Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ശ്രീമതി. ജെ. മേഴ്‌സിക്കുട്ടി അമ്മ

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീമതി. ജെ. മേഴ്‌സിക്കുട്ടി അമ്മ

തീരങ്ങളില്‍ നല്ല നാളുകള്‍ 

വറുതിയുടെ നാളുകള്‍ പിന്തള്ളി സമൃദ്ധിയിലേക്ക് കുതിക്കുകയാണ് തീരം. കടലിന്റെ മക്കളുടെ കണ്ണീരൊപ്പാനും കൈത്താങ്ങേകാനും സര്‍ക്കാര്‍ ഒപ്പമുണ്ട്. ഓഖി വീശിയപ്പോള്‍ അത് അവര്‍ കണ്ടതാണ്. അതിന് അവര്‍ നല്‍കിയ മറുപടി പക്ഷെ ഒരിക്കലും കേരളം മറക്കാത്തതുമായി. മഹാപ്രളയത്തില്‍ കേരളത്തിന്റെ സ്വന്തം സൈന്യമായി മാറിയ തീരദേശവാസികള്‍ പ്രളയജലം കൈക്കുമ്പിളില്‍ കോരാന്‍ സ്വന്തം നൗകകളുമായി കുതിച്ചെത്തി, പതിനായിരങ്ങളുടെ രക്ഷകരായി.
തീരത്തിന്റെ സമഗ്രവികസനത്തിന് മികവുറ്റ പദ്ധതികളുടെ നീണ്ട നിര തന്നെ ഒരുക്കിയിരിക്കുകയാണ് ഈ സര്‍ക്കാര്‍.

മത്സ്യത്തൊഴിലാളി പുനരധിവാസം
കടലാക്രമണ ഭീഷണി നേരിടുന്ന 18,685 കുടുംബങ്ങളെ സുരക്ഷിത മേഖലയിലേയ്ക്ക് പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 1798 പേര്‍ക്ക് പുനരധിവാസ പദ്ധതി നടപ്പാക്കി. കടലാക്രമണത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട 248 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 25 കോടിയുടെ പദ്ധതി നടപ്പാക്കി. ഒരു കുടുംബത്തിന് മൂന്ന് സെന്റ് വരെ ഭൂമി കണ്ടെത്തി ഭവന നിര്‍മാണം നടത്തുന്നതിന് 10 ലക്ഷം രൂപ വരെ ധനസഹായം അനുവദിച്ചു. മത്സ്യത്തൊഴിലാളി ഭവന നിര്‍മാണത്തിനുളള ആനുകൂല്യം രണ്ട് ലക്ഷത്തില്‍ നിന്നു നാല് ലക്ഷം രൂപയാക്കി.
ഭൂരഹിത മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമി വാങ്ങുന്നതിന് സംസ്ഥാനത്ത് ആദ്യമായി പദ്ധതി ആവിഷ്‌കരിച്ചു. കുടുംബം ഒന്നിന് ആറു ലക്ഷം രൂപ നിരക്കില്‍ മൂന്ന് സെന്റ് വരെ ഭൂമി വാങ്ങുന്നതിന് 48 കോടി രൂപ നീക്കി വെച്ചു. 800 കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിച്ചു.
കടലാക്രമണത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് തിരുവനന്തപുരം മുട്ടത്തറയില്‍ 18 കോടി രൂപ ചെലവില്‍ 540 ച.മീറ്റര്‍ വീതം തറവിസ്തീര്‍ണമുളള 192 ഫ്‌ളാറ്റുകള്‍ അടങ്ങുന്ന കെട്ടിട സമുച്ചയം പൂര്‍ത്തിയാക്കി. 2016-17 വര്‍ഷത്തില്‍ 3149 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിന് ധനസഹായം നല്‍കി.
ഇന്‍ഷ്വറന്‍സ് തുക 10 ലക്ഷം
മത്സ്യത്തൊഴിലാളികളുടെ അപകട ഇന്‍ഷ്വറന്‍സ് അഞ്ച് ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി. 2,37,800 മത്സ്യത്തൊഴിലാളികളെയും 78,999 അനുബന്ധ മത്സ്യത്തൊഴിലാളികളെയും അപകട ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവന്നു. സമ്പാദ്യസമാശ്വാസ പദ്ധതി 2700 രൂപയില്‍ നിന്നും 4500 രൂപയാക്കി.
കടല്‍ സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍
കാലാവസ്ഥാ മുന്നറിയിപ്പുകള്‍ യഥാസമയം 1500 കി.മീ വരെ നല്‍കാന്‍ കഴിയുന്ന ഐ.എസ്.ആര്‍.ഒ വികസിപ്പിച്ച ‘നാവിക്’ ഉപകരണം 15,000 പേര്‍ക്ക് നല്‍കി. കാലാവസ്ഥാ മുന്നറിയിപ്പിനൊപ്പം കടലില്‍ മത്സ്യ ലഭ്യതയുളള ഇടങ്ങള്‍ കൂടി മത്സ്യത്തൊഴിലാളികള്‍ക്ക് യഥാസമയം അറിയിക്കുന്നതിന് നടപടി സ്വീകരിച്ചു. ഓരോ മത്സ്യബന്ധന യാനവും കടലില്‍ പോകുന്നതും തിരികെ വരുന്നതും മോണിറ്റര്‍ ചെയ്യാന്‍ സഹായിക്കുന്ന ‘സാഗര മൊബൈല്‍ ആപ്പ്’, വികസിപ്പിച്ച് പ്രവര്‍ത്തി പഥത്തിലെത്തിച്ചു. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സൗജന്യമായി ലൈഫ് ജാക്കറ്റ്.
ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ പുതിയ ഫിഷറീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് നടപടി. അഞ്ച് ഫിഷറീസ് സ്റ്റേഷനുകള്‍ ആധുനികവത്കരിച്ചു. കടല്‍ സുരക്ഷയില്‍ നാവികസേന, കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് വകുപ്പകളുടെ യോജിച്ച പ്രവര്‍ത്തനം.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രമാക്കി 18.24 കോടി രൂപ ചെലവഴിച്ച് മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍. കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായി അവയുടെ നിര്‍മാണത്തിന് ധാരണപത്രം ഒപ്പുവച്ചു.
അശാസ്ത്രീയ മത്സ്യബന്ധനത്തിന് അറുതി
58 മത്സ്യ ഇനങ്ങളുടെ പിടിച്ചെടുക്കാവുന്ന വലിപ്പം നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമവും ചട്ടങ്ങളും കാലോചിതമായി പരിഷ്‌കരിച്ചു. അശാസ്ത്രീയ മത്സ്യബന്ധനം തടയുന്നതിന് ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സ്‌ക്വാഡുകള്‍. രജിസ്‌ട്രേഷനും മത്സ്യബന്ധന ലൈസന്‍സും കര്‍ശനമാക്കി. കേരളത്തിന്റെ സമുദ്രമത്സ്യോത്പാദനത്തില്‍ 2017-18 വര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ 12 ശതമാനം വളര്‍ച്ച. മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിന് സ്വീകരിച്ച നടപടികള്‍ക്ക് ഗുണഫലം.
ലോകശ്രദ്ധയില്‍ ശുചിത്വ സാഗരം
കടലിന്റെ അടിത്തട്ട’ില്‍ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞു കൂടിയ സാഹചര്യത്തില്‍ ഫിഷറീസ്- തുറമുഖ എഞ്ചിനീയറിംഗ് വകുപ്പുകളുടെ നേതൃത്വത്തില്‍ ബോട്ടുടമകള്‍, മത്സ്യ ത്തൊഴിലാളികള്‍, സാഫ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ശുചിത്യ മിഷന്‍, ക്ലീന്‍ കേരള മിഷന്‍ എന്നിവരുടെ സഹകരണത്തോടെ കൊല്ലം നീണ്ടകരയില്‍ നടപ്പാക്കിയ പദ്ധതി ലോക ശ്രദ്ധ പിടിച്ചു പറ്റി. ഐക്യരാഷ്ട്ര സംഘടനയുടെയും വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെയും പ്രത്യേക പരാമര്‍ശം ലഭിച്ചു
മത്സ്യമാര്‍ക്കറ്റുകള്‍ സ്ത്രീ സൗഹൃദം
മത്സ്യം സൂക്ഷിക്കുന്നതിന് ചില്‍ റും സൗകര്യം. സ്ത്രീ മത്സ്യവിപണന തൊഴിലാളികള്‍ക്ക് വിശ്രമത്തിനും ഡ്രെസിങിനും പ്രത്യേക സൗകര്യം. ശുചി മുറികള്‍, ഫ്‌ളേക്ക് ഐസ് യൂണിറ്റുകള്‍, മാര്‍ക്കറ്റ് മാനേജ്‌മെന്റിന് പ്രാദേശികതല മാനേജ്‌മെന്റ് കമ്മിറ്റികള്‍. വൃത്തിയുളള സാഹചര്യത്തില്‍ വിഷരഹിതമത്സ്യവില്‍പ്പന. സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ തുക സര്‍ക്കാര്‍ വഹിക്കും. പദ്ധതി നിര്‍വഹണം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന നടത്തി വരുന്നു.
മത്സ്യസങ്കേതങ്ങള്‍
അഷ്ടമുടി, വേമ്പനാട്, വളപട്ടണം, കോരപ്പുഴ എന്നീ പൊതു ജലാശയങ്ങളില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സ്വാഭാവിക മത്സ്യ പ്രജനന സംരക്ഷണ കേന്ദ്രങ്ങള്‍. ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2016-17-ല്‍ 117.7 ലക്ഷവും 2017-18-ല്‍ 247.33 ലക്ഷവും 2018-19 ല്‍ 246.74 ലക്ഷവും മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കണ്ടല്‍ സംരക്ഷണത്തിലൂടെയും പുതിയവ വച്ചു പിടിപ്പിച്ചും സ്വാഭാവിക പ്രജനന ഇടങ്ങള്‍ വര്‍ധിപ്പിക്കുന്നു. മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനം സാധ്യമാക്കാന്‍ ദേശാടനഗമന പാതകള്‍ ഒരുക്കുന്നു.
തീരദേശ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് 30 കോടി രൂപ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം, ആവശ്യത്തിന് ജീവനക്കാര്‍ എന്നിവ ഉറപ്പാക്കി.
സ്ത്രീ കൂട്ടായ്മയുടെ വിജയഗാഥ
തീരദേശത്ത് സാഫ് മുഖേന 2000 ത്തിലധികം സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍. 2018 -19 വര്‍ഷം 17.46 കോടി രൂപയുടെ വനിതാ ശാക്തീകരണത്തിന് മികച്ച പരിശീലന പരിപാടികള്‍. പുതിയ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തന രഹിതമായവയെ പുനരുജ്ജീവിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികള്‍.
ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരം കുട്ടനാട്, കോള്‍, കൈപ്പാട്, പൊക്കാളി എന്നിവിടങ്ങളിലെ പരിസ്ഥിതി സൗഹൃദ സംയോജിത മത്സ്യകൃഷി പദ്ധതിക്ക് 5.2 കോടി രൂപ.
പുതിയ ഹാച്ചറികള്‍ തുടങ്ങുന്നതിനും നിലവിലുളള ഹാച്ചറികളുടെ നവീകരണത്തിനും 54.5 കോടി രൂപയുടെ പദ്ധതി.
നെയ്യാര്‍, പീച്ചി, വെസ്റ്റ് കല്ലട, കുളത്തുപ്പുഴ, കല്ലാനോട് , തളിപ്പുഴ, കാരാപ്പുഴ എന്നിവിടങ്ങളില്‍ പുതിയ ഹാച്ചറികള്‍
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ ത്രിദിന പ്രദര്‍ശനങ്ങളോടെ മത്സ്യോത്സവങ്ങളും, മത്സ്യ തൊഴിലാളികളുടെ പരാതികള്‍ക്ക് സത്വര പരിഹാരം നല്‍കുന്നതിന് മത്സ്യ അദാലത്തും നടത്തി.
അലങ്കാര മത്സ്യകൃഷിയുടെ അനന്ത സാധ്യത പരിപോഷിപ്പിക്കുന്നതിന് എറണാകുളം, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ 80 ഹോംസ്റ്റെഡ് യൂണിറ്റുകള്‍ സ്ഥാപിച്ചു
മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അറിവുകള്‍ സമാഹരിച്ച് ‘കടലറിവുകള്‍’ പുസ്തകം പ്രസിദ്ധീകരിച്ചു.

ഹാര്‍ബര്‍ നിര്‍മാണത്തിന് ശരവേഗം.
ഹാര്‍ബറുകളുടെയും തുറമുഖങ്ങളുടെയും വികസനത്തിനായി മാത്രം 250 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ നടന്നത്. 34.79 കോടി രൂപ ചെലവഴിച്ച് കണ്ണൂര്‍ ജില്ലയിലെ തലായില്‍ നിര്‍മിച്ച മത്സ്യബന്ധനതുറമുഖം 2018 മെയ് 18ന് ഉദ്ഘാടനം ചെയ്തു. 63.99 കോടിയുടെ കൊയിലാണ്ടി മത്സ്യബന്ധനതുറമുഖം, 30.24കോടി രൂപയുടെ ചേറ്റുവ മത്സ്യബന്ധനതുറമുഖം, 48.80 കോടി രൂപയുടെ മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം എന്നിവ ഈ സാമ്പത്തിവര്‍ഷം പൂര്‍ത്തിയാകും. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം എന്ന മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നം 2019 പകുതിയോടെ പൂവണിയും.
ഡ്രഡ്ജിംഗ് പ്രവര്‍ത്തനങ്ങള്‍
കേന്ദ്രാവിഷ്‌കൃത പദ്ധതിയിലുള്‍പ്പെട്ട നീണ്ടകര ഫിഷിംഗ് ഹാര്‍ബറിലെ ഡ്രെഡ്ജിംഗിനായി 80ലക്ഷം രൂപയുടെ പ്രവൃത്തി പുരോഗമിക്കുന്നു.1216 ലക്ഷം രൂപ ചെലവിട്ട് പുതിയാപ്പ ഫിഷിംഗ് ഹാര്‍റിന്റെ ഡ്രെഡ്ജിങ് പൂര്‍ത്തീ കരിച്ചു. ചെറുവത്തൂര്‍ ഫിഷിംഗ് ഹാര്‍ബറിന്റെ ഡ്രെഡ്ജിങ് 65 ശതമാനം പൂര്‍ത്തീകരിച്ചു.

ശ്രീമതി. ജെ. മേഴ്‌സിക്കുട്ടി അമ്മ

മത്സ്യബന്ധന, ഹാർബർ എൻജിനീയറിംഗ്, കശുവണ്ടി വ്യവസായ മന്ത്രി

ഓഖി ബാധിതര്‍ക്കൊപ്പമുണ്ട് സര്‍ക്കാര്‍
ഓഖി ദുരന്തത്തില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത 143 പേര്‍ക്ക് 20 ലക്ഷം രൂപ വീതം ധനസഹായം. ദുരന്തത്തില്‍ പൂര്‍ണ്ണമായും ഭാഗികമായും നാശനഷ്ടം സംഭവിച്ച മത്സ്യബന്ധന യൂണിറ്റുകള്‍ക്ക് നഷ്ടത്തിന് ആനുപാതികമായ ധനസഹായം. ഇതിനായി 676.84 ലക്ഷം രൂപ ചെലവഴിച്ചു. ആശ്രിതരില്‍ ഒരാള്‍ക്ക് വീതം സ്ഥിരവരുമാനം ലഭിക്കുന്ന ജോലി.
ദുരന്ത ബാധിതരുടെ മക്കളുടെ 2037 വരെയുളള പഠന ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഓഖി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക ഭവന പദ്ധതി. സംസ്ഥാനത്തെ 60 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളില്‍ 15 മത്സ്യത്തൊഴിലാളി യുവാക്കള്‍ ഉള്‍പ്പെടുന്ന 900 പേരുടെ കടല്‍ രക്ഷാപ്രവര്‍ത്തന സ്‌ക്വാഡ് രൂപീകരിക്കുന്നതിന് പരിശീലനം.

ഒറ്റനോട്ടത്തില്‍ 
70 കോടിയുടെ ഫിഷറീസ് പ്രവൃത്തികള്‍, 61.78 കോടിയുടെ പോര്‍ട്ട് വികസന പ്രവൃത്തികള്‍, 46.41 കോടിയുടെ ടൂറിസം പ്രവൃത്തികള്‍, 81.70 കോടിയുടെ വ്യവസായവകുപ്പ് വികസന പദ്ധതികള്‍ എന്നിവ ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കി.
മത്സ്യസംസ്‌കരണം, വിപണനം തുടങ്ങിയ രംഗത്ത് നവീന സാങ്കേതിക വിദ്യകളും രീതികളും നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നു.
തിരുവനന്തപുരം ജില്ലയിലെ കാരോട് ഫ്‌ളാറ്റ് നിര്‍മാണത്തിന് 1.05 ഹെക്ടര്‍ ഭൂമി വിലകൊടുത്തു വാങ്ങി മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് പ്രയോജനപ്പെടുത്തുന്നു.
ബീമാപളളിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കെട്ടിട സമുച്ചയം ഉടന്‍.
സമുദ്രമത്സ്യസമ്പത്ത് സംരക്ഷണത്തിന് 2018 -19 വര്‍ഷം ട്രോളിങ് നിരോധ കാലാവധി 47 ദിവസത്തില്‍ നിന്നും 52 ദിവസമാക്കി. പരമ്പരാഗത മേഖലയിലെ ഇന്‍ബോഡ് വളളങ്ങള്‍ മണ്‍സൂണ്‍കാല മത്സ്യബന്ധനത്തിന് ഒന്നില്‍ കൂടുതല്‍ കാരിയര്‍ വളളങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി.
മത്സ്യത്തൊഴിലാളികളും, ജനപ്രതിനിധികളും, സന്നദ്ധ പ്രവര്‍ത്തകരും അംഗങ്ങളായി തീരദേശത്തും ഉള്‍നാടന്‍ മേഖലയിലും ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സിലുകള്‍.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍, സിവില്‍ സര്‍വീസ്, ബാങ്ക് ടെസ്റ്റ് പരീക്ഷ പരിശീലനം. 2016 -17 വര്‍ഷം 11 കുട്ടികള്‍ക്കും 2017- 18 വര്‍ഷം 7 കുട്ടികള്‍ക്കും 2018-19 വര്‍ഷം 10 കുട്ടികള്‍ക്കും മെഡിക്കല്‍ പ്രവേശനം ലഭിച്ചു. പുറമേ അനുബന്ധ, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഒട്ടേറെ പേര്‍ക്ക് പ്രവേശനം ഉറപ്പാക്കി.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ആനുകൂല്യം പൂര്‍ണമായും വിതരണം ചെയ്തു. 60 കോടി രൂപ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്കായി ചെലവഴിച്ചു.
അടിസ്ഥാന വികസനത്തിന് 40 കോടി രൂപ. 40 സ്മാര്‍ട്ട’് ക്ലാസ്സ് മുറികള്‍, 20 അടുക്കള ഷെഡുകള്‍, 50 സ്‌കൂളുകളില്‍ കായിക സൗകര്യം എന്നിവ നടപ്പാക്കി.
കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ മക്കളായ 2000 വിദ്യാര്‍ഥിനികള്‍ക്ക് സൈക്കിള്‍.
തീരദേശ സാക്ഷരത 100 ശതമാനമാക്കുന്നതിന്റെ ഭാഗമായി ബേപ്പൂര്‍, കണ്ണൂര്‍, താനൂര്‍, വലിയതുറ എന്നിവിടങ്ങളിലെ ഫിഷറീസ് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യവും വര്‍ധിപ്പിക്കാന്‍ 25 കോടി.
അക്ഷര സഗരം പദ്ധതി പ്രകാരം 5392 പേര്‍ക്ക് സാക്ഷരത,
തീരദേശ റോഡുകള്‍ മെച്ചപ്പെടുത്തുന്നതിന് 412 കോടി; 1023 റോഡുകള്‍
4000 മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ സുരക്ഷിത വയറിങ്. എട്ട് കോടി രൂപ ധനസഹായം.
മാതാപിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുത്ത് വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും ഒരു വിദ്യാര്‍ഥിക്ക് വര്‍ഷത്തില്‍ വിദ്യാഭ്യാസ ആനുകൂല്യത്തിന് പുറമെ പരമാവധി ഒരു ലക്ഷം രൂപ വരെ ധനസഹായം.
പ്ലസ് ടു വിജയിച്ച മത്സ്യത്തൊഴിലാളി യുവതികള്‍ക്ക് ടൂറിസം, കസ്റ്റമര്‍ കെയര്‍, ഐ.റ്റി തുടങ്ങിയ മേഖലകളില്‍ തൊഴിലില്‍ പ്രാപ്തരാക്കുവാന്‍ തീരനൈപുണ്യ പദ്ധതി.

3102.00 ലക്ഷം രൂപ ചിലവഴിച്ച് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ടുകളുടെ നീളം വര്‍ധിപ്പിച്ചു. ഈ വര്‍ഷം മെയ് മാസത്തോടെ ഹാര്‍ബര്‍ പൂര്‍ത്തിയാകും.
തങ്കശ്ശേരി മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 625 ലക്ഷം രൂപയുടെ പ്രവൃത്തി പുരോഗമിക്കുന്നു.
ചെല്ലാനം മത്സ്യബന്ധന തുറമുഖ വികസനത്തിന് ഭൂമി ഏറ്റെടുക്കാനായി 13 കോടി രൂപ അനുവദിച്ചു. തുറമുഖത്തിന്റെ അനുബന്ധ ഘടകങ്ങള്‍ നിര്‍മിക്കുന്നതിനായി 10.37 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു.

234 ലക്ഷം രൂപ ചെലവഴിച്ച് പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ചില്‍ഡ് സ്റ്റോറേജ് സംവിധാനം സ്ഥാപിച്ചു.
പൊന്നാനി ഹാര്‍ബറില്‍ 4.02 കോടി രൂപയുടെ വാര്‍ഫ് നിര്‍മാണ പ്രവൃത്തി ആരംഭിച്ചു.
97 ലക്ഷം രൂപ ചെലവഴിച്ച് കണയന്‍കോഡ് ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ പൂര്‍ത്തീകരിച്ചു.
വെള്ളയില്‍ ഫിഷിംഗ് ഹാര്‍ബറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 6.50 കോടി രൂപയുടെ പ്രവൃത്തി പുരോഗമിക്കുന്നു.
പുതിയാപ്പ ഫിഷിംഗ് ഹാര്‍ബറിന്റെ പുതിയ ബെര്‍ത്തിംഗ് ജെട്ടിയുടെ നിര്‍മാണം (1101 ലക്ഷം രൂപ) ആരംഭിച്ചു.
ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബറിന്റെ ലോ ലെവല്‍ ജെട്ടി നിര്‍മാണത്തിനായി 1.21 കോടി രൂപയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കും.
5.15 കോടി രൂപയുടെ ചോമ്പാല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ പുതിയ ബെര്‍ത്തിംഗ് ജെട്ടി പ്രവൃത്തി ഉടന്‍ ആരംഭിക്കും.
48.80 കോടി രൂപയുടെ മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബര്‍ ഈ സാമ്പത്തിക വര്‍ഷം കമ്മീഷന്‍ ചെയ്യും.
കാസര്‍കോട് ഡെവലപ്‌മെന്റ് പാക്കേജിലുള്‍പ്പെടുത്തി മഞ്ചേശ്വരം ഹാര്‍ബര്‍ – വടക്ക് ഭാഗത്തെ പുലിമുട്ട് ദീര്‍ഘിപ്പിക്കല്‍ 14.70 കോടി രൂപയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കും.
മുനയ്ക്കക്കടവില്‍ 2.31 കോടി രൂപ ചെലവിട്ട് പുതിയ ഫിഷ് ലാന്റിംഗ് സെന്റര്‍ പൂര്‍ത്തിയായി.
216.81 കോടി രൂപ ചെലവഴിച്ച് 684 തീരദേശ റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയായി.
793 തീരദേശ റോഡുകള്‍ക്ക് 339.43 കോടിയുടെ ഭരണാനുമതി നല്‍കി.
നെയ്യാര്‍ ദേശീയ മത്സ്യ വിത്ത് ഉത്പാദന കേന്ദ്രത്തിന്റെ മൂന്നാംഘട്ടം, ഐറാട്ടു ഫിഷ് ഫാം,++ പള്ളം ഫിഷ് സീഡ് ഫാം ഒരു കോടി ഞാറയ്ക്കല്‍ ഫിഷ് ഫാം എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുന്നു.

അന്തിപ്പച്ച 

ഹാര്‍ബറുകളില്‍ നിന്ന് നേരിട്ട’് മത്സ്യം സംഭരിച്ച് മത്സ്യഫെഡ് മൊബൈല്‍ യൂണിറ്റുകള്‍ വഴി തലസ്ഥാന നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തുന്നു.

Skip to content