Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ശ്രി ജി. സുധാകരൻ

കേരള സർക്കാർ നേട്ടങ്ങൾ / ശ്രി ജി. സുധാകരൻ

പുതിയ കാലം പുതിയ മുഖച്ഛായ

 

 

പുതിയ കാലം പുതിയ നിര്‍മാണം എന്ന മുദ്രാവാചകം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോഗത്തില്‍ വരുത്തുകയും ചെയ്തുകൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ പ്രതിച്ഛായ മാറ്റി. പരമ്പരാഗത നിര്‍മാണരീതികളില്‍ നിന്നു വ്യതിചലിച്ച് പ്രകൃതിസൗഹൃദവും നവീന സാങ്കേതികവിദ്യ പ്രയോഗവും ഉള്‍പ്പെടുത്തിയുള്ള നിര്‍മാണ രീതികളിലൂടെ ചുരുങ്ങിയ കാലയളവില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനായി. അടിസ്ഥാന വികസന രംഗത്തിന് ആക്കം കൂട്ടുന്നതിന്റെ ഭാഗമായി ഒരു ലക്ഷം കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനമാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിട്ടുള്ളത്.

 

ശബരിമല പാക്കേജ്
2016 മുതല്‍ 2018 ഡിസംബര്‍ വരെ ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി ഹൈക്കോടതി നിര്‍ദേശിച്ച 16 റോഡുകളും, മറ്റു പ്രധാനപ്പെട്ട റോഡുകളും, അനുബന്ധ റോഡുകളും അടക്കം 430.19 കോടി രൂപയുടെ ഭരണാനുമതി നല്‍കി. പ്രവൃത്തികള്‍ ശബരിമല ഉത്സവത്തിനു മുമ്പുതന്നെ പൂര്‍ത്തീകരിച്ചു. മഹാപ്രളയത്തിന് ശേഷം നടന്ന ശബരിമല തീര്‍ത്ഥാടന കാലത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിന് ഹൈക്കോടതിയുടെ അഭിനന്ദനം വകുപ്പിന് ലഭിച്ചു.
പ്രളയാനന്തര പുനര്‍നിര്‍മാണം
പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍
ഗതാഗതയോഗ്യമാക്കി.
ആറ്റുകാല്‍ പൊങ്കാല ഉത്സവം പ്രമാണിച്ച് ക്ഷേത്രത്തിലേക്കുള്ള എല്ലാ പൊതുമരാമത്തു വകുപ്പ് റോഡുകളും ഗതാഗതയോഗ്യമാക്കി.
4,995 കി.മീറ്റര്‍ റോഡ് പുനരുദ്ധാരണം നടത്തി.
4,230 കി.മീറ്റര്‍ റോഡ് ബി.എം & ബി.സി. നിലവാരത്തില്‍ ഉപരിതലം പുതുക്കി. 765 കിലോമീറ്റര്‍ റോഡ് ഉപരിതലം ചിപ്പിങ് കാര്‍പ്പെറ്റ് ഉപയോഗിച്ച് പുതുക്കി.
അഴിമതി നിര്‍മാര്‍ജനത്തിന് നിരവധി നടപടികള്‍
വിജിലന്‍സ് വിഭാഗം ശക്തിപ്പെടുത്തി. പൊതുജനങ്ങള്‍ നേരിട്ട് നല്‍കിയ പരാതികളും മന്ത്രിയെ ഫോണിലൂടെ അറിയിച്ച പരാതികളും വിജിലന്‍സ് കര്‍ശനമായി അന്വേഷിച്ചു. കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കെതിരെ സസ്‌പെന്‍ഷനും ശിക്ഷാ നടപടികളും സ്വീകരിച്ചു. ഏത് പരാതിയും സൗജന്യമായി 18004257771 എന്ന നമ്പറില്‍ അറിയിക്കാം. എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം 3.30 മുതല്‍ 4.30 മണി വരെ പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് വിളിക്കാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ രാത്രി 7.30 വരെ ടോള്‍ഫ്രീ ആയി ഈ നമ്പറിലേക്ക് വിളിച്ച് പരാതികള്‍ അറിയിക്കാം. പരാതിക്ക് പരിഹാരം ഉണ്ടാക്കിയശേഷം ബന്ധപ്പെട്ട അസിസ്റ്റന്റ്
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പരാതിക്കാരനെ അറിയിക്കും. വകുപ്പില്‍ സാമൂഹിക ഓഡിറ്റും നടപ്പിലാക്കി.
നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം
വേസ്റ്റ് പ്‌ളാസ്റ്റിക്ക് ഉപയോഗിച്ച് 245 കി.മീ. റോഡ് നിര്‍മിച്ചു. എന്‍. ആര്‍.എം.ബി. (നാച്ച്വറല്‍ റബ്ബര്‍ മിക്‌സ്ഡ് ബിറ്റുമിന്‍) ഉപയോഗിച്ച് 2055 കി.മീ. റോഡ് നിര്‍മിച്ചു. കോള്‍ഡ് ഇന്‍സൈറ്റ് റീസൈക്ലിംഗ് സാങ്കേതികവിദ്യ ആലപ്പുഴ ജില്ലയിലെ പുറക്കാട്- പാതിരപ്പള്ളി റോഡിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചു. അമ്പലപ്പുഴ – തിരുവല്ല പാതയുടെ നിര്‍മാണത്തിന് കയര്‍ ജിയോടെക്സ്റ്റയിലും നാച്ചുറല്‍ റബ്ബര്‍ മിക്‌സ് ബിറ്റുമിനും ഉപയോഗിച്ച് മാതൃകാ റോഡായി നിര്‍മിച്ചു. ഉപയോഗ ശൂന്യമായ പ്ലാസ്റ്റികിന്റെ ഉപയോഗം തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള – മാരായിമുട്ടം – പാലിയോട് റോഡ് നിര്‍മാണത്തില്‍ വിജയകരമായി പരീക്ഷിച്ചു. പത്തനംതിട്ട ജില്ലയിലെ ആനയടി-പഴകുളം – കൂടല്‍ പാതയില്‍ 5 കിലോമീറ്റര്‍ ദൂരം കോള്‍ഡ് റീസൈക്ലിംഗ് പ്രീ സ്‌പ്രെഡ് സിമെന്റ് സ്റ്റെബിലൈസ്ഡ് റോഡായി നിര്‍മിച്ചു.
പാലങ്ങള്‍
സംസ്ഥാനത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 2,529 പാലങ്ങളുടെ ബലം സംബന്ധിച്ച് സര്‍വേ പൂര്‍ത്തീകരിച്ചു. 162 എണ്ണം പുനര്‍നിര്‍മിക്കേണ്ടതാണെന്നും 208 എണ്ണം പുനരുദ്ധരിക്കേണ്ടതാണെന്നും കണ്ടെത്തി. പുനര്‍നിര്‍മാണത്തിനുള്ള
ഫണ്ട് ഡി.പി.ആര്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് നല്‍കുന്നതാണെന്ന് ധനകാര്യ വകുപ്പു മന്ത്രി ബഡ്ജറ്റ് പ്രസംഗത്തില്‍ നിയമ സഭയില്‍ പ്രസ്താവിച്ചു. ബജറ്റ് ഫണ്ടുപയോഗിച്ച് 102 പാലങ്ങള്‍ക്ക് 364 കോടി രൂപയുടെ അനുമതി നല്‍കി. 37 പാലങ്ങളുടെ പുനര്‍നിര്‍മാണത്തിന് ഭരണാനുമതി നല്‍കി. 42 പുതിയ പാലങ്ങള്‍ പൂര്‍ത്തീകരിച്ചു.
മലയോര ഹൈവേ പദ്ധതി
കാസര്‍കോട് ജില്ലയിലെ നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 13 ജില്ലകളെ ബന്ധിപ്പിക്കുന്ന 1251 കി.മീറ്റര്‍ റോഡ്, 3500 കോടി ചെലവഴിച്ച് മലയോര ഹൈവേയായി ഉയര്‍ത്തും.
മലയോര ഹൈവേ പദ്ധതിയിലുള്ള 17 റീച്ചുകളില്‍ 460.60 കി.മീറ്റര്‍ റോഡിന് 1506.24 കോടി രൂപയ്ക്കുള്ള കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ചു.
തീരദേശ ഹൈവേ പദ്ധതി
6500 കോടി രൂപ വകയിരുത്തി 656 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 14 മീറ്റര്‍ വീതിയില്‍ തീരദേശ പാത നിര്‍മിക്കുന്ന കിഫ്ബി പദ്ധതിയില്‍ മലപ്പുറം ജില്ലയില്‍ വരുന്ന പടിഞ്ഞാരറക്കര -ഉണ്ണിയാല്‍ റോഡിന് അംഗീകാരം ലഭിച്ചു. 15 കിലോമീറ്റര്‍ നീളം വരുന്ന ഈ റോഡിന് 52.78കോടിരൂപ ചെലവാകും.
കാതലായ മാറ്റങ്ങളോടെ കെട്ടിട വിഭാഗം
കാലങ്ങളായി ശീലിച്ചുപോന്ന രീതികള്‍ മാറ്റി ആധുനിക സാങ്കേതികവിദ്യകള്‍ സംബന്ധിച്ച ബോധവത്കരണം എഞ്ചിനീയര്‍മാര്‍ക്ക് നല്‍കി. കെട്ടിടങ്ങളുടെ ഡിസൈന്‍ കാതലായ മാറ്റങ്ങളോടെ, സൗന്ദര്യശാസ്ത്രം സന്നിവേശിപ്പിക്കുന്ന വിധത്തില്‍ നടപ്പാക്കി തുടങ്ങി.423.32 കോടി രൂപ ചെലവഴിച്ച് 46 പ്രധാന കെട്ടിടങ്ങളുടെ പണി പൂര്‍ത്തീകരിച്ചു. 280.53 കോടി രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്ന 20 കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് വരുകയാണ്. 479.66 കോടി രൂപയുടെ ഭരണാനുമതി നല്‍കി 50 കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വരുന്നു.
ഗോഥിക് ശൈലിയില്‍ നിര്‍മിച്ച തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറിയുടെ പുതിയ കെട്ടിടം പൊതുമരാമത്ത് വകുപ്പിന്റെ മാറ്റത്തിന്റെ ദിശാസൂചകമാണ്.
റസ്റ്റ് ഹൗസുകള്‍
പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ അതിഥി സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും മുന്‍ഗണന നല്‍കി വരുന്നു. താമരശ്ശേരി, മഞ്ചേരി, പരപ്പനങ്ങാടി, വൈക്കം, കോട്ടയം, കടുത്തുരുത്തി, കുട്ടിക്കാനം, പരവൂര്‍ എന്നിവിടങ്ങളില്‍ പുതിയ റസ്റ്റ് ഹൗസുകള്‍ തുടങ്ങുന്നതിനും പുതിയ ബ്ലോക്കുകള്‍ ആരംഭിക്കുന്നതിനും സാധിച്ചു.
കെ.എസ്.ടി.പി പദ്ധതികള്‍
കെ.എസ്.ടി.പി പദ്ധതിയിലുള്‍പ്പെടുത്തി 1496 കോടി രൂപയ്ക്കുള്ള 11 റോഡ് പദ്ധതികള്‍ നടന്നുവരുന്നു.
പുനലൂര്‍- പൊന്‍കുന്നം റോഡ് നിര്‍മാണ പ്രവൃത്തി ലോക ബാങ്കുമായി ചര്‍ച്ച ചെയ്ത് പി.പി.പി മാതൃകയില്‍ നിന്നു ഇ.പി.സി മാതൃകയിലേക്കു മാറ്റി കെ.എസ്.ടി.പി. മുഖേന ഏറ്റെടുപ്പിക്കുന്നതിനു സാധിച്ചു. പൂര്‍ത്തീകരണ കാലാവധി 2019 ഏപ്രില്‍ മാസത്തില്‍ നിന്നും 2020 ഏപ്രില്‍ മാസത്തിലേക്കു നീട്ടിക്കുന്നതിനും സാധിച്ചു.
പൂര്‍ത്തിയായ പ്രവൃത്തികള്‍
പിലാത്തറ-പാപ്പിനിശ്ശേരി (20.90 കി.മീ) 118.29 കോടി (കല്യാശേരി, അഴീക്കോട്)
ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ (45.40 കി.മീ) 293.58 കോടി (ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്‍)
ഏറ്റുമാനൂര്‍-മൂവാറ്റുപുഴ (40.96 കി.മീ) 171.49 (ഏറ്റുമാനൂര്‍, കടുത്തുരുത്തി, പിറവം, മൂവാറ്റുപുഴ)
പൊന്‍കുന്നം-തൊടുപുഴ (50 കി.മീ) 227.13 (കാഞ്ഞിരപ്പള്ളി, പാല, തൊടുപുഴ)
കഴക്കൂട്ടം-അടൂര്‍ സേഫ് കോറിഡോര്‍ ഡമോണ്‍സ്‌ട്രേഷന്‍ പദ്ധതി 146.67 കോടി. ഈ സാമ്പത്തികവര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും.
കോഴിക്കോട് നഗര വികസന പദ്ധതി
കെ.ആര്‍.എഫ്.ബി മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതി 14.11.2017 ല്‍ പൂര്‍ത്തീകരിച്ചു. 302 കോടി രൂപയാണ് പദ്ധതി ചെലവ്. ആകെ 22.16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 6 റോഡുകളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ആര്‍.ബി.ഡി.സി.കെ മുഖേന (ഈ സര്‍ക്കാര്‍ വന്നതിനുശേഷം) ഏരൂര്‍ ആര്‍.ഒ.ബി, പാലാരിവട്ടം ഫ്‌ളൈഓവര്‍, ആലുവ-തുരുത്ത്-മഹിളാലയം പാലം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി. ആകെ 8 മേല്‍പാലങ്ങള്‍,
2 പാലങ്ങള്‍, 1 റോഡ് അടക്കം 11 പ്രവൃത്തികള്‍ 238.97 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു.
കിഫ്ബിയില്‍ പ്രഖ്യാപിച്ച 63 പദ്ധതികളില്‍ 27 പദ്ധതികള്‍ക്ക് 1186 കോടി രൂപയുടെ അംഗീകാരം ലഭിച്ചു.

കെ.ആര്‍.എഫ്.ബി.
377 കോടി രൂപ അടങ്കലുള്ള ആലപ്പുഴ സിറ്റി റോഡ് നവീകരണം കരാര്‍ വെച്ചു
കണ്ണൂര്‍ സിറ്റി റോഡ് നവീകരണത്തിനുള്ള ഭൂമിയെടുപ്പിനു 337.64 കോടി ഭരണാനുമതി നല്‍കി.
രജിസ്‌ട്രേഷന്‍ വകുപ്പ്

ഓഫീസുകള്‍ അഴിമതിരഹിതമാക്കുന്നതിന്റെ ഭാഗമായി സബ് രജിസ്ട്രാര്‍ ഓഫീസിലെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ ഇ-പേയ്‌മെന്റായി സ്വീകരിക്കുന്നതിനു സംവിധാനം ഏര്‍പ്പെടുത്തി.
പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന തരത്തില്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫീസ് അടയ്ക്കുന്ന സംവിധാനം നടപ്പിലാക്കുന്നതിനു നടപടികള്‍ സ്വീകരിച്ചു. വ്യാജ മുദ്രപത്രങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ തയ്യാറാക്കുന്നതിനുള്ള ഇ-സ്റ്റാമ്പിംഗ് പദ്ധതി നടപ്പാക്കി.
48 സബ്‌രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും മൂന്ന് രജിസ്‌ട്രേഷന്‍ കോംപ്ലക്‌സുകള്‍ക്കും നിര്‍മാണത്തിനുള്ള 84.5 കോടി രൂപയുടെ ഭരണാനുമതി നല്‍കി.
സുല്‍ത്താന്‍ബത്തേരി, പെരിന്തല്‍മണ്ണ, രാജപുരം, മക്കരപ്പറമ്പ്, മാന്നാര്‍, കക്കോടി, കാഞ്ഞിരപ്പള്ളി സബ്‌രജിസ്ട്രാര്‍ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു. വെങ്ങാനൂര്‍, മീനച്ചില്‍, കുമരനല്ലൂര്‍ ഓഫീസുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മഞ്ചേശ്വരം, ചിതറ ഓഫീസുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍.
ആധാരമെഴുത്തുകാര്‍ക്കും കൈപ്പടക്കാര്‍ക്കും സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കുമായുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കി.
ഒന്‍പത് വര്‍ഷമായി മുടങ്ങിക്കിടന്ന ആധാരമെഴുത്ത് ലൈസന്‍സ് പരീക്ഷ നടത്തി. 1600 ഓളം പേര്‍ക്ക് പുതിയ ലൈസന്‍സ്.
മുഴുവന്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേയും രേഖകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ തീരുമാനം.
ഗഹാനുകള്‍ക്കും ഗഹാനുകളുടെ ഒഴിമുറിക്കും ഇ-ഫയലിംഗ് സംവിധാനം 2019 ജനുവരി മുതല്‍ നടപ്പിലാക്കും.
1986 മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കുടിശിക അണ്ടര്‍വാല്യുവേഷന്‍ കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കി.
ഭൂമിയുടെ ന്യായവില പുതുക്കി നിര്‍ണയിക്കുന്നതിനുള്ള നടപടികള്‍ റവന്യു വകുപ്പുമായി ചേര്‍ന്ന് നടത്തി വരുന്നു.
വികസന പാതയില്‍ റയില്‍വേ
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും 51:49 ഓഹരി പങ്കാളിത്തത്തില്‍ സംയുക്ത സംരംഭക കമ്പനി കേരള റെയില്‍ ഡവലപ്‌മെന്റ് ലിമിറ്റഡ് എന്ന പേരില്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരുന്നു. കമ്പനിയുടെ നേതൃത്വത്തില്‍ മുന്നോട്ട് വച്ച വികസന പദ്ധതികള്‍:

ഒന്നാംഘട്ടം
1. തലശ്ശേരി – മൈസൂര്‍ പാത (206.5 കിലോമീറ്റര്‍)
2. തിരുവനന്തപുരം – കാസര്‍ഗോഡ് 3,4 ബ്രോഡ്‌ഗേജ് ലൈനുകളുടെ നിര്‍മാണം.
3 റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം തിരുവനന്തപുരം – ചെങ്ങന്നൂര്‍ വരെ 126 കിലോമീറ്റര്‍ (സബര്‍ബന്‍ റെയില്‍ പ്രോജക്ട്)
4. എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന്‍ പുനരുജ്ജീവിപ്പിച്ച് പുന:പ്രവര്‍ത്തനം ആരംഭിക്കുന്ന പദ്ധതി.

രണ്ടാം ഘട്ടം
1. എരുമേലി – പുനലൂര്‍ നിര്‍ദിഷ്ട അങ്കമാലി – ശബരി പാതയെ കൊല്ലം – ചെങ്കോട്ട പാതയുമായി ബന്ധിപ്പിക്കുന്ന പാത – 65 കിലോമീറ്റര്‍
2. ഏറ്റുമാനൂര്‍ – പാല ലിങ്ക് ലൈന്‍, നിര്‍ദിഷ്ട അങ്കമാലി – ശബരി പാതയെ തിരുവനന്തപുരം – എറണാകുളം പാതയുമായി ബന്ധിപ്പിക്കുന്ന പാത- 15 കിലോമീറ്റര്‍
3. നിലമ്പൂര്‍ – നഞ്ചന്‍കോട് പാത, നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനെ കര്‍ണ്ണാടക സംസ്ഥാനത്തെ നഞ്ചന്‍കോട് റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാത – 236 കിലോമീറ്റര്‍
വികസനത്തിന് ഗതിവേഗം കൂട്ടുന്നതിന് മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍:

പുതിയ പാതകള്‍
1) അങ്കമാലി – ശബരി റെയില്‍പാത
2) തിരുനാവായ – ഗുരുവായൂര്‍ റെയില്‍പാത
3) കൊച്ചി – മധുര റെയില്‍പാത

പാത ഇരട്ടിപ്പിക്കല്‍
1) എറണാകുളം-കുമ്പളം, കുമ്പളം – തുറവൂര്‍, തുറവൂര്‍ – അമ്പലപ്പുഴ
2) ചങ്ങനാശ്ശേരി – കുറുപ്പുംതറ

മറ്റു നിര്‍ദേശങ്ങള്‍
•റെയില്‍പാതകളുടെ വൈദ്യുതീകരണം.
•ട്രെയിനുകളുടെ സുരക്ഷിതത്വവും യാത്രക്കാരുടെ സുരക്ഷിതമായ യാത്രയും
•റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണം.
•ട്രെയിനുകളിലെ ശുചിത്വവും ട്രെയിനിലേയും റെയില്‍വേ സ്റ്റേഷനുകളിലേയും അടിസ്ഥാന ആവശ്യങ്ങള്‍.
•കാലപ്പഴക്കം ചെന്ന കോച്ചുകള്‍ മാറ്റി പുത്തന്‍തലമുറ എല്‍.എച്ച്.ബി കോച്ചുകള്‍ അനുവദിക്കല്‍
• കേരളത്തിലെ 21 റെയില്‍വേ സ്റ്റേഷനുകളുടെ നിലവാരമുയര്‍ത്തല്‍. ( തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനും, മറ്റു ജില്ലാ കേന്ദ്രങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളുടെ നിലവാരമുയര്‍ത്തല്‍)
• കേരളത്തിലെ പാലക്കാട്, തിരുവനന്തപുരം, കൊങ്കണ്‍ റെയില്‍വേ ഡിവിഷനുകള്‍ ഉള്‍പ്പെടുത്തി ഒരു പെനിന്‍സുലാര്‍ സോണ്‍ അനുവദിക്കുക എന്നുള്ളത് കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ഏറ്റവും അടിയന്തര പ്രാധാന്യത്തോടുകൂടി നടപ്പിലാക്കേണ്ടതാണ്.
• കേരളം വെളിയിട വിസര്‍ജന വിമുക്ത (ഛഉഎ) സംസ്ഥാനമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലൂടെ ഓടുന്ന എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റ് സ്ഥാപിക്കല്‍.
ലക്ഷ്യം
ദേശീയപാതയുടെ ഭാഗമായ വൈറ്റില ഫ്‌ളൈ ഓവറിന് കിഫ്ബി മുഖാന്തിരം ലഭിച്ച 78.36 കോടി രൂപയുടെ പ്രവൃത്തിയും കുണ്ടന്നൂര്‍ ഫ്‌ളൈ ഓവറിന് ലഭിച്ച 74.45 കോടി രൂപയുടെ പ്രവൃത്തിയും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.
12 മീറ്റര്‍ റൈറ്റ് ഓഫ് വേ ലഭ്യമായ സ്ഥലങ്ങളില്‍ 2018-19 വര്‍ഷം തന്നെ മലയോര ഹൈവേ പദ്ധതികള്‍ ആരംഭിക്കുന്നതിനും, 2019-20 സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുന്നതിനും ലക്ഷ്യം.
2020-21 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും എല്ലാ പൊതുമരാമത്ത് റോഡുകളും ഗതാഗത യോഗ്യമാക്കും.
അപകടാവസ്ഥയിലുള്ള പാലങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കും.

ശ്രി ജി. സുധാകരൻ

പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍

പുതിയ കാലം – പുതിയ നിര്‍മാണം
പുതിയ കാലം – പുതിയ നിര്‍മാണം എന്ന ടാഗ് ലൈനോടുകൂടിയ പുതിയ പൊതുമരാമത്ത് നയം പ്രഖ്യാപിച്ചു
ഏനാത്ത് പാലത്തിന്റെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചു.

പൈതൃക തനിമ ചോരാതെ തിരുവനന്തപുരത്ത് നിര്‍മിച്ച പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടം, പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണികഴിപ്പിച്ച ഹൈക്കോടതിയുടെ ഓഡിറ്റോറിയം എന്നിവ പൊതുമരാത്ത് വകുപ്പിന്റെ നേട്ടങ്ങളാണ്.
നിര്‍മാണങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും നിര്‍മാണങ്ങളുടെ കാലതാമസം ഒഴിവാക്കുന്നതിനും എറണാകുളത്തും കോഴിക്കോടും ആരംഭിച്ച റീജിയണല്‍ ഡിസൈന്‍ ഓഫീസുകള്‍ & ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകള്‍ ഈ രംഗത്തെ പുത്തന്‍ ചുവടുവെയ്പാണ്.

ദേശീയപാത വിഭാഗം
ദേശീയപാത വിഭാഗത്തില്‍ 2017-18 വര്‍ഷം 1848 കോടി രൂപയ്ക്കുള്ള അംഗീകാരം നല്‍കി. 62.46 കോടി രൂപ ചെലവില്‍ കരമന- കളിയിക്കാവിള (രണ്ടാം റിച്ച്) പ്രവൃത്തി കരാര്‍ ഒപ്പു വെച്ചു (കിഫ്ബി). 78.36 കോടി രൂപ ചെലവു വരുന്ന വൈറ്റില ഫ്‌ളൈ ഓവറിന് കിഫ്ബിയില്‍നിന്നും അംഗീകാരം ലഭ്യമാക്കി പ്രവര്‍ത്തനം ആരംഭിച്ചു.
74.45 കോടി രൂപ ചിലവു വരുന്ന കുണ്ടന്നൂര്‍ ഫ്‌ളൈ ഓവര്‍ പുരോഗതിയില്‍ (കിഫ്ബി)
ദേശീയപാത പദ്ധതികള്‍
രാമനാട്ടുകര ഫ്‌ളൈ ഓവര്‍ (74.96 കോടി) 500 മീറ്റര്‍ നീളം പൂര്‍ത്തീകരിച്ചു.
തൊണ്ടയാട് ഫ്‌ളൈ ഓവര്‍ (51.41 കോടി) 500 മീറ്റര്‍ നീളം പൂര്‍ത്തീകരിച്ചു. (രണ്ടും സംസ്ഥാന ബജറ്റിലെ ഫണ്ട് ഉപയോഗിച്ചാണ് ചെയ്തത്)
ദേശീയപാത നാലുവരി വികസനം – (ഈ പ്രവൃത്തി എന്‍.എച്ച്.എ.ഐ ചെയ്യുന്നത്)
തലശ്ശേരി- മാഹി ബൈപ്പാസ് (883.98 കോടി) 18.600 കി.മീ നിര്‍മാണം തുടങ്ങി.
നീലേശ്വരത്തെ പള്ളിക്കര റെയില്‍വേ മേല്‍പ്പാലം (50.49 കോടി) 780 മീറ്റര്‍ – നിര്‍മാണം തുടങ്ങി.
കൊല്ലം ബൈപ്പാസ് (352.05 കോടി) 13 കിലോമീറ്റര്‍ ദൈര്‍ഘ്യം – ഡിസംബര്‍ 31 നു തുറന്നു കൊത്തു. ചെലവ് കേന്ദ്രവും കേരളവും 50:50 അനുപാതത്തില്‍
ആലപ്പുഴ ബൈപ്പാസ് (348.43 കോടി) 6.80 കിലോമീറ്റര്‍ – 2019 ഏപ്രില്‍ മാസത്തില്‍ തീരും. ചെലവ് കേന്ദ്രവും കേരളവും 50:50 അനുപാതത്തില്‍
ബോഡിമെട്ട് – മൂന്നാര്‍ (380.76 കോടി) 41.78 കിലോമീറ്റര്‍, പ്രവൃത്തി ആരംഭിച്ചു. നാട്ടുകല്‍ – താണാവ് (173 കോടി) 46.77 കിലോമീറ്റര്‍, പ്രവൃത്തി ആരംഭിച്ചു.
(രണ്ടു പ്രവൃത്തികളും കേന്ദ്ര സര്‍ക്കാര്‍ ഇ.പി.സി മാതൃകയില്‍)
വൈറ്റില ഫ്‌ളൈ ഓവര്‍ (85.9 കോടി) 700 മീറ്റര്‍, പ്രവൃത്തി പുരോഗതിയില്‍.
കുണ്ടന്നൂര്‍ ഫ്‌ളൈ ഓവര്‍ (82.74 കോടി) 710 മീറ്റര്‍,
(രണ്ടു പ്രവൃത്തികളും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് )

 

പ്രളയാനന്തര റോഡ് പുനരുദ്ധാരണം
സംസ്ഥാനപാതകളും പ്രധാന ജില്ലാപാതകളും അടക്കം 31,812 കിലോമീറ്റര്‍ റോഡുകളുള്ള സംസ്ഥാനത്ത് 2018 ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഉണ്ടായ കനത്ത മഴയിലും പ്രളയത്തിലും 16,954 കിലോമീറ്റര്‍ റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു എന്നാണ് കണക്കാക്കിയിട്ടുള്ളത്. അതില്‍ 8,116 കിലോമീറ്റര്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതും 8,840 കിലോമീറ്റര്‍ ദൂരം പുനരുദ്ധാരണം നടത്തി ഉപരിതലം പുതുക്കേണ്ടതുണ്ടെന്നും കണ്ടെത്തിയിരുന്നു.

 

 

Skip to content