Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

കേരളം ഒന്നാമത്

കേരള സർക്കാർ നേട്ടങ്ങൾ / കേരളം ഒന്നാമത്

1. ഇന്ത്യാ ടുഡേയുടെ ദേശീയസർവേയിൽ ക്രമസമാധാനപാലനം ഏറ്റവും ഭദ്രമായ സംസ്ഥാനം കേരളം.

2. ഏറ്റവും കൂടുതൽ മേഖലകളിൽ മികവുപുലർത്തിയതിനുള്ള ഇന്ത്യാ ടുഡേ സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്‌സ്റ്റ് അവാർഡ് നേടിയ സംസ്ഥാനം കേരളം.

3. ജീവിതശൈലീരോഗങ്ങൾ ചെറുക്കാൻ സമഗ്രപദ്ധതി ആവിഷ്കരിച്ച സംസ്ഥാനം കേരളമെന്നു ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (ബിബിസി).

4. ട്രാൻസ്ജെൻഡറുകൾക്ക് (ഭിന്നലിംഗവിഭാഗം) ജോലിസംവരണം ഏർപ്പെടുത്തിയ (കൊച്ചി മെട്രോയിൽ) ആദ്യസംസ്ഥാനം കേരളമെന്ന് ഗാർഡിയൻ പത്രം.

5. അഴിമതി ഏറ്റവും കുറവെന്നു സിഎംഎസ് (സെന്റർ ഫോർ മീഡിയാ സ്റ്റഡീസ്) സർവെ കണ്ടെത്തിയ സംസ്ഥാനം കേരളം.

6. ഭരണമികവിന്റെ സൂചകമായ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് ഏറ്റവും ഉയർന്ന സംസ്ഥാനം കേരളം എന്നു പിസിഎ സർവ്വേ 2017.

7. കോപ്സ് റ്റുഡേ ഇന്റർനാഷണലിന്റെ 2017 ലെ പൊലീസ് എക്സലൻസ് അവാർഡ് ജനമൈത്രി പോലീസിന്.

8. ഇതരസംസ്ഥാനത്തൊഴിലാളികളുടെ ക്ഷേമത്തിന് ഇൻഷുറൻസ് അടക്കം ഏർപ്പെടുത്തി മാതൃകയായി കേരളമെന്ന് ലാറ്റിനമേരിക്കൻ ടെലിവിഷൻ ശൃംഖല ടെലി സൂർ.

9. വികസിതലോകത്തിനു തുല്യമായി ശിശുമരണനിരക്കു കുറച്ചുകൊണ്ടുവന്ന സംസ്ഥാനം കേരളമെന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവെ.

10. ആദ്യത്തെ സമ്പൂർണവൈദ്യുതിവത്കൃതസംസ്ഥാനമായി കേരളം – 4,65,000 കുടുംബങ്ങൾക്ക് പുതിയ കണക്‌ഷൻ. കടുത്ത വരൾച്ചയിലും പവർക്കട്ടും ലോഡ്ഷെഡ്ഡിങ്ങും ഇല്ല.

11. സമ്പൂർണ വെടിയിട വിസർജനമുക്ത സംസ്ഥാനമായി കേരളം.

12. പട്ടികജാതി, പട്ടികവർഗ്ഗ (SCP/TSP) വിഹിതം ജനസംഖ്യാനുപാതികമായി വകയിരുത്തിയ ഏക ഇന്ത്യൻ സംസ്ഥാനം.

13. ദളിതർക്കെതിരായ അതിക്രമം ഏറ്റവും കുറവു കേരളത്തിലാണെന്ന് കേന്ദ്രസാമൂഹികനീതിമന്ത്രി രാംദാസ് അത്തേവാലെ.

Skip to content