Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ശ്രീ, ഇ . പി ജയരാജന്‍

കേരള സർക്കാർ നേട്ടങ്ങൾ / ശ്രീ, ഇ . പി ജയരാജന്‍

വികസന വഴിയില്‍
വ്യവസായം

കേരളത്തിന്റെ വ്യവസായ അന്തരീക്ഷം അടിമുടി മാറ്റത്തിലാണ്. സംരംഭകര്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി സര്‍ക്കാര്‍ വരവേല്‍ക്കുന്നു. അടിസ്ഥാന സൗകര്യ മേഖലയില്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. നൂലാമാലകള്‍ ഒഴിവാക്കി ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ പുതിയ കാലം. കേരളത്തിന്റെ സ്വന്തം ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത മാര്‍ഗങ്ങളിലൂടെ ലോക വിപണി തേടി പ്രയാണം തുടങ്ങുന്നു. കായിക കേരളം ഭാവനാസമ്പന്നമായ ഒട്ടേറെ പദ്ധതികളുടെ കുതിപ്പിലാണ്. പ്രളയകാലത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് യുവജനസമ്പത്ത് ക്രിയാത്മകമായി വിനിയോഗിക്കാനുള്ള നടപടികളും മുന്നോട്ട്.

 

36000-ല്‍ പരം എ.എസ്.എം.ഇ യൂണിറ്റുകകളിലൂടെ 3200 കോടിയില്‍ പരം നിക്ഷേപവും 1,27,000 ല്‍ പരം തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
പരമ്പരാഗത ഉത്പന്നങ്ങളുടെ പ്രദര്‍ശനം പ്രോത്സാഹിപ്പിക്കുവാനും വിപണനശൃംഖല വിപുലീകരിക്കുവാനും വേദിയൊരുക്കുന്ന തനതും നൂതനവുമായ പദ്ധതിയാണ് ”വിവിധോദ്ദേശ്യ വിപണന പ്രോത്സാഹന കേന്ദ്രങ്ങള്‍”
തനത് കാര്‍ഷിക വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഭക്ഷ്യ കാര്‍ഷിക വ്യാവസായിക പ്രദര്‍ശന വിപണന മേള നടത്തി.
കേരളത്തിലെ ങടങഋ മേഖലയില്‍ എല്‍.ഐ.സിയുമായി ചേര്‍ന്ന് ഇന്‍ഷുറഷന്‍സ് പദ്ധതി നടപ്പാക്കി.
വ്യവസായ സംരംഭകര്‍ക്ക് വ്യവസായം തുടങ്ങുന്നതിന് നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ആവശ്യമായ ലൈസന്‍സുകളും, ക്ലിയറന്‍സുകളും വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ഏകജാലക സംവിധാനം നടപ്പിലാക്കി.
വാണിജ്യ മിഷന്‍
തനത് ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി ഉറപ്പുവരുത്തുന്നതിനും വാണിജ്യ മേഖലയില്‍ സംസ്ഥാനത്തിന്റെ അനന്തസാധ്യതകള്‍ കണ്ടെത്തുന്നതിനും സംസ്ഥാന വാണിജ്യ മിഷന്‍ രൂപീകൃതമായി.
കൈത്തറിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
യുവാക്കള്‍ക്ക് നെയ്ത്തില്‍ പരിശീലനം നല്‍കുന്ന യുവ വീവ് പദ്ധതിയിലൂടെ കോഴിക്കോട്, കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി 300 യുവാക്കള്‍ക്ക് പരിശീലനം നല്‍കി.
കൈത്തറി മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഓരോ വീട്ടിലും ഒരു തറി സ്ഥാപിക്കല്‍ പദ്ധതിയിലൂടെ-ഒരു വീട്ടില്‍ ഒരു തറി-322 ഗുണഭോക്താക്കള്‍ക്ക് തറികള്‍ വാങ്ങുവാന്‍ 108 ലക്ഷം രൂപ നല്‍കി.
2017-ല്‍ 2689 സ്‌കൂളുകളിലെ ഒന്നു മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. 2018-19-ല്‍ ഒന്നു മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കും യൂണിഫോം നല്‍കി. 2018-19-ല്‍ ഒന്നു മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കുമുള്‍പ്പെടെ യൂണിഫോം വിതരണം നടത്തുന്നതിനുള്ള ജോലികള്‍ പുരോഗമിച്ചു വരുന്നു.
തൊഴില്‍ രഹിതരായ അഭ്യസ്തവിദ്യര്‍ക്ക് കൈത്തറി മേഖലയില്‍ ഉത്പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിനുള്ള സ്വയംതൊഴില്‍ പദ്ധതിയിലൂടെ 200ലേറെ പേര്‍ തൊഴില്‍ നേടിയിട്ടുണ്ട്.
മൂന്ന് കൈത്തറി സംഘങ്ങള്‍ക്ക് സംസ്ഥാനതല അവാര്‍ഡും 10 കൈത്തറി സംഘങ്ങള്‍ക്ക് ജില്ലാതല അവാര്‍ഡും നല്‍കി.
ഖാദി മേഖല
പുതിയ എട്ട് ഖാദി നൂല്‍പ്പ് യൂണിറ്റുകള്‍, 15 നെയ്ത്ത് യൂണിറ്റുകള്‍, റെഡിമെയ്ഡ് പാവുനിര്‍മാണ യൂണിറ്റ് എന്നിവ സ്ഥാപിച്ചു.
ഖാദി മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും ഇ.എസ്സ്.ഐ. പദ്ധതി ഏര്‍പ്പെടുത്തി.
ഖാദി ഗ്രാമം
അഞ്ചു വര്‍ഷം കൊണ്ട് 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഖാദി ഗ്രാമം എന്ന പേരില്‍ നൂതന പദ്ധതി ആരംഭിച്ചു. ആദ്യഘട്ടമായി കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലായി 600 ചര്‍ക്കകളും 400 തറികളും സ്ഥാപിച്ച് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി.
കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ചര്‍ക്ക-തറി നിര്‍മാണ യൂണിറ്റ്
കോട്ടയം ജില്ലയില്‍ 166 ലക്ഷം രൂപ മുതല്‍ മുടക്കില്‍ 17167 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആധുനിക ഖാദി ഗവേഷണ വിപണന കേന്ദ്രം
തിരുവനന്തപുരം, ചേര്‍ത്തല, ഒളരിക്കര, കേച്ചേരി, പേരാവൂര്‍, ചേര്‍ക്കള, കുമ്പിടി എന്നിവിടങ്ങളില്‍ പുതിയ വിപണന കേന്ദ്രങ്ങള്‍
ഒറ്റനോട്ടത്തില്‍
എന്റെ ഗ്രാമം തൊഴില്‍ദായക പദ്ധതി പ്രകാരം ഗ്രാമീണ വ്യവസായ മേഖലയില്‍ 2016-17-ല്‍ 1220 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 393 സംരംഭങ്ങള്‍ ആരംഭിച്ചു. 2017-18-ല്‍ 461 പുതിയ യൂണിറ്റുകള്‍ ആരംഭിച്ചതു വഴി 1440 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
കരകൗശലമേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യവികസനം, വിപണനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍, പ്രോത്സാഹന പദ്ധതികള്‍ എന്നിവ നടപ്പാക്കി വരുന്നു. ‘ആശ സ്‌കീം’ (അസിസ്റ്റന്റ് സ്‌കീം ഫോര്‍ ഹാന്‍ഡിക്രാഫ്ട് ആര്‍ട്ടിസാന്‍സ് ) എന്ന പുതിയ പദ്ധതി നടപ്പിലാക്കി.
ടെക്‌സ്റ്റൈല്‍സ് മേഖല
തൃശ്ശൂരിലെ കെ.കരുണാകരന്‍ മെമ്മോറിയല്‍ സഹകരണ സ്പിന്നിങ് മില്ലില്‍ അത്യാധുനിക മെഷീന്‍ സ്ഥാപിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങി.
കേരളാ സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (കെ.എസ്.ടി.സി) കീഴില്‍ കോമളപുരം, പിണറായി എന്നിവിടങ്ങളില്‍ ഹൈടെക് വീവിംഗ് മില്‍സ് യുണിറ്റുകളുടെ വിപുലീകരണ പദ്ധതികള്‍ 2019 മാര്‍ച്ചിനകം പൂര്‍ത്തിയാകും.
എട്ടു വര്‍ഷമായി തുറക്കാതിരുന്ന ഉദുമ സ്പിന്നിങ് മില്‍, കോമളപുരം സ്പിന്നിങ് & വീവിങ് മില്‍ എന്നിവ തുറന്നു.
ഒരു പെട്രോ കെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കിന്‍ഫ്രയ്ക്ക് തത്വത്തില്‍ അംഗീകാരം
പാലക്കാട് മെഗാഫുഡ് പാര്‍ക്കിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍
കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി പുരോഗമിക്കുന്നു.
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിന് ചരിത്രത്തിലെ ഉയര്‍ന്ന ലാഭം- 35.04 കോടി രൂപ, വിറ്റുവരവ് 243.10 കോടി. 23 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി. കേരളാ സിറാമിക്‌സ് ലിമിറ്റഡില്‍ ഖനനത്തിന് സ്ഥലം വാങ്ങുന്നതിനും നവീകരണത്തിനുമായുള്ള 23 കോടിയുടെ പദ്ധതി മാര്‍ച്ചില്‍ പൂര്‍ത്തിയാകും.
കെല്‍ട്രോണിന് ചെന്നൈ സ്മാര്‍ട്ട്‌സിറ്റിപദ്ധതിയില്‍ 146കോടി രൂപയുടെ ടെണ്ടറിന് അംഗീകാരം.
ട്രാക്കോ കേബിള്‍ കമ്പനിയുടെ തിരുവല്ല, ഇരുമ്പനം യൂണിറ്റുകളിലെ ഉത്പാദനശേഷി 1,500 മെട്രിക് ടണ്‍ വീതം ഉയര്‍ത്തി.
ഇന്ത്യന്‍ റെയില്‍വേക്ക് ട്രാക്ഷന്‍ വയറുകള്‍ ഉത്പാദനത്തിനായി 2018-19ല്‍ എട്ട് കോടി രൂപ അനുവദിച്ചു.
യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ എല്‍.ഇ.ഡി തെരുവ് വിളക്കുകളുടെ നിര്‍മാണ യൂണിറ്റ്, നവീകരിച്ച വാട്ടര്‍ മീറ്റര്‍ യൂണിറ്റ് എന്നിവ കമ്മീഷന്‍ ചെയ്തു.
നാവിക് ഉപകരണങ്ങളുടെ നിര്‍മാണം
പ്രകൃതി ദുരന്തങ്ങളെകുറിച്ചു മുന്നറിയിപ്പ് നല്‍കുന്നതിനും, അപകടങ്ങള്‍ കുറയ്ക്കുന്നതിനും മത്‌സ്യതൊഴിലാളികളെ സഹായിക്കുന്നതിനും വേണ്ടി ഐ.എസ്.ആര്‍.ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചു വ്യവസായവകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നാവിക് ഉപകരണങ്ങള്‍ നിര്‍മിച്ചു.
ഒറ്റനോട്ടത്തില്‍
തിരുവനന്തപുരം ജില്ലയില്‍ തോന്നയ്ക്കലില്‍ ലൈഫ് സയന്‍സ് പാര്‍ക്കിന്റെ ഒന്നാം ഘട്ടമായി 25 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞു.
ഒറ്റപ്പാലം ഡിഫന്‍സ് പാര്‍ക്കിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു.
കാക്കനാട് കിന്‍ഫ്രയില്‍ 66.7 ഏക്കര്‍ ഭൂമിയില്‍ ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങി.
മട്ടന്നൂര്‍ പാര്‍ക്കില്‍ വിവിധോദ്ദേശ്യ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ കിന്‍ഫ്ര പദ്ധതി തയ്യാറാക്കി വരുന്നു.
കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിനോടനുബന്ധിച്ച് ഐ.റ്റി സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
തിരുവനന്തപുരം ജില്ലയില്‍ തോന്നയ്ക്കലില്‍ വ്യവസായ വികസന കോര്‍പ്പറേഷന്‍ സ്ഥാപിക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്കിന്റെ ഒന്നാം ഘട്ടമായി ഒമ്പത് ഏക്കര്‍ സ്ഥലത്ത് ശീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുമായി സംയുക്ത സംരംഭത്തില്‍ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് ആരംഭിക്കാന്‍ പദ്ധതി
കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി ഭൂമി എറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ ത്വരിതഗതിയില്‍
ലൈറ്റ് എഞ്ചിനിയറിങ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് 23 കോടിയുടെ ഭരണാനുമതി
സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ രൂപരേഖ തയ്യാറാക്കി.
ആട്ടോകാസ്റ്റ് ലിമിറ്റഡില്‍ സ്റ്റീല്‍ കാസ്റ്റിംഗ് ലൈനുമായി ബന്ധപ്പെട്ട 12.98 കോടി രൂപയുടെ പ്രോജക്ട് അവസാന ഘട്ടത്തില്‍.
കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡില്‍ മെഷീന്‍ ഷോപ്പിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്.
ഇ-ഓട്ടോ
ഇ-ഓട്ടോ പ്രീ-ലോഞ്ചിംഗ് നടത്തി. അംഗീകാരത്തിനുള്ള നടപടികള്‍ മുന്നോട്ട്.
പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് നിര്‍മിച്ച ഇ-ഓട്ടോ സിഎംവിആര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് നടപടി തുടങ്ങി.
കായിക യുവജന കാര്യാലയം
സ്റ്റേഡിയങ്ങള്‍ക്ക് 700 കോടി
ബജറ്റില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച 14 ജില്ലാ സ്റ്റേഡിയങ്ങള്‍ക്കും 43 പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി സ്റ്റേഡിയങ്ങള്‍ക്കുമായി 700 കോടി അനുവദിച്ചു. 34 സ്റ്റേഡിയങ്ങള്‍ക്ക് കിഫ്ബി അംഗീകാരം. ഒമ്പത് എണ്ണത്തിന്റെ നിര്‍മാണം തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഖേലോ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഡിയം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നാലു പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്ന പദ്ധതി അവസാന ഘട്ടത്തില്‍.
കിക്ക് ഓഫ്
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ‘ഖേലോ ഇന്ത്യ’യിലുള്‍പ്പെട്ട ഫുട്‌ബോളില്‍ കേരളത്തിലെ 18 കേന്ദ്രങ്ങളില്‍ ഒന്‍പത് മുതല്‍ 12 വയസ്സുവരെ പ്രായമുള്ള 25 കുട്ടികളെ വീതം തെരഞ്ഞെടുത്ത് എട്ട് കേന്ദ്രങ്ങളിലായി പരിശീലന പദ്ധതി ആരംഭിച്ചു.
സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ഫണ്ട് ട്രസ്റ്റ് വഴി എട്ട് കായിക താരങ്ങള്‍ക്കായി 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
കായിക വകുപ്പ് ഏറ്റെടുത്ത പെണ്‍കുട്ടികള്‍ക്കുമാത്രമായിട്ടുള്ള സ്‌പോര്‍ട്‌സ് സ്‌കൂളായ സ്‌പോര്‍ട്‌സ് ഡിവിഷന്‍ കണ്ണൂരില്‍ നവീകരണ പ്രവര്‍ത്തികള്‍ തുടരുന്നു.
കുമാരപുരം ടെന്നീസ് അക്കാഡമിയില്‍ താരങ്ങളെ ലോക നിലവാരത്തിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ട്.
ആദ്യമായി കായിക വകുപ്പ് കായിക മേഖലയിലെ സമഗ്ര വിവരങ്ങളടങ്ങിയ സ്‌പോര്‍ട്‌സ് ഗൈഡ് പ്രസിദ്ധീകരിച്ചു.
ലക്ഷ്യമിടുന്ന പദ്ധതികള്‍
സ്പ്ലാഷ്
അഞ്ച് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്ക് നീന്തല്‍ പരിശീലനം നല്‍കുന്ന പദ്ധതി. പ്രതിഭ തെളിയിക്കുന്നവരെ ഉന്നത നിവാരത്തിലുള്ള നീന്തല്‍ താരങ്ങളാക്കുകയും ലക്ഷ്യം. 25 സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കും.
ഏയ്‌സ്
പട്ടിക വിഭാഗങ്ങള്‍, ഗ്രാമീണ-തീരമേഖലകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കുട്ടികളെ കണ്ടെത്തി ലോകോത്തര ടെന്നീസ് താരങ്ങളാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി.
കളിത്തട്ട്
തനത് കായിക വിനോദങ്ങള്‍ നിലനിര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുവേണ്ടി കായിക യുവജനകാര്യാലയവും, യുവജനക്ഷേമ ബോര്‍ഡും സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി.
കായിക താരങ്ങള്‍ക്ക് പാരിതോഷികം
22-ാ മത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ 14 കേരളീയ കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി. വ്യക്തിഗത സ്വര്‍ണം നേടിയവര്‍ക്ക് 10 ലക്ഷം, ടീം സ്വര്‍ണം- അഞ്ച് ലക്ഷം, വ്യക്തിഗത വെള്ളി- ഏഴു ലക്ഷം,ടീം വെള്ളി-3.5 ലക്ഷം, വ്യക്തിഗത വെങ്കലം-അഞ്ച് ലക്ഷം, ടീമിനത്തില്‍ വെങ്കലം- 2.5 ലക്ഷം എന്നിങ്ങനെയായിരുന്നു ക്യാഷ് അവാര്‍ഡ്.
സന്തോഷ് ട്രോഫി നേടിയ കേരളാ ടീമിലെ 20 താരങ്ങള്‍ക്കും മുഖ്യ പരിശീലകനും രണ്ട് ലക്ഷം വീതവും അസിസ്റ്റന്റ് പരിശീലകന്‍, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം വീതവും പാരിതോഷികം.
18-ാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകള്‍ക്ക് യഥാക്രമം 20, 15, 10 ലക്ഷം രൂപ വീതം നല്‍കി.
കുമാരി പി.യു ചിത്രയ്ക്ക് തുടര്‍ പരിശീലന ചെലവിലേക്കായി പ്രതിദിനം 500 രൂപയും, മികച്ച കായിക താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുളള ഡോ.എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിമാസം 10,000 രൂപയും അനുവദിച്ചു വരുന്നു.
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്
കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്
പ്രളയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ നേരിടാന്‍ സജ്ജമായ 15 നും 30 ഇടയില്‍ പ്രായമായ 1,00,000 യുവജനങ്ങളെ തെരഞ്ഞെടുത്ത് കേരള യൂത്ത് വോളന്റിയര്‍ ഫോഴ്‌സ് രൂപീകരിച്ചു. തെരഞ്ഞെടുത്തവര്‍ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാ പ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കുകയും രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ വാങ്ങി നല്‍കുകയും ചെയ്യും. സേന നിലവില്‍ വന്നതായി 2018 ഡിസംബര്‍ 19 ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഓപ്പറേഷന്‍ ഒളിമ്പ്യ
2020-2024 ഒളിമ്പിക്‌സുകളില്‍ കേരള കായിക താരങ്ങള്‍ക്ക് മെഡല്‍ ലക്ഷ്യമിട്ട് 11 കായിക ഇനങ്ങളില്‍ തെരഞ്ഞെടുത്ത താരങ്ങള്‍ക്ക് അന്തര്‍ദേശീയ നിലവാരത്തില്‍ വിദഗ്ധ പരിശീലനം നല്‍കാന്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആവിഷ്‌കരിച്ചിട്ടുളള പദ്ധതിയാണ് ‘ഓപ്പറേഷന്‍ ഒളിമ്പ്യ’.

Skip to content