Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

കേരളം ഒന്നാമത്

Viewmore

സ്ത്രീസുരക്ഷയും കൈത്താങ്ങും

Viewmore

ജനക്ഷേമം മുന്നിൽ

Viewmore

നവകേരളം

സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനായിട്ടുള്ള ദീര്‍ഘകാല പദ്ധതികളും, ദുരിതമനുഭവിക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കുവാനുള്ള സത്വര ക്ഷേമനടപടികളും ഉള്‍ച്ചേരുന്ന ദ്വിമുഖ നയപരിപാടിയാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് ആവിഷ്കരിച്ചിരിക്കുന്നത്.

ഹരിതകേരളം

മാലിന്യം സംസ്‌കരിക്കല്‍, കാര്‍ഷിക വികസനം, ജലവിഭവ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കാനാണ് ‘ഹരിതകേരളം’ മിഷന്‍ ലക്ഷ്യമിടുന്നത്.

ആർദ്രം മിഷൻ

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും രോഗികള്‍ക്ക് സൗഹാര്‍ദപരമായ ഒരു അന്തഃരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ദൗത്യം.

പൊതുവിദ്യാഭ്യാസം

സ്കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും വ്യക്തിപരമായ മികവുകളും കഴിവും പരമാവധി പോഷിപ്പിക്കുകയാണ് ലക്ഷ്യം.

ലൈഫ് മിഷൻ

എല്ലാ ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ച് വര്‍ഷം കൊണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കും

എല്‍ ഡി എഫ് സർക്കാർ, കേരള
ഒരു വർഷത്തെ ഭരണ നേട്ടങ്ങൾ

സുപ്രധാന വികസന സംരംഭങ്ങൾ

സ്വപ്ന പദ്ധതികൾ സ്വപ്ന വേഗത്തിൽ

ആറുവരി ദേശീയപാത

ദേശീയപാത കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ 6 വരിയാക്കുന്നതിനുളള സ്ഥലമെടുപ്പും അനുബന്ധ നടപടികളും പുരോഗ മിക്കുന്നു. ആദ്യഘട്ട പ്രവർത്തനങ്ങൾ ആഗസ്റ്റോടെ ആരംഭിക്കും.

കണ്ണൂർ വിമാനത്താവളം

ഉത്തരമലബാർ നിവാസികളുടെ ചിരകാല സ്വപ്നമായ കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാവുന്നു. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ വിമാനത്താവളമായ ഇതിന്റെ ഉദ്ഘാടനം സെപ്തംബറിൽ.

കൊച്ചി മെട്രോ

കൊച്ചി മെട്രോയുടെ ആലുവ മുതൽ പാലാരിവട്ടം വരെയുളള ആദ്യഘട്ടം മെയ് അവസാനം ഉദ്ഘാടനം. പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുളള രൺണ്ടാം ഘട്ടം 6 മാസത്തിനുളളിൽ പൂർത്തിയാവും.

കൊച്ചി വാട്ടർ മെട്രോ

കൊച്ചിയുടെയും അനുബന്ധ ദ്വീപുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് ഏറെ പ്രയോജനപ്പെടുന്ന വാട്ടർ മെട്രോയുടെ 18 സ്റ്റേഷനുകൾ അടുത്ത വർഷം പൂർത്തീകരിക്കും.

ഗെയിൽ വാതക പൈപ്പ്‌ലൈൻ പദ്ധതി

ഗെയിൽ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നതൊടൊപ്പം പൈപ്പിടൽ പ്രവർത്തനവും അതിവേഗം പുരോഗമിക്കുന്നു. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ പൈപ്പിടൽ പ്രവർത്തനങ്ങൾ അതിന്റെ അവസാനഘട്ടത്തിലാണ്.

വിഴിഞ്ഞം തുറമുഖപദ്ധതി

വിഴിഞ്ഞം പദ്ധതി 2019-ൽ ഉദ്ഘാടനം നടക്കും. ബ്രേക്ക് വാട്ടർ പണി 565 മീറ്റർ പൂർത്തിയായി. തുറമുഖത്തിന്റെ പ്രധാന ഭാഗമായ ബർത്ത് നിർമ്മാണത്തിന്റെ ആദ്യപടിയായ പൈലിംഗ് മെയ് അവസാനത്തോടെ നടക്കും.

പൊന്നാനി തുറമുഖം

കേരളത്തിലെ ആദ്യ സ്വകാര്യ തുറമുഖമായ പൊന്നാനി തുറമുഖം പ്രവർത്തനമാരംഭിച്ചു. 2020-ൽ നിർമ്മാണം പൂർത്തിയാവും.

ദേശീയ ജലപാത

സർക്കാരിന്റെ മുഖ്യ അജൻഡകളിലൊന്നായ 611 കി.മീറ്റർ ദൂരം വരുന്ന ദേശീയ ജലപാത 2020 മാർച്ചോടെ പൂർത്തീകരിക്കും. കോവളത്തെയും കാസർകോടിനെയും ബന്ധിപ്പിക്കുന്നതാണിത്.

മുസിരിസ് പൈതൃക നഗരം

മുസിരിസ് പദ്ധതിയുടെ രണ്ടാംഭാഗം തുടങ്ങി. 2019 ഡിസംബറിൽ പൂർത്തിയാക്കും. ആലപ്പുഴ ഹെറിറ്റേജ് പദ്ധതി 2020 ഏപ്രിൽ മാസം നിലവിൽവരും.

കോട്ടൂർ ആനക്കൊട്ടിൽ

സർക്കാർ മേഖലയിലെ ആനകൾക്കുളള ലോകത്തിലെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രം കോട്ടൂരിൽ. 172 ഹെക്ടർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന കേന്ദ്രം രണ്ടുവർഷംകെണ്ടു സഫലമാകും.

തീരദേശപാത

തിരുവനന്തപുരം മുതൽ കാസർകോട് വരെ 9 ജില്ലകളിലായി 630 കിലോമീറ്റർ തീരദേശപാതയുടെ പ്രവൃത്തി ഈ സാമ്പത്തികവർഷം ആരംഭിക്കും. 6500 കോടി രൂപ ഇതിനായി കിഫ്ബിയിൽ വകയിരുത്തി.

കേരള ബാങ്ക്

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി കേരളബാങ്ക് എന്ന മഹത്തായ സംരഭത്തിലേക്ക് കേരളം. ഇത് സാധ്യമാകുന്നതോടെ ബാങ്കിങ് മേഖലയിലെ കൊള്ളയ്ക്ക് തടയിടാൻ കഴിയും

കേരളം മുന്നോട്ട്

മുഖം മിനുക്കി കേരളം

സമാനതകളില്ലാത്ത വികസന മാതൃകകളാണ് കേരളസർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വികസനത്തിന്റെ പൂർണ്ണതയാണ് എല്ലാ മേഖലയിലും മികച്ച സ്ഥാനം നിലനിർത്താൻ കേരളത്തിന് സാധിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ കേരള മോഡൽ വികസനം ചർച്ച ചെയ്യപ്പെടുന്നത് അതുകൊണ്ടുതന്നെയാണ്.

202178

ശൗചാലങ്ങൾ നിർമ്മിച്ചു

14369

ഏക്കർ തരിശ് ഭൂമിയിൽ കൃഷി

45000

ക്ലാസ്റൂമുകൾ സ്മാർട്ടാകുന്നു

405256

കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ

നമുക്കൊരുമിച്ചു മുന്നേറാം സർക്കാർ ഒപ്പമുണ്ട്