Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ജനക്ഷേമം മുന്നിൽ

കേരള സർക്കാർ നേട്ടങ്ങൾ / ജനക്ഷേമം മുന്നിൽ

1. 9ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്‌പ എടുത്തവരെ സഹായിക്കാൻ 900കോടിയുടെ പദ്ധതി.

പലവിധ സാമ്പത്തികവിഷമതകളുടെയും ഇടയിലും വിദ്യാഭ്യാസവായ്പാതിരിച്ചടവിനുള്ള സഹായപദ്ധതി പ്രഖ്യാപിച്ചതിലൂടെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ 900 കോടി രുപയുടെ മറ്റൊരു ഭീമൻ സാമ്പത്തികബാദ്ധ്യതകൂടി ഏറ്റെടുത്തിരിക്കുന്നു.

തിരിച്ചടവ് മുടങ്ങി നിഷ്ക്രിയാസ്തിയായി മാറി ജപ്തിഭീഷണി നേരിടുന്ന വായ്പാക്കുടികയുടെ പിരിവ് കണ്ണിൽചോരയില്ലാത്ത ചില ഏജൻസികളെ സർഫേസി നിയമപ്രകാരം ഏല്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ രക്ഷാമാർഗ്ഗവുമായി വരുന്നത്. ബാങ്കുകൾ കിട്ടാക്കടത്തിന്റെ പകുതിയും അതിൽത്താഴെയുമുള്ള തുകയ്ക്കാണ് ഈ പിരിവുകാർക്കു കരാർ നല്‍കുന്നത്. കേരളസർക്കാർ രൂപം നല്‍കിയിരിക്കുന്ന സ്കീമിന്റെ യുക്തി വളരെ ലളിതമാണ്. ബാങ്കുകൾ ഉപേക്ഷിക്കാൻ തയ്യാറായിരിക്കുന്ന ഈ തുക വായ്പ എടുത്ത സാധാരണക്കാർക്ക് ഇളവായി കൊടുക്കാൻ തയ്യാറായാൽ ബാക്കി കടം തിരിച്ചടയ്ക്കാനുള്ള ചുമതലയിൽ സർക്കാർ പങ്കാളിയാകും.

2. അന്യസംസ്ഥാനതൊഴിലാളികൾക്കു സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തി.

3. ക്ഷേമപെൻഷനുകൾ 600 ൽ നിന്നും 1100 രൂപയായി വർദ്ധിപ്പിച്ചു.

4. ഒന്നാം വർഷം ക്ഷേമപെൻഷൻ ഇനത്തിൽ അയ്യായിരത്തിലധികം രൂപ അനുവദിച്ചു.

5. പെൻഷനുകൾ കുടിശികയില്ലാതെ വീടുകളിൽ എത്തിച്ചു. പെൻഷൻ വിവരസഞ്ചയം കുറ്റമറ്റതാക്കാൻ കരുതലോടെ നടപടികൾ.

6. ദശാബ്ദങ്ങൾക്കുശേഷം ഭൂരഹിതർക്ക് പട്ടയവിതരണം.

7. പ്രവാസി പെൻഷനും സാമൂഹികസുരക്ഷാപെൻഷനുകളും കൂട്ടി; കുടിശ്ശിക തീർത്തു കൊടുത്തു.

8. കേരളപ്പിറവിക്ക് 60 വർഷങ്ങൾക്കുശേഷവും നമ്മുടെ ഇടയിൽ അഞ്ചുലക്ഷത്തോളം ഭവനരഹിതരുണ്ടെന്ന വസ്തുത ഗൗരവമായി കാണേണ്ടിയിരിക്കുന്നു. തികച്ചും അർഹരായ പല ഗുണഭോക്താക്കളും വിവിധ ഭവനപദ്ധതികളിൽ ഉൾപ്പെടാതെ പോയിട്ടുണ്ട് എന്നത് കണ്ടെത്തിയിട്ടും ഭവനരഹിതരായ സാധാരണ ജനങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം ലഭ്യമാക്കുകയും ജീവനോപാധി തുറന്നു നൽകുകയും ചെയ്യാനുദ്ദേശിച്ച് നടപ്പാക്കുന്ന സമ്പൂർണ്ണ ഭവന മിഷനാണ് ലൈഫ്. വിവിധ ഭവന നിർമ്മാണ പദ്ധതികളിൽ മറ്റു പദ്ധതികളിൽ ഗുണഭോക്താവായി കണ്ടെത്തിയിട്ടും ഭവനങ്ങൾ പൂർത്തീകരിക്കാൻ സാധ്യമായിട്ടില്ലാത്തവർക്ക് ലഭിച്ച വീട് വാസയോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകും. സമൂഹത്തിൽ സുരക്ഷിതമായും സ്വാഭിമാനത്തോടെയും നിലനിൽക്കാനും പ്രവർത്തിക്കാനുമുള്ള സാഹചര്യങ്ങളൊരുക്കുക യാണ് ലൈഫ് മിഷന്റെ ഉദ്ദേശ്യം.

9. ജനസൗഹൃദ സർക്കാർ ആശുപത്രികൾ –  ആർദ്രം മിഷൻ

ആദിവാസികൾ, മൽസ്യത്തൊഴിലാളികൾ തുടങ്ങി പ്രാന്തവൽക്കരിക്കപ്പെട്ടവരുടേയും സ്ത്രീകളുടേയും പ്രായാധിക്യമുള്ളവരുടേയും ആരോഗ്യാവശ്യങ്ങൾ നിറവേറ്റുന്നതിനും സമകാലിക ആരോഗ്യ പ്രശ്‌നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിനും ആർദ്രം മിഷൻ ലക്ഷ്യമിടുന്നു. സർക്കാർ ആശുപത്രികളുടെ വിപുലീകരണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി മാറ്റുക, ജീവിതശൈലീ രോഗങ്ങളിൽ നിന്നും പരിരക്ഷ, കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കുക, നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരം, ആരോഗ്യ സ്ഥാപനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ എന്നിവയൊക്കെ കോർത്തിണക്കിക്കൊണ്ടാണ് ആർദ്രം മിഷൻ രൂപകല്പന ചെയ്തിരിക്കുന്നത്.

10. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ഇല്ലായ്മകളും പോരായ്മകളും പരിഹരിച്ച് ഒന്നു മുതൽ 12-ാം ക്ലാസുവരെയുള്ള പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന യജ്ഞമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുക. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണപരമായ മുന്നേറ്റങ്ങൾക്കായി പശ്ചാത്തല സൗകര്യങ്ങൾ നവീകരിക്കും, സ്മാർട്ട് ക്ലാസ്‌റൂമുകൾ, ശുചിമുറികൾ, ലബോറട്ടറികൾ, പഠന കളരികൾ എന്നിവയൊക്കെ സജ്ജമാക്കിയ വിദ്യാലയങ്ങളാണ് ലക്ഷ്യം. വിദ്യാർത്ഥികളുടെ നൈസർഗ്ഗികമായ കഴിവുകൾ കണ്ടെത്തി ഓരോരുത്തരുടേയും അഭിരുചിക്കനുസൃതമായി മെച്ചപ്പെട്ട പൗര•ാരായി വളരുന്നതിന് പര്യാപ്തമായ നിലയിൽ പൊതുവിദ്യാലയങ്ങളിലെ പഠനബോധന പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് ജനകീയ വിദ്യാഭ്യാസ മാതൃക രൂപപ്പെടുത്തും.

11. ഹരിതകേരളം മിഷൻ

കേരളത്തിന്റെ സവിശേഷതകളായി പ്രകീർത്തിക്കപ്പെട്ടിരുന്ന വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുക എന്നിവയാണ് ഹരിതകേരളം മിഷന്റെ മുഖ്യലക്ഷ്യങ്ങൾ. വികേന്ദ്രീകൃത ഉറവിട ജൈവമാലിന്യ സംസ്‌ക്കരണം പ്രാവർത്തികമാക്കുന്നതോടൊപ്പം ബോധവൽക്കരണവും ശുചിത്വ മാലിന്യ സംസ്‌ക്കരണ സേവന സൗകര്യങ്ങളും ലഭ്യമാക്കും. ജലസ്രോതസ്സുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി തടയും. കുളങ്ങളും തോടുകളും ആദ്യഘട്ടത്തിൽ പുനരുജ്ജീവിപ്പിക്കുകയും രണ്ടാംഘട്ടത്തിൽ നദികൾ, കായലുകൾ തുടങ്ങി മറ്റു ജലസ്രോതസ്സുകളുടെ സംരക്ഷണവും സുസ്ഥിരമായ വിനിയോഗവും ഉറപ്പാക്കും. പച്ചക്കറികൃഷിയിലും നെല്ല്, പഴവർഗ്ഗങ്ങൾ തുടങ്ങി അടിസ്ഥാന കൃഷി ഉല്പന്നങ്ങളുടെ ജൈവകൃഷി വ്യാപകമാക്കുന്നതോടൊപ്പം കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കത്തക്ക രീതിയിൽ വിപണി സംവിധാനം പരിഷ്‌ക്കരിക്കും.

പട്ടിക പിന്നാക്ക വിഭാഗ വികസനം

ഭവനരഹിതരും ഭൂരഹിതരുമായ പട്ടികജാതിക്കാരുടെ പുനരധിവാസത്തിന് 440 കോടി രൂപ വിനിയോഗിച്ചു. 16,363 സ്പിൽ ഓവർ വീടുകളിൽ 4,567 എണ്ണം പൂർത്തിയാക്കി. 4,465 കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകി, 7,167 വീടുകളുടെ അറ്റകുറ്റപണി നടത്തി. പുതുതായി 14,946 വീടുകൾ ആരംഭിച്ചതിൽ  967 എണ്ണം പൂർത്തിയാക്കി.

ചികിത്സാധനസഹായ പദ്ധതിയിൽ 23,073 പേർക്ക് 46 കോടി രൂപ അനുവദിച്ചു.

മുൻസർക്കാർ പ്രഖ്യാപിച്ച് നടപ്പാക്കാതിരുന്ന കടാശ്വാസപദ്ധതി നടപ്പിലാക്കുന്നതിനായി 89 കോടി രൂപ അനുവദിച്ചു.

എസ്‌സി/എസ്‌റ്റി/ഒഇസി വിദ്യാർത്ഥികളുടെ വിവിധ വിദ്യാഭ്യാസാനുകൂല്യങ്ങൾ 25 മുതൽ 100 വരെ ശതമാനം ഉയർത്തി.

പട്ടികജാതിസങ്കേതങ്ങളുടെ സമഗ്രവികസനത്തിനായി അംബേദ്കർ ഗ്രാമപദ്ധതി ആരംഭിച്ചു.

10,523 പേർക്ക് വിവാഹധനസഹായം

1,466 പേർക്ക് മിശ്രവിവാഹധനസഹായം

1,40,000 ഓളം ഒഇസി, ഒബിസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യത്തിലെ കുടിശ്ശിക പൂർണ്ണമായി കൊടുത്തുതീർത്തു.

ആറുലക്ഷത്തോളം പട്ടികജാതിവിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസാനുകൂല്യങ്ങൾ.

പട്ടികജാതി/പട്ടികവർഗ്ഗ വികസനകോർപ്പറേഷൻ മുഖേന 4,209 പേർക്ക് വിവിധ ധനസഹായങ്ങൾ നൽകി.

പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള ഗോത്രസാരഥി പദ്ധതി നടപ്പിലാക്കുന്നതിനും മുൻവർഷത്തെ കുടിശ്ശിക വിതരണം ചെയ്യുന്നതിനുമായി 6.67 കോടി രൂപ അനുവദിച്ച് 353 സ്‌കൂളുകളിൽ പഠിക്കുന്ന 12831 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം നൽകി

532 അനാഥക്കുട്ടികൾക്ക് 1.03 കോടി രൂപ കൈത്താങ്ങ് പദ്ധതിയായി സഹായം നൽകി

ജനനി ജന്മരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരത്തിനായി 10 കോടി രൂപ 11,850 പേർക്ക് തുടർപദ്ധതിയായി ചെലവഴിച്ചു.

മൺസൂൺ കാലത്ത് പട്ടികവർഗ്ഗകുടുംബങ്ങൾക്ക് പട്ടിണി ഉണ്ടാകാതെ ഭക്ഷ്യസഹായപദ്ധതി നടപ്പിലാക്കുന്നതിനായി 25 കോടി രൂപ അനുവദിച്ചു. 83,103 പട്ടികവർഗ്ഗകുടുംബങ്ങൾക്കു ഭക്ഷ്യധാന്യവിതരണം നടത്തി.

1,53,825 കുടുംബങ്ങൾക്ക് ഓണക്കിറ്റും 14,800 പേർക്ക് ഓണക്കോടിയും വിതരണം ചെയ്തു.

2159 പട്ടികവർഗ്ഗക്കാരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളി. ചെലവ് 6,17,56,785 രൂപ.

പട്ടികവർഗ്ഗഭവനനിർമ്മാണപദ്ധതിയിൽ 23,197 വീടുകളുടെ നിർമ്മാണത്തിനായി 177 കോടി രൂപ നൽകി. ഇതിൽ 4,158 വീടുകൾ പൂർത്തീകരിച്ചു.

അർഹരായ ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി ഭൂമി വാങ്ങി നൽകുന്ന പദ്ധതി പ്രകാരം ഭൂരഹിതരായ 71 ഗുണഭോക്താക്കൾക്ക് 29.588 ഏക്കർ ഭൂമി വാങ്ങിയ ഇനത്തിൽ 644.758 ലക്ഷം രൂപ അനുവദിച്ചു. വനാവകാശ നിയമപ്രകാരം 5075 പേർക്ക് ആർ.ഒ.ആർ നൽകുവാനുള്ള നടപടി സ്വീകരിച്ചു. സുപ്രീംകോടതിവിധി പ്രകാരം ലഭിച്ച ഭൂമി 4000 പട്ടികവർഗ്ഗവിഭാഗക്കാർക്ക് ഒരു ഏക്കർ വെച്ച് നൽകാനായി റവന്യൂ, വനം, പട്ടികവർഗ്ഗവികസന വകുപ്പുകൾ സംയുക്തനടപടി സ്വീകരിക്കും.

പട്ടികവർഗ്ഗസെറ്റിൽമെന്റുകളിൽ സമ്പൂർണവൈദ്യുതീകരണത്തിനായി 14.70 കോടി രൂപ കെഎസ്ഇബിക്ക് അനുവദിച്ചു.

Skip to content