Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.
 

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

കേരള സർക്കാർ നേട്ടങ്ങൾ / പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

ഇല്ലായ്മകളും പോരായ്മകളും പരിഹരിച്ച് പന്ത്രണ്ടാം ക്ലാസു വരെയുള്ള പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന യജ്ഞം.

ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നു. ഓരോന്നിനും ഓരോ ലക്ഷം രൂപ. ഒപ്പം, ഡിജിറ്റൽ പഠനരീതിയും. എല്ലാ നിയമസഭാമണ്ഡലത്തിലും ഓരോ സ്കൂൾ മികവിന്റെ കേന്ദ്രം. 229 സർക്കാർസ്കൂളുകൾ മെച്ചപ്പെടുത്താൻ 3 കോടി രൂപ വീതം.

നവീനപശ്ചാത്തലസൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്‌റൂമുകൾ, ശുചിമുറികൾ, ലബോറട്ടറികൾ, പഠനക്കളരികൾ എന്നിവയൊക്കെയുള്ള വിദ്യാലയങ്ങളാണു ലക്ഷ്യം. വിദ്യാർത്ഥികളുടെ നൈസർഗ്ഗികശേഷികൾ കണ്ടെത്തി അതിനനുസൃതമായി മെച്ചപ്പെട്ട പൗരാരായി വളരാൻ ഉതകുന്ന പഠനബോധനപ്രക്രിയ ശക്തിപ്പെടുത്താൻ ജനകീയ വിദ്യാഭ്യാസ മാതൃക രൂപപ്പെടുത്തും.

പാഠപുസ്തകം അച്ചടിച്ചു സ്കൂൾ തുറക്കുമ്മുമ്പു കുട്ടികൾക്കു ലഭ്യമാക്കി. ഭാരം കുറയ്ക്കാൻ എല്ലാ പുസ്തകവും മൂന്നുഭാഗമാക്കി. അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്ന മലാപ്പറമ്പ് സ്‌കൂൾ ഏറ്റെടുത്തു. സ്കൂൾ പൂട്ടാനുള്ള ഡി‌ഇ‌ഒയുടെ അധികാരം എടുത്തുകളഞ്ഞു.

എട്ടാം ക്ലാസ് വരെ സൗജന്യയൂണിഫോം. ഈ വര്‍ഷം അഞ്ചാംക്ലാസുവരെ കൈത്തറി യൂണിഫോം. ഇതുവഴി കൈത്തറിമേഖലയിൽ ധാരാളം തൊഴിൽദിനം സൃഷ്ടിച്ചു.

Skip to content