Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

പ്രൊഫ. സി. രവീന്ദ്രനാഥ്

കേരള സർക്കാർ നേട്ടങ്ങൾ / പ്രൊഫ. സി. രവീന്ദ്രനാഥ്

പൊതു വിദ്യാലയങ്ങളുടെ കാലം

 

കേരളത്തിന്റെ അഭിമാനമായിരുന്ന പൊതുവിദ്യാലയങ്ങള്‍ ഗതകാല യശസ്സ് വീണ്ടെടുക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍ വന്‍വിജയമാണെന്ന് വിളിച്ചോതുന്നതാണ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക്.

 

കേരളം പൊതുവിദ്യാലയങ്ങളിലേക്ക്

വിദ്യാഭ്യാസമേഖലയില്‍ ഭൗതികവും അക്കാദമികവുമായ നിലവാരം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഉയര്‍ത്തി. 1991-92 അക്കാദമിക വര്‍ഷത്തിന് ശേഷം ആദ്യമായി പൊതുവിദ്യാലയങ്ങളിലുള്ള എന്റോള്‍മെന്റ് വര്‍ധിച്ചു. 2017-18ല്‍ 1,56,565 കുട്ടികളും 2018-19 ല്‍ 1,84,728 കുട്ടികളും മുന്‍വര്‍ഷത്തെക്കാള്‍ അധികമായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടി. 12,000 സ്‌കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ പ്രാവര്‍ത്തികമാക്കി. സമയബന്ധിതമായി പാഠപുസ്തകം വിതരണം ചെയ്യാനും ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും സംസ്ഥാനത്തൊട്ടാകെ യൂണിഫോം നല്‍കാനും കഴിഞ്ഞു.
2018-19 വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയത് 1,84,728 വിദ്യാര്‍ഥികളാണ്. ഇതു വഴി 2018-19 അക്കാദമിക വര്‍ഷം ആകെ കുട്ടികളുടെ എണ്ണം മുന്‍ വര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണത്തേക്കാള്‍ വര്‍ധിച്ചു.
പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ട മലാപ്പറമ്പ് സ്‌കൂളടക്കം നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ എറ്റെടുത്തു.
‘ലിറ്റില്‍ കൈറ്റ്‌സ്’ ‘
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായ ‘ലിറ്റില്‍ കൈറ്റ്‌സ്’ ഐ.ടി. ക്ലബ്ബുകളില്‍ 1,898 ഹൈസ്‌കൂളുകളിലെ 58,247 കുട്ടികള്‍ അംഗങ്ങളായി.

‘സമഗ്ര’ വിഭവ പോര്‍ട്ടല്‍
ഹൈടെക് ക്ലാസ്മുറികളില്‍ വിനിമയം നടത്തുന്നതിനായി ‘സമഗ്ര’ വിഭവ പോര്‍ട്ടല്‍ സജ്ജമായി. ‘സമഗ്ര’യില്‍ 5.5 ലക്ഷം സമഗ്രാസൂത്രണ രേഖകളും 8.89 ലക്ഷം സൂക്ഷ്മാസൂത്രണ രേഖകളും 24,388 ഡിജിറ്റല്‍ റിസോഴ്‌സുകളും ലഭ്യമാക്കി. അധ്യയന സമയം നഷ്ടമാകാത്ത വിധം അധ്യാപക പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി കൂള്‍ (ഗകഠഋ’ െഛുലി ഛിഹശില ഇീൗൃലെ) എന്ന ഓണ്‍ലൈന്‍ പരിശീലന സംവിധാനം ഏര്‍പ്പെടുത്തി.
‘സമേതം’ പോര്‍ട്ടല്‍
സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമായ ‘സമേതം’ പോര്‍ട്ടല്‍ സജ്ജമാക്കി.
141 മികവിന്റെ കേന്ദ്രങ്ങള്‍
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി വകയിരുത്തി 141 മികവിന്റെ കേന്ദ്രങ്ങള്‍. മൂന്നു കോടി വകയിരുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ 395 സ്‌കൂളുകള്‍. ഒരു കോടി രൂപ വീതമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ 585 സ്‌കൂളുകള്‍.
പ്രത്യേക ധനസഹായ പദ്ധതി
200 വര്‍ഷം പിന്നിടുന്ന പൈതൃക സ്‌കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്കുന്ന പദ്ധതി. 150 വര്‍ഷം പഴക്കമുള്ള ഹെറിറ്റേജ് സ്‌കൂളുകള്‍ക്ക് പ്രത്യേക ധനസഹായ പദ്ധതി. 106 ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കും 27 വി.എച്ച്.എസ്.ഇ സ്‌കൂളുകള്‍ക്കും 181 എല്‍.പി/യു.പി സ്‌കൂളുകള്‍ക്കും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ധനസഹായം നല്‍കി.
സര്‍ക്കാര്‍ യു.പി സ്‌കൂളുകളില്‍ കലാ-കായിക-പ്രവൃത്തിപരിചയ അധ്യാപകരെ എസ്.എസ്.എ വഴി നിയമിക്കാന്‍ നടപടി സ്വീകരിച്ചു. 1,788 അധ്യാപകരുടെ സേവനം ലഭ്യമാക്കി.
കലാ-കായിക-സാംസ്‌കാരിക പാര്‍ക്കുകള്‍
കലാ-കായിക വിദ്യാഭ്യാസത്തിന് അനുഗുണമായ ഭൗതിക സാഹചര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് വിദ്യാലയങ്ങളെ ആരോഗ്യ-മാനസിക-സാംസ്‌കാരിക വികാസത്തിന്റെ അടിസ്ഥാന കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നതിനായി കലാ-കായിക-സാംസ്‌കാരിക പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി വരുന്നു.
ഓട്ടിസം പാര്‍ക്കുകള്‍
ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വളരാനും വികസിക്കാനുമുള്ള ഇടങ്ങളായി ഓട്ടിസം പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ പദ്ധതി.
ടാലന്റ് ലാബ്
കുട്ടികളിലെ കഴിവുകള്‍ കണ്ടെത്താന്‍ ടാലന്റ് ലാബ്. സര്‍ഗശേഷി വര്‍ദ്ധിപ്പിക്കാന്‍ എസ്.എസ്.എ. യുടെ നേതൃത്വത്തില്‍ ‘സര്‍ഗ്ഗവിദ്യാലയ പദ്ധതി’. അന്തര്‍ദേശീയ നിലവാരമുള്ള ലാബുകള്‍ സ്‌കൂളുകളില്‍ സജ്ജീകരിക്കാനായി കറലമഹ ഘമയ പദ്ധതി. നാലു മേഖലകളിലായി ലാബുകള്‍ സ്ഥാപിച്ചു.
അധ്യാപക ബാങ്ക്
അധ്യാപക ബാങ്ക് നിയമവിധേയമാക്കി, അധ്യാപക നിയമനത്തിനും പുനര്‍ വിന്യാസത്തിനും ശാസ്ത്രീയ മാര്‍ഗം സ്വീകരിച്ചു. ഇതിനാവശ്യമായ ഭേദഗതികള്‍ കെ.ഇ.ആര്‍ ചട്ടങ്ങളില്‍ വരുത്തി. കുട്ടികളുടെ കുറവുമൂലം തസ്തിക നഷ്ടപ്പെട്ട 3,682 അധ്യാപകരെ 2018 ജൂലൈ 15നു മുന്‍പായി പുനര്‍വിന്യസിച്ചു.
കലോത്സവ നടത്തിപ്പിനുള്ള സര്‍ക്കാര്‍ ഫണ്ട് വര്‍ധിപ്പിച്ചു
ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ കുട്ടികളില്‍ നിന്നും സ്‌കൂള്‍ കലോത്സവത്തിന് ഫണ്ട് ശേഖരിക്കുന്നത് നിര്‍ത്തലാക്കി. മേളയുടെ നടത്തിപ്പിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു. സര്‍ക്കാര്‍ ഫണ്ട് നാലര കോടിയില്‍ നിന്നും ആറര കോടിയാക്കി.
• പ്രീ-പ്രൈമറി അധ്യാപികമാരുടേയും ആയമാരുടേയും ഹോണറേറിയം വര്‍ധിപ്പിച്ചു. പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിന് വിവിധ പദ്ധതികള്‍ എസ്.സി.ഇ.ആര്‍.ടി ആവിഷ്‌കരിച്ച് നടപ്പിലാക്കി.
• പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി പാഠ്യപദ്ധതി തയ്യാറാക്കുകയും അതിന്റ അടിസ്ഥാനത്തില്‍ ‘കളിപ്പാട്ടം’ എന്ന പേരില്‍ അധ്യാപകര്‍ക്കായി പ്രവര്‍ത്തന പുസ്തകവും, ‘കളിത്തോണി’ എന്ന പേരില്‍ കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന കാര്‍ഡുകളും വികസിപ്പിക്കുകയും ചെയ്തു. എല്ലാ പ്രീ-സ്‌കൂള്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കുന്നതിനു നടപടി സ്വീകരിച്ചു.
ബദല്‍ സ്‌കൂളുകളിലെ (ങഏഘഇ) അധ്യാപകരുടെ വേതനം വര്‍ധിപ്പിച്ചു. കഋഉടട റിസോഴ്‌സ് അധ്യാപകരുടെ വേതനം വര്‍ധിപ്പിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുവേണ്ടി വര്‍ക്കുബുക്കുകളും അധ്യാപക സഹായികളും തയ്യാറാക്കി. പ്രീപ്രൈമറി സ്‌കൂളുകളെ ശാക്തീകരിക്കാന്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 420 വിദ്യാലയങ്ങളില്‍ എസ്.എസ്.എ. വഴി പദ്ധതി നടപ്പിലാക്കി.
• 141 ഞങടഅ സ്‌കൂളുകളെ സര്‍ക്കാര്‍ സ്‌കൂളിന് തുല്യമാക്കി അധിക തസ്തികകള്‍ സൃഷ്ടിച്ച് അധ്യാപക / അനധ്യാപക ക്ഷാമം പരിഹരിച്ചു. 52 ഞങടഅ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനായി ചഅആഅഞഉ ധന സഹായത്തോടെ 104 കോടി രൂപ അനുവദിച്ചു.
• ഹയര്‍സെക്കന്ററി സീറ്റുകള്‍ വര്‍ധിപ്പിച്ചു, കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കി. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ തസ്തിക സൃഷ്ടിക്കാത്തതിനാല്‍ വേതനമില്ലാതെ ജോലി ചെയ്തുവരുന്ന മൂവായിരത്തോളം അധ്യാപകര്‍ക്ക് ദിവസവേതനം അനുവദിച്ചു (70 കോടി രൂപ).
• പുതുതായി തുടങ്ങിയ / അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളിലടക്കം 2011 മുതല്‍ 2015-16 വര്‍ഷം വരെ നിയമിക്കപ്പെട്ട എല്ലാ അധ്യാപക/അനധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കി, ഈ മേഖലയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചു. മതിയായ എണ്ണം (ക്ലാസ് ശരാശരി 15 ല്‍ താഴെ) കുട്ടികളില്ലാത്ത സ്‌കൂളുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം അംഗീകരിക്കാന്‍ ഉത്തരവായി.
• 2013/14, 14/15, 15/16 കാലയളവില്‍ ആരംഭിച്ച ഹയര്‍സെക്കന്ററി കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍, എയ്ഡഡ് മേഖലയില്‍ എന്ന ക്രമത്തില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു.
• സ്‌കൂള്‍ ലൈബ്രറികളും ലബോറട്ടറികളും ആധുനികവത്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി 2018-19 ല്‍ 10 കോടി രൂപ വകയിരുത്തി.
‘ശ്രദ്ധ’ പദ്ധതി
കുട്ടികളുടെ സാമൂഹിക, സാമ്പത്തിക, വൈകാരിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി, പഠനത്തില്‍ മികവു പുലര്‍ത്താന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ കഴിവുകള്‍ ഉയര്‍ത്തുന്നതിനു ‘ശ്രദ്ധ” പദ്ധതി ആവിഷ്‌കരിച്ചു.
‘ശാസ്ത്രായനം’
ആദിവാസി, തീരദേശ, പ്ലാന്റേഷന്‍ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന പദ്ധതി. ശാസ്ത്രാഭിരുചിയുള്ള വിദ്യാര്‍ഥികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ‘ശാസ്ത്രായനം’ പദ്ധതി.
എസ്.ഐ.ഇ.ടി മൊബൈല്‍ ആപ്പ്
കരിക്കുലം അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മാണത്തിനുള്ള കേന്ദ്രമായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എഡ്യൂക്കേഷന്‍ ടെക്‌നോളജിയെ ഉയര്‍ത്തുന്നതിനു പദ്ധതി.
‘വായനയുടെ വസന്തം’
എസ്.ഐ.ഇ.ടി വികസിപ്പിച്ചു. ദൃശ്യപരിമിതി ഉള്ള വിദ്യാര്‍ഥികള്‍ക്കായി ഓഡിയോ പാഠഭാഗങ്ങള്‍ തയാറാക്കി ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മാണത്തില്‍ ഒന്നരമാസം നീണ്ട പരിശീലനം നല്‍കി. ലൈബ്രറി നവീകരണത്തിന് എസ്.ഐ.ഇ.ടി. വഴി ‘വായനയുടെ വസന്തം’ പോര്‍ട്ടല്‍ വികസിപ്പിച്ചു.
മൂന്നുവര്‍ഷം തുടര്‍ച്ചയായി എന്‍.സി.ഇ.ആര്‍.ടി.
ദേശീയപുരസ്‌കാരം
എസ്.ഐ.ഇ.ടിക്ക് മൂന്നുവര്‍ഷം തുടര്‍ച്ചയായി എന്‍.സി.ഇ.ആര്‍.ടി. ദേശീയപുരസ്‌കാരം. • • ‘ശാസ്ത്രവിഷയങ്ങളില്‍ ആഭിമുഖ്യമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യഭ്യാസ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കുന്ന ‘ശാസ്ത്രജാലകം’. നോബല്‍ സമ്മാന ജേതാക്കള്‍ അടക്കമുള്ള ശാസ്ത്രജ്ഞരുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാന്‍ ‘മീറ്റ് ദി സ്‌കോളര്‍’.
ശാസ്ത്രപഥം’
• പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും വളര്‍ത്താനായി എസ്.എസ്.എ ‘ശാസ്ത്രപഥം’ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി. സര്‍ക്കാര്‍ യു.പി. സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ശാസ്ത്ര പാര്‍ക്കുകള്‍. ശാസ്ത്ര വിഷയങ്ങളെ ആയാസരഹിതമാക്കുന്ന തരത്തിലാണ് ശാസ്ത്രപാര്‍ക്കുകള്‍ ക്രമീകരിച്ചത്.
• നിരക്ഷരത നിര്‍മാര്‍ജനം ലക്ഷ്യമാക്കി സാക്ഷരതാ മിഷന്റെ ‘അക്ഷരലക്ഷം’ പരിപാടി തീരദേശത്തിനായി ‘അക്ഷരസാഗരം’, പട്ടികവര്‍ഗ വിഭാഗത്തിനായി ‘സമഗ്ര’, പട്ടികജാതി മേഖലയ്ക്കായി ‘നവചേതന’, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ‘ചങ്ങാതി’, ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിനായി ‘സമന്വയ’ പദ്ധതികള്‍ നടപ്പാക്കി. സാമൂഹിക സാക്ഷരതാ പരിപാടികളുടെ ഭാഗമായി പരിസ്ഥിതി, ഭരണഘടന, നവോത്ഥാന മൂല്യങ്ങള്‍ എന്നിവ സംബന്ധിക്കുന്ന ജനകീയ വിദ്യാഭ്യാസ പരിപാടികള്‍ നടപ്പാക്കിവരുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കായി ടീച്ചര്‍ ട്രാന്‍സ്ഫര്‍മേഷന്‍ കോഴ്‌സ് കോളേജുകളിലും സര്‍വകലാശാലകളിലും വിജയകരമായി നടന്നുവരുന്നു.
ദിശ-ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോ
• വിദ്യാര്‍ഥികള്‍ക്ക് അഭിരുചിക്കനുസരിച്ചുള്ള ഉന്നതവിദ്യാഭ്യാസ മേഖല തെരഞ്ഞെടുക്കുന്നതിനായി ഇന്ത്യയിലെ 53 സര്‍വകലാശാലകളെയും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ‘ദിശ-ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോ’. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി പഠനനിലവാരത്തില്‍ പിന്നാക്കം നില്‍ക്കുന്ന പതിനാല് ഹയര്‍സെക്കന്ററി സ്‌കൂളുകളെ തെരഞ്ഞെടുത്ത് പ്രത്യേക പഠന-ബോധന പദ്ധതി ഹയര്‍സെക്കന്ററി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നു.
• ഓരോ വര്‍ഷവും ഓരോ മേഖല തെരഞ്ഞെടുത്ത്, അതില്‍ അഭിരുചിയുള്ള കുട്ടികള്‍ക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും മികച്ചുനില്‍ക്കുന്ന പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ വെച്ച് മികച്ച പഠനാനുഭവം നല്‍കുന്ന ‘ടകഠഅഞ’ സംഘടിപ്പിച്ചു.

 

പ്രൊഫ. സി. രവീന്ദ്രനാഥ്

വിദ്യാഭ്യാസം

പാഠപുസ്തകങ്ങള്‍ നേരത്തേ
പാഠപുസ്തക വിതരണം സമയബന്ധിതമായും കാര്യക്ഷമമായും
നടത്തുന്നതിനു നടപടി.
പുസ്തകഭാരം കണക്കിലെടുത്ത് മൂന്ന് വാല്യങ്ങളായാണ് പുസ്തകം അച്ചടിക്കുന്നത്. സ്‌കൂള്‍ അടയ്ക്കുന്നതിന് മുന്‍പ് തന്നെ അടുത്ത വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിച്ചു.
ഉച്ചഭക്ഷണം പാചകം ചെയ്യാന്‍ എല്ലാ സ്‌കൂളുകള്‍ക്കും എല്‍പിജി. ഉച്ചഭക്ഷണ പാചക കൂലിയും, പാചക തുകയും വര്‍ധിപ്പിച്ചു.
സൗജന്യ യൂണിഫോം
ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ എ.പി.എല്‍/ബി.പി.എല്‍ ഭേദമെന്യേ എല്ലാ കുട്ടികള്‍ക്കും സൗജന്യ യൂണിഫോം. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കൈത്തറി യൂണിഫോം.
സൗജന്യ ഇന്‍ഷുറന്‍സ്
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും രക്ഷിതാക്കള്‍ മരണപ്പെട്ടാല്‍ കുട്ടിക്ക് സ്ഥിരനിക്ഷേപമായി 50,000 രൂപ നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിച്ചു.

ഹൈടെക് സ്‌കൂള്‍ പദ്ധതി
എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ സാങ്കേതികവിദ്യാ സഹായക വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതി പൂര്‍ത്തിയായി. സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലങ്ങളിലുള്ള 4752 സ്‌കൂളുകളില്‍ 58,430 ലാപ്‌ടോപ്പുകള്‍, 42,227 മള്‍ട്ടിമീഡിയാ പ്രൊജക്ടറുകള്‍, 40,594 മൗണ്ടിങ് കിറ്റുകള്‍, 40,621 എച്ച്.ഡി.എം.ഐ. കേബിള്‍, 40,614 ഫേസ് പ്ലേറ്റ്, 21,847 സ്‌ക്രീനുകള്‍, 41,544 യു.എസ്.ബി. സ്പീക്കറുകള്‍, 4,688 ഡി.എസ്.എല്‍.ആര്‍. ക്യാമറകള്‍, 4,522 നാല്പത്തിരണ്ടിഞ്ച് എല്‍.ഇ.ഡി. ടെലിവിഷനുകള്‍, 4,720 ഫുള്‍ എച്ച്.ഡി. വെബ് ക്യാമുകള്‍ എന്നിവയുടെ വിന്യാസം പൂര്‍ത്തിയാക്കി. 9046 പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ ഉള്‍പ്പടെ 13,798 സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങള്‍ക്ക് ബ്രോഡ്ബാന്റ് കണക്ടിവിറ്റി നല്‍കി. എല്ലാ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ 300 കോടി രൂപ അനുവദിച്ചു.

Skip to content