Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ശ്രീ. എം. എം. മണി

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ. എം. എം. മണി

സമ്പൂര്‍ണവൈദ്യൂതീകരണം നടപ്പാക്കിയ ആദ്യസംസ്ഥാനമെന്ന സ്വപ്നനേട്ടത്തിലൂടെ കേരളം ഇന്ത്യയുടെ അഭിമാനമായി. 2016 ജൂലൈയില്‍ തുടങ്ങിയ ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ ഒടുവില്‍ 2017 മേയിലാണ് ശ്രമകരമായ ആ ദൗത്യം കെ.എസ്.ഇ.ബി പൂര്‍ത്തിയാക്കിയത്.
ലോഡ് ഷെഡിങോ പവര്‍കട്ടോ ഇല്ലാതെ ഗുണമേന്‍മയുള്ള വൈദ്യുതി ഉറപ്പാക്കിയ കേരളം ആഭ്യന്തരശേഷിയില്‍ 130 മെഗാവാട്ടിന്റെ വര്‍ധന കൈവരിച്ചു. പ്രസരണ വിതരണനഷ്ടം 13 ശതമാനം എന്ന സര്‍വകാല റെക്കോഡിലേക്ക് കുറച്ചതടക്കമുള്ള നേട്ടങ്ങളുടെ ഈ കാലഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷവും -2017 ലും 2018 ലും- ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ് കേരളത്തെ തേടിയെത്തിയതില്‍ തെല്ലും അത്ഭുമില്ല. ആഗോള നിലവാരത്തില്‍ ഗുണമേന്‍മയേറിയ വൈദ്യുതി കുറഞ്ഞ ചെലവില്‍ തടസ്സരഹിതമായും സുരക്ഷിതമായും ലഭ്യമാക്കുക എന്ന പുതിയ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് ഊര്‍ജവകുപ്പ്.

 

പ്രളയം മറികടന്ന മിഷന്‍ റീകണക്ട്
മഹാപ്രളയത്തിന്റെ ഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ റിസെര്‍വോയറുകളുടെയും നിയന്തന്ത്രണവും ജലനിര്‍ഗമന പ്രവര്‍ത്തനങ്ങളും കൃത്യതയോടെ നിര്‍വഹിച്ചു.
വൈദ്യുതി തടസ്സം നേരിട്ട മുഴുവന്‍ ഉപഭോക്താക്കള്‍ക്കും 10 ദിവസത്തിനുള്ളില്‍ മിഷന്‍ റീകണക്ട് എന്ന പ്രത്യേക ദൗത്യ പദ്ധതിയിലൂടെ വൈദ്യുതി പുന:സ്ഥാപിച്ചു.
ഓഖിയെ തുടര്‍ന്ന് ചില ജില്ലകളില്‍ വൈദ്യുതി വിതരണം താറുമാറായപ്പോഴും ദിവസങ്ങള്‍ക്കുള്ളില്‍ അത് പരിഹരിച്ചു.
സമ്പൂര്‍ണ്ണ വൈദ്യുതീകരണം
മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ നേതൃത്വത്തില്‍ 2016 ജൂലൈയില്‍ പ്രവര്‍ത്തനം തുടങ്ങി. 152500 ഏറെ വീടുകളില്‍ വൈദ്യുതി എത്തിച്ചു. 2000 ലധികം സോളാര്‍ കണക്ഷനും മൈക്രോജലപദ്ധതിയിലൂടെ 130 കണക്ഷനുകളും നല്‍കി.
കാനനപഞ്ചായത്തായ ഇടമലക്കുടിയിലടക്കം വൈദ്യുതി എത്തിച്ചുകൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 174 കോടി രൂപ ചെലവഴിച്ചു.

അഭിമാനനേട്ടം
4 10 ലക്ഷത്തോളം പുതിയ വൈദ്യുതി കണക്ഷനുകള്‍ നല്‍കി.
4 പ്രസരണ വിതരണ നഷ്ടം കുറച്ച് പ്രതിവര്‍ഷം 110 കോടി രൂപയ്ക്കുള്ള 276
ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിച്ചു.
4 രണ്ട് 220 കെ.വി സബ്‌സ്റ്റേഷന്‍, പത്ത് 110 കെ.വി. സബ്‌സ്റ്റേഷന്‍ എന്നിവ
ഉള്‍പ്പെടെ 25 സബ്‌സ്റ്റേഷനുകള്‍
4 4500 കിലോമീറ്റര്‍ എച്ച്.റ്റി ലൈന്‍, 11000 കിലോമീറ്റര്‍ എല്‍.റ്റി. ലൈന്‍ 6000
ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവ സ്ഥാപിച്ചു.

ജലവൈദ്യുത പദ്ധതികള്‍

നം പദ്ധതിയുടെ പേര് സ്ഥാപിത തുക കമ്മീഷന്‍
ശേഷി (കോടി) ചെയ്ത
(മെഗാവാട്ട്) തീയതി

1 വെള്ളത്തൂവല്‍ ചെറുകിട ജലവൈദ്യുത പദ്ധതി 3.6 35.32 08/09/16
2 പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതി 6 67.9 23/10/17
3 കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി 3 28.26 16/07/18
4 പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതി 8 01/01/17
5 കാരിക്കയം രണ്ടാം ഘട്ടം ചെറുകിട ജലവൈദ്യുത പദ്ധതി 4.5 01/05/17
6 ആകെ 51 സണ ശേഷി വരുന്ന 30 പീക്കോ (തീരെ ചെറിയ)
ജല വൈദ്യുത നിലയങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ
സ്ഥലങ്ങളില്‍ സ്ഥാപിച്ചു. 51 ഗണ
കാറ്റാടി നിലയങ്ങള്‍
സ്വകാര്യ സംരംഭകര്‍ക്ക് അനുവദിച്ച 1.0 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള രാമക്കല്‍മേട് പദ്ധതി 2018-ല്‍ കമ്മീഷന്‍ ചെയ്തു.
സ്വകാര്യ സംരംഭകര്‍ക്ക് അനുവദിച്ച 16.0 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക് പദ്ധതി 2017-ല്‍ കമ്മീഷന്‍ ചെയ്തു.

ബില്ലടയ്ക്കാന്‍ ആപ്പ്, പരാതികള്‍ക്ക് ഊര്‍ജദൂത്
പരാതികള്‍, വൈദ്യുതി തടസ്സം, പുനസ്ഥാപനം, വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ എസ്.എം.എസ് മുഖേനയും ഇ-മെയില്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും സ്വീകരിക്കുകയും അറിയിക്കുകയും ചെയ്യുന്നതിനുള്ള ഊര്‍ജ ദൂത്, ഊര്‍ജ സൗഹൃദ പദ്ധതികള്‍ നടപ്പാക്കി. വൈദ്യുതി ബില്‍ അടയ്ക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംങ് പദ്ധതി, ഓണ്‍ലൈന്‍ എന്നിവ നടപ്പാക്കി.
അരമാസത്തിനുള്ളില്‍ അരലക്ഷം കിലോമീറ്റര്‍ ഭൂപടം
വിതരണ ശൃംഖലയുടെ 50,000 കിലോമീറ്ററില്‍പരം ഹൈടെന്‍ഷന്‍ ലൈനിന്റെ ജി.ഐ.എസ് അധിഷ്ഠിത ഭൂപടം പൂര്‍ത്തിയായത് കേവലം 15 ദിവസത്തിനുള്ളില്‍.
ആറായിരത്തിലധികം ഉദ്യോഗസ്ഥര്‍ സ്വന്തം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് മാപ്പിങ് നടത്തുക എന്ന പ്രയോഗപരീക്ഷണത്തിലൂടെയാണ് ഈ അത്ഭുതം യാഥാര്‍ഥ്യമാക്കിയത്. വര്‍ഷങ്ങള്‍ എടുക്കുന്നതും കോടിക്കണക്കിന് രൂപ ചെലവ് വരുന്നതുമായ സാമ്പ്രദായിക മാര്‍ഗങ്ങള്‍ ഒഴിവാക്കി കെ.എസ്.ഇ.ബിക്ക് യാതൊരു മുതല്‍മുടക്കുമില്ലാതെയാണ് ഇത് പൂര്‍ത്തിയാക്കിയത്.
പിലിക്കോടിന്റെ വിജയഗാഥ
കാസര്‍കോട് ജില്ലയിലെ പിലിക്കോട് ഗ്രാമപഞ്ചായത്ത് ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ്‌രഹിത പഞ്ചായത്തായി. ഇതിനായി വ്യാപക ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഊര്‍ജ ഉപയോഗ സര്‍വേ നടത്തി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും പഞ്ചായത്തിനും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്‍.ഇ.ഡി ബള്‍ബുകളും ട്യൂബുകളും ഫൈസ്റ്റാര്‍ നിലവാരമുള്ള സീലിംങ് ഫാനുകളും നല്‍കി,
അക്ഷയ ഊര്‍ജ കേന്ദ്രങ്ങള്‍
എല്ലാ നിയോജകമണ്ഡലങ്ങളിലും അക്ഷയ ഊര്‍ജ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
പൊതുജനങ്ങള്‍ക്ക് അക്ഷയ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും അറ്റകുറ്റ പണികള്‍ ചെയ്യുന്നതിനും പരിപാലനത്തിനും ഈ കേന്ദ്രങ്ങളില്‍ പരിശീലനം ലഭിച്ചവരെ നിയോഗിച്ചു.
ഊര്‍ജ കേരള മിഷന്‍
വൈദ്യുത മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കത്തക്ക നിലയില്‍ അഞ്ച് പ്രധാന പദ്ധതികള്‍ ഊര്‍ജ കേരള മിഷന്‍ എന്ന പേരില്‍ നടപ്പാക്കുന്നു.

ദ്യുതി 2021
വിതരണ ശൃംഖല നവീകരിക്കുന്നതിനും വൈദ്യുതി തടസ്സങ്ങള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള 4000 കോടി രൂപയുടെ ബൃഹത് പദ്ധതി.
ട്രാന്‍സ്ഗ്രിഡ് 2.0
പ്രസരണ മേഖലയില്‍ നടപ്പാക്കുന്ന 10000കോടിയുടെ ഈ പദ്ധതി കിഫ്ബിയുടെ സഹായത്തോടെയാണ് പ്രാവര്‍ത്തികമാക്കുന്നത്. പ്രസരണ ശൃംഖല മെച്ചപ്പെടുത്തി പ്രസരണ ശേഷി വര്‍ധിപ്പിക്കാനും പ്രസരണ നഷ്ടം ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിടുന്ന ഈ പദ്ധതി അധികമായി ഭൂമി ഏറ്റെടുക്കാതെയാണ് നടപ്പാക്കുന്നത്.
സംസ്ഥാനത്തിന്റെ സോളാര്‍ ഉത്പാദനശേഷി 2021ഓടെ 1000 മെഗാവാട്ടായി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 500മെഗാവാട്ട് പുരപ്പുറ നിലയങ്ങളില്‍ നിന്നാണ് ഉദ്ദേശിക്കുന്നത്.
ഫിലമെന്റ്‌രഹിതകേരളം
കേരളമൊട്ടാകെ ബള്‍ബുകള്‍ മാറ്റി കാര്യക്ഷമതയും ഗുണമേന്മയുമുള്ള എല്‍.ഇ.ഡി. ബള്‍ബുകളും ട്യൂബുകളും സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി. ഈ പദ്ധതി നടപ്പിലാക്കുന്നത് വഴി പ്രതിദിനം 2.5 ദശലക്ഷം ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡും 600 കിലോഗ്രാം മെര്‍ക്കുറിയും അന്തരീക്ഷത്തിലേക്ക് പുറം തള്ളുന്നത് ഒഴിവാക്കാനാകും, പീക്ക് ലോഡ് കുറയ്ക്കാനും പദ്ധതി സഹായിക്കും.
ഇ-സേഫ്
വൈദ്യുതി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള വിപുലമായ കാമ്പയിന്‍. വൈദ്യുതി അപകടരഹിത കേരളം എന്നതാണ് പ്രധാന ലക്ഷ്യം. ബി.പി.എല്‍./ എസ്.സി.എസ്.ടി. വിഭാഗങ്ങളുടെ വീടുകള്‍ക്ക് സുരക്ഷിതമായ പുനര്‍വൈദ്യുതീകരണത്തിനുള്ള സംവിധാനം ഒരുക്കും.

ഇടമണ്‍ -കൊച്ചി 400 കെ.വി ലൈന്‍ നിര്‍മാണം
കൂടംകുളം ആണവ നിലയത്തില്‍ നിന്നും സംസ്ഥാനത്തിനു ലഭിക്കേണ്ട വൈദ്യുതി സുഗമമായി എത്തിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന തിരുനെല്‍വേലി – ഇടമണ്‍ – കൊച്ചി – മാടക്കത്തറ 400 കെ.വി ലൈനിന്റെ ഇടമണ്‍ മുതല്‍ കൊച്ചി വരെയുള്ള പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പതിറ്റാണ്ടുകളായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ ഇടപെടലുകളുടെ ഫലമായി തര്‍ക്കപരിഹാരത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയും മുടങ്ങിക്കിടന്ന നിര്‍മാണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനരാരംഭിക്കുകയും ചെയ്തു. ഇതിനായി സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ചേര്‍ന്ന് 256 കോടി രൂപയുടെ അധിക നഷ്ടപരിഹാരം നല്‍കും. ത്വരിതഗതിയില്‍ പുരോഗമിക്കുന്ന പ്രസ്തുത ലൈനിന്റെ നിര്‍മാണം 2019 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
റായിഗര്‍ – പുഗലൂര്‍ പ്രസരണ ലൈന്‍
തെക്കേ ഇന്ത്യ നേരിടുന്ന പീക്ക് സമയത്തെ വൈദ്യുതിയുടെ ലഭ്യതക്കുറവ് കണക്കിലെടുത്ത് ഹൈവോള്‍ട്ടേജ് ഡയറക്ട് കറണ്ട് സാങ്കേതികവിദ്യ (എച്ച്.വി.ഡി.സി) അടിസ്ഥാനമാക്കി സ്ഥാപിക്കുന്ന റായിഗര്‍ – പുഗലൂര്‍ പ്രസരണ ലൈനിന്റെ തുടര്‍ച്ചയായി 2000 മെഗാവാട്ട് ശേഷിയുള്ള പുഗലൂര്‍ – തൃശൂര്‍ പ്രസരണ ലൈനിന്റെ പണി കേരളത്തില്‍ പുരോഗമിക്കുന്നു.

സൗരോര്‍ജ പദ്ധതികള്‍
അകെ 18 ങണ ശേഷി വരുന്ന 29 പദ്ധതികള്‍ അടുത്ത രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കത്തക്ക വിധം പുരോഗമിക്കുന്നു.
50 മെഗാവാട്ട് ശേഷിയുള്ള കല്ലട ഫ്‌ളോട്ടിങ് സോളാര്‍പ്‌ളാന്റ് പദ്ധതി-10 മെഗാവാട്ട് ആദ്യഘട്ടത്തിലും ശേഷമുള്ള 40 മെഗാവാട്ട് വിവിധഘട്ടങ്ങളിലായി നടപ്പിലാക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുന്നു.
എന്‍.ടി.പി.സിയുടെ കായംകുളം താപവൈദ്യുത നിലയത്തിനോട് ചേര്‍ന്ന് കരയിലും ജലോപരിതലത്തിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 170 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ നിലയം നിര്‍മിക്കുവാന്‍ ചഠജഇ യുമായി ധാരണാപത്രം ഒപ്പിട്ടു.

ശ്രീ. എം. എം. മണി

Minister for Electricity

ഒറ്റനോട്ടത്തില്‍
പട്ടിക വിഭാഗത്തില്‍പ്പെടുന്ന ഉപഭോക്താക്കളുടെ വീടുകളില്‍ അപകടാവസ്ഥയിലുള്ള വയറുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ 400 വീടുകളില്‍ വയറിങ് നടത്തി.
ദീര്‍ഘകാല കരാര്‍ വഴി ഉആഎഛ രീതിയില്‍ വൈദ്യുതി ലഭ്യമാക്കി സ്ഥിരത ഉറപ്പുവരുത്തി.
എല്ലാ നിയോജകമണ്ഡലങ്ങളിലും അക്ഷയ ഊര്‍ജ സേവന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
അക്ഷയ ഊര്‍ജ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഇലക്ട്രോണിക് മാര്‍ക്കറ്റ് പ്ലെയ്‌സ് പ്രവര്‍ത്തന സജ്ജമാക്കി.

ലക്ഷ്യങ്ങള്‍
കെ.എസ്.ഇ.ബി. ലിമിറ്റഡ് ഇതുവരെ ഏറ്റെടുത്തിട്ടുള്ള പദ്ധതികളില്‍ ഏറ്റവും ബൃഹത് പദ്ധതിയായ ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുക.
പുനരുപയോഗ ഊര്‍ജസ്രോതസ്സുകളില്‍ നിന്നും പരമാവധി ഉത്പാദനവും പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍, സോളാര്‍ പാര്‍ക്ക്, ഫ്‌ലോട്ടിംങ്ങ് സോളാര്‍, കനാല്‍ പരപ്പ് സോളാര്‍, ഹൈവേ പാര്‍ശ്വ സോളാര്‍നിലയങ്ങള്‍, കരാര്‍ അടിസ്ഥാനത്തിലൂടെ എന്നിങ്ങനെ സൗരോര്‍ജ ലയങ്ങളില്‍ നിന്നും 1000 ങണ വൈദ്യുതി ഉത്പാദനവും കൂട്ടിച്ചേര്‍ക്കുക.
ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ 300മെഗാവാട്ടെങ്കിലും വര്‍ധിപ്പിക്കുക.
നടപടിക്രമങ്ങള്‍ ലഘുകരിച്ചും വിവര സാങ്കേതിക വിദ്യ അധിഷ്ഠിതമായ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുക.
സാങ്കേതികമായും സാമ്പത്തികമായും കെട്ടുറപ്പുള്ള സ്ഥാപനമായി കെ.എസ്.ഇ.ബി.എല്‍-നെ മാറ്റി പൊതുമേഖലയില്‍ നിലനിര്‍ത്തുക.
നവ കേരളത്തിന്ന് അനുഗുണമായ ഊര്‍ജ്ജനയം രൂപപ്പെടുത്തുക.
വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ എല്ലാമേഖലയിലും ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വൈദ്യുത വാഹനങ്ങള്‍ (ഇ-മൊബിലിറ്റി) വ്യാപകമാക്കുന്നതിനും ഉള്‍പ്പടെ മറ്റു രംഗങ്ങങ്ങളിലും പങ്കു വഹിക്കുക

Skip to content