Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.
 

ആർദ്രം മിഷൻ

ജനസൗഹൃദ സർക്കാരാശുപത്രികൾ 

ആദിവാസികൾ, മൽസ്യത്തൊഴിലാളികൾ തുടങ്ങി പ്രാന്തവൽക്കരിക്കപ്പെട്ടവരുടേയും സ്ത്രീകളുടേയും പ്രായാധിക്യമുള്ളവരുടേയും ആരോഗ്യാവശ്യങ്ങൾ നിറവേറ്റാനും സമകാലിക ആരോഗ്യപ്രശ്നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കാനുമുള്ള പദ്ധതി. സർക്കാരാശുപത്രികളുടെ വിപുലീകരണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കൽ, ജീവിതശൈലീരോഗങ്ങളിൽനിന്നു പരിരക്ഷ, കുറഞ്ഞ ചെലവിൽ മരുന്നുകൾ, നഴ്‌സിംഗ് വിദ്യാഭ്യാസരംഗത്ത് അന്താരാഷ്ട്രനിലവാരം, ആരോഗ്യസ്ഥാപനങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു കൂടുതൽ ഉത്തരവാദിത്വങ്ങൾ എന്നിവയൊക്കെ കോർത്തിണക്കിയിരിക്കുന്നു.

പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നു. ആദ്യഘട്ടത്തിൽ 170 കേന്ദ്രങ്ങൾ.

ആധുനികവൈദ്യരംഗത്തെ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് ഇന്ത്യയിലെ ആദ്യ ‘ഇ-ഹെൽത്ത്’ പദ്ധതി തുടങ്ങി.

2020ലും 2030ലും ആരോഗ്യരംഗത്തു നേടേണ്ട ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് കർമ്മപദ്ധതിയിലേക്ക്.

ക്യാൻസർ ചികിത്സയ്ക്ക് വിപുലവും ചെലവുകുറഞ്ഞതുമായ സംവിധാനം. അഞ്ചു സർക്കാർ മെഡിക്കൽ കോളേജുകളിൽ ക്യാൻസർകേന്ദ്രങ്ങൾ തുടങ്ങുന്നു. ഡോക്ടർമാരുടെ 105 തസ്തിക സൃഷ്ടിച്ചു. കൊച്ചി ക്യാൻ‌സർ സെന്ററിൽ ഒ.പി.. 355 കോടി രൂപയുടെ ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ തുടങ്ങുന്നു. രണ്ടു മെഡിക്കൽ കോളേജിലും എട്ടു ജില്ലാ ആശുപത്രിയിലും കാത്ത് ലാബും കാർഡിയാക് കെയർ യൂണിറ്റും 44 താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റും തുടങ്ങാൻ നടപടി.

Skip to content