Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

അഡ്വ. കെ. രാജു

നവകേരളത്തിന് കരുത്തോടെ 

ക്ഷീരമേഖലയില്‍ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുമ്പോഴാണ് പ്രളയം കടന്നുവന്നത്. വന്‍നാശം വിതച്ച പ്രളയത്തെ ചെറുത്തുകൊണ്ട് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ സര്‍ക്കാരിനായി. എല്ലാം നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ എല്ലാ പിന്തുണയും കുറഞ്ഞ കാലം കൊണ്ടു തന്നെ നല്‍കി വകുപ്പ് കരുത്ത് തെളിയിച്ചു. വനം, മൃഗസംരക്ഷ മേഖലയിലും വലിയ കുതിച്ചു ചാട്ടത്തിന്റെ നാളുകളാണ് കടന്നുപോവുന്നത്.

പ്രളയം താണ്ടി മുന്നോട്ട്
ക്ഷീരോത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തയിലേക്ക് കുതിക്കുമ്പോഴാണ് കൊടുംനാശം വിതച്ച് പ്രളയം എത്തിയത്. 107 കോടിയുടെ നഷ്ടമാണ് അത് ക്ഷീരമേഖലയ്ക്ക് ഏല്‍പിച്ചത്. എന്നാല്‍ സംസ്ഥാന പദ്ധതി വിഹിതവും മറ്റ് ഫണ്ടുകളും ഉപയോഗിച്ച് ഈ നഷ്ടം പരിഹരിക്കുക മാത്രമല്ല, നിരവധി പുനരധിവാസ പദ്ധതികള്‍ക്ക് രൂപംനല്‍കിക്കൊണ്ട് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാനും വകുപ്പിനായി. പ്രളയകാലത്ത് നിര്‍വഹിച്ച പദ്ധതികളില്‍ ചിലത്:
പ്രളയഭൂമിയില്‍ ഒറ്റപ്പെട്ട ഉരുക്കള്‍ക്ക് തീറ്റ ലഭ്യമാക്കാന്‍ കര്‍മപദ്ധതി.
വിവിധ ഏജന്‍സികളില്‍നിന്നും കര്‍ഷകര്‍ക്ക് സഹായം എത്തിച്ചു.
22 കോടി രൂപയുടെ പ്രത്യേക പുനരധിവാസ പദ്ധതി.
വരള്‍ച്ചാദുരിതാശ്വാസ ഇനത്തില്‍ രണ്ട് കോടിയോളം രൂപയുടെ തീറ്റപ്പുല്‍ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കി.
ദുരിതബാധിതരായ 1500 കര്‍ഷകര്‍ക്ക് പുതുതായി 3000 ഉരുക്കള്‍ ലഭ്യമാക്കി.
730 കര്‍ഷകര്‍ക്ക് തൊഴുത്തു നവീകരണത്തിന് പ്രത്യേക കര്‍മപദ്ധതി.
ശാസ്ത്രീയ കാലിത്തൊഴുത്ത് നിര്‍മാണത്തിന് 100 പേര്‍ക്ക് സഹായം
പ്രത്യേക പുനരധിവാസ പദ്ധതിയുടെ പ്രയോജനം 19,930 ക്ഷീരകര്‍ഷകര്‍ക്ക്.
പാല്‍ ഉത്പാദനം 81 ശതമാനം
പാലിന്റെ ആവശ്യകതയുടെ 81 ശതമാനവും കേരളം ഇപ്പോള്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നു. ഈ മേഖല കൂടുതല്‍ ആദായകരവും സുസ്ഥിരവുമാക്കുന്നതിന് നിരവധി പദ്ധതികള്‍ നടപ്പാക്കി.
തീറ്റപ്പുല്‍കൃഷിക്ക് മുന്തിയ പരിഗണന.
തരിശുഭൂമിയില്‍ സര്‍ക്കാര്‍ സഹായത്തോടെ പുല്‍കൃഷി.
പാല്‍വില ചാര്‍ട്ട് പരിഷ്‌കരിച്ച് അര്‍ഹമായ വില ഉറപ്പാക്കി.
സംഘങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും കര്‍ഷകര്‍ക്ക് ശരിയായ വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ഏകീകൃത സോഫ്ട്‌വെയര്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ ഏകീകൃത സോഫ്ട്‌വെയര്‍ എല്ലാ സംഘങ്ങളിലും സ്ഥാപിക്കും.
ക്ഷീരകര്‍ഷകരേയും ഉരുക്കളേയും ഉള്‍പ്പെടുത്തി സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി.
ക്ഷീരകര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ 500 ല്‍നിന്നും 1100 രൂപയാക്കി. ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു.
കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം
പാല്‍ വില നാല് രൂപ വര്‍ധിപ്പിച്ചപ്പോള്‍ 3.35 രൂപയും കര്‍ഷകനു ലഭ്യമാക്കി.
അടിസ്ഥാന വില നിശ്ചയിക്കുന്നത് 3.0 ശതമാനം കൊഴുപ്പ് ആക്കിയതിലൂടെ കര്‍ഷകര്‍ക്ക് ലിറ്ററിന് 4 രൂപ 4 പൈസ അധികം ലാഭം.
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഡയറി ഫാം തുടങ്ങാന്‍ (20 പശു യൂണിറ്റ്) ഏഴ് ലക്ഷം രൂപ ധനസഹായം.
കാലിത്തീറ്റ സബ്‌സിഡി ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക്.
കടക്കെണിയിലായ ക്ഷീരകര്‍ഷകര്‍ക്ക് ധനാശ്വാസമായി അഞ്ചു കോടി രൂപ അനുവദിച്ചു. 2285 കര്‍ഷകര്‍ക്ക് പ്രയോജനം.
ക്ഷീരസഹകരണ സംഘങ്ങളുടെ ശാക്തീകരണം
19.5 കോടിയുടെ വികസന പ്രവര്‍ത്തനം. 105 ക്ഷീരസംഘങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. 150 സംഘങ്ങളുടെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിച്ചു.
ക്ഷീരസഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് മാനേജീരിയല്‍ സബ്‌സിഡി. പരമാവധി 35,000 രൂപവരെ.
ലഭിച്ചത് 700 ജീവനക്കാര്‍ക്ക്; ചെലവ് 2.2 കോടി രൂപ.
പാല്‍ പരിശോധനയ്ക്ക് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനോടുകൂടി സംസ്ഥാന ഡയറി ലാബ്.
സമഗ്ര ഇന്‍ഷുറന്‍സും ഉയര്‍ന്ന പെന്‍ഷനും
കഴിഞ്ഞ 1000 ദിനങ്ങള്‍ക്കിടയില്‍ ക്ഷീര കര്‍ഷകരേയും അവരുടെ കാലികളേയും ഉള്‍പ്പെടുത്തി സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി.
ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഏകദേശം 1,00,000 കര്‍ഷകരും അവരുടെ ഉരുക്കളും.
കര്‍ഷക എന്റോള്‍മെന്റ് ആരംഭിച്ചു.
ക്ഷീരകര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു.
വര്‍ധിപ്പിച്ച പെന്‍ഷന്‍ നല്‍കുന്നതിനായി 50.99 കോടി അനുവദിച്ചു.
10 പുതിയ ക്ഷീരവികസന യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കി.
പട്ടികജാതിക്കാര്‍ക്കായി 109.31 ലക്ഷം രൂപയുടെ ക്ഷീരവികസന പദ്ധതി.
4 കിടാരി പാര്‍ക്കുകള്‍ക്കായി 77.50 ലക്ഷം രൂപ അനുവദിച്ചു.
സംസ്ഥാന കന്നുകാലി പ്രജനന നയം പരിഷ്‌കരിച്ചു.
വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ ഇനങ്ങളില്‍പ്പെട്ട നാടന്‍ പശുക്കളെ വളര്‍ത്താന്‍
10,000 രൂപ ധനസഹായം; ലഭിച്ചത് 670 കര്‍ഷകര്‍ക്ക്.
നാടന്‍ പശു വളര്‍ത്തി പരിപാലിക്കുന്ന കര്‍ഷകന് ഒരു ലക്ഷം രൂപയുടെ
ഗോപാല്‍രത്‌ന അവാര്‍ഡ്.
കുളത്തൂപ്പുഴ, കോലാഹലമേട് പ്രദേശങ്ങളിലെ 250 കര്‍ഷകര്‍ക്ക് കറവപ്പശുക്കളെ വാങ്ങാന്‍ 15,000 രൂപ സബ്‌സിഡി. ആകെ 75 ലക്ഷം രൂപ.
നാടന്‍ പശുക്കള്‍ക്കായി മാട്ടുപ്പെട്ടി, കുളത്തൂപ്പുഴ ഫാമുകളില്‍ പുതിയ ഭ്രൂണമാറ്റ പദ്ധതി.
കോലാഹലമേട് ഫാമില്‍ പുതിയ ട്രെയിനിങ് സെന്റര്‍, 2.50 കോടി രൂപ ചെലവ്.
കോഴിക്കോട് തിരുവാങ്ങൂരില്‍ കേരള ഫീഡ്‌സിന്റെ 300 മെട്രിക് ടണ്‍ കാലിത്തീറ്റ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി.
മലപ്പുറം ആതവനാടില്‍ ധാതുലവണ മിശ്രിത ഫാക്ടറി; ശേഷി 10 മെട്രിക് ടണ്‍.
ഇടുക്കി അരീക്കുഴയില്‍ കാലിത്തീറ്റ ഫാക്ടറി; ശേഷി 500 മെട്രിക് ടണ്‍.
തൃശൂര്‍ കല്ലേറ്റുംകരയില്‍ ബൈപാസ് പ്രോട്ടീന്‍ പ്ലാന്റ്. ശേഷി 50 ടണ്‍.

ഗോസമൃദ്ധിക്ക് അഞ്ചുകോടി


പുതുതായി സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി (ഗോസമൃദ്ധി). വകയിരുത്തിയത് അഞ്ച് കോടി രൂപ. 60,000 ത്തോളം പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. പ്രകൃതിദുരന്തം, വന്യമൃഗങ്ങളുടെ ആക്രമണം, രോഗങ്ങള്‍ എന്നിവ മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തത് 1.4 കോടി രൂപ.
അഞ്ചു മുതല്‍ ഒമ്പതാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളും തീറ്റയും; തിരഞ്ഞെടുത്ത സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ 50 വീതം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. മൊത്തം 2910 സ്‌കൂളുകളിലെ 1,45,500 കുട്ടികള്‍ക്ക് 7,27,500 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
കന്നുകാലി രോഗനിയന്ത്രണ പദ്ധതിയുടെ ആസ്ഥാന മന്ദിരം തിരുവനന്തപുരം കുടപ്പനക്കുന്നില്‍ പൂര്‍ത്തീകരിച്ചു.
കുടപ്പനക്കുന്നില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി. ചെലവ് 5.1 കോടി രൂപ. സര്‍ക്കാര്‍ മേഖലയിലെ ആദ്യസംരംഭം.
കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിയില്‍ 12,500 രൂപ വീതം സബ്‌സിഡി.
1,08,608 പശുക്കുട്ടികള്‍ക്ക് ശാസ്ത്രീയ പരിചരണം.
കറവയന്ത്രം സ്ഥാപിക്കുന്ന പദ്ധതിയില്‍ ഗുണഭോക്താവിന് 25,000 രൂപ;
1064 കര്‍ഷകര്‍ക്ക് ആനുകൂല്യം.
മാതൃകാ മൃഗസംരക്ഷണ പദ്ധതിയില്‍ ഒരു പഞ്ചായത്തിന് അഞ്ച് ലക്ഷം രൂപ. ഇക്കൊല്ലവും 20 പഞ്ചായത്തില്‍.
കൊല്ലം കുര്യോട്ടുമലയില്‍ ഹൈടെക് ഡയറി ഫാം; ചെലവ് 20 കോടി.
ആയൂര്‍ തോട്ടത്തറയില്‍ നവീന ഹാച്ചറി. ചെലവ് 5.8 കോടി. ശേഷി ആഴ്ചയില്‍ 30,000 കോഴിക്കുഞ്ഞുങ്ങള്‍.
സ്വയം പര്യാപ്തതയിലേക്ക് എ.ആര്‍.ഡി
150 ആടുവളര്‍ത്തല്‍ യൂണിറ്റുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം സബ്‌സിഡി.
പോത്ത്കുട്ടി വളര്‍ത്തല്‍ പദ്ധതിയില്‍ 1250 യൂണിറ്റുകള്‍ക്ക് 10,000 രൂപ വീതം
സബ്‌സിഡി,
6000 പേര്‍ക്ക് വായ്പകളുടെ പലിശ സബ്‌സിഡി. ഒരാള്‍ക്ക് പരമാവധി 5000 രൂപ.

പേവിഷ പ്രതിരോധ വാക്‌സിന്‍ സംസ്ഥാനത്ത് നിര്‍മിക്കും
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം പാലോടിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സില്‍ പേവിഷ പ്രതിരോധ
വാക്‌സിന്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ നടപടി. ഇതിന് ലോക നിലവാരത്തില്‍ ലബോറട്ടറി നിര്‍മിക്കാനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി. 100 കോടി രൂപയാണ് കണക്കാക്കുന്ന മതിപ്പ് ചെലവ്.

നാട്ടാനക്കാര്യത്തിലും കേരളത്തിന് ബഹുമതി
മുഴുവന്‍ നാട്ടാനകളുടെയും ഡി.എന്‍.എ. പ്രൊഫൈലിങ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമെന്ന ബഹുമതി കേരളം സ്വന്തമാക്കി. വനംവകുപ്പ് ശേഖരിച്ചുനല്‍കിയ നാട്ടാനകളുടെ രക്ത സാമ്പിളുകളില്‍ നിന്നും മൈക്രോ സാറ്റലൈറ്റ് മാര്‍ക്കേഴ്‌സ് സങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്ഥാനത്തുള്ള 518 നാട്ടാനകളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ഡി.എന്‍.എ. പ്രൊഫൈല്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സഹായത്തോടെയാണ് തയ്യാറാക്കിയത്. ആനകളുടേയും ഉടമസ്ഥരുടേയും പാപ്പാന്മാരുടേയും പേരുവിവരങ്ങള്‍, ആനകളെ തിരിച്ചറിയുവാനുള്ള മൈക്രോചിപ്പ് വിവരങ്ങള്‍ എന്നിവയ്ക്കു പുറമേ ആനകളുടെ ഡി.എന്‍.എ. പ്രൊഫൈല്‍, ആനയുടെ ഉയരം, നീളം, തുമ്പിക്കൈ, കൊമ്പ്, വാല്‍ എന്നിവയുടെ അളവ് തുടങ്ങി ചിത്രങ്ങള്‍ സഹിതമുള്ള വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
വന്യജീവികള്‍ നാട്ടിലിറങ്ങി യാല്‍ മൊബൈലില്‍ വിവരം അറിയാം
ജനവാസ മേഖലയില്‍ വന്യജീവികള്‍ എത്തിയാല്‍ എസ്.എം.എസ് ലൂടെ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം 65 ജനവാസമേഖലകളില്‍ നടപ്പാക്കി. ആറളം, സുല്‍ത്താന്‍ബത്തേരി, മണ്ണാര്‍ക്കാട്, മലയാറ്റൂര്‍, മൂന്നാര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍റൂമുകള്‍ തുറന്നു. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ 204 ജനജാഗ്രതാ സമിതികള്‍; വൈല്‍ഡ് വാച്ച് മൊബൈല്‍ ആപ് വികസിപ്പിച്ചു. എല്ലാ ജില്ലകളിലും ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍മാരുടെ സേവനം.
വന്യജീവി ആക്രമണം നഷ്ടപരിഹാരം ഇരട്ടിയാക്കി
വന്യജീവി ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപയും വന്യജീവി ആക്രമണത്തില്‍ സ്ഥിരം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും പരുക്കിനും മറ്റ് നാശനഷ്ടങ്ങള്‍ക്കും ഒരു ലക്ഷം രൂപയുമാക്കി നഷ്ടപരിഹാര തുക ഉയര്‍ത്തി. നഷ്ടപരിഹാരം വിതരണത്തിന് ഓണ്‍ലൈന്‍ സംവിധാനം.
13.7 കി.മീ. ആന പ്രതിരോധമതിലും 6.97 കി.മീ. ആനപ്രതിരോധ കിടങ്ങും 134.21 കി.മീ. സൗരോര്‍ജ വേലിയും പൂര്‍ത്തിയാക്കി.
10 പുതിയ ഫോറസ്റ്റ് സ്റ്റേഷനുകളും 99 തസ്തികളും അനുവദിച്ചു.
കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രം 105 കോടി രൂപ ചെലവില്‍ കിഫ്ബി സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്.
കാട്ടിലെ തടിയും മണലും ഇനി സാധാരണക്കാര്‍ക്ക്
സാധാരണക്കാര്‍ക്ക് ഗൃഹനിര്‍മാണത്തിനാവശ്യമായ തടി ന്യായമായ നിരക്കില്‍ ലഭ്യമാക്കാനായി സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ ചില്ലറ വില്‍പ്പന ആരംഭിച്ചു. അംഗീകൃത കടവുകളില്‍
നിന്നും മണല്‍ ശേഖരിച്ച് ന്യായവിലയ്ക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ‘വനശ്രീ’ മണല്‍ വിപണനകേന്ദ്രം കുളത്തൂപ്പുഴയില്‍ ആരംഭിച്ചു.
വനാവരണ വര്‍ധനയില്‍ മൂന്നാം സ്ഥാനം കൈവരിച്ചു.
വനത്തിനുളളില്‍ 22 ഇന്റീരിയര്‍ പ്രൊട്ടക്ഷന്‍ ക്യാമ്പുകള്‍ സ്ഥാപിച്ചു.
വനം കയ്യേറ്റം തടയാന്‍ 28,670 ജണ്ടകള്‍ നിര്‍മിച്ചു.
വനാശ്രിത ആദിവാസി സമൂഹത്തിന് വനാവകാശ നിയമ പ്രകാരമുള്ള 25,463 വ്യക്തിഗത അവകാശങ്ങളും, 170 കമ്യൂണിറ്റി റൈറ്റ്‌സും നല്‍കി.
ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ്
സംവിധാനം രാജ്യത്ത് ആദ്യം
റെയില്‍ ഫെന്‍സിങ്ങിനേക്കാളും ചെലവു കുറഞ്ഞതും ഫലപ്രദവുമായ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് സംവിധാനം രാജ്യത്ത് ആദ്യമായി കേരളത്തില്‍. കാട്ടാനകള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയാനുള്ള ഈ സംവിധാനം മാങ്കുളം ഡിവിഷനിലെ ആനക്കുളം മുതല്‍ വലിയപറക്കുട്ടി വരെയുള്ള 1.2 കി.മീ. ദൂരത്തിലാണ് സ്ഥാപിച്ചത്.
നെടുമ്പാശേരിയിലെ ‘സുവര്‍ണോദ്യാനം’ ബയോളജിക്കല്‍ പാര്‍ക്കിലെ സസ്യവൈവിധ്യ വിജ്ഞാനോദ്യാനത്തില്‍ പൊതുജനത്തിന് പ്രവേശനം.
വി.എസ്.എസ്. അംഗങ്ങള്‍ക്കും ആദിവാസി കുടുംബങ്ങള്‍ക്കും എല്‍.പി.ജി. നല്‍കുന്ന പദ്ധതി ആരംഭിച്ചു.
34 വനം ഡിവിഷനുകളുടെ വനഭൂപടം തയ്യാറാക്കി.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സൃഷ്ടി സ്‌കോളര്‍ഷിപ്പ് പദ്ധതി.
100 ആദിവാസി യുവാക്കള്‍ക്ക് ഇക്കോ ടൂറിസം മേഖലയില്‍ ഗൈഡുമാരായി പരിശീലനം നല്‍കി.
കുളത്തൂപ്പുഴയിലെ സഞ്ജീവനി വനം പുനരുദ്ധരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
കാസര്‍കോഡ് പരപ്പയില്‍ പ്രകൃതിപഠന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.
തേക്കടിയില്‍ മൂന്ന് കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തില്‍
ടൈഗര്‍ മ്യൂസിയം.
തദ്ദേശീയ വൃക്ഷങ്ങള്‍ക്ക് പുനരുജ്ജീവനം
റോഡുകള്‍ക്ക് ഇരുവശങ്ങളിലും പൊതുസ്ഥലങ്ങളിലും നില്‍ക്കുന്ന അക്കേഷ്യ മരങ്ങള്‍ മുറിച്ച് നീക്കം ചെയ്ത് തദ്ദേശീയ വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്ന ‘ഓപ്പറേഷന്‍ ജന്മഭൂമി പദ്ധതി’ ക്ക് തുടക്കം.
‘എന്റെ മരം’, ‘ഹരിതകേരളം മിഷന്‍’ എന്നിവയുടെ ഭാഗമായി വിതരണം ചെയ്തത്
72.05 ലക്ഷം വൃക്ഷത്തൈകള്‍. ഇവയില്‍ 62.53 ശതമാനവും വളര്‍ന്നതായി അതിജീവന കണക്കെടുപ്പ് ഫലം.
വനമേഖല മുഴുവനായി ബന്ധിപ്പിക്കാന്‍ ഡിജിറ്റല്‍ വയര്‍ലെസ് കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക്.

=======

 

 

അഡ്വ. കെ. രാജു

വനം, മൃഗസംരക്ഷണം, ക്ഷീരവികസനം

മൃഗസംരക്ഷണ വകുപ്പ്

പ്രവർത്തനത്തിന്റെ സംക്ഷിപ്ത രൂപം

ക്ഷീരകർഷകർ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നമായ കറവക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് മുഖേന കറവയന്ത്രം സ്ഥാപിക്കുന്ന പദ്ധതി കൊൺണ്ടു വന്നു.  ഒരു ഗുണഭോക്താവിന് 25000 രൂപ ധനസഹായം നൽകുന്ന പദ്ധതി നടപ്പിലാക്കി.

സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ കേന്ദ്ര ഫണ്ടൺുകൾ മൃഗസംരക്ഷണ വകുപ്പിന് ലഭ്യമാക്കി.  ഇത്തരത്തിൽ വർഷങ്ങൾക്ക് ശേഷം കന്നുകാലി ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിൽ നിന്നും 1.04 കോടി രൂപ ലഭ്യമാക്കി. ആനുപാതികമായി 69.5 ലക്ഷം രൂപ സംസ്ഥാന സർക്കാരും അനുവദിച്ചു.

മൃഗാശുപത്രികളുടെ ശാക്തീകരണത്തിന് – (ഫർണീച്ചർ, ഉപകരണങ്ങൾ മുതലായവ വാങ്ങുന്നതിന്) 2 കോടിയോളം രൂപ കേന്ദ്ര ഫണ്ടൺ് ലഭ്യമാക്കി.

2016-17-ൽ സംസ്ഥാനത്തെ 12 ജില്ലകളിലെ 12 പഞ്ചായത്തുകളെ (ഇടുക്കി, വയനാട് ജില്ലകളിലുള്ള പഞ്ചായത്തുകൾ ഒഴിച്ച്) തിരഞ്ഞെടുത്ത് മൃഗസംരക്ഷണ മേഖലയിലുള്ള പദ്ധതികൾ നടപ്പിലാക്കി. മാതൃക മൃഗസംരക്ഷണ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ”മാതൃകാ മൃഗസംരക്ഷണ ഗ്രാമ” പദ്ധതി.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ 5 മുതൽ 9-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് 5 കോഴിക്കുഞ്ഞുങ്ങൾ വീതവും, തീറ്റയും നൽകുന്ന പദ്ധതിയാണിത്.  ഒരു വിദ്യാലയത്തിലെ 50 വിദ്യാർത്ഥികൾക്ക് വീതം പദ്ധതി ആനുകൂല്യം ലഭ്യമാക്കി.  2016-17-ൽ 705 സ്‌കൂളുകളിൽ പദ്ധതി നടപ്പിലാക്കി.  35050 വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിച്ചു.

ഭരണ നിർവ്വഹണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിൽ ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തി.  ഇതു വഴി ഫയലുകളിൽ വേഗത്തിൽ തീരുമാനം എടുക്കാൻ സാധിക്കുന്നു.

വകുപ്പിന്റെ വിവിധങ്ങളായ പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി റിയൽ ടൈം ഓൺലൈൻ മോണിറ്ററിംഗ് സംവിധാനം (കുളമ്പുരൊഗ കുത്തിവയ്പ് അവലോകന സോഫ്റ്റ്‌വെയർ.  പ്ലാൻ പദ്ധതി അവലോകന സോഫ്റ്റ്‌വെയർ മുതലായ നിരവധി സോഫ്റ്റ്‌വെയറുകൾ) 2016-2017 വർഷത്തിൽ ഏർപ്പെടുത്തി.

കുട്ടനാട് പ്രദേശത്തുണ്ടായ പക്ഷിപ്പനിയെ തുടർന്ന് കർഷകർക്ക് ഉണ്ടായ കഷ്ട-നഷ്ടങ്ങൾക്ക് പരിഹാരമായി 11.83 കോടി രൂപ നഷ്ടപരിഹാരം നൽകി.

പേവിഷ പ്രതിരോധ വാക്‌സിൻ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ പാലോട് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആന്റ് വെറ്ററിനറി ബയോളജിക്കൽസിൽ സ്വീകരിച്ചു.

ബ്ലോക്കടിസ്ഥാനത്തിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം നിലവിൽ 65 ബ്ലോക്കുകളിൽ ലഭ്യമാക്കി വരുന്നു.

1248 കമ്പ്യൂട്ടർ ടാബ്‌ലെറ്റുകൾ കൃത്രിമബീജാദാന കേന്ദ്രങ്ങളിലുള്ള ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർക്ക് നൽകുക വഴി മൃഗസംരക്ഷണ രംഗത്ത് ഇ- ഗവർണൻസ് പ്രവർത്തനം ശക്തമാക്കാൻ നടപടി സ്വീകരിച്ചു.

കോർപ്പറേഷൻ, മുൻസിപ്പലിറ്റി പ്രദേശങ്ങളിൽ കൂടുകളിൽ കോഴിവളർത്തൽ പദ്ധതി നടപ്പിലാക്കി വരുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് നിലവിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. കൂട്, മുട്ട, കോഴി (5 എണ്ണം) എന്നിവയുൾപ്പെടെ 5000/- രൂപയുടെ സഹായം ഒരു ഗുണഭോക്താവിന് ലഭിക്കും. 2016-17-ൽ 700 യൂണിറ്റുകൾക്ക് സഹായം ലഭ്യമാക്കി

 

പ്രധാന നേട്ടങ്ങൾ

സംസ്ഥാനത്തെ 696 കർഷകർക്ക് കറവയന്ത്രം സ്ഥാപിക്കുന്നതിന് സഹായം നൽകി.

കേന്ദ്ര സഹായത്തോടെ കന്നുകാലി ഇൻഷ്വറൻസ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

നിലവിലുണ്ടായിരുന്ന 50 ബ്ലോക്കുകൾക്ക് പുറമെ 15 ബ്ലോക്കുകളിൽ കൂടി രാത്രികാല അടിയന്തിര വെറ്ററിനറി സേവനം ഏർപ്പെടുത്തി.

12 ജില്ലകളിൽ മാതൃകാ മൃഗസംരക്ഷണ ഗ്രാമങ്ങൾ സ്ഥാപിച്ചു.

ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകി.

ആലപ്പുഴ കോട്ടയം ജില്ലയിലുണ്ടായ പക്ഷിപ്പനി ബാധ ഫലപ്രദമായി നിയന്ത്രിക്കുകയും കർഷകർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ പാലോടുള്ള ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ ”വൈൽഡ് ലൈഫ് സ്റ്റഡി സെന്ററും ഓങ്കോളജി സെന്ററും പുതുതായി ആരംഭിച്ചു.

സർക്കാർ മേഖലയിൽ പേവിഷ വാക്‌സിൻ നിർമ്മാണത്തിന് പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി സയൻസിൽ തുടക്കം കുറിച്ചു.

705 സ്‌കൂളുകളിൽ മുട്ടക്കോഴി വളർത്തൽ പദ്ധതി നടപ്പിലാക്കി.

ഗോവർദ്ധിനി കന്നുകുട്ടി പരിപാലന പദ്ധതികളിലായി 73538 പശുക്കുട്ടികളെ ശാസ്ത്രീയ പരിചരണത്തിന് കീഴിൽ കൊണ്ടുവന്നു.

 

പൂർത്തീകരിച്ച പദ്ധതികൾ

ആധുനിക രോഗനിർണ്ണയ സൗകര്യങ്ങളോടുകൂടിയ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റ് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തോടനുബന്ധിച്ച് പ്രവർത്തനം ആരംഭിച്ചു.

ലാബുകളുടെ ശാക്തീകരണം എന്ന പദ്ധതിയിലുൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ലബോറട്ടറികളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂർത്തീകരിച്ചു.

ഗോവർദ്ധിനി കന്നുകുട്ടി പദ്ധതിയിൽ ഉൾപ്പെടുത്തി 73538 കന്നുകുട്ടികളെ പുതുതായി എൻ റോൾ ചെയ്യുകയും 29114 കന്നുകുട്ടികൾക്ക് രണ്ടാം വർഷ പദ്ധതി സഹായം ലഭ്യമാക്കുകയും ചെയ്തു.

 

തുടങ്ങിവച്ച പദ്ധതികൾ

പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിൻ നിർമ്മിക്കുന്നതിന് ലോക നിലവാരത്തിൽ ഒരു പുതിയ ലബോറട്ടറി നിർമ്മിക്കേണ്ടതായുണ്ട്.  പാലോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആന്റ് വെറ്ററിനറി ബയോളജിക്കൽസിൽ  2019-ഓടെ ഈ യൂണിറ്റ് പ്രവർത്തന സജ്ജമാകും

കൊല്ലം ജില്ലയിലെ ആയൂർ – തോട്ടത്തറയിൽ നവീന ഹാച്ചറി നിർമ്മിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.  രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിലൂടെയാണ്  പ്രസ്തുത പദ്ധതിയ്ക്കായി ഫൺ് ലഭ്യമാക്കിയത്.  6 കോടിയോളം രൂപയാണ് പദ്ധതി ചെലവ്.  ഇത് യാഥാർത്ഥ്യമാകുന്നതോടെ പ്രസ്തുത ഹാച്ചറിയിൽ നിന്നും ആഴ്ചയിൽ 30000 കോഴി കുഞ്ഞുങ്ങളെ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യാൻ സാധിക്കും.

കന്നുകാലി രോഗനിയന്ത്രണ പദ്ധതിയുടെ ആസ്ഥാന മന്ദിരം തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്നിൽ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കും.

തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്നിൽ അത്യാധുനിക രോഗനിർണ്ണയ സംവിധാനങ്ങൾ ഉളള മൾട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കും.

ഡിപ്പാർട്ട്‌മെന്റിന്റെ എല്ലാ ആക്ടിവിക്ടികളും കർഷക രജിസ്‌ട്രേഷനുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.  ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ, എ.ഡി.സി.പി, ഇൻഷ്വറൻസ്, കോമ്പൻസേഷൻ, ഒ.പി.മാനേജ്‌മെന്റ്  തുടങ്ങി കർഷകരുമായി ബന്ധപ്പെട്ടു വരുന്ന എല്ലാ പദ്ധതികൾക്കും കർഷക രജിസ്‌ട്രേഷൻ നിർബന്ധമാക്കും.  പ്രാരംഭ നടപടികൾ ആരംഭിച്ചു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല മഞ്ചാടിയിൽ നവീന താറാവ് വളർത്തൽ പരിശീലന കേന്ദ്രം -ബ്രുഡർ – ഹാച്ചറി കോംപ്ലക്‌സ് എന്നിവയുടെ പ്രവർത്തനം ആരംഭിക്കും.

മലപ്പുറം ജില്ലയിലെ എടവണ്ണയിൽ നവീന ഹാച്ചറി കോംപ്ലക്‌സിന്റെ നിർമ്മാണം പൂർത്തീകരിക്കും.

20-ാമത് കന്നുകാലി സെൻസസ് 2017 ജൂലൈ 15 മുതൽ ഒക്‌ടോബർ 16 വരെ നടക്കുകയാണ് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.

 

ഭാവി പദ്ധതികൾ

2017-18 സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിന്റെ സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി (ഗോസമൃദ്ധി) നടപ്പിലാക്കാൻ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  ഒരു ലക്ഷത്തോളം കന്നുകാലികളെ ഇൻഷ്വർ ചെയ്യാൻ ലക്ഷ്യമിടുന്നു.  പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയിൽ 40000 ത്തോളം കന്നുകാലികളെ ഇൻഷ്വർ ചെയ്യും.

2017-18 സാമ്പത്തിക വർഷം  സംസ്ഥാനത്തെ 905 സ്‌കൂളുകളിൽ മുട്ടക്കോഴി വളർത്തൽ പദ്ധതി (45250 വിദ്യാർത്ഥികൾ – 226250 കോഴി കുഞ്ഞുങ്ങൾ) നടപ്പിലാക്കും.

മാതൃകാ മൃഗസംരക്ഷണ ഗ്രാമം പദ്ധതി 14 ജില്ലകളിലും നടപ്പിലാക്കും.

20 ബ്ലോക്കുകളിൽ 2017-18-ൽ പുതിയതായി രാത്രികാല അടിയന്തിര വെറ്ററിനറി സേവനം നടപ്പിലാക്കും.

എല്ലാ ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിലും മൃഗചികിത്സയ്ക്കാവശ്യമായ വെറ്ററിനറി മരുന്നുകളുടെ ന്യായവില മെഡിക്കൽ സ്റ്റോർ ആരംഭിക്കാൻ ലക്ഷ്യമിടുന്നു.  ജില്ലാ പഞ്ചായത്തുകളുമായി സഹകരിച്ചായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.

കർഷകർക്ക് ന്യായവിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിലും സാധ്യമായ താലൂക്ക് വെറ്ററിനറി കേന്ദ്രങ്ങളിലും ന്യായവില കാലിത്തീറ്റ സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചു വരുന്നു.  ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കും.

കൂടുകളിൽ കോഴിവളർത്തൽ പദ്ധതി 2017-18-ൽ 500 യൂണിറ്റ് സ്ഥാപിക്കും

 

Skip to content