Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.
 

ശ്രീ. ഇ. ചന്ദ്രശേഖരൻ

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ. ഇ. ചന്ദ്രശേഖരൻ

ആര്‍ത്തലച്ചെത്തിയ പ്രളയത്തിനും വീശിയടിച്ച ഓഖിക്കും മുന്നില്‍ കേരളം ചങ്കൂറ്റത്തോടെ നിന്നതിനു പിന്നില്‍ റവന്യൂ വകുപ്പിന്റെ കരുത്ത് ചെറുതല്ല. രക്ഷാപ്രവര്‍ത്തനത്തിലും ഇപ്പോഴും തുടരുന്ന പുനരധിവാസത്തിലും എണ്ണയിട്ട യന്ത്രം കണക്കെ രാപകല്‍ പണിയെടുത്ത റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നിസ്വാര്‍ഥ സേവനം കേരളം മറക്കില്ല. ദുരന്തഘട്ടത്തില്‍ മറ്റെല്ലാ വകുപ്പുകളെയും കോര്‍ത്തിണക്കി നോഡല്‍ വകുപ്പായി പ്രവര്‍ത്തിച്ച റവന്യൂവിന് കഴിഞ്ഞ 1000 ദിനങ്ങളില്‍ നടന്ന സ്തുത്യര്‍ഹമായ മറ്റ് ഒട്ടേറെ വിജയഗാഥകളും പറയാനുണ്ട്‌

ആയിരം ദിനം, ലക്ഷം പട്ടയം
പട്ടയ വിതരണത്തില്‍ സര്‍വകാല റെക്കോഡാണ് സര്‍ക്കാര്‍ കുറിച്ചത്. 1000 ദിവസംകൊണ്ട് ഒരു ലക്ഷത്തിലധികം പേര്‍ക്ക് താമസിക്കുന്ന ഭൂമിയില്‍ പട്ടയം ലഭ്യമാക്കി. ഇതുവരെ വിതരണം ചെയ്തത് 1,02,762 പട്ടയങ്ങള്‍. കൂടുതല്‍ പട്ടയവിതരണത്തിന്റെ നടപടി അവസാന ഘട്ടത്തില്‍. കേന്ദ്ര ഗവണ്‍മെന്റിന്റെയും സുപ്രീം കോടതിയുടെയും അനുമതി ലഭിച്ച വനഭൂമിയില്‍ അവശേഷിക്കുന്നവര്‍ക്ക് ഉടന്‍ പട്ടയം നല്‍കും.
കൈവശരേഖയല്ല; പട്ടികവര്‍ഗക്കാര്‍ക്കും വനഭൂമിയില്‍ പട്ടയം
പട്ടയ വിതരണം തീര്‍പ്പാക്കിയത് 81,756 കേസ്സുകള്‍
തൃശ്ശൂര്‍ ജില്ലയില്‍ രണ്ട് വര്‍ഷം കൊണ്ട് 17,743 പട്ടയം വിതരണം ചെയ്തു.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ നല്‍കിയത് 63,660 പട്ടയം. ഈ വര്‍ഷം 50,000 പട്ടയം നല്‍കും.
ലാന്‍ഡ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 89,318 ഫയല്‍. 50,948 പട്ടയങ്ങള്‍/ക്രയസര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയതു.
പുതുതായി 29 സ്‌പെഷ്യല്‍ ട്രിബ്യൂണലുകള്‍. (തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ആറു വീതവും കോഴിക്കോട് അഞ്ചും)
കാണം പട്ടയങ്ങളില്‍ കുടിയാന്മാര്‍ക്ക് ജന്മ, ഉടമസ്ഥാവകാശം നല്‍കി. ക്രയസര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കി.
പട്ടയം: വരുമാന പരിധി ഒഴിവാക്കി
1964-ലെ ഭൂമി പതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കൈവശത്തിലുളള ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുണ്ടായിരുന്ന വരുമാനപരിധി ഒഴിവാക്കി. കൈവശത്തിലില്ലാത്ത ഭൂമി പതിച്ചു കിട്ടുന്നതില്‍ കൈമാറ്റത്തിനുളള കാലപരിധി 25 വര്‍ഷത്തില്‍ നിന്നും 12 വര്‍ഷമാക്കി കുറച്ചു. കൈവശഭൂമിയും കൈവശമില്ലാത്ത ഭൂമിയും പതിച്ചു നല്‍കുന്നതിന് പ്രത്യേക ഫോറങ്ങളാക്കി.
പതിച്ചുകിട്ടിയ ഭൂമി ബാങ്കുകളില്‍ പണയംവയ്ക്കാനും അനുമതി.
പട്ടയഭൂമിയിലെ ചന്ദനം ഒഴികയുള്ള എല്ലാ മരങ്ങളിലും അവകാശം കൃഷിക്കാര്‍ക്ക്.
ചിമ്മിനി ഡാം നിര്‍മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട പട്ടികവര്‍ഗ വിഭാഗ കുടുംബങ്ങളുടെ പുനരധിവാസത്തിന് 7.5 ഏക്കര്‍ ഭൂമി അധികമായി വാങ്ങാന്‍ അനുമതി നല്‍കി.
തൃശൂര്‍ കയ്പമംമഗലം ഏരിയോട് അഴീക്കോടില്‍ 23 മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിക്കാന്‍ പ്രത്യേക ഉത്തരവ്.
നോട്ടിഫിക്കേഷനില്‍നിന്നും ഒഴിവായി ചിന്നക്കനാല്‍
1964-ലെ ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിച്ച ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ ഉള്‍പ്പെടെയുളള ചില പ്രദേശങ്ങള്‍ കൂടി വനം വകുപ്പിന്റെ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട കാരണം കൃഷിക്കാര്‍ക്ക് വച്ചുപിടിപ്പിക്കുന്ന മരങ്ങള്‍ മുറിക്കുന്നതിനു തടസ്സം നേരിട്ടു. ഇത് ഒഴിവാക്കാന്‍ വനം വകുപ്പിനോട് അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉത്തരവ് വനംവകുപ്പ് പുറപ്പെടുവിച്ചു.
ഇടുക്കി പദ്ധതി പ്രദേശത്ത് മൂന്ന് ചങ്ങല വിട്ടുളള പ്രദേശത്ത് പട്ടയം വിതരണം. അംഗീകരിക്കപ്പെട്ടത് അര നൂറ്റാണ്ട് പഴക്കമുള്ള ആവശ്യം.
അട്ടപ്പാടി മേഖലയിലെ ആദിവാസികളുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കാന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) ഓഫീസ് ആരംഭിക്കുന്നു.
മൂന്നാറിന് പ്രത്യേക പരിഗണന
മൂന്നാറിന് പ്രത്യേക പരിഗണന നല്‍കി പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ക്രിയാത്മക ഇടപെടല്‍ നടത്തി. അനധികൃത നിര്‍മാണങ്ങള്‍ക്ക് കടിഞ്ഞാണിട്ടു.നീലക്കുറിഞ്ഞി മലകളുടെ സംരക്ഷണത്തിന് നടപടി.
കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി.
ഹൈക്കോടതിയിലെ മിച്ചഭൂമി കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ നിയമാനുസൃത നടപടി.
പരിധിയില്‍ കവിഞ്ഞ് ഭൂമി കൈവശംവച്ച 94 പേര്‍ക്കെതിരെ സീലിംങ് കേസുകള്‍ ആരംഭിച്ചു.
155.14 ഹെക്ടര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്തു. 36.50 ഹെക്ടര്‍ ഭൂമി 656 പേര്‍ക്ക് വിതരണം ചെയ്തു.
കാലാവധി കഴിഞ്ഞതും വ്യവസ്ഥകള്‍ ലംഘിച്ചതുമായ പാട്ടഭൂമി തിരിച്ചെടുക്കാന്‍ നടപടി.
ആരാധനാലയങ്ങള്‍, വയാനശാലകള്‍, ക്ലബ്ബുകള്‍, ശ്മശാനം തുടങ്ങിയവയ്ക്ക് അത്യവശ്യമുള്ള ഭൂമി മാത്രം വിപണി വിലയ്ക്ക് നല്‍കാന്‍ ആലോചന.

ഭൂമി ഏറ്റെടുക്കലിലും തിരിച്ചുപിടിക്കലിലും വേഗത
കോഴിക്കോട് ചക്കിട്ടപാറയിലെ 4200 ഏക്കറും , തിരുവമ്പാടിയിലും തിരുവനന്തപുരത്തും അരുവിക്കരയിലും മുണ്ടക്കയത്തും ”എസ്ചീറ്റ്” ഭൂമിയായി ഏറ്റെടുത്തു.
കൊല്ലം ഐരനിക്കാവില്‍ പ്രിയ റബ്ബര്‍ എസ്റ്റേറ്റ് ആന്റ് പ്ലാന്റേഷന്‍ കൈവശം വച്ചിരുന്ന 492.13 ഏക്കര്‍ ഭൂമി തിരിച്ചെടുത്തു.
605 കേസുകളിലായി 196.6477 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാരില്‍ നിന്നു ഒഴിപ്പിച്ചെടുത്തു.
ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് വീടും തൊഴിലും; ആകര്‍ഷകമായ പാക്കേജുകള്‍.
ആകര്‍ഷക മാറ്റം വരുത്തി പുനരധിവാസ നയം രൂപീകരിച്ചു.
ഭൂമി ഏറ്റെടുക്കല്‍ ഓഫീസ് പ്രവര്‍ത്തനചെലവ് അര്‍ഥനാധികാരി വാര്‍ഷിക ഗഡുക്കളായി നല്‍കണം.
കയ്യേറ്റം തടയാന്‍ ജില്ലകളില്‍ ജാഗ്രതാ സ്‌ക്വാഡുകള്‍. ജില്ലാ തലത്തില്‍ ഡെപ്യൂട്ടി കളക്ടറും താലൂക്ക് തലങ്ങളില്‍ തഹസില്‍ദാര്‍മാരും നേതൃത്വം.
അഴിമതിയും കൃത്യവിലോപവും നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. 60
പേര്‍ സസ്‌പെന്‍ഷനില്‍, 200 പേര്‍ക്കെതിരെ അച്ചടക്ക നടപടി.
പ്രതേ്യക പരിശോധനാ വിഭാഗം രൂപീകരിച്ചുകൊണ്ട് റവന്യൂ വിജിലന്‍സിന്റെ
പ്രവര്‍ത്തനം കാര്യക്ഷമമാക്കി.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണത്തിന് കര്‍ശന നിയമം
നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ ക്രിയാത്മക നടപടി വ്യവസ്ഥ ചെയ്തു. ഡേറ്റാ ബാങ്ക് സംബന്ധിച്ച് 2,30,000 അപേക്ഷകള്‍ ലഭിച്ചു. അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് തീര്‍പ്പാക്കും.
ദശകത്തിലധികം കാലമായി കൃഷിയില്ലാത്ത ഭൂമിയുടെ തരംമാറ്റം ഫീസ് ഈടാക്കി ക്രമവത്ക്കരിക്കും;
നിലം നികത്തലിനെതിരെ ആര്‍ക്കും പരാതി നല്‍കാന്‍ അനുവാദം
നെല്‍വയല്‍ നികത്തിയാല്‍ തടവ് ശിക്ഷ മൂന്നു വര്‍ഷമാക്കി ഉയര്‍ത്തി.
ക്രമവത്കരിക്കപ്പെടുന്ന ഭൂമി 50 സെന്റില്‍ കൂടുതലെങ്കില്‍ 10 ശതമാനം ജല സംഭരണത്തിന് മാറ്റിവയ്ക്കണം.
തരിശ് ഭൂമിയില്‍ ഉടമയുടെ അനുവാദം ഇല്ലെങ്കിലും കൃഷി ചെയ്യാം.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിലം നികത്തിയ 38.58 ഏക്കര്‍ ഭൂമി പൂര്‍വസ്ഥിതിയിലാക്കി.
റീ സര്‍വെ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ പുന:രാരംഭിച്ചു.
കാസര്‍കോട് 21 വില്ലേജുകളിലെ റീ-സര്‍വ്വെ പൂര്‍ത്തിയാക്കി. ഇടുക്കിയില്‍ പ്രവര്‍ത്തനം തുടങ്ങി.
ആധുനികവത്കരണവും കാര്യക്ഷമത വര്‍ധിപ്പിക്കലും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലവത്താക്കി. ഓഫീസുകളുടെ പ്രവര്‍ത്തനം ചടുലവും ജനോപാകരപ്രദവുമായി മാറാന്‍ ഇത് സഹായിച്ചു.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവത്കരണം പൂര്‍ണതയിലേക്ക്.
ഇ-ഗവേണന്‍സ് വ്യാപകമാക്കി. ഇ-ഓഫീസ് സംവിധാനം ശക്തിപ്പെടുത്തി.
സംയോജിത ഓണ്‍ലൈന്‍ പോക്കുവരവ് എല്ലാ വില്ലേജുകളിലേക്കും വ്യാപിപ്പിക്കുന്നു.
മൂന്നു ജില്ലകളില്‍ ഇ-പേയ്‌മെന്റ് സംവിധാനം നടപ്പാക്കി. രേഖകളുടെ ഡിജിറ്റലൈസേഷന്‍ അവസാന ഘട്ടത്തില്‍.
14 കളക്ടറേറ്റുകളും ഇ-ഓഫീസ് ശൃംഖലയിലേക്ക്.
റവന്യൂ റിക്കവറി നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലാക്കി.
സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍
20 മാസത്തിനുളളില്‍ 39 വില്ലേജുകള്‍ സ്മാര്‍ട്ട് ഓഫീസ് ശൃംഖലയിലേക്ക്. കെട്ടിട നിര്‍മാണത്തിന് 40 ലക്ഷം വീതം അനുവദിച്ചു. വില്ലേജ് ഓഫീസുകളോട് ചേര്‍ന്ന് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാന്‍ അനുമതി.
വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദ ഓഫീസുകളാക്കാന്‍ നടപടി.
വില്ലേജ് ഓഫീസുകളിലെ നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ ജാഗ്രത; പരിശോധന ശക്തിപ്പെടുത്തി.
റവന്യൂ വകുപ്പിലെ അഴിമതി ഇല്ലാതാക്കുന്നതിന് കര്‍ശന നടപടി.
260 ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതിനോടകം നടപടി സ്വീകരിച്ചു.

പുതിയ റവന്യൂ ഡിവിഷന്‍, താലൂക്കുകള്‍
2017-18 ബജറ്റില്‍ പ്രഖ്യാപിച്ച ആറ് റവന്യൂ ഡിവിഷനുകള്‍ ആരംഭിച്ചു. 144 തസ്തികകള്‍ അനുവദിച്ചു.
കുന്ദംകുളം (തൃശൂര്‍), പയ്യന്നൂര്‍ (കണ്ണൂര്‍) ആസ്ഥാനമായി രണ്ട് പുതിയ താലൂക്കുകള്‍ അനുവദിച്ചു. 110 തസ്തികകള്‍ അനുവദിച്ചു.
പകച്ചുനില്‍ക്കുകയല്ല, ഇടപെടുകയാണ്
കടന്നുപോയ രണ്ട് മഹാദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അഭൂതപൂര്‍വമായ രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞു. ശൈശവാവസ്ഥയിലാണ് എന്ന് ഹൈക്കോടതിതന്നെ നിരീക്ഷിച്ച സംസ്ഥാനത്തിന്റെ ദുരന്തനിവാരണ പ്രവര്‍ത്തന സംവിധാനത്തെ രണ്ടുവര്‍ഷം കൊണ്ട് രാജ്യത്തിന് മാതൃകയാക്കി.
ദുരന്തമുഖത്ത് നല്‍കിയ വാഗ്ദാനങ്ങളില്‍നിന്നും വ്യതിചലിക്കാതെയുള്ള പ്രവര്‍ത്തനം.
കാര്യക്ഷമമായ ഇടപെടലിലൂടെ പ്രളയ, ഓഖി ദുരന്തകാലങ്ങളില്‍ ദുരിതവ്യാപ്തി കുറയ്ക്കാനായി.
മഹാപ്രളത്തിന്റെ പശ്ചാത്തലത്തില്‍ ഭവന നയം പരിഷ്‌കരിക്കുന്നു.
നവകേരള ഭവന സാക്ഷരതാ പരിപാടി എല്ലാ ജില്ലകളിലും നടത്തിവരുന്നു.
ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തായത് കെടുതികള്‍ നേരിടുന്ന
തിനുള്ള മുന്നൊരുക്കം.
വീടുവയ്ക്കാനും വികസനത്തിനും ഭൂമിയിപ്പോള്‍ പ്രശ്‌നമല്ല
സ്വന്തം മണ്ണിലൊരു വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നസാക്ഷാത്കാരത്തിനും സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭൂമി ഒരു തടസമല്ലെന്ന് 1000 ദിവസങ്ങള്‍കൊണ്ടുതന്നെ തെളിയിക്കാന്‍ കഴിഞ്ഞു. വികസനത്തിന് ആവശ്യമായ ഭൂമി ലഭ്യത ഉറപ്പാക്കി. അഞ്ചു വര്‍ഷംകൊണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് വീടെന്ന പദ്ധതിക്കും ഭൂമി ലഭ്യത ഉറപ്പാക്കിവരുന്നു.
ഭവന രഹിതര്‍ക്കുള്ള 50,000 വീടുകള്‍ പൂര്‍ത്തിയായി.
കൂടുതല്‍ ഭവനസമുച്ചയങ്ങള്‍ പൂര്‍ത്തിയാകുന്നു.
പട്ടിക ജാതിക്കാര്‍ക്കുള്ള 6200 വീടുകള്‍ പൂര്‍ത്തിയായി.

തണലേകാന്‍ കലവറകള്‍
600 ച.അടിയില്‍ താഴെ വിസ്തീര്‍മുള്ള വീടുകള്‍ നിര്‍മിക്കുന്ന ബി.പി.എല്ലുകാര്‍ക്ക് സിമന്റ്, കമ്പി എന്നിവ വിപണിയിലെ നിരക്കില്‍ നിന്നും 15 ശതമാനം കുറച്ച് നല്‍കുന്ന പദ്ധതിയാണ് കലവറ. കോട്ടയത്ത് നീണ്ടൂരും ഉദയനാപുരത്തും എറണാകുളം ഇടയ്ക്കാട്ടുവയലിലും വയനാട് മാനന്തവാടിയിലും പത്തനംതിട്ട ജില്ലയിലും കോഴഞ്ചേരിയിലും കലവറകള്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തുപുരം, പാലക്കാട് എന്നിവിടങ്ങളില്‍ ഇന്‍ര്‍ലോക് നിര്‍മാണ യൂണിറ്റ് ആരംഭിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ പദ്ധതിയില്‍ കട്ടപ്പനയില്‍125 പേര്‍ക്കും, കോഴിക്കോട് 159 പേര്‍ക്കും, എറണാകുളം ഇടപ്പള്ളിയില്‍ 92 പേര്‍ക്കും, തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് 142 പേര്‍ക്കും, തൃശ്ശൂര്‍ ചാലക്കുടിയില്‍ 71 പേര്‍ക്കും, തിരുവനന്തപുരം എന്‍ സി സി നഗര്‍ 64 പേര്‍ക്കും താമസ സൗകര്യം ഒരുക്കി.
നവകേരളത്തിന് പുതിയ ഭവന സാക്ഷരത
നവകേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചിലവുകുറഞ്ഞ വീട് പ്രകൃതി സൗഹൃദ ഭവനങ്ങള്‍, ഊര്‍ജ്ജ സംരക്ഷിത ഭവനങ്ങള്‍, ഹരിത ഭവനങ്ങള്‍, ഭവന നിര്‍മ്മാണത്തിലെ ബദല്‍ മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച ന്യൂതന ആശയങ്ങള്‍ സാങ്കേതിക വിദഗ്ദര്‍ പൊതുജനങ്ങള്‍ എന്നിവരിലേക്ക് എത്തിക്കുന്നതിനായി നവകേരളത്തിന് പുതിയ ഭവന സാക്ഷരത എന്ന ഭവന സാക്ഷരത പരിപാടി എല്ലാ ജില്ലകളിലും നടന്നുവരുന്നു

ശ്രീ. ഇ. ചന്ദ്രശേഖരൻ

Minister for Revenue and Housing

ഭൂമി കൈയ്യേറ്റം തടയാൻ സാധിച്ചു, കൈയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുന്നു

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സർക്കാർ ഭൂമി കൈയ്യേറ്റം വ്യാപകമായി നടന്നിരുന്നു.  ഈ സർക്കാർ അധികാരത്തിൽ വന്നയുടൻ തന്നെ സർക്കാർ ഭൂമി കൈയ്യേറ്റം തടയുന്നതിനും, മുൻ സർക്കാരിന്റെ കാലത്ത് കൈയ്യേറിയവ തിരികെ പിടിക്കുന്നതിനുള്ള കർശന നടപടികൾ സ്വീകരിച്ചു.

സർക്കാർ ഭൂമി പാട്ട വ്യവസ്ഥയിൽ കൈവശം വെച്ചിട്ടുള്ളവർ വ്യവസ്ഥകൾ ലംഘിച്ചുകൊൺ് ഭൂമി ദുരപയോഗം ചെയ്യുന്നതും അന്യാധീനപ്പെടുത്തുന്നതും പരിശോധിച്ച്,  ആവശ്യമെങ്കിൽ സർക്കാരിലേയ്ക്ക് തിരിച്ചെടുക്കുന്നതിലേക്കായി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ലാന്റ് റവന്യു കമ്മീഷ്ണർ, ജോയിന്റ് കമ്മീഷ്ണർ എന്നിവരുൾപ്പെടുന്ന ഉന്നതതല സംസ്ഥാന സമിതി ജി.ഒ (എം.എസ്) നമ്പർ 55/2017/ആർ.ഡി തീയതി 16.02.2017  പ്രകാരം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

അനധികൃത കൈയ്യേറ്റങ്ങൾ തടയുന്നതിന് ജില്ലകളിൽ ഡെപ്യൂട്ടി കളക്ടർ (ലാന്റ് റവന്യു) ന്റെ നേതൃത്വത്തിൽ തഹസിൽദാർമാർ ഉൾപ്പെടുന്ന ജില്ലാ-താലൂക്ക് സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

സർക്കാർ ഭൂമി കൈയ്യേറ്റം തടയുന്നതിനും സാധാരണക്കാരുടെ ഭൂമി മാഫിയകൾ സംഘടിതമായി ഒഴിപ്പിക്കുന്നതും കൈയ്യേറുന്നതും തടയാനുള്ള ലാന്റ് ഗ്രാബിങ് (പ്രൊഹിബിഷൻ) ആക്റ്റിന്റെ കരട് നിയമവകുപ്പിൽ തയ്യാറായി വരുന്നു.

നെൽപ്പാടം നികത്തൽ നിയന്ത്രണം

വ്യാപകമായി നടന്നുവന്നിരുന്ന നിലംനികത്തൽ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുൺ്.  അനധികൃതമായി നികത്തിയ നിരവധി വയലുകൾ (ഇതുവരെ 37 ഏക്കർ) പൂർവ്വസ്ഥിതിയിലാക്കി.  അനധികൃത നിലം നികത്തൽ തടയാൻ ജില്ലാ താലൂക്ക് തലങ്ങളിൽ സ്‌ക്വാഡുകളുടെ പ്രവർത്തനം ആരംഭിച്ചു.  വയൽ നികത്തിയ മുന്നൂറിലധികം കേസ്സുകളിൽ കർശനമായ നിയമ നടപടി സ്വീകരിച്ചു.  പാർട്ടിയുടെയും മുന്നണിയുടെയും ജനങ്ങളുടെയും പിന്തുണയോടെ വയൽ നികത്തൽ പൂർണ്ണമായും അവസാനിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആറ•ുള എയർപോർട്ടിന്റെ പേരിൽ നികത്തപ്പെട്ട പുഴയിലെ മണ്ണ് നീക്കി പൂർവ്വസ്ഥിതിയിലേയ്ക്ക് കൊൺുവന്നു.  വിമാനത്താവള പദ്ധതി പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച യു.ഡി.എഫ് സർക്കാരിന്റെ ഉത്തരവ് പിൻവലിച്ചു.

അനധികൃതമായ നിലം നികത്തൽ സാധൂകരിക്കാനുതകുന്ന യു.ഡി.എഫ് സർക്കാരിന്റെ നിയമ നിർമ്മാണം (നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിലെ 3 എ വകുപ്പ്) ഭേദഗതിയിലൂടെ 2016 ഡിസംബറിൽ എടുത്തുകളഞ്ഞുകൊൺ് നെൽവയൽ സംരക്ഷണം ഉറപ്പാക്കി.  ഒപ്പം, സാധാരണക്കാർക്ക്  വീട് വയ്ക്കാൻ തടസ്സമില്ലാതാക്കുന്നതിന് കളക്ടർമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.  2008 ന് മുമ്പ് നികന്നു കിടന്നതും ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ ഭൂമിയിൽ വീട് വയ്ക്കുന്നതിനുള്ള അനുമതി  ലഭ്യമാക്കുന്നതിനായി   മുൻകാല   ഉത്തരവുകളിലെ  അവ്യക്തത നീക്കികൊൺും നടപടിക്രമങ്ങൾ ലഘൂകരിച്ചുകൊൺും സർക്കുലർ (13105/പി 1/2017/റവന്യു. തീയതി 01.03.2017)  പുറപ്പെടുവിച്ചിട്ടുൺ്.

നെൽവയൽ വയൽ തണ്ണീർതട സംരക്ഷണ നിയമ പ്രകാരം ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമായി നടന്നു  വരുന്നു.  നിലവിൽ 565 പഞ്ചായത്തുകളിൽ ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.  226 പഞ്ചായത്തുകളിൽ ഇവ പ്രസിദ്ധീകരിക്കുന്നതിനായി പ്രസ്സിന് കൈമാറിയിട്ടുൺ്.  കൂടാതെ , 128 പഞ്ചായത്തുകളിൽ ഡാറ്റാബാങ്ക് തയ്യാറാക്കൽ പൂർത്തിയായി വരുന്നു.

ഭൂമി വിതരണം

പാവപ്പെട്ടവർക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടികളുടെ പ്രാരംഭമായി സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും ലാന്റ് ബോർഡുകൾ രൂപീകരിച്ചു.  മിച്ചഭൂമി വിതരണം ചെയ്യുന്നതിനുള്ള പ്രത്യേക സർവ്വെ നടപടികൾ ഏർപ്പെടുത്തി.

11  ജില്ലകളിൽ ലാന്റ് അസൈൻമെന്റ് കമ്മറ്റികൾക്ക് രൂപം നൽകി.        മുഴുവൻ ജില്ലകളിലും റിവർ മാനേജ്‌മെന്റ് കമ്മിറ്റികളും സംസ്ഥാന തലത്തിൽ ഉന്നതതല സമിതിയും രൂപീകരിച്ച് ഉത്തരവ് നൽകി.

ദീർഘകാലമായി ലാന്റ് ട്രിബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാനായി 29 സ്‌പെഷ്യൽ ട്രിബ്യൂണലുകൾ രൂപീകരിച്ചു.  സമയബന്ധിതമായി എൽ.ടി കേസ്സുകൾ പരിഹരിക്കാൻ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തി.  ലാന്റ് ട്രിബ്യൂണലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സംസ്ഥാന ലാന്റ് ബോർഡിന്റെ നേതൃത്വത്തിൽ ട്രിബ്യൂണൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം.

അർഹതപ്പെട്ടവർക്കെല്ലാം സമയബന്ധിതമായി പട്ടയവിതരണത്തിനുള്ള നടപടികൾ അരംഭിച്ചു.  01.01.1977 ന് മുമ്പ് വനഭൂമി കൈവശം ഉൺായിരുന്നതും റവന്യു വനം വകുപ്പുകളുടെ സംയുക്ത പരിശോധന കഴിഞ്ഞ് കേന്ദ്ര സർക്കാരിന്റെയും സുപ്രീം കോടതിയുടെയും അനുമതി ലഭിച്ചതുമായവർക്ക് ഭൂമി നൽകുന്നതിനും വനഭൂമിയ്ക്ക് പകരമായി ഭൂമി കൺെത്തി നൽകുന്നതിനുമുള്ള നടപടികൾ വളരെ വേഗത്തിൽ പൂർത്തിയായി വരുന്നു.  ഇടുക്കി ജില്ലയിൽ ഇത്തരത്തിൽ പതിനായിരത്തോളം കർഷകർക്ക് ഏപ്രിൽ 30 ന് മുമ്പായി പട്ടയം നൽകും.

ഈ സർക്കാർ നാളിതുവരെ സംസ്ഥാനത്ത് 9371 പട്ടയങ്ങൾ നൽകി.  മെയ് മാസം 13, 21 തീയതികളിലായി കാസർഗോഡ്, ഇടുക്കി ജില്ലകളിൽ പതിനായിരത്തോളം പട്ടയങ്ങൾ കൂടി നൽകും.

 

Skip to content