതുമായ 50144 ഗുണഭോക്താക്കളുടെ വീട് പൂര്‍ത്തീകരിച്ചു.
ലൈഫ് പദ്ധതി രണ്ടാം ഘട്ടത്തില്‍ 128101 പേര്‍ക്ക് വീട് നിര്‍മാണം ആരംഭിച്ചു. ഇതിനകം 16969 വീടുകള്‍ പൂര്‍ത്തീകരിച്ചു.
ലൈഫ് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണത്തിന് ഈ വര്‍ഷം 1296 കോടി
പഞ്ചായത്ത് വകുപ്പ്
448 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു
218 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഐ.എസ്.ഒ. അംഗീകാരം
സാംസ്‌കാരിക നിലയങ്ങളിലെ ലൈബ്രേറിയന്‍മാര്‍, ശിശുമന്ദിരങ്ങളിലെ ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവരുടെ ഹോണറേറിയം 2050 രൂപയില്‍ നിന്നും 12000 രൂപയും 1400 രൂപയില്‍ നിന്ന് 8000 രൂപയുമാക്കി.
2010 ല്‍ പാര്‍ട്ട്‌ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്തിയ 630 ലൈബ്രേറിയന്‍മാര്‍, നേഴ്‌സറി ടീച്ചര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്ക് ഓണറേറിയം ജോലിചെയ്ത കാലഘട്ടം പെന്‍ഷന് പരിഗണിച്ച് ഉത്തരവു നല്‍കി.
അനധികൃതകെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ ചട്ടം പുറപ്പെടുവിച്ചു.
200 ഗ്രാമപഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ നടപടി.
പുരസ്‌കാരങ്ങള്‍
ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ നാല് ദേശീയ പുരസ്‌കാരങ്ങള്‍ കേരളത്തിന്
അമൃത് പദ്ധതി നടത്തിപ്പിലെ മികവിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം
കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍
2076 കോടി രൂപയുടെ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി ആരംഭിച്ചു.
64 പ്രോജക്ടുകള്‍ നിര്‍വഹണ ഘട്ടത്തില്‍
കൊച്ചി വണ്‍ സ്മാര്‍ട് കാര്‍ഡ് & മൊബൈല്‍ ആപ് പ്രവര്‍ത്തനമാരംഭിച്ചു.
കൊച്ചി മെട്രോ ജലഗതാഗത പദ്ധതിയായ വാട്ടര്‍ മെട്രോ പ്രോജക്ടിന്റെ ഭാഗമായി സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെടുന്ന ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, സിറ്റി സെന്‍ട്രല്‍ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ജലഗതാഗത പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
യന്ത്രേതര ട്രാന്‍സ്‌പോര്‍ട്ട് (ചീി ങീീേൃശലെറ ഠൃമിുെീൃ)േ പദ്ധതികളുടെ ഭാഗമായി മഹാരാജാസ് മെട്രോ സ്റ്റേഷന്‍ മുതല്‍ എറണാകുളം ബോട്ടുജെട്ടിവരെയുള്ള ഹോസ്പിറ്റല്‍ റോഡില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മു്‌ന്നോട്ട്.
തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി
1538 കോടി രൂപയുടെ തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്ക് അംഗീകാരം.
ആകെ 43 പ്രോജക്ടുകളാണ് ഉള്ളത്
274.50 കോടി രൂപയുടെ 10 പ്രോജക്ടുകള്‍ ടെണ്ടര്‍ ചെയ്തു.
മറ്റു പ്രോജക്ടുകളുടെ പ്രാരംഭ ഘട്ടപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
എന്‍ജിനീയറിങ് വിഭാഗം
ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തില്‍ ഓരോ എന്‍ജിനീയറുടെ സേവനം ഉറപ്പുവരുത്താന്‍ 195 പുതിയ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തിക സൃഷ്ടിച്ചു.
നഗരകാര്യം
1494 പുതിയ തസ്തികള്‍ സൃഷ്ടിച്ച് ജീവനക്കാരെ നിയമിച്ചു.
തദ്ദേശ ഏകീകൃത സര്‍വീസ് രൂപീകരണത്തിന് മുന്നോടിയായി മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസിനെ സര്‍ക്കാര്‍ സര്‍വീസായി മാറ്റാന്‍ നടപടി സ്വീകരിച്ചു.
ചരിത്രത്തില്‍ ആദ്യമായി മുനിസിപ്പല്‍ കണ്ടിജന്റ് ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് പൂര്‍ണ ശമ്പളസ്‌കെയില്‍ അനുവദിച്ചു. ഭവന വായ്പാ പദ്ധതി ആരംഭിച്ചു. 100 പേര്‍ക്ക് ഈ ആനുകൂല്യം നല്‍കി. ദിവസവേതനം 620 രൂപയായി വര്‍ധിപ്പിച്ചു.
1500 ച.അടി വരെയുള്ള കെട്ടിടങ്ങള്‍ക്ക് നഗര മേഖലയില്‍ യു.എ. നമ്പര്‍ നല്‍കി താല്ക്കാലിക റസിഡന്‍ഷ്യല്‍ നമ്പര്‍ നല്‍കാന്‍ ഉത്തരവു പുറപ്പെടുവിച്ചു.
റേഷന്‍കാര്‍ഡ്, വൈദ്യുതി കണക്ഷന്‍, കുടിവെള്ള കണക്ഷന്‍, വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍ എന്നിവയ്ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം.
നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുവെന്നഎന്ന കാരണത്താല്‍ കെട്ടിട നമ്പര്‍ ലഭിക്കാത്ത കേസുകള്‍ പരിശോധിച്ച്, ഗുരുതര ലംഘനങ്ങള്‍ ഒഴികെയുള്ള നിര്‍മാണങ്ങള്‍ പിഴ ഈടാക്കി ക്രമവല്‍ക്കരിച്ച് കെട്ടിട നമ്പര്‍ നല്‍കുന്നതിന് ഉത്തരവായി.

ഭവനരഹിതര്‍ക്ക് വീടുകള്‍ നല്‍കുന്ന ലൈഫ് പി.എം.എ.ഐ പദ്ധതിയില്‍കേരളത്തിലെ എല്ലാ നഗരസഭ കളേയും ഉള്‍പ്പെടുത്തി.
74,414 ഭവനങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് അനുമതി ലഭിച്ചു. 91 നഗരസഭകളിലെ ഭൂമിയുള്ള എല്ലാവര്‍ക്കും വീട് നല്‍കുന്നതിനുള്ള പദ്ധതി അംഗീകരിച്ചു. 1946 വീടുകള്‍ പൂര്‍ത്തീകരിച്ചു. 22000 വീടുകള്‍ക്ക് തുടക്കമിട്ടു. 5826 വീടുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഭവന നിര്‍മാണ വായ്പ നല്‍കി. പദ്ധതി നിര്‍വ്വഹണത്തിനായി 200കോടി രൂപ കേന്ദ്രസഹായം നേടിയെടുത്തു.
സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും ആധുനിക രീതിയിലുള്ള പൊതുശ്മശാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ലക്ഷ്യമിടുന്നു. ആദ്യഘട്ടമെന്ന നിലയില്‍ നെടുമങ്ങാട്, പുനലൂര്‍, പയ്യന്നൂര്‍, കൂത്താട്ടുകുളം, ആന്തൂര്‍, മട്ടന്നൂര്‍, ആറ്റിങ്ങല്‍ , ചങ്ങനാശ്ശേരി, തൊടുപുഴ എന്നീ നഗരസഭകള്‍ക്കായി 3,51,36,360 രൂപ അനുവദിച്ചു
ആറ്റിങ്ങല്‍, തിരൂര്‍, ആലുവ, മാവേലിക്കര, വര്‍ക്കല എന്നീ നഗരസഭകള്‍ക്ക് ആധുനിക അറവുശാലകള്‍ സ്ഥാപിക്കുന്നതിനു് 4,18,66,000 രൂപ അനുവദിച്ചു.
നഗരാസൂത്രണം
സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശങ്ങള്‍ക്കുമായി മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു.
അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടണങ്ങളില്‍ ജി.ഐ.എസ്. അധിഷ്ഠിത മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു.
അംഗീകരിച്ചതും പ്രസിദ്ധീകരിച്ചതുമായ മാസ്റ്റര്‍പ്ലാനുകളും വിശദ നഗരാസൂത്രണ പദ്ധതികളും പൊതുജനങ്ങള്‍ക്ക് വീക്ഷിക്കുന്നതിന് ലഭ്യമാക്കുന്നതിലേക്കായി ഇന്റര്‍നെറ്റ് മാപ് സെര്‍വര്‍ വികസിപ്പിച്ചു. മലപ്പുറം മാസ്റ്റര്‍ പ്ലാന്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കി.
കോഴിക്കോട് കോര്‍പ്പറേഷനില്‍ ജനങ്ങള്‍ക്ക് കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഓണ്‍ ലൈനില്‍ ലഭ്യമാക്കി സോഫ്ടുവെയര്‍ നിലവില്‍ വന്നു. മറ്റ് എല്ലാ നഗരങ്ങളിലും നടപടികള്‍ പുരോഗമിക്കുന്നു.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍
ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പെന്‍ഷന്‍ വിതരണം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തി.
വെബ് അധിഷ്ഠിത സാംഖ്യ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു.
വസ്തു നികുതി ഡാറ്റാ എന്‍ട്രി ചെയ്തപ്പോള്‍ വന്നിട്ടുള്ള തെറ്റുകള്‍ തിരുത്തുന്നതിനായി സഞ്ചയ പ്യൂരിഫിക്കേഷന്‍ മൊഡ്യൂള്‍ വികസിപ്പിച്ചിട്ടുണ്ട്.
വസ്തു നികുതി ഇ-പേയ്‌മെന്റ് 941 ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കി.
ശുചിത്വമിഷന്‍
മികച്ച പരിസ്ഥിതി സംരക്ഷണത്തിനും മികച്ച ശുചിത്വപ്രവര്‍ത്തനത്തിനും ഇന്ത്യാ ടുഡേ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ് അവാര്‍ഡ്.
204297 ഗാര്‍ഹിക ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു. എല്ലാ വീടുകളിലും ശൗചാലയ സൗകര്യം ലഭ്യമാക്കി.
3549 പൊതുശൗചാലയങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയ്ക്ക് അംഗീകാരം 674 ശൗചാലയങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചു
ചിറ്റൂര്‍- തത്തമംഗലം മട്ടന്നൂര്‍ എന്നീ നഗരസഭകള്‍ സീറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ട് ആയി. മറ്റ് 15 നഗരസഭകളില്‍ ഈ മാതൃകയില്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
എല്ലാ ജില്ലയിലെ പ്രധാന ആശുപത്രികളില്‍ സ്വീവേജ് പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി അംഗീകരിച്ചു.

ശ്രീ. എ. സി. മൊയ്‌ദീൻ

തദ്ദേശസ്വയംഭരണം

ഒറ്റനോട്ടത്തില്‍

സ്ത്രീകള്‍ക്ക് സ്വതന്ത്രമായ സഞ്ചാരസൗകര്യം ഉറപ്പാക്കി ആത്മവിശ്വാസത്തോടുകൂടി സഞ്ചരിക്കുവാനും സുരക്ഷിതമായ താമസിക്കാനും ഷീ ലോഡ്ജ് ശൃംഖല.

തദ്ദേശഭരണതല കായികവികസനത്തിന് ഊന്നല്‍.
ഉല്പാദനമേഖലയില്‍ 20 ശതമാനം തുക നിര്‍ബന്ധമാക്കി.
പാലിയേറ്റീവ് കെയറിന് പ്രത്യേക പദ്ധതി.
പൊതുജനങ്ങള്‍ക്ക് പരാതികളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് ഓണ്‍ലൈന്‍ ആയി പരാതി പരിഹാരസംവിധാനം ഫോര്‍ ദ പീപ്പിള്‍ ആരംഭിച്ചു.
ഗ്രാമസഭ വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
എല്‍.എസ്.ജി.ഡി എഞ്ചിനീയറിങ് വിഭാത്തിന് കീഴില്‍ നിരത്തുകളുടെ നിര്‍മാണം നാടിന്റെ മുഖഛായ മാറ്റി മുന്നേറുന്നു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ റിക്കോര്‍ഡ് നേട്ടം കൈവരിച്ചു. സൃഷ്ടിച്ചത്19.17 കോടി തൊഴില്‍ദിനങ്ങള്‍.

 

പ്രളയം കണക്കെടുപ്പിന് റീബില്‍ഡ് കേരള ആപ്പ്
മഹാപ്രളയത്തിന്റെ നാശനഷ്ട കണക്കുകള്‍ ശേഖരിക്കാനായി രൂപപ്പെടുത്തിയിരിക്കുന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചു. വെബ്‌സൈറ്റ് (https://volunteers) വഴി രജിസ്റ്റര്‍ ചെയ്തുവരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ അതാത് തദ്ദേശസ്വയംഭരണസ്ഥാപന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം വാര്‍ഡുകളില്‍ നേരിട്ട് സന്ദര്‍ശിച്ച് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ (Rebuild Kerala ) വിവരങ്ങള്‍ ശേഖരിക്കുകയും ഓവര്‍സീയര്‍/ എഞ്ചിനീയര്‍മാരുടെ പരിശോധനയ്ക്കുശേഷം (https://rebuild.lsgkerala) അതാത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ മുഖേന കളക്ടര്‍മാര്‍ക്ക് കൈമാറുകയും ചെയ്യുന്നു.
ബാങ്കുകള്‍ മുഖേനയും ഗുണഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഓരോ ജില്ലയിലെയും ജില്ലാ സഹകരണ ബാങ്കിലൂടെയും, ജില്ലാ ബാങ്കിനു കീഴിലുള്ള PACCS കള്‍ വഴിയും 40 ലക്ഷത്തില്‍പ്പരം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ വിതരണം സാമൂഹ്യക്ഷേമ പെന്‍ഷന്‍ സോഫ്റ്റ് വെയറിലൂടെ ഓണ്‍ലൈനായി നിര്‍വഹിച്ചുവരുന്നു.
വ്യാപാരസ്ഥാപനങ്ങള്‍ക്കു ലൈസന്‍സ് നല്‍കുന്നതിനുള്ള സഞ്ചയ ഡി & ഒ മൊഡ്യൂള്‍ വികസിപ്പിച്ചു.

 

കുടുംബശ്രീ  കൂടുതല്‍ ഉയരങ്ങളില്‍

2016 ല്‍ ആകെ ഉണ്ടായിരുന്ന 2,58,035 അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് അയല്‍ക്കൂട്ട ങ്ങളുടെ എണ്ണം 2,89,306 ആയി വര്‍ദ്ധിച്ചു. 3,54,727 പുതിയ അംഗങ്ങള്‍ കൂടി കുടുംബശ്രീയില്‍.

കുടുംബശ്രീയില്‍ 306 ട്രാന്‍സ്‌ജെണ്ടര്‍ അംഗങ്ങള്‍ക്ക് അംഗത്വം
ഭിന്നശേഷി അംഗങ്ങള്‍, വയോജന അംഗങ്ങള്‍, ട്രാന്‍സ്‌ജെന്റര്‍ അംഗങ്ങ ളുള്‍പ്പെടുന്ന 1720 അയല്‍ക്കൂട്ടങ്ങള്‍ക്ക് 90.30 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ട് നല്‍കി.
തീരദേശമേഖലയില്‍ കുടുംബശ്രീ 81 തീരദേശ കമ്മ്യൂണിറ്റി വോളണ്ടിയര്‍മാരെ നിയമിച്ചു.
അഗതിരഹിത കേരളം പദ്ധതിയില്‍ ആദ്യഘട്ടം മുതലുള്ള ഗുണഭോക്താക്കളില്‍ തുടര്‍സേവനം ആവശ്യമായവരെയും പുതിയ ഗുണഭോക്താക്കളെയും ചേര്‍ത്ത് സമഗ്ര അഗതിരഹിത കേരളം പദ്ധതിയ്ക്ക് 2017 ഒക്ടോബറില്‍ ആരംഭിച്ചു.
528 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഗുണഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പദ്ധതി രേഖ തയ്യാറാക്കി.
ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസവും പുനരധിവാസവും സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ 2017 ല്‍ സര്‍ക്കാര്‍ 200 ബഡ്‌സ് സ്ഥാപനങ്ങള്‍ കൂടി പ്രഖ്യാപിക്കുകയും അവ തുടങ്ങുന്നതിനായി 25 കോടി രൂപ 2018 സെപ്തംബറില്‍ കുടുംബശ്രീയ്ക്ക് നല്‍കുകയും ചെയ്തു. പുതിയതായി 41 ബഡ്‌സ് സ്‌കൂളുകളും 20 ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററുകളും (ബി.ആര്‍.സി) ആരംഭിച്ചു.
2017 മുതല്‍ ജില്ലാതല ത്തിലും, സംസ്ഥാനതലത്തിലും ബഡ്‌സ് കലോത്സവങ്ങള്‍ നടത്തി വരുന്നു.
സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് പതിനാലു ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ചു. സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കില്‍ 15991 കേസുകള്‍ നവംബര്‍ 31 റിപ്പോര്‍ട്ട് ചെയ്തു. 3061 പേര്‍ക്ക് താല്കാലിക അഭയവും നല്‍കി.
14949 വാര്‍ഡുകളില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു.
4475 സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിച്ചു.
ജീവിതശൈലി രോഗനിര്‍ണ്ണയത്തിനായി കുടുംബശ്രീ സാന്ത്വനം വോളണ്ടിയേഴ്‌സിനെ നിയമിച്ചു.
റബ്ബര്‍ പ്ലാന്റേഷന്‍ മേഖലയില്‍ 17 തൊഴില്‍കര്‍മ്മസേനകള്‍ ആരംഭിച്ചു.
260 കണ്‍സ്ട്രക്ഷന്‍ യൂണിറ്റുകള്‍ രൂപീകരിച്ചു. കൂടാതെ 56 നിര്‍മ്മാണ സാമഗ്രി ഉല്പാദന യൂണിറ്റുകളും രൂപീകരിച്ചു. അതിലൂടെ 169 അംഗങ്ങള്‍ക്ക് നിര്‍മ്മാണ മേഖലയില്‍ സ്ഥായിയായ വരുമാനം ലഭ്യമാക്കുന്നുണ്ട്.
22260 തെരുവോര കച്ചവടക്കാരെ കണ്ടെത്തി. 10189 പേര്‍ക്ക് ഇതിനകം ഐ.ഡി കാര്‍ഡ് നല്‍കി.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി ലഭിക്കുന്ന റീ സര്‍ജന്റ് കേരള ലോണ്‍ സ്‌കീം പദ്ധതി നടപ്പിലാക്കി.
431 നാനോ മാര്‍ക്കറ്റുകളിലായി ഒരു കോടി രൂപയുടെ വിറ്റുവരവ്
കുടുംബശ്രീ ബസാര്‍ – മിനി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് 11 ജില്ലകളില്‍ കണ്ടെത്തി. മൂന്ന് ജില്ലകളില്‍ പണി പുരോഗമിക്കുന്നു.
2018-19 മുതല്‍ കുടുംബശ്രീ വനിതാസംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാക്കുന്നതിന് ംംം.സൗറൗായമവെൃലലയമ്വമൃ.രീാ എന്ന പേരില്‍ ഒരു ഇ- കോമേഴ്‌സ് പോര്‍ട്ടല്‍ പ്രവര്‍ത്തിച്ചുവരുന്നു.
കുടുംബശ്രീ ഉല്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണിയില്‍ എത്തിക്കുന്നതിനായി 450സി ഡി എസുകളില്‍ നാട്ടുചന്തകള്‍ സ്ഥാപിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ കുടുംബശ്രീ യൂണിറ്റുകള്‍ നേരിട്ട് തെരുവുനായ വന്ധ്യംകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. 26737 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചു
കേരള ചിക്കന്‍ പദ്ധതിയില്‍ 549 ബ്രോയിലര്‍ ഫാം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
മൃഗസംരക്ഷണ മേഖലയിലെ നൂതന സാധ്യതയായ പെറ്റ് അനിമല്‍ കെയര്‍ (ഓമനമൃഗപരിപാലനം) മായി ബന്ധപ്പെട്ട വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ 50000 രൂപ സാമ്പത്തിക സഹായം നല്‍കി വരുന്നു.24 എംഇ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ക്ഷീരസാഗരം പദ്ധതി, ആടുഗ്രാമംസ പോത്തുകുട്ടി പരിപാലനം,അടുക്കളത്തോട്ട മുട്ടക്കോഴി പരിപാലനം തുടങ്ങിയവ വിജയകരമായി മുന്നോട്ട്.
കുടുംബശ്രീ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ മഹിളാമാള്‍ കോഴിക്കോട് ആരംഭിച്ചു. 54 സെന്റില്‍ 36000 ച. അടി വിസ്തീര്‍ണത്തില്‍ സ്ത്രീസൗഹൃദമായിട്ടാണ് മാള്‍ ഒരുക്കിയത്. 250 ഓളം ആളുകള്‍ക്ക് നേരിട്ടും 500 ഓളം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ കൊടുക്കുന്ന ഒരു സ്ഥാപനമായി ഇത് മാറി.

Skip to content